ഇന്ത്യക്കായി ഫോക്‌സ്‌വാഗണിന്റെ ബജറ്റ് ഇവി വരുന്നു; ടാറ്റയെ പൂട്ടാന്‍ കട്ട സപ്പോര്‍ട്ടുമായി മഹീന്ദ്രയും

സ്‌കോഡ, ഔഡി, പോര്‍ഷ, ലംബോര്‍ഗിനി തുടങ്ങിയ ലോകോത്തര ബ്രാന്‍ഡുകളുടെ ഉടമയാണ് ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ്. ഇന്ത്യ 2.0 പദ്ധതിക്ക് കീഴില്‍ സ്‌കോഡ ഫോക്‌സ്‌വഗണ്‍ ഗ്രൂപ്പ് ഇന്ത്യന്‍ വിപണിയില്‍ പുതു ഊര്‍ജ്ജം നേടിയിരുന്നു. ഫോക്സ്വാഗണും സ്‌കോഡയും അവരുടെ ഏറ്റവും പുതിയ മോഡലുകളായ സ്‌കോഡ കുഷാഖ്, സ്‌കോഡ സ്ലാവിയ, ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍, ഫോക്‌സ്‌വാഗണ്‍ വെര്‍ട്ടിസ് എന്നിവയുടെ ബലത്തില്‍ 2022 കലണ്ടര്‍ വര്‍ഷം മികച്ച വില്‍പ്പന നേടിയിരുന്നു.

കയറ്റുമതിയടക്കം 2022-ല്‍ 134667 യൂണിറ്റുകളാണ് അവര്‍ വിറ്റത്. ഈ വര്‍ഷം ലക്ഷ്യം 1.80 ലക്ഷം യൂണിറ്റ് ആണ്. 2025-ഓടെ ഇന്ത്യയില്‍ 3 ലക്ഷം കാര്‍ വില്‍പ്പനയാണ് കമ്പനി ലക്ഷ്യമിടുന്നത്. ലോകത്തെ ഏറ്റവും വേഗത്തില്‍ വളര്‍ന്ന് കൊണ്ടിരിക്കുന്ന വാഹന വിപണിയില്‍ ഒന്നായ ഇന്ത്യയില്‍ ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് അടുത്തകാലത്തായി കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നുണ്ട്. ഐസിഇ വാഹനങ്ങളില്‍ മാത്രമല്ല ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയിലും ഗ്രൂപ്പ് കണ്ണുവെക്കുന്നുണ്ട്.

skoda vision 7s front

അതിന്റെ ഭാഗമായി ഇന്ത്യന്‍ വിപണിക്കായി ഒരു കോംപാക്റ്റ് ഇലക്ട്രിക് വാഹനം വികസിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഫോക്‌സ്‌വാഗണും സ്‌കോഡയും. ആഭ്യന്തര കാറുകള്‍ക്കായി പ്രത്യേകം വികസിപ്പിച്ചെടുത്ത പ്ലാറ്റ്‌ഫോമിന് MEB21G എന്ന ആന്തരികമായി കോഡ്‌നാമം നല്‍കിയിരിക്കുന്നു. ആഗോള വിപണികള്‍ക്കായി ഫോക്‌സ്‌വാഗണ്‍ ID.1 എന്ന് വിളിക്കപ്പെടുന്ന താങ്ങാനാവുന്ന ഒരു ഇലക്ട്രിക് വാഹനവും ഗ്രൂപ്പ് വികസിപ്പിക്കുന്നു.

ഏകദേശം 20,000 യൂറോ (ഏകദേശാ 18 ലക്ഷം രൂപ) വിലയാണ് കാറിന് പ്രതീക്ഷിക്കുന്നത്. അടുത്തിടെ അവതരിപ്പിച്ച ID.2 ഓള്‍ കണ്‍സെപ്റ്റ് പ്രൊഡക്ഷന്‍ പതിപ്പിന് തൊട്ടുതാഴെ ആയിരിക്കും ID.1-ന്റെ സ്ഥാനം. ഇത് സമീപഭാവിയില്‍ തന്നെ മൂടുപടമഴിക്കും. ഇന്ത്യക്കായുള്ള താങ്ങാനാവുന്ന ഇലക്ട്രിക് കാറിനുള്ള പ്രൊജക്ടിന്റെ ചുമതല സ്‌കോഡക്കായിരിക്കും. ഇന്ത്യയ്ക്കായി കുറഞ്ഞ ചെലവില്‍ ഇലക്ട്രിക് വാഹനം വികസിപ്പിക്കുന്നതില്‍ ചെക്ക് റിപബ്ലിക്കന്‍ ബ്രാന്‍ഡ് മികച്ച ആത്മവിശ്വാസത്തിലാണ്.

