50,000 മുതൽ 3.5 ലക്ഷം രൂപ വരെ ഡിസ്കൗണ്ട്, ഇതാണ് ബോണസ്; ദീപാവലിയ്ക്ക് മികച്ച ഓഫ്റുകളുമായി എത്തുന്ന എസ്‌യുവികൾ

ഈ ദീപാവലിക്ക് ആഘോഷം വെറെ ലെവലിലേക്ക് എത്തിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യൻ വാഹന വിപണി. രാജ്യത്ത് മാരുതി സുസുക്കി, മഹീന്ദ്ര, സ്‌കോഡ, ജീപ്പ്, സിട്രൺ എന്നീ പ്രമുഖ ബ്രാൻഡുകളുടെ എസ്‌യുവി മോഡലുകൾക്ക് ഡീലർമാർ മികച്ച ഓഫാറുകളും കണ്ണഞ്ചിപ്പിക്കുന്ന ആനുകൂല്യങ്ങളുമാണ് ഈ സീസണിൽ വാഗ്ദാനം ചെയ്യുന്നത്.

50,000 രൂപ മുതൽ 3.5 ലക്ഷം രൂപ വരെയാണ് കിഴിവുകൾ, ചില ഓഫറുകൾ ചില മോഡൽ ഇയർ വാഹനങ്ങൾക്ക് മാത്രമായിരിക്കും എന്നതും ശ്രദ്ധേയമാണ്. വാഗ്ദാനം ചെയ്യുന്ന ഓഫരുകളിൽ ഏറ്റവും കുറഞ്ഞത് മുതൽ ഉയർന്നത് വരെ എന്ന ക്രമത്തിലാണ് എസ്‌യുവികളെ ഞങ്ങൾ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ദീപാവലിയ്ക്ക് മികച്ച ഓഫ്റുകളുമായി എത്തുന്ന എസ്‌യുവികൾ

1. മഹീന്ദ്ര ബൊലേറോ നിയോ: നേരത്തെ TUV300 എന്നറിയപ്പെട്ടിരുന്ന ഈ മോഡലിനെ ബൊലേറോ നിയോ എന്ന പേരിൽ മഹീന്ദ്ര പുനർനാമകരണം ചെയ്യുകയുണ്ടായി. കോംപാക്ട് എസ്‌യുവിക്ക് യഥാർത്ഥ ബൊലേറോ എസ്‌യുവിയെക്കാൾ അല്പം സവിശേഷതകൾ കൂടിയുണ്ട്. 100 bhp മാക്സ് പവറും 260 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്ന 1.5 ലിറ്റർ, മൂന്ന് സിലിണ്ടർ ഡീസൽ എഞ്ചിനാണ് നിയോയ്ക്ക് കരുത്തേകുന്നത്.

ബൊലേറോ നിയോയുടെ ടോപ്പ്-സ്പെക് വേരിയന്റിൽ ഒരു മെക്കാനിക്കൽ ലോക്കിംഗ് ഡിഫറൻഷ്യൽ (MLD) കമ്പനി വാഗ്ദാനം ചെയ്യുന്നു, പരുക്കൻ റോഡുകളെ നേരിടാൻ ഇത് സഹായിക്കുന്നു. കോം‌പാക്ട് എസ്‌യുവി ഏഴ് സീറ്റർ കോൺഫിഗറേഷനിൽ ലഭ്യമാണ്, കൂടാതെ അതിന്റെ റിയർ വീൽ ഡ്രൈവിനൊപ്പം സെഗ്‌മെന്റിലെ സവിശേഷമായ ഒരു മോഡലാണിത്. മഹീന്ദ്ര ഡീലർമാർ ഈ പരുക്കൻ ഫോർ മീറ്റർ എസ്‌യുവിക്ക് 50,000 രൂപയുടെ കിഴിവുകളാണ് ഉത്സവ സീസണിൽ വാഗ്ദാനം ചെയ്യുന്നത്.

