എസ്‌യുവികളുടെ വില്ലനോ? പ്രതാപം വീണ്ടെടുക്കാൻ സ്വിഫ്റ്റ്; പുതുരൂപം കണ്ട് കോരിത്തരിച്ച് ഫാൻസ്
മാരുതി സുസുക്കിയുടെ ഇന്ത്യൻ വിപണിയെ എക്കാലത്തേയും പ്രയപ്പെട്ട മോഡലുകളിൽ ഒന്നാണ് സ്വിഫ്റ്റ്. ജനഹൃദയങ്ങൾ ഒന്നടങ്കം കണ്ണും നട്ട് കാത്തിരുന്ന നാലാം തലമുറ സ്വിഫ്റ്റിനെ ടോക്കിയോ മോട്ടോർ ഷോയിൽ സുസുക്കി അവതരിപ്പിച്ചിരിക്കുകയാണ്.
ബ്രാൻഡ് ഇപ്പോഴും ഇതിനെ ഒരു കൺസെപ്റ്റ് എന്ന് വിളിക്കുന്നത് തുടരുമ്പോൾ, കാർ പ്രൊഡക്ഷന് തയ്യാറാണെന്ന് തോന്നുന്നു, പുതിയ മാരുതി സ്വിഫ്റ്റായി ഈ മോഡൽ അടുത്ത വർഷം ഇന്ത്യയിലെത്തും. സ്വിഫ്റ്റ് കൺസെപ്റ്റിനെ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സുസുക്കി ചിത്രങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു, ഇപ്പോൾ ടോക്കിയോയിൽ വാഹനത്തിന്റെ ആദ്യ പബ്ലിക്ക് വ്യൂവും ലഭിക്കുന്നു. സ്‌റ്റൈലിംഗിന്റെ കാര്യത്തിൽ ഇത് സ്വിഫ്റ്റ് തന്നെയാണ്.

എന്നാൽ സൂക്ഷ്മമായി നോക്കുമ്പോൾ നിരവധി പുതിയ ഡിസൈൻ ഘടകങ്ങൾ വാഹനം വെളിപ്പെടുത്തുന്നു. ഇരു കോണിലും കൂടുതൽ ഷാർപ്പ് & അഗ്രസ്സീവ് ഹെഡ്‌ലാമ്പുകൾ സ്ഥാപിച്ചിരിക്കുന്നത് നമുക്ക് കാണാം, വാഹനത്തിന്റെ നോസ് അല്പം പരന്നതാണ്. കൺസെപ്‌റ്റിൽ പ്രൊജക്ടർ സജ്ജീകരണമുള്ള പരിചിതമായ എൽഇഡി DRL-കൾ നമുക്ക് കാണാനാവും.
ഇവ വീണ്ടും ഒരു പ്രൊഡക്ഷൻ റെഡി ഭാവം നൽകുന്നു. ഫ്രണ്ട് ഗ്രില്ല് റീസ്റ്റൈൽ ചെയ്‌തതും, അല്പം വലുതും അരികുകളിൽ വൃത്താകൃതിയിലുള്ളതുമാണ്. ഗ്ലോസ് ബ്ലാക്ക്, ഡാർക്ക് ക്രോം ഫിനിഷും ഇതിന് ലഭിക്കുന്നു. സുസുക്കി ലോഗോ ഇപ്പോൾ ഗ്രില്ലിന് മുകളിലായി, ബോണറ്റിന് തൊട്ടു താഴെയായി ഇരിക്കുന്നു.
ഫ്രണ്ട് ബമ്പറിന് പുതിയ കട്ടുകളും ക്രീസുകളും നമുക്ക് കാണാം, മാത്രമല്ല കാർ മൊത്തത്തിൽ മുമ്പത്തേക്കാൾ സ്പോർട്ടിയായി കാണപ്പെടുന്നു. ടോക്കിയോയിൽ പ്രദർശിപ്പിച്ചിരിക്കുന്ന സ്വിഫ്റ്റിന് ADAS സംവിധാനം ഉണ്ട് എന്നത് ശ്രദ്ധേയമാണ്, എന്നിരുന്നാലും ഇന്ത്യയിൽ ഈ ഫീച്ചർ ലഭിക്കുമോ എന്നത് കണ്ടറിയണം. മാരുതി ഇപ്പോൾ ഇന്ത്യൻ വിപണിയിൽ തങ്ങളുടെ ഒരു മോഡലിലും ADAS സംവിധാനം വാഗ്ദാനം ചെയ്യുന്നില്ല.
ഡിസൈൻന്റെ കാര്യത്തിൽ കട്ടുകളുടെയും ക്രീസുകളെയും കുറിച്ച് പറയുമ്പോൾ, പുതിയ സ്വിഫ്റ്റിൽ വശത്ത് ഉടനീളം ഓടുന്ന ശക്തമായ ഒരു ക്യാരക്ടർ ലൈൻ നിർമ്മാതാക്കൾ നൽകിയിട്ടുണ്ട്, അവ ഹെഡ്‌ലാമ്പുകളുമായി വളരെ ക്ലീനായി ലയിക്കുന്നു. റൂഫ്‌ലൈനും ഗ്ലാസ് ഹൗസിന്റെ ഷെയിപ്പും ഔട്ട്‌ഗോയിംഗ് കാറിനോട് സാമ്യമുള്ളതാണ്, പക്ഷേ ഡോറുകൾ പുതിയതാണ്, പ്രത്യേകിച്ച് റിയർ ഡോറിന് ഇപ്പോൾ പില്ലറുകളിൽ അല്ലാതെ പരമ്പരാഗതമായ സ്ഥാനത്ത് ഹാൻഡിലുകൾ ലഭിക്കുന്നു.

