ഇത് നിനക്കുള്ള പണിയാണ് ടാറ്റ; 7 വര്‍ഷത്തിനുള്ളില്‍ 6 ഇവികള്‍ ഇന്ത്യയിലെത്തിക്കാന്‍ മാരുതി സുസുക്കി

ലോകത്ത് ഓട്ടോമൊബൈല്‍ വിപണി സമൂലമായ മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന ഒരു കാലമാണിത്. അതിന്റെ ചുവട് പിടിച്ച് ഇന്ത്യക്കാര്‍ക്ക് ഏറെ വേണ്ടപ്പെട്ട ജപ്പാനീസ് വാഹന ഭീമന്‍മാരായ സുസുക്കി മോട്ടോര്‍ കോര്‍പറേഷന്‍ അടുത്ത കുറച്ച് വര്‍ഷങ്ങള്‍ക്കുള്ള തങ്ങളുടെ ആഗോള പദ്ധതികള്‍ പ്രഖ്യാപിച്ചു. മാറുന്ന കാലത്തിന് അനുസൃതമായി വൈദ്യുതീകരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സുസുക്കിയുടെയും പ്ലാന്‍.

സുസുക്കി മോട്ടോര്‍സ് 2030 സാമ്പത്തിക വര്‍ഷത്തോടെ ഇന്ത്യയില്‍ ആറോളം ഇലക്ട്രിക് വാഹനങ്ങള്‍ എത്തിക്കാനാണ് പദ്ധതിയിടുന്നത്. അതിനെ കുറിച്ചാണ് നമ്മള്‍ ഇൗ ലേഖനത്തില്‍ പറയാന്‍ പോകുന്നത്. 2023 ഓട്ടോ എക്‌സ്‌പോയില്‍ മാരുതി സുസുക്കി തങ്ങളുടെ ആദ്യ ഇലക്ട്രിക് കാര്‍ കണ്‍സെപ്റ്റ് eVX പ്രദര്‍ശിപ്പിച്ചിരുന്നു. മേളയുടെ ആദ്യ ദിവസമായിരുന്നു അത്. 2025-ഓടെ മാരുതിയുടെ ആദ്യത്തെ സമ്പൂര്‍ണ-ഇലക്ട്രിക് കാര്‍ ഇന്ത്യന്‍ നിരത്തുകളില്‍ എത്തുമെന്നാണ് സുസുക്കിയുടെ പദ്ധതി രേഖകളില്‍ നിന്ന് വ്യക്തമാകുന്നത്.

ഇത് നിനക്കുള്ള പണിയാണ് ടാറ്റ; 7 വര്‍ഷത്തിനുള്ളില്‍ 6 ഇവികള്‍ ഇന്ത്യയിലെത്തിക്കാന്‍ മാരുതി സുസുക്കി

ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച eVX കണ്‍സെപ്റ്റിന്റെ പ്രൊഡക്ഷന്‍ പതിപ്പായിരിക്കും ഈ പുതിയ ഇലക്ട്രിക് കാര്‍. ടാറ്റ മോട്ടോര്‍സിനെയും മഹീന്ദ്രയെയും പോലുള്ള എതിരാളികള്‍ വലിയ ഇവികള്‍ക്ക് പിന്നാലെ പോകുമ്പോള്‍ മാരുതി ചെറിയ മാസ്സ് മാര്‍ക്കറ്റ് ഇവികളും വിപണിയില്‍ എത്തിക്കും. കഴിഞ്ഞ ദിവസം സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ പുറത്തിറക്കിയ കമ്പനിയുടെ പ്രസന്‍േറഷനിലാണ്് പല സുപ്രധാന കാര്യങ്ങളും വെളിപ്പെടുത്തിയത്. ഈ പതിറ്റാണ്ടിന്റെ അവസാനത്തോടെ ആഭ്യന്തര വിപണിയുടെ 60 ശതമാനമായിരിക്കും ആന്തരിക ജ്വലന എഞ്ചിനുകളില്‍ (ഐസി) ഓടുന്ന വാഹനങ്ങള്‍ എന്നാണ് സുസുക്കിയുടെ രേഖയില്‍ പറയുന്നത്.