ദീപാവലിയ്ക്ക് മികച്ച ഓഫ്റുകളുമായി എത്തുന്ന എസ്‌യുവികൾ

2. മഹീന്ദ്ര ബൊലേറോ: മഹീന്ദ്രയുടെ മോഡൽ നിരയിൽ നിന്നുള്ള ഏറ്റവും പഴയ ഓഫറുകളിൽ ഒന്നാണ് ബൊലേറോ. വർക്ക്‌ഹോഴ്‌സ് ആദ്യമായി അവതരിപ്പിച്ചത് 2000 -ലാണ്, നാളിതുവരെ ഒന്നിലധികം ഫെയ്‌സ്‌ലിഫ്റ്റുകളും വാഹനത്തിന് ലഭിച്ചിട്ടുണ്ട്, ഇപ്പോൾ 76 bhp പവർ പുറപ്പെടുവിക്കുന്ന 1.5 ലിറ്റർ, ത്രീ-സിലിണ്ടർ എൺഹോക്ക് ഡീസൽ എഞ്ചിനാണ് ഇതിൽ വരുന്നത്, ഏറ്റവും പുതിയ സേഫ്റ്റി, എമിഷൻ ചട്ടങ്ങൾ പാലിക്കുന്നതിനായി എഞ്ചിൻ യൂണിറ്റ് അപ്‌ഡേറ്റ് ചെയ്‌തിരിക്കുന്നു.

ബൊലേറോ ഏഴ് സീറ്റർ പതിപ്പിൽ മാത്രമേ ലഭ്യമാകൂ, ഇത് പരുക്കൻ സാഹചര്യങ്ങളിൽ വളരെ ഉപയോഗപ്രദമായ വാഹനമാണ്. 20 വർഷത്തിലേറെയായി എംയുവി വിൽപ്പനയ്‌ക്കെത്തിയിട്ടും. ഇന്നും മഹീന്ദ്രയ്‌ക്കായി മികവുറ്റ വിൽപ്പന നേടുന്നതും ഇത് തുടരുന്നു, മഹീന്ദ്രയുടെ വിൽപ്പന ചാർട്ടുകളിൽ സ്‌കോർപിയോയ്ക്ക് പിന്നിൽ ഉയർന്ന തലത്തിലേക്ക് പതിവായി പ്രത്യക്ഷപ്പെടുന്ന മോഡലാണിത്. ഈ മോഡലിന് 2023 ദീപാവലിക്ക് 70,000 രൂപ വരെ കിഴിവാണ് നിർമ്മാതാക്കൾ പ്രഖ്യാപിച്ചിരിക്കുന്നത്.

ദീപാവലിയ്ക്ക് മികച്ച ഓഫ്റുകളുമായി എത്തുന്ന എസ്‌യുവികൾ

3. മാരുതി സുസുക്കി ജിംനി സീറ്റ: മാരുതി ജിംനി ലൈനപ്പിലെ എൻട്രി ലെവൽ വേരിയന്റാണ് സീറ്റ. 4WD ഓഫ്-റോഡ് ഗിയർ ഉൾപ്പെടെ ടോപ്പ്-സ്പെക്ക് ആൽഫ വേരിയന്റിന് സമാനമായ 1.5 ലിറ്റർ K15B പെട്രോൾ എഞ്ചിനാണ് ഇതിനും വരുന്നത്. സ്റ്റീൽ വീലുകൾ, 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ സിസ്റ്റം, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ആറ് എയർബാഗുകൾ, ESP തുടങ്ങിയവ ജിംനി സെറ്റയ്ക്ക് ലഭിക്കുന്നു. ജിംനി, ബ്രാൻഡിന്റെ ഒരു പ്രധാന പ്രൊഡക്ടാണ്.

ലോഞ്ചിന് ശേഷം പ്രതിമാസം 3,000 യൂണിറ്റുകൾ സ്ഥിരമായി വിൽപ്പന ഇത് കൈവരിക്കുന്നു. നിലവിൽ ജിംനി സെറ്റ 50,000 രൂപയുടെ ഫ്ലാറ്റ് ഡിസ്‌കൗണ്ടിൽ ലഭ്യമാണെന്നും 50,000 രൂപയുടെ എക്‌സ്‌ചേഞ്ച് അല്ലെങ്കിൽ ലോയൽറ്റി ബോണസ് ഓഫറിൽ ലഭ്യമാണെന്നും ഡീലർമാർ വ്യക്തമാക്കുന്നു. സീറ്റ വേരിയന്റിന്റെ മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളിയ ഈ ഓഫർ ലഭ്യമാണ്.

