ബോൾഡ് ലുക്കിനൊപ്പം വമ്പൻ മൈലേജും..!! ഹൈ ഫ്യുവൽ ഇക്കോണമിയോടെ ഇന്ത്യയിലെ സൂപ്പർസ്റ്റാർ എസ്‌യുവികൾ ഇവ

മൈലേജ് എന്ന് ഓമനപ്പേരിൽ നമുക്ക് എല്ലാവർക്കും സുപരിചിതമായ ഇന്ധനക്ഷമത, ഇന്ത്യയിൽ ഒരു കാർ വാങ്ങുന്നതിനൊക്കുറിച്ച് ചിന്തിച്ചു തുടങ്ങുമ്പോൾ തന്നെ നമ്മുടെ ജനത പരിഗണിക്കുന്ന പ്രധാന ഘടകങ്ങളിൽ ഒന്നാണ് എന്ന് ഞാൻ പ്രത്യേകം പറയേണ്ടതില്ലല്ലോ.

കാലം ഇത്ര കഴിഞ്ഞിട്ടും പല മാനദണ്ഡങ്ങളും കംഫർട്ടും ഫീച്ചറുകളും എല്ലാം പരിഗണയിൽ എത്തുമ്പോഴും നന്ദഗോപാൽ മാരാർ പറഞ്ഞപോലെ മൈലേജി "-ന്റെ തട്ട് താണു തന്നെ ഇരിക്കും". അത് കൂടാതെ പെട്രോൾ, ഡീസൽ വിലകൾ തുടർച്ചയായി വർധിക്കുന്നത് കൂടുതൽ ഇന്ധനക്ഷമത നൽകുന്ന വാഹനങ്ങൾ വാങ്ങാൻ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നു. പിന്നെ ഇപ്പോൾ മാർക്കറ്റിൽ ഡിമാൻഡ് എസ്‌യുവികൾക്ക് കൂടുതലായതിനാൽ, നിലവിൽ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുന്ന ജനപ്രിയ ഉയർന്ന മൈലേജ് എസ്‌യുവികളെ നമുക്ക് ഒന്ന് നോക്കിയാലോ.

ഹൈ ഫ്യുവൽ ഇക്കോണമിയോടെ ഇന്ത്യയിലെ സൂപ്പർസ്റ്റാർ എസ്‌യുവികൾ

മാരുതി ഗ്രാൻഡ് വിതാര - 27.97 kmpl

മാരുതി സുസുക്കിയുടെ ഗ്രാൻഡ് വിറ്റാര രാജ്യത്തെ ഉയർന്ന മൈലേജ് എസ്‌യുവികളിൽ ഒന്നാണ്. വാഹനത്തിന് 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ 1.5 ലിറ്റർ അറ്റ്കിൻസൺ സൈക്കിൾ പവർട്രെയിനും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇവ യഥാക്രമം 103 bhp, 114 bhp എന്നീ പവറുകൾ പുറപ്പെടുവിക്കുന്നു.

അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സ് സ്റ്റാൻഡേർഡായി വരുന്നു, അതേസമയം നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനിനൊപ്പം ആറ് സ്പീഡ് ഓട്ടോമാറ്റിക് ഓപ്ഷണലായി ലഭ്യമാണ്. സ്ട്രോംഗ് ഹൈബ്രിഡ് പതിപ്പ് e-CVT ട്രാൻസ്മിഷനോടൊപ്പം ലഭിക്കും. മാരുതി ഗ്രാൻഡ് വിറ്റാര സ്ട്രോംഗ് ഹൈബ്രിഡ് മോഡൽ ലിറ്ററിന് 27.97 കിലോമീറ്റർ മൈലേജ് നൽകുമെന്ന് അവകാശപ്പെടുന്നു.

ഹൈ ഫ്യുവൽ ഇക്കോണമിയോടെ ഇന്ത്യയിലെ സൂപ്പർസ്റ്റാർ എസ്‌യുവികൾ

ടൊയോട്ട ഹൈറൈഡർ - 27.97 kmpl

മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയുടെ അതേ ടൊയോട്ട പതിപ്പാണ് ടൊയോട്ട ഹൈറൈഡർ. എസ്‌യുവിക്ക് ഗ്രാൻഡ് വിറ്റാരയിലേതിന് സമാനമായ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് (NA) പെട്രോൾ 1.5 ലിറ്റർ അറ്റ്കിൻസൺ സൈക്കിൾ എഞ്ചിനും നിർമ്മാതാക്കൾ നൽകുന്നു. NA യൂണിറ്റ് 103 bhp പവറും, അറ്റ്കിൻസൺ സൈക്കിൾ എഞ്ചിൻ 114 bhp പവറും സൃഷ്ടിക്കുന്നു.

അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സ് രണ്ട് എഞ്ചിനുകൾക്കൊപ്പം സ്റ്റാൻഡേർഡായി വരുമ്പോൾ NA പെട്രോൾ എഞ്ചിനിനൊപ്പം ആറ് സ്പീഡ് ഓട്ടോമാറ്റിക് ഓപ്ഷണലായി ലഭിക്കുന്നു. എന്നാൽ സ്ട്രോംഗ് ഹൈബ്രിഡ് യൂണിറ്റ് e-CVT ട്രാൻസ്മിഷനുമായിട്ടാണ് വരുന്നത്. മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര സ്ട്രോംഗ് ഹൈബ്രിഡ് മോഡിലിന് സമാനമായി ടൊയോട്ട ഹൈറൈഡറും ലിറ്ററിന് 27.97 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്യും എന്ന് ബ്രാൻഡ് അവകാശപ്പെടുന്നു.

ഹൈ ഫ്യുവൽ ഇക്കോണമിയോടെ ഇന്ത്യയിലെ സൂപ്പർസ്റ്റാർ എസ്‌യുവികൾ

കിയ സോനെറ്റ് - 24.2 kmpl

നിലവിൽ ഇന്ത്യൻ വിപണിയിൽ ലഭ്യമായ ഹൈ മൈലേജ് എസ്‌യുവികളിലൊന്നാണ് കിയയുടെ സോനെറ്റ്. 1.0 ലിറ്റർ ടർബോ പെട്രോൾ, 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.5 ലിറ്റർ ടർബോ ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലാണ് സബ്കോംപാക്ട് എസ്‌യുവി വിൽപ്പനയ്ക്ക് എത്തുന്നത്. ഈ വർഷം അവസാനത്തോടെ ദക്ഷിണകൊറിയൻ കാർ നിർമ്മാതാക്കൾ സോനെറ്റിന്റെ ഡീസൽ മാനുവൽ വേരിയന്റുകൾ നിർത്തലാക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

എസ്‌യുവിയുടെ ഡീസൽ മാനുവൽ ലിറ്ററിന് 24.2 കിലോമീറ്ററും, ഓട്ടോമാറ്റിക് പതിപ്പ് ലിറ്ററിന് 19 കിലോമീറ്ററും ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നുവെന്ന് കിയ അവകാശപ്പെടുന്നു. പെട്രോൾ NA മോഡൽ ലിറ്ററിന് 18.4 കിലോമീറ്റർ, ടർബോ-പെട്രോൾ DCT ലിറ്ററിന് 18.3 കിലോമീറ്റർ, ടർബോ-പെട്രോൾ MT ലിറ്ററിന് 18.2 കിലോമീറ്റർ, iMT ലിറ്ററിന് 18.2 കിലോമീറ്റർ എന്നീ മൈലേജ് കണക്കുകൾ നൽകുന്നു.

ഹ്യുണ്ടായി വെന്യു - 23.4 kmpl

കിയ സോനെറ്റിൽ നൽകിയിരിക്കുന്ന അതേ സെറ്റ് എഞ്ചിനുകളിൽ ഹ്യുണ്ടായിയുടെ വെന്യുവും ലഭ്യമാണ്. സബ്കോംപാക്ട് എസ്‌യുവിക്ക് 82 bhp പവർ നൽകുന്ന 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 118 bhp കരുത്ത് പുറപ്പെടുവിക്കുന്ന 1.0 ലിറ്റർ ടർബോ പെട്രോൾ, 99 bhp പവർ പുറപ്പെടുവിക്കുന്ന 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ എന്നിവ ലഭിക്കും.

