ഫിയറ്റ് ആരാധകരെ ആഹ്ലാദിപ്പിൻ! പുത്തൻ പദ്ധതികളുമായി ഇറ്റാലിയൻ ബ്രാൻഡ് തിരികെ എത്തുന്നു
ഒരു കാലത്ത് ഇന്ത്യൻ വിപണിയിൽ വളരെ പ്രതാപത്തോടെ വാണിരുന്ന ബ്രാൻഡായിരുന്നു ഫിയറ്റ്, എന്നാൽ കാലക്രമേണ അരങ്ങ് ഒഴിയേണ്ടി വന്നു. 2019 -ലാണ് ഇറ്റാലിയൻ ബ്രാൻഡ് രാജ്യം വിട്ടത്. ഇപ്പോൾ ഇന്ത്യയിൽ ജീപ്പ്, സിട്രൺ ബ്രാൻഡുകൾ പ്രവർത്തിപ്പിക്കുന്ന സ്റ്റെല്ലാന്റിസ് ഗ്രൂപ്പ്, ഫിയറ്റ് എന്ന് ഐതിഹാസിക ബ്രാൻഡിനെ തിരികെ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ്.
നിലവിൽ രാജ്യത്ത് തങ്ങളുടെ സിട്രൺ & ജീപ്പ് ബ്രാൻഡുകളുടെ വേരൊട്ടം ശക്തമാക്കാനുള്ള പദ്ധതിയിലാണ് സ്റ്റെല്ലാന്റിസ്. C3 എയർക്രോസും അതിന്റെ ഇലക്ട്രിക് പതിപ്പായ eC3 എയർക്രോസും ഏതാനും ആഴ്ച്ചകൾക്കുള്ളിൽ വിപണിയിൽ എത്തും. ജീപ്പ് കോമ്പസും മെറിഡിയനും മറ്റ് കോംപറ്റീഷനിൽ നിന്ന് കടുത്ത മത്സരം നേരിടുന്നുണ്ട്. ഈ സാഹചര്യത്തിൽ ഫിയറ്റിന്റെ വരവ് വലിയൊരു സഹായമായിരിക്കും.

കഴിഞ്ഞ മാസം രാജ്യത്തെ എസ്‌യുവി സെഗ്മെന്റ് 60 ശതമാനം വാർഷിക വിൽപ്പന വളർച്ചയോടെ 41,000 യൂണിറ്റ് വിൽപ്പനയാണ് കരസ്ഥമാക്കിയത്. ഇത് ഇന്ത്യയിലേക്ക് തിരികെ എത്താൻ ഫിയറ്റിന് പ്രചോദനം നൽകുന്ന കണക്കുകളാണ്. ആഗോള തലത്തിൽ 2023 -ന്റെ ആദ്യ പാദത്തിൽ മറ്റ് സ്റ്റെല്ലാന്റിസ് ബ്രാൻഡുകളെ പിന്നിലാക്കി മുൻപന്തിയിൽ എത്തിയത് ഫിയറ്റാണ്.
ഇലക്ട്രിക് ഫിയറ്റ് 500 മികച്ച വിൽപ്പന നേടിയ സെഗ്മെന്റ് A ഹാച്ച്ബാക്ക് മോഡലായിരുന്നു. ഇത് ബ്രാൻഡിന്റെ കഴിവ് വെളിപ്പെടുത്തുന്നു. ബ്രാൻഡിന്റെ STLA മീഡിയം (M) പ്ലാറ്റ്‌ഫോമിനെ വിപണിയിൽ ഉപയോഗപ്പെടുത്താനാവും നിർമ്മാതാക്കളുടെ പ്ലാൻ. കഴിഞ്ഞ മാസം ആദ്യം അവതരിപ്പിച്ച, സ്റ്റെല്ലാന്റിസിന്റെ STLA M പ്ലാറ്റ്‌ഫോം 2026 -ൽ പുതിയ തലമുറ ജീപ്പ് കോമ്പസിലും സിട്രണിന്റെ വരും തലമുറ മോഡലുകളിലും ഉപയോഗിക്കപ്പെടും.

