ടാറ്റയുടെ പത്തി മടക്കാൻ പുത്തൻ ഇവി തന്ത്രങ്ങളുമായി മാരുതി; eVX -ന്റെ പ്രൊഡക്ഷൻ സ്പെക്ക് തയ്യാർ
നാളുകളായി മാരുതിയുടെ ഇവിയ്ക്കായി നാം എല്ലാവരും ആകാംഷയോടെ കാത്തിരിക്കുകയാണ്. 2023 ഓട്ടോ എക്സ്പോയിൽ ഇന്തോ ജാപ്പനീസ് നിർമ്മാതാക്കൾ eVX കൺസെപ്റ്റിനെ അവതരിപ്പിച്ചുകൊണ്ട് കമ്പനിയുടെ പ്ലാനുകൾ വെളിപ്പെടുത്തിയിരുന്നു.
ഇപ്പോൾ ടോക്കിയോയിൽ നടന്നുകൊണ്ടിരിക്കുന്ന 2023 ജപ്പാൻ മൊബിലിറ്റി ഷോയിൽ, സുസുക്കി eVX കൺസെപ്റ്റിന്റെ കൂടുതൽ വികസിപ്പിച്ച പതിപ്പ് വെളിപ്പെടുത്തിയിരിക്കുകയാണ്. പ്രൊഡക്ഷൻ റെഡി eVX ഇവി, 2025 -ൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നതിന് മുമ്പ് 2024 -ന്റെ അവസാനത്തിൽ നിർമ്മാതാക്കൾ അനാച്ഛാദനം ചെയ്‌തേക്കും.

അപ്‌ഡേറ്റ് ചെയ്‌തതിനാൽ ഇപ്പോൾ പ്രൊഡക്ഷനുമായി അടുത്തുനിൽക്കുന്ന കാഴ്ചയാണ് നമുക്ക് ഇവിടെ കാണാനാവുന്നത്. മുൻവശത്ത് ഷാർപ്പ് എൽഇഡി ഹെഡ്‌ലാമ്പുകളും ഷട്ട് ഓഫ് ഗ്രില്ലും 'Y' ആകൃതിയിലുള്ള എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളും നമുക്ക് കാണാനാവും. ബമ്പറിലെ ഒരു ബോൾഡ് ബ്ലാക്ക് ക്ലാഡിംഗിൽ സ്കിഡ് പ്ലേറ്റ് ഇന്റഗ്രേറ്റ് ചെയ്തിട്ടുണ്ട്. കൂടാതെ ബമ്പറിൽ വിശാലമായ എയർ ഇൻടേക്കും ട്വിൻ ഹൊറിസോണ്ടൽ എൽഇഡി ലൈറ്റിംഗ് എലമെന്റുകളും നൽകിയിരിക്കുന്നു.
വീൽ ആർച്ചിനെ മറയ്ക്കാൻ ക്ലാഡിംഗ് നീണ്ടുനിൽക്കുന്നതായി കാണാം, ഇലക്ട്രിക് എസ്‌യുവിക്ക് കൂടുതൽ മസ്കുലാർ ലുക്ക് നൽകാൻ ഈ ക്ലാഡിംഗ് വശങ്ങളിലൂടെ പിൻഭാഗത്തേക്ക് നീങ്ങുകയും ചെയ്യുന്നു. പിൻ ഭാഗത്ത് ചെറുതായി ചരിഞ്ഞ റൂഫ്‌ലൈനും ബ്ലാക്ക് പില്ലറുകളും ഡ്യുവൽ ടോൺ ശൈലിയും നൽകുന്നു. ഇന്റഗ്രേറ്റഡ് റൂഫ് സ്‌പോയിലർ ഫ്ലോട്ടിംഗ് പ്രൊഫൈലും വാഗ്ദാനം ചെയ്യുന്നു, പിന്നിൽ ട്രിപ്പിൾ എൽഇഡി ടെയിൽ ലാമ്പ് സിഗ്നേച്ചറുകളും നിർമ്മാതാക്കൾ നൽകുന്നുണ്ട്.