പിറകിൽ, സ്റ്റൈലിംഗ് എലമെന്റുകൾക്ക് കൂടുതൽ ആംഗുലാർ സൂചകങ്ങൾ, ബമ്പറിനും ടെയിൽഗേറ്റിനുമുള്ള പുതിയ ലുക്കുകൾ എന്നിവയുള്ള കാര്യമായ ഒരു അപ്‌ഡേറ്റ് ലഭിക്കുന്നുണ്ട്. പിൻവശത്തെ ബാഡ്ജിംഗ് ഹൈബ്രിഡ് എന്ന് വ്യക്തമാക്കുന്നു, എന്നാൽ പുതിയ സ്വിഫ്റ്റിൽ ഇന്ത്യൻ വിപണിയിൽ ശുദ്ധമായ പെട്രോൾ പവർട്രെയിൻ തന്നെ തുടരുമെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അകത്തളത്തിലേക്ക് നീങ്ങിയാൽ, ഒരു ഫ്രീ സ്റ്റാൻഡിംഗ് ഇൻഫോടെയിൻമെന്റ് സിസ്റ്റം, സ്റ്റിയറിംഗ് വീൽ ഡിസൈൻ, HVAC സ്വിച്ചുകൾ എന്നിവയുൾപ്പെടെ ബലെനോയും ഫ്രോങ്ക്സുമായി പങ്കിടുന്ന വളരെ പരിചിതമായ മിക്ക ഇന്റീരിയർ ബിറ്റുകളും കാറിൽ നമുക്ക് കാണാനാവും. നിലവിലുള്ള മോഡലിനേക്കാൾ കൂടുതൽ അപ്പ് മാർക്കറ്റ് ഫീൽ ഇത് വാഗ്ദാനം ചെയ്യുന്നു.
പവർട്രെയിനുകളുടെ കാര്യത്തിലും മറ്റ് എഞ്ചിൻ അപ്പ്ഡേറ്റുകളെ കുറിച്ചും ഒന്നും തന്നെ നിർമ്മാതാക്കൾ വ്യക്തമാക്കിയിട്ടില്ല. ഹൈബ്രിഡ് സംവിധാനവുമായി ഇത് എത്തുമെന്ന് പല ഊഹാപോഹങ്ങൾ മുമ്പ് ഉയർന്നിരുന്നു. ഹാച്ച്ബാക്കിനൊപ്പം ഒരു മൈൽഡ് ഹൈബ്രിഡ് സിസ്റ്റമാണോ, അതോ സ്ട്രോംഗ് ഹൈബ്രിഡ് സംവിധാനം വരുമോ എന്ന് നിശ്ചയമില്ല. മുകളിൽ സൂചിപ്പിച്ചത് പോലെ പിന്നിൽ ഹൈബ്രിഡ് ബാഡ്ജിംഗ് വാഹനത്തിൽ വരുന്നുണ്ട്, എന്നിരുന്നാലും ഇതിനെക്കുറിച്ച് ഔദ്യോഗിക അറിയിപ്പുകൾ ഒന്നും തന്നെയില്ല.
2024 -ന്റെ തുടക്കത്തിൽ തന്നെ പുതിയ തലമുറ സ്വിഫ്റ്റിനെ ഇന്തോ ജാപ്പനീസ് വാഹന നിർമ്മാതാക്കൾ ഇന്ത്യയിൽ അവതരിപ്പിക്കും എന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. രാജ്യം ഉറ്റുനോക്കുന്ന ഈ മോഡലിന് തൊട്ടു പിന്നാലെ തന്നെ ഇതിന്റെ സെഡാൻ സഹോദരനായ ഡിസയറിന്റെയും അപ്പ്ഡേറ്റ് ചെയ്ത പതിപ്പ് നിർമ്മാതാക്കൾ അവതരിപ്പിക്കും.


Click it and Unblock the Notifications