ദീപാവലിയ്ക്ക് മികച്ച ഓഫ്റുകളുമായി എത്തുന്ന എസ്‌യുവികൾ

4. ഫോക്‌സ്‌വാഗൺ ടൈഗൂൺ: കുഷാഖിന്റെ സഹോദര എസ്‌യുവിയാണ് ഫോക്‌സ്‌വാഗൺ ടൈഗൂൺ. ഇരു മോഡലുകളും മെക്കാനിക്കലുകളും സാങ്കേതികവിദ്യയും പരസ്പരം ഷെയർ ചെയ്യുന്നു. എന്നിരുന്നാലും, സ്‌കോഡയുമായി താരതമ്യപ്പെടുത്തുമ്പോൾ ടൈഗൂണിന് കൂടുതൽ മിനിമലിസ്റ്റിക് ഇന്റീരിയർ തീമാണ് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നത്. ഫോക്‌സ്‌വാഗൺ നിരവധി പവർട്രെയിൻ ഓപ്ഷനുമായാണ് എത്തുന്നത്.

115 bhp പവറും 178 Nm torque ഉം നൽകുന്ന 1.0 ലിറ്റർ TSI എഞ്ചിൻ ഇതിൽ വരുന്നുണ്ട്. ഈ എഞ്ചിൻ ആറ് സ്പീഡ് മാനുവൽ ഗിയർബോക്സുമായോ ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഗിയർബോക്സുമായോ കണക്ട് ചെയ്യാം. അടുത്തതായി 150 bhp പവറും 250 Nm torque ഉം പുറപ്പെടുവിക്കുന്ന കൂടുതൽ ശക്തമായ 1.5 ലിറ്റർ TSI യൂണിറ്റും ലഭ്യമാണ്.

ഈ എഞ്ചിൻ അതേ ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ലഭിക്കുമെങ്കിലും, ഏഴ് സ്പീഡ് ഡ്യുവൽ-ക്ലച്ച് ഗിയർബോക്‌സിന്റെ ഓപ്ഷനും ഇതിലുണ്ട്. എസ്‌യുവിയുടെ ഉയർന്ന വേരിയന്റുകൾ ഏകദേശം ഒരു ലക്ഷം രൂപ കിഴിവോടെ ലഭ്യമാണ്, അതേസമയം ലോ സ്പെക്ക് വേരിയന്റുകൾക്ക് 65,000 രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കും എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

5. മഹീന്ദ്ര XUV300: ടാറ്റ നെക്‌സോണിനുള്ള ബ്രാൻഡിന്റെ ഉത്തരമായിരുന്നു മഹീന്ദ്ര XUV300 എന്ന് പറയാം. 2019 -ലാണ് വാഹനം വിപണിയിൽ എത്തുന്നത്. കോം‌പാക്ട് എസ്‌യുവി മൂന്ന് എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണ്. 110 bhp പെട്രോൾ, 130 bhp പെട്രോൾ, 117 bhp ഡീസൽ എഞ്ചിൻ എന്നിവയാണ് ഈ പറഞ്ഞ മൂന്ന് യൂണിറ്റഉകൾ. 130 bhp TGDi എഞ്ചിൻ നിലവിൽ ഒരു മാനുവൽ ഗിയർബോക്‌സിൽ മാത്രമേ ലഭ്യമാകൂ.

ദീപാവലിയ്ക്ക് മികച്ച ഓഫ്റുകളുമായി എത്തുന്ന എസ്‌യുവികൾ

ഒരു ഓട്ടോ ഗിയർബോക്‌സും വാഹനത്തിന് ഉടൻ ലഭിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഈ സെഗ്‌മെന്റിൽ വിൽപ്പനയിൽ ഏറ്റവും മന്ദഗതിയിലുള്ള കോംപാക്ട് എസ്‌യുവി മോഡലാണ് XUV300, അടുത്ത വർഷം ആദ്യം വരാനിരിക്കുന്ന പ്രധാന ഫീച്ചറുകൾ & ഡിസൈൻ അപ്‌ഡേറ്റുകളും ഇതിന് ഒരു കാരണമാകാം. മിക്ക ഔട്ട്‌ലെറ്റുകളിലും നിലവിലെ സ്റ്റോക്കുകൾക്ക് ഏകദേശം 1.2 ലക്ഷം രൂപയുടെ ഓഫറുകൾ വാഗ്ദാനം ചെയ്യുന്നു.

