സുസുക്കി മോട്ടോർ ഗുജറാത്ത് മൂന്ന് മില്യൺ നേട്ടത്തിൽ; മാരുതി എന്നും സൂപ്പർ ആണല്ലോ

2017 ഫെബ്രുവരിയിലാണ് സുസുക്കി മോട്ടോർ ഗുജറാത്ത് പ്രവർത്തനം ആരംഭിച്ചത്. 6 വർഷവും 11 മാസവും കൊണ്ട് 3 ദശലക്ഷം ക്യുമുലേറ്റീവ് പ്രൊഡക്ഷൻ മാർക്ക് കൈവരിച്ചിരിക്കുകയാണ്. കഴിഞ്ഞ ഒരു ദശലക്ഷം യൂണിറ്റുകൾ ഏകദേശം 17 മാസത്തിനുള്ളിൽ നിർമ്മിക്കപ്പെട്ടു എന്നതാണ് ശ്രദ്ധേയമായ ഒരു കാര്യം എന്ന് പറയുന്നത്.

ഗുജറാത്തിലെ മാരുതിയുടെ ഈ സ്ഥാപനത്തിന് 7.5 ലക്ഷം യൂണിറ്റുകളുടെ വാർഷിക ഉൽപ്പാദന ശേഷിയുണ്ട് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇവിടെ നിർമ്മിക്കുന്ന വാഹനങ്ങൾ ആഭ്യന്തര വിപണിയിലും കയറ്റുമതി വിപണിയിലും വിൽക്കുന്നുണ്ട് എന്നാണ് വാഹന നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. നിലവിൽ, ഈ സ്ഥാപനം സ്വിഫ്റ്റ്, ബലേനോ, ഡിസയർ, ഫ്രോങ്ക്സ് തുടങ്ങിയ ജനപ്രിയ മോഡലുകളാണ് നിർമ്മിക്കുന്നത്.

Suzuki Motor Gujarat Produces 3 Million Units

ഈ സാമ്പത്തിക വർഷം എൻട്രി ലെവൽ വാഹന വിൽപനയിൽ മാരുതി വൻ ഇടിവ് രേഖപ്പെടുത്തിയിരിക്കുകയാണ്, എന്നാൽ എസ്‌യുവികൾ വന വിറ്റു വരവ് കാണിക്കുന്നതിൻ്റെ കാരണം നിലവിലുള്ള കസ്റ്റമേഴ്സിൻ്റെ അടിത്തറയാണ് എന്നാണ് മാരുതിയുടെ ചെയർമാൻ അറിയിച്ചിരുന്നത്. ഇരുചക്രവാഹന മേഖലയിൽ നിന്നുള്ള ഉപഭോക്താക്കൾ അല്ലെങ്കിൽ ആദ്യമായി വാഹനം വാങ്ങുന്നവർ വിപണിയിൽ പ്രവേശിക്കുമ്പോൾ ഈ വിഭാഗത്തിലുളള വാഹനങ്ങളാണ് കൂടുതൽ പരിഗണിക്കുന്നത്. അവരെ എൻട്രി ലെവൽ വാഹനങ്ങളാണ് കൂടുതൽ ആകർഷിക്കുന്നത്.

തങ്ങളുടെ എസ്‌യുവികള്‍ക്കുള്ള വമ്പന്‍ ഡിമാന്‍ഡിന്റെ കരുത്തില്‍ ഇന്ത്യയിലെ മുന്‍നിര പാസഞ്ചര്‍ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി കഴിഞ്ഞ മൂന്ന് മാസത്തിനിടെ ലാഭത്തില്‍ 80 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം ജൂലൈ മുതല്‍ സെപ്റ്റംംബര്‍ വരെ മാരുതി സുസുക്കിയുടെ ലാഭം 3,717 കോടി രൂപയാണെന്നാണ് കണക്കുകള്‍. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 2,062 കോടി രൂപയായിരുന്നു മാരുതി സുസുക്കിയുടെ ലാഭം.

Suzuki Motor Gujarat Produces 3 Million Units

സബ് 4 മീറ്റര്‍ എസ്‌യുവി സെഗ്‌മെന്റിലെ ബെസ്റ്റ് സെല്ലേഴ്‌സില്‍ ഒന്നായ ബ്രെസയായിരുന്നു കഴിഞ്ഞ വര്‍ഷം ആദ്യം മുഖംമിനുക്കി എത്തിയത്. പിന്നാലെ മിഡ്‌സൈസ് എസ്‌യുവി സെഗ്‌മെന്റിനെ കോരിത്തരിപ്പിച്ച് ഗ്രാന്‍ഡ് വിറ്റാര ഹൈബ്രിഡും അരങ്ങേറി. സെഗ്‌മെന്റില്‍ കിയ സെല്‍റ്റോസിന്റെ രണ്ടാം സ്ഥാനത്തിന് വെല്ലുവിളിയാകാൻ ഗ്രാന്‍ഡ് വിറ്റാരക്ക് സാധിച്ചു. 2023 ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച ഫ്രോങ്ക്‌സും ജിംനി 5 ഡോറും ഈ വര്‍ഷമാണ് പുറത്തിറങ്ങിയത്.

