പുതിയ 'Afeela' ഇവി ബ്രാന്‍ഡ് പ്രഖ്യാപിച്ച് Sony-Honda; CES-ല്‍ അവതരിപ്പിച്ച പ്രോട്ടോടൈപ്പിന്റെ വിശേഷങ്ങൾ
2022 മെയ് മാസത്തിലാണ് ജാപ്പനീസ് കമ്പനികളായ ഹോണ്ടയും സോണിയും കൈകോര്‍ക്കുന്നതായി പ്രഖ്യാപിച്ചത്. ഇപ്പോള്‍ സോണി ഹോണ്ട മൊബിലിറ്റി അതിന്റെ പുതിയ ഇലക്ട്രിക് വാഹന ബ്രാന്‍ഡിന്റെ പേര് വെളിപ്പെടുത്തി. 'അഫീല' എന്ന് പേരിട്ടിരിക്കുന്ന ഇവി ബ്രാന്‍ഡ് അമേരിക്കയിലെ ലാസ് വെഗാസില്‍ നടന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഷോയില്‍ (സിഇഎസ്) ഒരു പ്രോട്ടോടൈപ്പ് അവതരിപ്പിച്ചു.
അത് ആളുകളും മൊബിലിറ്റിയും തമ്മിലുള്ളഒരു പുതിയ ബന്ധത്തെ പ്രതിനിധീകരിക്കുന്നതായി സോണി ഹോണ്ട മൊബിലിറ്റി ചീഫ് എക്‌സിക്യൂട്ടീവ് യാസുഹിദെ മിസുനോ പറഞ്ഞു. അഫീല ഇവി പ്രോട്ടോടൈപ്പിന്റെ എക്‌സ്റ്റീരിയറും ഇന്റീരിയറും എങ്ങനെയെന്ന് നമുക്ക് നോക്കാം. നാല് ഡോറുകളുള്ള ഫാസ്റ്റ്ബാക്ക് സെഡാന്‍ ക്ലീന്‍ ഡിസൈനും ഫ്രണ്ടില്‍ ആളുകളുമായും മറ്റ് വാഹനങ്ങളുമായും സംവദിക്കാന്‍ കഴിയുന്ന ഒരു 'മീഡിയ' ലൈറ്റ് ബാറും ഉള്‍ക്കൊള്ളുന്നു. 'ഒരു പുതിയ യുഗത്തിനായുള്ള ഒരു ഇന്റര്‍ഫേസ്' എന്നാണ് സോണി ഇതിനെ വിശേഷിപ്പിക്കുന്നത്.

കൂടുതല്‍ വിശദാംശങ്ങളിലേക്ക് കടക്കുമ്പോള്‍ സ്ലീക്ക് റൂഫ്ലൈന്‍, ഡിജിറ്റല്‍ മിററുകള്‍, കറുപ്പ് നിറത്തില്‍ പൂര്‍ത്തിയാക്കിയ എയറോഡൈനാമിക് 21 ഇഞ്ച് വീലുകള്‍ എന്നിവ ഉള്‍പ്പെടുന്നു. മൊത്തത്തില്‍, കാറിന് 4,895 എംഎം നീളവും 1,900 എംഎം വീതിയും 1,460 എംഎം ഉയരവുമുണ്ട്. ഹ്യുണ്ടായി അയോണിക് 6 ഇവിക്ക് സമാനമാണ് വലുപ്പം. അകത്തളത്തിലേക്ക് കടന്നാല്‍ ഡാഷ്ബോര്‍ഡില്‍ പനോരമിക് ഡിജിറ്റല്‍ സ്‌ക്രീന്‍ മധ്യഭാഗത്തുള്ള ഒരു മിനിമലിസ്റ്റിക് ക്യാബിന്‍ സെഡാന്‍ അവതരിപ്പിക്കുന്നു.
ഒരു വലിയ പനോരമിക് സണ്‍റൂഫും ലഭിക്കുന്നു. സണ്‍റൂഫിന് താഴെ് അഞ്ച് യാത്രക്കാര്‍ക്ക് ഇരിക്കാന്‍ ക്യാബിനില്‍ മതിയായ ഇടമുണ്ട്. മറ്റ് വിശദാംശങ്ങളില്‍ ഓരോ സീറ്റിന്റെയും പിന്‍ഭാഗത്ത് ഡിജിറ്റല്‍ സ്‌ക്രീനുകള്‍ സ്ഥാപിച്ചിരിക്കുന്നു. ടച്ച്പാഡുകളും ബട്ടണുകളും ഉള്‍ക്കൊള്ളുന്ന യോക് സ്റ്റിയറിംഗ് വീലും അഫീല ഇവി പ്രോട്ടോടൈപ്പില്‍ കാണാം. പ്രോട്ടോടൈപ്പിനായുള്ള പവര്‍ട്രെയിന്‍ വിശദാംശങ്ങള്‍ കമ്പനി ഇതുവരെ നല്‍കിയിട്ടില്ല. എന്നിരുന്നാലും മുന്‍വശത്ത് ഡബിള്‍-വിഷ്‌ബോണ്‍ സസ്‌പെന്‍ഷനും പിന്നില്‍ മള്‍ട്ടി-ലിങ്ക് സസ്‌പെന്‍ഷനും ഓള്‍-വീല്‍ ഡ്രൈവും ഫീച്ചര്‍ ചെയ്യുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