6. ജീപ്പ് മെറിഡിയൻ: മെറിഡിയൻ കോമ്പസിന്റെ ഏഴ് സീറ്റർ ഡെറിവേറ്റീവാണ്. കോമ്പസിനെപ്പോലെ, ഏഴ് സീറ്റുള്ള മെറിഡിയനും 170 bhp മാക്സ് പവറും 350 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്ന 2.0 ലിറ്റർ ഡീസൽ എഞ്ചിനാണ് ഉപയോഗിക്കുന്നത്. ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സ്, ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ എന്നീ ഓപ്ഷനുകളിൽ വാഹനം ലഭ്യമാണ്.

മാനുവൽ 4x2 പതിപ്പിൽ മാത്രമേ വരൂ, അതേസമയം ടോപ്പ്-സ്പെക്ക് ഓട്ടോമാറ്റിക് മോഡലുകൾക്ക് ഫോർ-വീൽ ഡ്രൈവ്ട്രെയിൻ ലഭിക്കും. സെഗ്‌മെന്റ് ലീഡറായ ടൊയോട്ട ഫോർച്യൂണറിൽ നിന്ന് കടുത്ത മത്സരമാണ് മെറിഡിയൻ നേരിടുന്നത്, വിറ്റഴിക്കപ്പെടാത്ത സ്റ്റോക്കിനെ ആശ്രയിച്ച് 1.0 മുതൽ 1.30 ലക്ഷം രൂപ വരെ കിഴിവോടെ ഉത്സവ സീസണിൽ എസ്‌യുവി ലഭ്യമാണ്.

7. ജീപ്പ് കോമ്പസ്: ജീപ്പിന്റെ മെയ്ഡ് ഇൻ ഇന്ത്യ എസ്‌യുവിയായ കോമ്പസ് വളരെ ടഫും മികച്ച റൈഡ് നിലവാരം വാഗ്ദാനം ചെയ്യുന്നതുമായ ഒരു മോഡലാണ്. കോമ്പസിന് ആദ്യം പെട്രോൾ എഞ്ചിൻ നൽകിയിരുന്നുവെങ്കിലും കുറച്ച് മാസങ്ങൾക്ക് മുമ്പ് കമ്പനി അത് നിർത്തലാക്കിയിരുന്നു. വലിയ മോഡൽ മെറിഡിയനിൽ ഡ്യൂട്ടി ചെയ്യുന്ന 2.0 ലിറ്റർ ഡീസൽ എഞ്ചിനിലാണ് ഇത് ഇപ്പോൾ ലഭ്യമാകുന്നത്.

ദീപാവലിയ്ക്ക് മികച്ച ഓഫ്റുകളുമായി എത്തുന്ന എസ്‌യുവികൾ

എസ്‌യുവിക്ക് അതിന്റെ വിലയുടെ കാര്യത്തിൽ വലുതും ഫീച്ചറുകളാൽ സമ്പന്നവുമായ മറ്റ് കോംപറ്റീഷൻ എസ്‌യുവികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഉയർന്ന വിലയുണ്ട്, എന്നാൽ ഇത് എതിരാളികളേക്കാൾ യഥാർത്ഥ ഓഫ്-റോഡ് കഴിവുകൾ ഉൾക്കൊള്ളുന്നു എന്നത് വാസ്തവമാണ്. ജീപ്പ് കോമ്പസിന്റെ എല്ലാ 4WD വേരിയന്റുകളും വമ്പിച്ച ആനുകൂല്യങ്ങളോടെയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്, ചിലതിന് ഈ കാലയളവിൽ 1.45 ലക്ഷം രൂപ വരെ കിഴിവുകൾ ലഭിക്കുന്നു.

8. സ്കോഡ കുഷാഖ്: വളരെ മത്സരാധിഷ്ഠിതമായ മിഡ് സൈസ് എസ്‌യുവി സെഗ്‌മെന്റിൽ സ്കോഡയുടെ മികവുറ്റ മോഡലാണ് കുഷാഖ്. പവർട്രെയിൻ ഓപ്ഷനുകൾ മുകളിൽ സൂചിപ്പിച്ച ഫോക്‌സ്‌വാഗൺ ടൈഗൂണിന് സമാനമാണ്. മോണ്ടെ കാർലോ, മാറ്റ് എഡിഷൻ എന്നിങ്ങനെ ഒന്നിലധികം സ്പെഷ്യൽ പതിപ്പുകൾ കുഷാഖിന് ലഭിക്കുന്നുണ്ട്.

