ഒന്നിൽ ഒതുങ്ങുന്നില്ല മാരുതിയുടെ ഇവി പ്ലാനുകൾ; eVX -ന് പിന്നാലെ eWX കുഞ്ഞൻ കൺസെപ്റ്റും
ടോക്കിയോയിൽ നടന്നുകൊണ്ടിരിക്കുന്ന ജപ്പാൻ മൊബിലിറ്റി ഷോ 2023 -ൽ സുസുക്കി ഒട്ടനവധി പുതിയ കൺസെപ്റ്റുകൾ അവതരിപ്പിച്ചിരിക്കുകയാണ്. ഇന്ന്, ന്യൂ-ജെൻ സ്വിഫ്റ്റ് കൺസെപ്റ്റ്, eVX ഇലക്ട്രിക് എസ്‌യുവി കൺസെപ്റ്റിന്റെ കൂടുതൽ പ്രൊഡക്ഷൻ റെഡി പതിപ്പ് തുടങ്ങി നിരവധി മോഡലുകളെ നിർമ്മാതാക്കൾ അണിനിരത്തി.
കൂടാതെ, സുസുക്കി തങ്ങളുടെ ഹോം മോട്ടറിംഗ് ഷോയിൽ വാണിജ്യ വിഭാഗങ്ങളുമായി ബന്ധപ്പെട്ട ഭാവി വാഹനങ്ങളും മോഡലുകളും പ്രദർശിപ്പിച്ചിട്ടുണ്ട്. അവയിൽ ശ്രദ്ധ ആകർഷിച്ച ഒരു പ്രധാന മോഡലാണ് eWX എന്ന ഇലക്ട്രിക് കൺസെപ്റ്റ്. സുസുക്കി eWX ബ്രാൻഡിന്റെ ഫുൾ ഇലക്ട്രിക്കിലേക്കുള്ള പരിവർത്തനത്തിൽ ഒരു പ്രധാന പങ്ക് വഹിക്കും. ഇത് ഭൂരിഭാഗം നഗരങ്ങളിലും താമസിക്കുന്ന ഉപഭോക്താക്കളെ ആകർഷിക്കുന്ന ഒരു കോംപാക്ട് മോഡാണ്.

താങ്ങാനാവുന്ന വിലയും മികച്ച ഡ്രൈവിംഗ് റേഞ്ചുമാണ് ഇതിന്റെ പ്രധാന ഫോക്കസ് പോയിന്റുകൾ. കെയ് (Kei) കാറുകൾ വളരെ വിജയകരമാണെന്ന് തെളിയിക്കപ്പെട്ട ജപ്പാൻ പോലുള്ള വിപണികളിൽ, eWX എന്നത് ബ്രാൻഡിന്റെ അടുത്ത ലോജിക്കൽ ചുവടുവയ്പ്പായിരിക്കാം. eWX -ന് മൊത്തത്തിൽ 3,395 mm നീളവും 1,475 mm വീതിയും 1,620 mm ഉയരവുമുണ്ട്.
ഇത് ഒരു മിനി വാഗൺ ഇവിയായി കണക്കാക്കാം. സുസുക്കി ബ്രാൻഡഡ് ചെറുകാറുകൾക്ക് അനുസൃതമായി വരുന്ന 'രസകരവും പ്രായോഗികവുമായ മിനി വാഗണിന്റെ' ക്രോസ്ഓവർ ആണെന്ന് അവകാശപ്പെടുന്നതിനാൽ ഇത് ഒന്നിലധികം മുൻഭാഗങ്ങളുടെ ഒരു മിശ്രിത ബാഗാണ് എന്ന് പറയാം. ദൈനംദിന ഉപയോഗക്ഷമതയുള്ള ഒരു പ്രായോഗിക ഇവി വാഗ്ദാനം ചെയ്യാനുള്ള സുസുക്കിയുടെ പദ്ധതിയുമായി ഈ കൺസെപ്റ്റ് വളരെ യോഗ്യമായി പ്രവർത്തിക്കുന്നു.