പ്രൊഡക്ഷന്‍ മോഡലില്‍ ക്വാല്‍കോമിന്റെ സ്നാപ്ഡ്രാഗണ്‍ ഡിജിറ്റല്‍ ഷാസി സാങ്കേതികവിദ്യ ഉപയോഗിക്കുമെന്നും സോണി ഹോണ്ട മൊബിലിറ്റി വ്യക്തമാക്കി. ഇത് ഡ്രൈവര്‍മാര്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനങ്ങളും മെച്ചപ്പെടുത്തിയ പേഴ്‌സണലൈസേഷനും മറ്റ് സാങ്കേതികവിദ്യകളും നല്‍കുന്നു. കൂടാതെ, വാഹനത്തിന് സെക്കന്‍ഡില്‍ 800 ട്രില്യണ്‍ ഓപ്പറേഷനുകള്‍ വരെ പ്രോസസ്സ് ചെയ്യാന്‍ കഴിയും. കൂടാതെ 45 ക്യാമറകളും സെന്‍സറുകളും അതിന്റെ ലെവല്‍ 3 ഓട്ടോമേറ്റഡ് ഡ്രൈവിംഗ് സിസ്റ്റങ്ങള്‍ക്ക് ശക്തി പകരാന്‍ ഘടിപ്പിച്ചിട്ടുണ്ട്.
അവ നിലവില്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇത് ഓഗ്മെന്റഡ് റിയാലിറ്റിയും ക്ലൗഡ് ഡാറ്റയും ഉപയോഗിക്കും. കൂടാതെ ഗെയിംസ് ഡിസൈനര്‍ എപ്പിക് ഗെയിമുകളുമായി പങ്കാളികളാകും. വന്‍ എന്റര്‍ടെയിന്‍മെന്റ് സവിശേഷതകള്‍ ഉള്‍ക്കൊള്ളിച്ചെത്തുന്ന ഇവി ഈ വര്‍ഷം നവംബറില്‍ തലക്കെട്ടുകളില്‍ സ്ഥാനം പിടിച്ചിരുന്നു. ഈ ഇവിക്കുള്ളില്‍ സോണി പ്ലേ സ്റ്റേഷന്‍ 5 സജ്ജീകരിക്കും എന്നതാണ് ഈ കാറിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത. ലെവല്‍ 3 ഓട്ടോണമസ് ഫീച്ചറുകളുമായാണ് ഈ കാര്‍ വരുന്നത്.
90സ് കിഡ്സ് ഇഷ്ടപ്പെടുന്ന പ്ലേ സ്റ്റേഷന്‍ ഉപയോഗിച്ച് ഒരു കാര്‍ വരുന്നുവെന്ന വാര്‍തത പലരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഇത് യഥാര്‍ത്ഥവും വെര്‍ച്വല്‍ ലോകങ്ങളും തടസ്സമില്ലാതെ സമന്വയിപ്പിക്കുകയും മെറ്റവേഴ്‌സ് പോലുള്ള ഡിജിറ്റല്‍ നവീകരണങ്ങളിലൂടെ പുതിയ വിനോദ സാധ്യതകള്‍ പര്യവേക്ഷണം ചെയ്യുകയും ചെയ്യുന്നതായി സോണി ഹോണ്ട മൊബിലിറ്റി പറയുന്നു. അഫീല പ്രോട്ടോടൈപ്പിന്റെ കൃത്യമായ പേര് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ 2025 ന്റെ ആദ്യ പകുതിയില്‍ ഇത് പ്രീ-ഓര്‍ഡറിന് ലഭ്യമാകുമെന്ന് സോണി ഹോണ്ട മൊബിലിറ്റി സ്ഥിരീകരിച്ചു.
2026-ന്റെ തുടക്കത്തില്‍ അന്താരാഷ്ട്ര വിപണികളില്‍ ഡെലിവറികള്‍ ആരംഭിച്ചേക്കും. 2026 മുതല്‍ ഈ കാര്‍ വടക്കേ അമേരിക്കന്‍ വിപണിയില്‍ വില്‍പ്പനക്കെത്തിക്കാനാണ് സോണി ഹോണ്ട മൊബിലിറ്റി തീരുമാനിച്ചിരിക്കുന്നത്. ഇവിയുടെ ഓണ്‍ലൈന്‍ വില്‍പ്പനക്കാണ് അവര്‍ പ്രഥമ പരിഗണന നല്‍കുക. ഈ കാറുകള്‍ അമേരിക്കയിലേക്കും പിന്നീട് ഹോണ്ടയുടെ സ്വന്തം രാജ്യമായ ജപ്പാനിലേക്കും മറ്റ് രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യാനും അവിടെ ഡിമന്‍ഡുണ്ടായാല്‍ വില്‍പ്പന തുടരാനുമാണ് തീരുമാനം. എങ്കിലും ഈ കാര്‍ ഇന്ത്യയിലേക്ക് വരുമോ ഇല്ലയോ എന്നത് സംശയമാണ്.


Click it and Unblock the Notifications