ദീപാവലിയ്ക്ക് മികച്ച ഓഫ്റുകളുമായി എത്തുന്ന എസ്‌യുവികൾ

പവർഡ് ഫ്രണ്ട് സീറ്റുകളും വലിയ 10 ഇഞ്ച് ടച്ച്‌സ്‌ക്രീനുമുള്ള കുഷാഖ്, സ്ലാവിയ എന്നിവയുടെ ടോപ്പ്-സ്പെക്ക് വേരിയന്റുകളും സ്കോഡ അടുത്തിടെ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. മിക്ക ഇടങ്ങളിലും ഉയർന്ന വേരിയന്റുകൾക്ക് ഏകദേശം 1.5 ലക്ഷം രൂപയുടെ കിഴിവുകൾ ഈ ചെക് റിപബ്ലിക്കൻ മോഡലിൽ ലഭ്യമാണ്.

9. സിട്രൺ C5 എയർക്രോസ്: 177 bhp പവറും 400 Nm torque ഉം പുറപ്പെടുവിക്കുന്ന 2.0 ലിറ്റർ ഡീസൽ എഞ്ചിനാണ് ഇന്ത്യയിലെ തങ്ങളുടെ മുൻനിര ഓഫറായ C5 എയർക്രോസിൽ സിട്രൺ വാഗ്ദാനം ചെയ്യുന്നത്. എസ്‌യുവി 2021 -ൽ 29.9 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്ക് നിർമ്മാതാക്കൾ അവതരിപ്പിച്ചു.

ദീപാവലിയ്ക്ക് മികച്ച ഓഫ്റുകളുമായി എത്തുന്ന എസ്‌യുവികൾ

2022 -ൽ മുഖം മിനുക്കലിനൊപ്പം വിലയും 36.67 ലക്ഷം രൂപയായി ഉയർന്നു, വാഹനത്തിന്റെ വില ഇപ്പോൾ 37.67 ലക്ഷം രൂപയിൽ ആരംഭിക്കുന്നു. അല്പം മന്ദഗതിയിൽ വിറ്റഴിക്കപ്പെടുന്ന C5 എയർക്രോസ് ഇന്ത്യയിലെ ഏറ്റവും മികച്ച റൈഡിംഗ് എക്സ്പീരിയൻസ് നൽകുന്ന എസ്‌യുവികളിലൊന്നാണ്. ഈ എസ്‌യുവിയിൽ 2.0 ലക്ഷം രൂപയുടെ കിഴിവുകൾ ഇപ്പോൾ ലഭ്യമാണ്.

10. മഹീന്ദ്ര XUV400: മഹീന്ദ്ര XUV400 ഇലക്ട്രിക് വെഹിക്കിൾ സെഗ്മെന്റിൽ ടാറ്റ നെക്‌സോൺ ഇവിയെ എതിർക്കുന്നു. XUV400 അതിന്റെ ടാറ്റ എതിരാളിയെപ്പോലെ പോളിഷ്ഡോ ഫീച്ചർ എക്യുപ്ഡോ അല്ല, എന്നാൽ ഇത് നെക്‌സോൺ ഇവിയെക്കാൾ വലുതും കൂടുതൽ പവർ വാഗ്ദാനം ചെയ്യുന്നതുമാണ് എന്നത് ശ്രദ്ധേയം.

ദീപാവലിയ്ക്ക് മികച്ച ഓഫ്റുകളുമായി എത്തുന്ന എസ്‌യുവികൾ

നെക്‌സോണിന്റെ ഫെയ്‌സ്‌ലിഫ്റ്റിനൊപ്പം, മഹീന്ദ്ര തങ്ങളുടെ ഇവിയ്ക്ക് അധിക സവിശേഷതകളും ബെറ്റർ ഫീച്ചറുകളും നൽകിയിട്ടുണ്ട്. XUV400 ഇവിയുടെ ആദ്യകാല യൂണിറ്റുകൾ 3.5 ലക്ഷം രൂപ പരിധിയിൽ ആരോഗ്യകരമായ ഡിസ്കൗണ്ടുകളോടെ ഇപ്പോഴും ലഭ്യമാണ്. നിലവിൽ ഓഫറുകളുള്ള യൂണിറ്റുകളിൽ ഭൂരിഭാഗത്തിനും ESP ഉൾപ്പെടെയുള്ള എക്സ്ട്ര ഫീച്ചറുകൾ ഇല്ല.

More from DriveSpark

Article Published On: Sunday, November 5, 2023, 18:00 [IST]
English summary
Suvs with diwali discounts ranging from rs 50000 to 3 lakh in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X