മാരുതിയുടെ എൻട്രി ലെവൽ വാഹനങ്ങളായ സെലേറിയോ, മാരുതി 800, സ്വിഫ്റ്റ് എന്നീ വാഹനങ്ങളാണ് കൂടുതലും വിൽപ്പനയിൽ മുൻപന്തിയിൽ. ജിംനിക്കും മുമ്പേ കൂപ്പെ എസ്‌യുവിയായ ഫ്രോങ്ക്‌സ് വില്‍പ്പനക്കെത്തിയിരുന്നു. ചുരുങ്ങിയ നാള്‍ കൊണ്ട് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന 10 കാറുകളുടെ പട്ടികയില്‍ ഇടംനേടാന്‍ ഫ്രോങ്ക്‌സിനായി. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ അവതരിപ്പിച്ച പുതിയ മോഡലുകളുമായി മാരുതി സുസുക്കി നിലവില്‍ ഇന്ത്യയിലെ എസ്‌യുവി സെഗ്മെന്റ് ഭരിക്കുകയാണ്.

ഈ വര്‍ഷം ആദ്യ പകുതിയില്‍ 3 ലക്ഷത്തിലധികം യൂട്ടിലിറ്റി വാഹനങ്ങള്‍ വിറ്റഴിച്ച് മാരുതി സുസുക്കി 25 ശതമാനത്തിലധികം വിപണി വിഹിതമാണ് കൈയ്യടക്കിവെച്ചിരിക്കുന്നത്. ഗ്രാന്‍ഡ് വിറ്റാര മിഡ്‌സൈസ് എസ്‌യുവിയുടെ വരവാണ് മാരുതി സുസുക്കിയുടെ ഈ വിജയത്തിന് പിന്നിലെ ഒരു സുപ്രധാന കാരണം. സെഗ്‌മെന്റിലെ വമ്പന്‍മാരായ ഹ്യുണ്ടായി ക്രെറ്റയോടും കിയ സെല്‍റ്റോസിനോടും പോരാടി ഗ്രാന്‍ഡ് വിറ്റാരയുടെ 1.20 ലക്ഷം യൂണിറ്റുകളാണ് മാരുതി സുസുക്കി ഇതുവരെ വിറ്റഴിച്ചത്.

മാരുതി സുസുക്കിയുടെ പുതിയ തന്ത്രം ഹൈബ്രിഡ് വാഹനങ്ങളിലേക്കാണ് ലക്ഷ്യം വയ്ക്കുന്നത്. ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ വിൽപ്പനയുടെ 25 ശതമാനവും ഹൈബ്രിഡ് വാഹനങ്ങളായിരിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. 2021-22 ൽ, മാരുതിയുടെ മൊത്തം ആഗോള വരുമാനത്തിന്റെ 39 ശതമാനം ഇന്ത്യയും ജപ്പാനുമാണ്.

ഇന്ത്യയിലെ സിഎൻജി ഘടിപ്പിച്ച വാഹനങ്ങളുടെ മുൻനിര നിർമ്മാതാക്കളും മാരുതി സുസുക്കി തന്നെയാണ്, ഇത് സിഎൻജി പാസഞ്ചർ വാഹനങ്ങളുടെ മൊത്തം വിപണിയുടെ 74 ശതമാനം ആണ്. 2023 ജൂണിൽ അവസാനിച്ച പാദത്തിൽ മാരുതി സുസുക്കി ഇന്ത്യയിൽ പുതിയ സ്‌പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങൾ അവതരിപ്പിച്ചത് കമ്പനിയുടെ വളർച്ചയ്ക്കും എസ്എംസിയുടെ പ്രാധാന്യം ഉയർത്തുന്നതിനും കാരണമായിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

വിപണിയിൽ മാരുതി സുസുക്കിയുടെ നിലവിലെ അവസ്ഥ മികവുറ്റതാണെങ്കിലും, തങ്ങളുടെ കരുത്ത് നിലനിർത്താനും കൃത്യമായ ഇടവേളകളിൽ പുതിയ മോഡലുകൾ അവതരിപ്പിച്ചുകൊണ്ട് ബൗണ്ടറികൾ മുന്നോട്ട് കൊണ്ടുപോകാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. നാലാം തലമുറ സ്വിഫ്റ്റിന് പുതിയ Z-സീരീസ് എഞ്ചിൻ ലഭിക്കുമെന്ന് ഇപ്പോൾ നിർമ്മാതാക്കൾ വെളിപ്പെടുത്തിയിരിക്കുകയാണ്.

More from DriveSpark

Article Published On: Wednesday, December 6, 2023, 21:10 [IST]
English summary
Suzuki motor gujarat crosses 3 million units in gujarat details explained in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X