സിൽവർ ഇൻസെർട്ടുകളുള്ള ബ്ലാക്ക് ലോവർ ഡോർ ട്രിം, സ്‌പോർട്ടി ലുക്കിംഗ് അലോയി വീലുകൾ, മെഷീൻ കട്ട് അലോയി വീലുകൾ, ക്രീസുകളുള്ള ഒരു കർവ്വ്ഡ് ബോണറ്റ്, സ്കൾപ്റ്റഡ് ബൂട്ട്‌ലിഡിന് നടുവിൽ eVX ലെറ്ററിംഗുകൾ, പിൻ ബമ്പറിൽ ഹൊറിസോണ്ടൽ റിഫ്‌ളക്ടറുകൾ, ഒരു ബോൾഡ് സ്‌കിഡ് പ്ലേറ്റ് എന്നിവയാണ് മറ്റ് പ്രധാന ഹൈലൈറ്റുകൾ. അളവുകളുടെ കാര്യത്തിൽ eVX കൺസെപ്റ്റ് 4,300 mm നീളവും 1,800 mm വീതിയും 1,600 mm ഉയരവും നൽകുന്നു.
എന്നാൽ ഇന്റീരിയറിൽ ഒരു മിനിമലിസ്റ്റിക് സമീപനമാണ് നിർമ്മാതാക്കൾ സ്വീകരിച്ചിരിക്കുന്നത്. വലിയ സൈസിലുള്ള വെർട്ടിക്കൽ എസി വെന്റുകൾ, ഫ്യൂച്ചറിസ്റ്റിക് ടു-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, ലാൻഡ്‌സ്‌കേപ്പ് ഓറിയന്റഡ് സ്‌ക്രീൻ ഇൻഫോടെയിൻമെന്റും ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും, സ്വീപ്‌ബാക്ക് ഡാഷ്‌ബോർഡ് ഡിസൈൻ, റോട്ടറി ഡയലോടുകൂടിയ ഫ്ലോട്ടിംഗ് സെന്റർ കൺസോൾ, വിശാലമായ ബക്കറ്റ് സീറ്റുകൾ, പനോരമിക് സൺറൂഫ്, ടച്ച് ബേസ്ഡ് കൺട്രോളുകൾ എന്നിവയുമായാണ് ഇത് വരുന്നത്.

പ്രൊഡക്ഷൻ-സ്പെക്ക് മാരുതി സുസുക്കി eVX വരാനിരിക്കുന്ന ഹ്യുണ്ടായി ക്രെറ്റ ഇവി, ടാറ്റ കർവ്വ് ഇവി, മഹീന്ദ്ര XUV.e8, കിയ സെൽറ്റോസ് ഇവി മുതലായവയുമായി നേരിട്ട് മത്സരിക്കും. ഇത് ടൊയോട്ടയുടെ 27PL സമർപ്പിത സ്കേറ്റ്ബോർഡ് ആർക്കിടെക്ചറിലാവും ഒരുങ്ങുന്നത്. കൂടാതെ വാഹനത്തിന് സിംഗിൾ, ട്വിൻ ഇലക്ട്രിക്ക് മോട്ടോർ സജ്ജീകരണങ്ങളുമായി വിൽപ്പനയ്ക്ക് എത്തും.
ഇന്ത്യയിൽ നിന്ന് നിരവധി ആഗോള വിപണികളിലേക്കും eVX കയറ്റുമതി ചെയ്യുന്ന കാര്യവും സുസുക്കിയുടെ പരിഗണയിലുണ്ട്. സിംഗിൾ ചാർജിൽ 550 കിലോമീറ്ററിൽ കൂടുതൽ ഡ്രൈവിംഗ് റേഞ്ച് അവകാശപ്പെടുന്ന 60 kWh ബാറ്ററി പായ്ക്കാവും ഈ ഇവിയുടെ ഹൃദയം. ഇന്ത്യയിൽ ബ്രാൻഡിന്റെ ആദ്യ ഇവിയായി ഇതിന്റെ വരവ് മാരുതി സുസുക്കിക്ക് പുതിയ മാനങ്ങളും വഴിത്തിരിവുകളും സൃഷ്ടിക്കും. കൂടാതെ രാജ്യത്തെ ഇലക്ട്രിക് വാഹന വിപണിയിൽ കാര്യമായ ഒരു വിഹിതം കൈക്കലാക്കാനും ഇത് സഹായകമാവും.


Click it and Unblock the Notifications