2030 ഓടെ ഈ വാഹനങ്ങളുടെ മൊത്തം വില്‍പ്പനയുടെ 25 ശതമാനവും ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങളില്‍ നിന്നായിരിക്കുമെന്ന് കമ്പനി പ്രവചിക്കുന്നു. 15 ശതമാനമായിരിക്കും ഇലക്ട്രിക് വാഹനങ്ങള്‍. 'ഇന്ത്യയില്‍ 2023 സാമ്പത്തിക വര്‍ഷത്തില്‍ 2023 ഓട്ടോ എക്‌സ്‌പോയില്‍ പ്രഖ്യാപിച്ച എസ്‌യുവി ബാറ്ററി ഇവി ഞങ്ങള്‍ അവതരിപ്പിക്കും. 2030 സാമ്പത്തിക വര്‍ഷത്തോടെ ആറ് മോഡലുകള്‍ പുറത്തിറക്കും' സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്‍ പറഞ്ഞു. ബാറ്ററി ഇവികള്‍ മാത്രമല്ല, കാര്‍ബണ്‍ ന്യൂട്രല്‍ ഐസിഇ വാഹനങ്ങളും നല്‍കുമെന്ന് സുസുക്കി വ്യക്തമാക്കി.

ഇത് നിനക്കുള്ള പണിയാണ് ടാറ്റ; 7 വര്‍ഷത്തിനുള്ളില്‍ 6 ഇവികള്‍ ഇന്ത്യയിലെത്തിക്കാന്‍ മാരുതി സുസുക്കി

അത് CNG, ബയോഗ്യാസ്, എഥനോള്‍ മിശ്രിത ഇന്ധനങ്ങള്‍ ആകും ഉപയോഗിക്കുക.ഇന്ത്യയും ആഫ്രിക്കയും അതിവേഗം വളരുന്ന മേഖലകളില്‍ ഒന്നാകുമെന്ന് സുസുക്കി പ്രതീക്ഷ വെച്ച് പുലര്‍ത്തുന്നുണ്ട്. 2050 ആകുമ്പോഴേക്കും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 1.6 ട്രില്യണ്‍ യുഎസ് ഡോളറില്‍ നിന്ന് (130 ലക്ഷം കോടി രൂപ) 13.5 ട്രില്യണ്‍ യുഎസ് ഡോളറായി (1,113 ലക്ഷം കോടി രൂപ) വളരുമെന്ന് അവര്‍ പ്രവചിക്കുന്നു. 2030 വരെയുള്ള കമ്പനിയുടെ ഒരു വളര്‍ച്ച തന്ത്രം അവര്‍ തയാറാക്കിയിട്ടുണ്ട്.

ഉപഭോക്താവിനെ കേന്ദ്രീകരിച്ച് 'മൂല്യമുളള ഉല്‍പ്പന്നങ്ങള്‍' എത്തിക്കുക എന്ന മുദ്രാവാക്യത്തിലൂന്നി പ്രവര്‍ത്തിക്കാനാണ് സുസുക്കിയുടെ തീരുമാനം. ഒരു കാര്‍ബണ്‍ ന്യൂട്രല്‍ സമൂഹത്തിന്റെ സാക്ഷാത്കാരത്തിനും ഇന്ത്യ, ആസിയാന്‍, ആഫ്രിക്ക തുടങ്ങിയ വളര്‍ന്നുവരുന്ന രാജ്യങ്ങളുടെ സാമ്പത്തിക വളര്‍ച്ചയ്ക്കും ഞങ്ങളുടെ പ്രധാന ബിസിനസ്സ് മേഖലകളായ ജപ്പാന്‍, ഇന്ത്യ, യൂറോപ്പ് എന്നിവക്ക് പ്രധാനമായി സുസുക്കി സംഭാവന ചെയ്യുമെന്നും കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. ഓരോ രാജ്യത്തെയും സര്‍ക്കാറുകള്‍ നിശ്ചയിച്ച ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കി ജപ്പാനിലും യൂറോപ്പിലും 2050 ഓടെ കാര്‍ബണ്‍ ന്യൂട്രാലിറ്റി കൈവരിക്കാനാണ് സുസുക്കിയുടെ പദ്ധതി.