eWX കൺസെപ്റ്റിന് സിംഗിൾ ചാർജിൽ 230 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് ഉണ്ടെന്ന് സുസുക്കി സ്ഥിരീകരിച്ചു, ഇത് സിറ്റി ഡ്രൈവിംഗിനും ലൈഫ്സ്റ്റൈലിനും വളരെ മികച്ച ഒരു ഓപ്ഷനായി മാറുന്നു. ഉയരമുള്ള പില്ലുകളും ബോക്‌സി ഔട്ട്‌ലുക്കും eWX കൺസെപ്‌റ്റിനെ ഒരു ഫ്യൂച്ചറിസ്റ്റിക് വാഗൺആർ ഇവി ആക്കുന്നതിനാൽ വാഹനത്തിന്റെ രൂപകൽപ്പന വാഗൺ ആറിൽ നിന്ന് ധാരാളം പ്രചോദനം ഉൾക്കൊള്ളുന്നതായി പറയാം.
സുസുക്കി eWX കൺസെപ്റ്റിന്റെ മുൻവശത്തെ LED ലൈറ്റ് ബാറുകളാൽ ബന്ധിപ്പിച്ചിരിക്കുന്ന C -ആകൃതിയിലുള്ള ലൈറ്റിംഗ് ഘടകങ്ങൾ, ഇല്യുമിനേറ്റഡ് സുസുക്കി ലോഗോ, ബമ്പറിലെ നിയോൺ ഫിനിഷുകൾ, വിൻഡോ ഫ്രെയിം, ORVM -കൾ, അലോയി വീലുകൾ, റിയർ ബമ്പറിലെ റെഡ് ഹൈലൈറ്റുകൾ എന്നിവയാണ് ചില പ്രധാന എക്സ്റ്റീരിയർ ഹൈലൈറ്റുകൾ. കോംപാക്റ്റ് ടു-സ്‌പോക്ക് സ്റ്റിയറിംഗ് വീലും വൈഡ് സ്‌ക്രീൻ ഡിസ്‌പ്ലേയുമാണ് ക്യാബിനുള്ളിൽ ലഭിക്കുന്നത്.

എക്സ്റ്റീരിയർ തന്നെ പോലെ, eWX -ന്റെ ക്യാബിനിൽ ഡാഷ്‌ബോർഡ്, അകത്തെ ഡോർ ഹാൻഡിലുകൾ, സീറ്റുകൾ എന്നിവയിൽ നിയോൺ ഹൈലൈറ്റുകൾ നമുക്ക് കാണാം. കൂടാതെ പവർ വിൻഡോകൾക്കുള്ള ബട്ടണുകളുള്ള ഫ്ലോട്ടിംഗ് സെന്റർ കൺസോൾ, റോട്ടറി ഡയൽ, അപ്പ്റൈറ്റ് ഡാഷ്‌ബോർഡിൽ പ്രത്യേക അടയാളങ്ങൾ എന്നിവയുമുണ്ട്.
നിലവിൽ ഈ കൺസെപ്റ്റ് മോഡലിനെ ഇന്തോ ജാപ്പനീസ് നിർമ്മാതാക്കൾ ഇന്ത്യൻ വിപണിയിലേക്ക് എത്തിക്കുന്നതിനെ കുറിച്ച് യാതൊരുവിധ സൂചനയും ലഭിച്ചിട്ടില്ല. എന്നിരുന്നാലും മുമ്പ് വാഗൺആർ ബേസ്ഡ് ഒരു ഇവി മോഡലിനെ നിർമ്മാതാക്കൾ ഇന്ത്യൻ നിരത്തുകളിൽ പരീക്ഷിക്കുന്നത് നാം കണ്ടിട്ടുള്ളതിനാൽ ഇത് നമ്മുടെ രാജ്യത്തും എത്തിയേക്കാം എന്നൊരു പ്രതീക്ഷയുണ്ട്.

നിലവിലെ ഇന്ത്യൻ അർബൻ സാഹചര്യങ്ങളിലും മാന്യമായ റേഞ്ച് വാഗ്ദാനം ചെയ്യുന്ന ഒരു പ്രാക്ടിക്കൽ കുഞ്ഞൻ ഇവിയ്ക്ക് മികച്ച സ്വീകാര്യതയും സ്കോപ്പുമുണ്ടെന്നാണ് വിപണിയിലെ ട്രെൻഡുകൾ വ്യക്തമാക്കുന്നത്. മാരുതി സുസുക്കി 2023 ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച eVX കൺസെപ്റ്റിന് പിന്നാലെ ഈ eWX പതിപ്പിനേയും ഇന്ത്യയിലേക്ക് എത്തിച്ചാൽ രാജ്യത്തെ ഇവി സെഗ്മെന്റിൽ കൂടുതൽ വിഹിതം കൈയ്യടക്കാനും വിൽപ്പയിൽ മികച്ച വളർച്ച കൈവരിക്കാനും സാധിക്കും എന്നത് നിസംശയം പറയാം.


Click it and Unblock the Notifications