skoda vision 7s rear

പുതിയ MEB21G പ്രോജക്റ്റിന് അംഗീകാരം ലഭിക്കുകയാണെങ്കില്‍ ഇലക്ട്രിക് മോട്ടോര്‍, ബാറ്ററി പായ്ക്ക്, BMS തുടങ്ങിയ പ്രധാന ഘടകങ്ങള്‍ പ്രാദേശികവല്‍ക്കരിക്കപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം നിര്‍ണായക ബാറ്ററി സെല്ലുകള്‍ ജര്‍മ്മനിയില്‍ നിന്ന് ഇറക്കുമതി ചെയ്യേണ്ടി വന്നേക്കും. ബജറ്റ് മോഡല്‍ വരുന്നുവെന്നറിയുമ്പോള്‍ ഇന്ത്യക്കാര്‍ അതിന്റെ വിലയിലേക്കാണ് ഉറ്റുനോക്കുക. പുതിയ പ്ലാറ്റ്‌ഫോമില്‍ നിര്‍മിക്കുന്ന വാഹനങ്ങള്‍ക്ക് 20 ലക്ഷം രൂപയില്‍ താഴെ മാത്രമേ വില വരികയുള്ളൂ.

അത്തരമൊരു ലക്ഷ്യം കൈവരിക്കാനായി ചില ഫീച്ചറുകളില്‍ കമ്പനി കൈവെച്ചേക്കും. എല്ലാ ഫംഗ്ഷനുകളും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററില്‍ ഉള്‍പ്പെടുത്തി പ്രവര്‍ത്തിപ്പിക്കപ്പെടുമെന്നും ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഉണ്ടാകില്ലെന്നുമാണ് റിപ്പോര്‍ട്ട്. OTA അപ്ഡേറ്റുകള്‍ പോലുള്ള വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍ ഉല്‍പ്പാദനച്ചെലവ് കുറയ്ക്കാന്‍ സഹായിക്കും. ആവശ്യാനുസരണം സര്‍വീസുകള്‍ സബ്സ്‌ക്രിപ്ഷന്‍ അടിസ്ഥാനത്തില്‍ നല്‍കുന്ന സംവിധാനവും കൊണ്ടുവന്നേക്കും MEB21G പ്ലാറ്റ്ഫോം ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.

skoda vision 7s side

ഈ നീക്കത്തിന്റെ പ്രായോഗികത വിലയിരുത്തിയ ശേഷമായിരിക്കും സ്‌കോഡ് ഓട്ടോ ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് ഒരു തീരുമാനം കൈക്കൊള്ളുക. മാത്രമല്ല MEB21G അടിസ്ഥാനമാക്കിയുള്ള സ്‌കോഡ ഫോക്‌സ്‌വാഗണ്‍ ബജറ്റ് ഇലക്ട്രിക് കാര്‍ വികസിപ്പിക്കാന്‍ കമ്പനി ആഭ്യന്തര വാഹന ഭീമനായ മഹീന്ദ്രയുമായി ചര്‍ച്ച നടത്തുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇരു കമ്പനികളും നിലവില്‍ ഇവി ഘടകങ്ങള്‍ വിതരണം ചെയ്യുന്നതിനാല്‍ അവ സത്യമായിരിക്കുമെന്ന് ഇവി പ്രേമികള്‍ പ്രതീക്ഷിക്കുന്നുണ്ട്.

മഹീന്ദ്രയുടെ INGLO പ്ലാറ്റ്‌ഫോമില്‍ വരുന്ന ഇവികള്‍ക്കുള്ള ബാറ്ററി സെല്ലുകള്‍ ഫോക്‌സ്‌വാഗണ്‍ വിതരണം ചെയ്യുമെന്ന് കഴിഞ്ഞ വര്‍ഷം സ്വതന്ത്ര്യദിനത്തില്‍ നടന്ന ഇവന്റില്‍ മഹീന്ദ്ര പ്രഖ്യാപിച്ചിരുന്നു. നിര്‍മാണച്ചെലവ് കുറക്കാനായി വാഹന നിര്‍മാതാക്കള്‍ പരസ്പരം കൈകോര്‍ക്കുന്നത് ഇപ്പോള്‍ ട്രെന്‍ഡാണ്. കരുത്തരായ സ്‌കോഡ ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിനൊപ്പം മഹീന്ദ്ര കൂടി ചേര്‍ന്നാല്‍ രാജ്യത്തെ ഇവികളുടെ വളര്‍ച്ചക്ക് അത് വലിയ മുതല്‍ക്കൂട്ടാകും.

More from DriveSpark

Article Published On: Saturday, September 2, 2023, 17:36 [IST]
English summary
Skoda volkswagen in talks with mahindra to develop a budget electric vehicle for indian market
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X