വെന്യു ഡീസൽ ലിറ്ററിന് 23.4 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്യുന്നു, അതേസമയം വാഹനത്തിന്റെ പെട്രോൾ NA മോഡൽ ലിറ്ററിന് 17.52 കിലോമീറ്റർ മൈലേജ് നൽകുന്നു, ടർബോ-പെട്രോൾ മാനുവൽ പതിപ്പിൽ ലിറ്ററിന് 18.2 കിലോമീറ്ററും ഓട്ടോമാറ്റിക് ഗിയർബോക്സിനൊപ്പം ലിറ്ററിന് 18.15 കിലോമീറ്റർ മൈലേജും നൽകുന്നു.

ഹൈ ഫ്യുവൽ ഇക്കോണമിയോടെ ഇന്ത്യയിലെ സൂപ്പർസ്റ്റാർ എസ്‌യുവികൾ

ടാറ്റ നെക്സോൺ - 21.5 kmpl

ടാറ്റ നെക്‌സോൺ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവി മാത്രമല്ല, ഹൈ മൈലേജ് എസ്‌യുവികളിൽ ഒന്നും കൂടിയാണ്. 1.2 ലിറ്റർ ടർബോ പെട്രോളും 1.5 ലിറ്റർ ടർബോ ഡീസൽ എഞ്ചിനുമാണ് നിലവിൽ മോഡലിന് വാഗ്ദാനം ചെയ്യുന്നത്. ഗ്യാസോലിൻ യൂണിറ്റ് 120 bhp കരുത്തും 170 Nm torque ഉം സൃഷ്ടിക്കുമ്പോൾ, ഓയിൽ ബർണർ 108 bhp പവറും 260 Nm torque ഉം നൽകുന്നു.

ആറ് സ്പീഡ് മാനുവലും AMT ഗിയർബോക്സുമാണ് സബ്കോംപാക്ട് എസ്‌യുവിയിൽ വരുന്നത്. നെക്‌സോൺ ഡീസൽ ലിറ്ററിന് 21.5 കിലോമീറ്റർ ഇന്ധനക്ഷമതയും പെട്രോൾ മോഡൽ ലിറ്ററിന് 17 കിലോമീറ്ററുമാണ് വാഗ്ദാനം ചെയ്യുന്നത്. ഫ്ലോട്ടിംഗ് ഡാഷ്‌ടോപ്പ് സ്‌ക്രീനും 'ഗ്രാൻഡ് സെൻട്രൽ കൺസോളും' സഹിതം മൾട്ടി ഡ്രൈവ് മോഡുകൾ വാഗ്ദാനം ചെയ്യുന്ന സെഗ്‌മെന്റിലെ ആദ്യത്തെ വാഹനമാണിത് എന്നതും ശ്രദ്ധേയമാണ്.

ഹൈ ഫ്യുവൽ ഇക്കോണമിയോടെ ഇന്ത്യയിലെ സൂപ്പർസ്റ്റാർ എസ്‌യുവികൾ

മാരുതി ബ്രെസ - 20.15 kmpl

കഴിഞ്ഞ വർഷം ഒരു ജനറേഷൻ അപ്പ്ഡേറ്റ് ലഭിച്ച മാരുതി ബ്രെസ, ഇന്ത്യയിലെ ജനപ്രിയ ഹൈ മൈലേജ് എസ്‌യുവികളിലൊന്നാണ്. ഹുഡിന് കീഴിൽ, അഞ്ച് സ്പീഡ് അല്ലെങ്കിൽ ആറ് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സിനൊപ്പം ലഭ്യമാവുന്ന 1.5 ലിറ്റർ, ഫോർ-സിലിണ്ടർ പെട്രോൾ എഞ്ചിൻ എസ്‌യുവിയിലുണ്ട്.

മൈൽഡ് ഹൈബ്രിഡ് ടെക്നോളജി ഉപയോഗിച്ച് മോട്ടോർ ബൂസ്‌റ്റ് ചെയ്‌തിരിക്കുന്നു, കൂടാതെ 101 bhp മാക്സ് പവറും 137 Nm torque ഉം വാഹനം നൽകുന്നു. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഉപയോഗിച്ച് സബ്‌കോംപാക്ട് എസ്‌യുവി യഥാക്രമം ലിറ്ററിന് 20.15 കിലോമീറ്ററും, 19.8 കിലോമീറ്ററും മൈലേജ് വാഗ്ദാനം ചെയ്യുന്നു.

More from DriveSpark

Article Published On: Wednesday, March 1, 2023, 8:30 [IST]
English summary
Superstar suvs in india with high mileage figures
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X