ഇത് നിനക്കുള്ള പണിയാണ് ടാറ്റ; 7 വര്‍ഷത്തിനുള്ളില്‍ 6 ഇവികള്‍ ഇന്ത്യയിലെത്തിക്കാന്‍ മാരുതി സുസുക്കി

അതേസമയം ഇന്ത്യയില്‍ 2070 ഓടെ കാര്‍ബണ്‍ ന്യൂട്രാലിറ്റി ലക്ഷ്യം കൈവരിക്കാനാണ് പ്ലാന്‍. സ്വന്തം രാജ്യമായ ജപ്പാന് വേണ്ടിയും സുസുക്കിക്ക് കൃത്യമായ ഇവി പദ്ധതികള്‍ ഉണ്ട്. 2023 സാമ്പത്തി വര്‍ഷത്തില്‍ മിനി വാണിജ്യ വാഹനങ്ങളെ വൈദ്യുതീകരിക്കുകയാണ് പ്ലാന്‍. കൂടാതെ കോംപാക്റ്റ് എസ്‌യുവികളും പാസഞ്ചര്‍ മിനി വാഹനങ്ങളും അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നു. 2030 സാമ്പത്തി വര്‍ഷത്തോടെ ആറ് ഇലക്ട്രിക് വാഹന മോഡലുകള്‍ ജപ്പാനീസ് നിരത്തിലെത്തിക്കും. ഒപ്പം തന്നെ മിനി, കോംപാക്ട് വാഹനങ്ങളുടെ പുതിയ ഹൈബ്രിഡ് മോഡലുകളും വികസിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം.

എട്ട് പുതിയ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളും കമ്പനി അവതരിപ്പിക്കും. 2024 സാമ്പത്തിക വര്‍ഷത്തില്‍ ആദ്യത്തെ മോഡല്‍ എത്തിയേക്കും. 25 ശതമാനം ബാറ്ററി ഇവി അനുപാതത്തില്‍ എട്ട് മോഡലുകള്‍ 2030 സാമ്പത്തിക വര്‍ഷത്തോടെ പുറത്തിറക്കാനാണ് പദ്ധതിയെന്ന് സുസുക്കി മോട്ടോര്‍ കൂട്ടിച്ചേര്‍ത്തു. ടൊയോട്ട മോട്ടോര്‍ കോര്‍പറേഷനും സുസുക്കിയും കൈകോര്‍ത്താണ് ഇപ്പോള്‍ ചില ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നത്. അത് രണ്ട് കൂട്ടര്‍ക്കും ഗുണകരമായെന്നാണ് വിപണി നിരീക്ഷിച്ചാല്‍ മനസ്സിലാകുക.

ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷനുമായുള്ള സഹകരണം വര്‍ധിപ്പിക്കുമെന്നും സുസ്ഥിര വളര്‍ച്ച ലക്ഷ്യമിടുന്നതായും ഓട്ടോമൊബൈല്‍ വ്യവസായവുമായി ബന്ധപ്പെട്ട വിവിധ പ്രശ്‌നങ്ങള്‍ മറികടക്കുമെന്നും സുസുക്കി അറിയിച്ചു. ഈ സംയുക്ത സംരംഭത്തിന്റെ ഭാഗമായി ഇന്ത്യയിലും വിദേശത്തുമായി ഒന്നിലധികം ഹാച്ച്ബാക്കുകളും എംപിവികളും എസ്‌യുവികളും ഉള്‍പ്പെടുന്ന മോഡലുകള്‍ സുസുക്കി ടൊയോട്ടയ്ക്ക് വിതരണം ചെയ്യുന്നുണ്ട്. സാങ്കേതികവിദ്യകളുടെ കൈമാറ്റം ഇരു കമ്പനികളുടെയും വളര്‍ച്ചയെ സഹായിച്ചിട്ടുണ്ട്. ഇത് ഭാവിയില്‍ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നാണ് സുസുക്കി അറിയിക്കുന്നത്.

Most Read Articles

Malayalam
English summary
Suzuki to introduce 6 battery evs in india by 2030 first to go on sale by 2025
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X