മാരുതിയുടെ പുതിയ ഇലക്ട്രിക് കാറിന്റെ വില ഇത്രയേ ഉള്ളൂ! സൈലന്റായി വന്ന് ടാറ്റയെ ഞെട്ടിച്ചല്ലോ
ഈ മാസം 26 മുതല്‍ നവംബര്‍ 05 വരെ നടക്കാന്‍ പോകുന്ന ജപ്പാന്‍ മൊബിലിറ്റി ഷോക്കായി കാത്തിരിക്കുകയാണ് വാഹന ലോകം. സുസുക്കിയടക്കം അവരുടെ വരാന്‍ പോകുന്ന സുപ്രധാന ഉല്‍പ്പന്നങ്ങള്‍ ഷോയില്‍ പ്രദര്‍ശിപ്പിക്കുന്നതിനാല്‍ വാഹന ലോകം ആകാംക്ഷയോടെ കാത്തിരിപ്പാണ്. വരാന്‍ പോകുന്ന മാരുതി സുസുക്കി ഇലക്ട്രിക് കാറുകളുടെ കണ്‍സെപ്റ്റ് പതിപ്പുകള്‍ പ്രദര്‍ശിപ്പിക്കുമെന്നതിനാല്‍ ഇന്ത്യക്കാരും വന്‍ ആവേശത്തിലാണ്.
മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് കാറായ eVX കണ്‍സെപ്റ്റ് പതിപ്പ് ഈ വര്‍ഷം ജനുവരിയില്‍ നടന്ന 2023 ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. എന്നാല്‍ അതില്‍ ചില്ലറ മാറ്റങ്ങള്‍ വരുത്തി അപ്‌ഡേറ്റ് ചെയ്ത പതിപ്പ് കഴിഞ്ഞ ദിവസം കമ്പനി വെളിപ്പെടുത്തി. ഇപ്പോള്‍ സുസുക്കി ജപ്പാന്‍ മൊബിലിറ്റി ഷോയില്‍ മറ്റൊരു കണ്‍സെപ്റ്റ് പതിപ്പ് കൂടി പ്രദര്‍ശിപ്പിക്കാന്‍ പോകുകയാണെന്ന വിവരമാണ് പുറത്തുവരുന്നത്.

അടുത്ത തലമുറ വാഗണ്‍ആര്‍ ഇലക്ട്രിക് എന്ന് കരുതപ്പെടുന്ന eWX കണ്‍സെപ്റ്റിനെ കുറിച്ചാണ് പറഞ്ഞ് വരുന്നത്. പ്ലാന്‍ പടി നടന്നിരുന്നെങ്കില്‍ 2020-ല്‍ വാഗണ്‍ആര്‍ ഇലക്ട്രിക് മാരുതി സുസുക്കി പുറത്തിറക്കേണ്ടതായിരുന്നു. എന്നാല്‍ കോവിഡ് മഹാമാരിയില്‍ ലോകം നിശ്ചലമായതും തുടര്‍ന്നുണ്ടായ സാങ്കേതിക-വാണിജ്യ സാധ്യത പ്രശ്നങ്ങളും കാരണം വാഗണ്‍ആര്‍ ഇലക്ട്രിക് പ്ലാന്‍ ഉപേക്ഷിക്കുകയായിരുന്നു.
എന്നാല്‍ അടുത്ത കാലത്തായി വിപണി ഇവികള്‍ക്ക് അനുകൂലമായ ട്രെന്‍ഡ് കാണിച്ച് തുടങ്ങിയതോടെ സുസുക്കി പഴയ വാഗണ്‍ആര്‍ ഇലക്ട്രിക്കിനെ പൊടിതട്ടിയെടുക്കുകയാണെന്നാണ് തോന്നുന്നത്. മാരുതി ഉടന്‍ തന്നെ ഇന്ത്യന്‍ വിപണിയില്‍ അതിന്റെ ആദ്യ ഇവി അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്. വാഗണ്‍ആര്‍ ഇലക്ട്രിക്ക് യഥാര്‍ത്ഥത്തില്‍ eWX ഇലക്ട്രിക് മിനി വാഗണായി അന്തിമ രൂപം എടുക്കാനാണ് സാധ്യത.