ആഗോളതലത്തിൽ, STLA M പ്ലാറ്റ്‌ഫോമിൽ സ്റ്റെല്ലാന്റിസ് വൻതോതിലുള്ള നിക്ഷേപം നടത്തുന്നു, ഇത് ഭാവിയിലെ ഫിയറ്റ് മോഡലുകളിലും ഇടം പിടിക്കാം. അതിനാൽ, ഇന്ത്യയിൽ സഹോദര ബ്രാൻഡുകളായ ജീപ്പിനും സിട്രണിനും സർവ്വീസ് നൽകുന്ന ഒരു പ്ലാറ്റ്‌ഫോം ഇതിനോടകം ഉള്ളതിനാൽ, കുറഞ്ഞ നിക്ഷേപത്തിൽ ഒരേ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി സ്വന്തം മോഡലുകൾ അവതരിപ്പിക്കാൻ ഫിയറ്റിന് സാധ്യമാണ്.
നിരവധി സ്റ്റെല്ലാന്റിസ് ബ്രാൻഡുകളിൽ നിന്നുള്ള ഭാവി മോഡലുകളുടെ ഒരു നിരയ്ക്ക് സപ്പോർട്ട് നൽകുന്ന നാല് ഗ്ലോബൽ BEV -കേന്ദ്രീകൃത പ്ലാറ്റ്‌ഫോമുകളിൽ ആദ്യത്തേതാണ് STLA M എന്നത്. ഇതൊരു മോഡുലാർ പ്ലാറ്റ്‌ഫോമാണ്, അതിനാൽ C & D സെഗ്മെന്റുകളിൽ പെടുന്ന 4.3 മീറ്റർ മുതൽ 4.9 മീറ്റർ വരെ നീളമുള്ള മോഡലുകളും, അതോടൊപ്പം തന്നെ 2.7 മീറ്ററിനും 2.9 മീറ്ററിനും ഇടയിൽ വീൽബേസുള്ള വൈവിധ്യമാർന്ന വാഹനങ്ങളേയും സപ്പോർട്ട് ചെയ്യാൻ ഇതിന് കഴിയും.

പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള മോഡലുകൾ ഒന്നുകിൽ ഫ്രണ്ട്, റിയർ അല്ലെങ്കിൽ ഫോർ വീൽ ഡ്രൈവ് (4WD) ആയിരിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 4WD സിസ്റ്റം ഒരു ഡ്യുവൽ മോട്ടോർ സെറ്റ്-അപ്പ് ഉപയോഗിക്കുന്നു. വാഹനങ്ങൾക്കുള്ള പവർ ഔട്ട്‌പുട്ടുകൾ 215 bhp -ക്കും 382 bhp -ക്കും ഇടയിലായിരിക്കും.
കൂടാതെ ബാറ്ററി പായ്ക്കുകൾ 98 kWh വരെ വലുപ്പമുള്ളതായിരിക്കും എന്നും പുറത്തു വരുന്ന വിവരങ്ങൾ വെളിപ്പെടുത്തുന്നു, കൂടാതെ WLTP സൈക്കിളിൽ ഫുൾ ചാർജിൽ 700 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യും. STLA M പ്ലാറ്റ്‌ഫോമിന്റെ ഫ്ലെക്സിബിലിറ്റി കാരണം സെഡാനുകൾ, ക്രോസ്ഓവറുകൾ, എസ്‌യുവികൾ എന്നിവയുൾപ്പെടെ വിവിധ ബോഡി ശൈലികൾ ഇതിൽ ഡെവലപ് ചെയ്യാൻ സാധിക്കും.
സ്റ്റെല്ലാന്റിസിന്റെ നിലവിലെ ലൈനപ്പിന് അടിവരയിടുന്ന കാലഹരണപ്പെട്ട PSA, FCA പ്ലാറ്റ്‌ഫോമുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഭാരം കുറയ്ക്കാനും മെച്ചപ്പെട്ട റൈഡും ഹാൻഡ്‌ലിംഗും നൽകാനായിട്ടാണ് ഇത് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഇലക്ട്രിഫിക്കേഷന് മുൻഗണന നൽകിയാണ് ഇത് രൂപകൽപ്പന ചെയ്‌തിരിക്കുന്നത് എങ്കിലും, പ്ലാറ്റ്ഫോമിന്റെ ഫ്ലെക്സിബിളിറ്റി കാരണം, ഇതിന് ICE പവർട്രെയിനുകളെ സപ്പോർട്ട് ചെയ്യാനും സാധിക്കും.
ഈ സാധ്യതകൾ മുൻ നിർത്തി ഫിയറ്റ് ഇന്ത്യ ഒരു തിരിച്ചു വരവ് നടത്തിയാൽ ഇന്നു രാജ്യത്തുള്ള ഫിയറ്റ് ഫാൻസും മറ്റ് ജനങ്ങളുടെ ഇരു കൈയ്യും നീട്ടി ബ്രാൻഡിനെ സ്വീകരിക്കും എന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. എസ്‌യുവി സെഗ്മെന്റിലേക്ക് ഇറ്റാലിയൻ ബ്രാൻഡ് കൂടെ എത്തിയാൽ വിഭാഗത്തിലെ മത്സരം കൂടുതൽ മുറുകും എന്നതും ശ്രദ്ധേയമാണ്.


Click it and Unblock the Notifications