ഇത് അടിസ്ഥാനപരമായി ദൈനംദിന ആവശ്യങ്ങള്‍ക്കായി രൂപകല്‍പ്പന ചെയ്ത ഒരു മിനി-കൊമേഴ്സ്യല്‍ ബാറ്ററി ഇലക്ട്രിക് വാഹനമാണ്. സുസുക്കി, ടൊയോട്ട, ദൈഹത്സു എന്നിവര്‍ സംയുക്തമായാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്. ഇതോടൊപ്പം സ്‌പേഷ്യ കണ്‍സെപ്റ്റും സ്പേഷ്യ കസ്റ്റം കണ്‍സെപ്റ്റും ആയിരിക്കും അരങ്ങേറ്റം കുറിക്കുന്ന മറ്റ് കാറുകള്‍. ദൈനംദിന യാത്രകള്‍ മുന്‍നിര്‍ത്തി രൂപകല്‍പ്പന ചെയ്ത മോഡലുകളാണ് ഇവയും.
നിലവിലുള്ള വാഗണ്‍ആറിന് സമാനമായി സുസുക്കി eWX കണ്‍സെപ്റ്റിന് ബോക്സി പ്രൊഫൈലാണുള്ളത്. എന്നിരുന്നാലും വലിപ്പത്തിന്റെ കാര്യത്തില്‍ eWX ഒതുക്കമുള്ളതും കൂടുതല്‍ മനോഹരവുമായി കാണപ്പെടുന്നു. ഫ്രണ്ട് ബമ്പര്‍, വീലുകള്‍ള്‍, സൈഡ് ക്ലാഡിംഗ്, വിന്‍ഡോകള്‍ എന്നിവയിലുടനീളം യെല്ലോ ഹൈലൈറ്റുകള്‍ ഉള്‍ക്കൊള്ളുന്ന ഒരു മികവുറ്റ എക്‌സ്റ്റീരിയര്‍ കളര്‍ തീം ഇതിന് ലഭിക്കുന്നു.

ഈ കാറിന് 3,395 mm നീളവും 1,475 mm വീതിയും 1,620 mm ഉയരവുമുണ്ടാകും. ഫുള്‍ ചാര്‍ജില്‍ സുസുക്കി eWX-ന് 230 കിലോമീറ്റര്‍ റേഞ്ച് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരാന്‍ പോകുന്ന ഇലക്ട്രിക് കാറിന്റെ മറ്റ് സാങ്കേതിക വിശദാംശങ്ങള്‍ വരും ദിവസങ്ങളില്‍ ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ പുറത്തുവിടുമെന്ന് പ്രതീക്ഷിക്കാം. 8 ലക്ഷം മുതല്‍ 12 ലക്ഷം രൂപ വരെയാണ് ഈ ഇലക്ട്രിക് കാറിന്റെ വില പ്രതീക്ഷിക്കുന്നത്.
മാരുതിയുടെ ആദ്യ ഇലക്ട്രിക് കാറായ eVX കണ്‍സെപ്റ്റിനെ കുറിച്ച് പറഞ്ഞാല്‍ ഇതിന് 4,300 mm നീളവും 1,800 mm വീതിയും 1,600 mm ഉയരവും ഉണ്ടാകും. റേഞ്ച് 500 കിലോമീറ്ററായിരിക്കും. ഇലക്ട്രോണിക് നിയന്ത്രിത 4×4 സാങ്കേതികവിദ്യ ഉപയോഗിച്ച് ആവേശകരമായ പെര്‍ഫോമന്‍സ് പുറത്തെടുക്കാന്‍ ഇതിന് സാധിക്കും.
ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ച കാറില്‍ നിന്നുള്ള ചില സ്റ്റൈലിംഗ് ഫീച്ചറുകള്‍ ഉപയോഗിച്ച് ഇത് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.ഈ കാറിലെ എല്ലാ ലൈറ്റിംഗും എല്‍ഇഡി ലൈറ്റുകളും പ്രൊഡക്ഷന്‍ സ്പെക് വിംഗ് മിററുകളുടെയും സ്ഥാനം മാറിയിട്ടുണ്ട്. ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ച കണ്‍സെപ്റ്റ് മോഡലില്‍ കണ്ടെതിനേക്കാള്‍ അല്‍പ്പം ഉയരത്തിലാണ് സുസുക്കി ലോഗോ സ്ഥാപിച്ചിരിക്കുന്നത്. ജപ്പാന്‍ ഓട്ടോ ഷോയില്‍ ഈ കാറിന്റെ എല്ലാ ഇന്റീരിയര്‍ സവിശേഷതകളും പ്രദര്‍ശിപ്പിക്കുമെന്ന് സുസുക്കി വ്യക്തമാക്കി.
ക്യാബിനിനുള്ളില്‍ ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവുമുള്ള ഡ്യുവല്‍ സ്‌ക്രീന്‍ സജ്ജീകരണം, ഫ്ലാറ്റ്-ബോട്ടമുള്ള സ്‌പോര്‍ട്ടി സ്റ്റിയറിംഗ് വീല്‍, റൗണ്ട് ഡയല്‍, ടച്ച് പാനല്‍ എന്നിവയുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. 2025-ലായിരിക്കും ഇവിയുടെ വില പ്രഖ്യാപനം എന്നാണ് അറിയാന്‍ സാധിക്കുന്നത്. വരാനിരിക്കുന്ന ക്രെറ്റ ഇവി, സെല്‍റ്റോസ് ഇവി, ടാറ്റ കര്‍വ്വ് തുടങ്ങിയ എതിരാളിളുടെ എതിരാളിയായിരിക്കും ഈ മോഡല്‍.


Click it and Unblock the Notifications








