ഇവികളുടെ ഒരേ ഒരു രാജാവ്; ടാറ്റയോട് മുട്ടിനിൽക്കാൻ ഇച്ചിരി കൂടി മൂക്കണം

വിൽപ്പനയുടെ കാര്യത്തിൽ എന്നും മുന്നിൽ തന്നെയാണ് ടാറ്റ എന്ന ബ്രാൻഡ്. അത് പ്രത്യേകിച്ച ഇവിയുടെ കാര്യത്തിൽ. ഏപ്രിൽ മാസം വിൽപ്പനയിൽ ഏറ്റവും മുന്നിലെത്താൻ ടാറ്റയെ സഹായിച്ചത് മറ്റാരുമല്ല. തങ്ങളുടെ ഏറ്റവും വിൽപ്പനയും ജനപ്രിയവുമായി മോഡലുകളായ നെക്സോൺ ഇവിയും ടിയാഗോ ഇവിയുമാണ്. ഇലക്ട്രിക് വിപ്ലവം തുടങ്ങിയപ്പോൾ മുതൽ ടാറ്റയുടെ വാഹനങ്ങൾക്ക് ഡിമാൻ്റുണ്ട്.

അത് കൊണ്ട് തന്നെ എല്ലാ മാസവും ടാറ്റ വിൽപ്പനയുടെ കാര്യത്തിൽ മുന്നിൽ തന്നെയാണ്. കഴിഞ്ഞ വർഷം ഏപ്രിലുമായി താരതമ്യം ചെയ്താൽ 179 ശതമാനം വളർച്ചയാണ് 2023 ഏപ്രിൽ മാസത്തിൽ ടാറ്റ നേടിയത്. ഇലക്ട്രിക് വാഹനങ്ങൾ വിൽക്കുന്ന മറ്റ് വാഹനനിർമാതാക്കൾക്ക് പോലും നേടാൻ കഴിയാത്ത ഒരു നേട്ടമാണ് ടാറ്റ സ്വന്തമാക്കിയത്.ടിയാഗോ ഇവിയാണ് ടാറ്റയുടെ ഏറ്റവും ഇക്കണോമിക്കലായ ഒരു ഇലക്ട്രിക് വാഹനം എന്ന് പറയുന്നത്.

ഇവികളുടെ ഒരേ ഒരു രാജാവ്; ടാറ്റയോട് മുട്ടിനിൽക്കാൻ ഇച്ചിരി കൂടി മൂക്കണം

8.49 ലക്ഷം (എക്‌സ്-ഷോറൂം) രൂപ ആമുഖ വിലയിലാണ് ടാറ്റ ടിയാഗോ ഇവി ലോഞ്ച് ചെയ്തത്. 11.79 ലക്ഷം (എക്സ്-ഷോറൂം) വരെയാണ് ടിയാഗോ ഇവി വില നീളുന്നത്. ഓണ്‍ലൈനായോ അല്ലെങ്കില്‍ ഇന്ത്യയിലുടനീളം പരന്ന് കിടക്കുന്ന ടാറ്റയുടെ അംഗീകൃത ഡീലര്‍ഷിപ്പുകള്‍ വഴിയോ ടാറ്റ ടിയാഗോ ഇവി ബുക്ക് ചെയ്യാന്‍ സാധിക്കും. നെക്സോണ്‍ ഇവി, ടിഗോര്‍ ഇവി എന്നിവയിലുള്ള സിപ്ട്രോണ്‍ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയാണ് ഇതിന്റെയും നിര്‍മാണം.

മള്‍ട്ടി-മോഡ് റീജന്‍ മോഡുകളും സിറ്റി, സ്പോര്‍ട്ട് എന്നീ ഡ്രൈവ് മോഡുകളടക്കം നിരവധി സവിശേഷതകള്‍ ഇലക്ട്രിക് ഹാച്ച്ബാക്കില്‍ ആഭ്യന്തര നിര്‍മാതാക്കള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. നിലവില്‍ വിപണിയില്‍ ഉള്ള പെട്രോള്‍ പതിപ്പിന്റെ അതേ ഡിസൈനില്‍ തന്നെയാണ് ടാറ്റ ടിയാഗോ ഇവി പുറത്തിറക്കിയിരിക്കുന്നത്. എന്നിരുന്നാലും ഇലക്ട്രിക് വാഹനത്തിന്റേതായ ചെറിയ കോസ്‌മെറ്റിക് മാറ്റങ്ങള്‍ ഇവി ഹാച്ച്ബാക്കില്‍ കാണാന്‍ പറ്റും. 19.2kWh, 24kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളില്‍ ടാറ്റ ടിയാഗോ ഇവി ലഭ്യമാണ്.

ഇവികളുടെ ഒരേ ഒരു രാജാവ്; ടാറ്റയോട് മുട്ടിനിൽക്കാൻ ഇച്ചിരി കൂടി മൂക്കണം

ആദ്യത്തെ ചെറിയ ബാറ്ററി പായ്ക്ക് 60 bhp കരുത്തും 110 Nm ടോര്‍ക്കും വാഗ്ദാനം ചെയ്യുന്നു. ഒപ്പം ഇത് മോഡിഫൈഡ് ഇന്ത്യന്‍ ഡ്രൈവിംഗ് സര്‍ക്കിളില്‍ (MIDC) 250 കിലോമീറ്റര്‍ റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്. വലിയ ബാറ്ററി പായ്ക്ക് 74 bhp കരുത്തും 114 Nm ടോര്‍ക്കും വികസിപ്പിക്കുന്നു. പൂര്‍ണ ചാര്‍ജില്‍ 315 കിലോമീറ്റര്‍ റേഞ്ചാണ് ഈ ബാറ്ററി പായ്ക്കില്‍ കമ്പനി അവകാശപ്പെടുന്നത്. രണ്ട് ബാറ്ററി പായ്ക്കുകളും DC ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്നു.

57 മിനിറ്റിനുള്ളില്‍ 10 ശതമാനം മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ കഴിയും. അതേസമയം 7.2 kW എസി ചാര്‍ജറിന് 0 മുതല്‍ 100 ശതമാനം വരെ ബാറ്ററി റീചാര്‍ജ് ചെയ്യാന്‍ 3 മണിക്കൂറും 36 മിനിറ്റും എടുക്കും. 45 കണക്റ്റഡ് ഫീച്ചറുകളുള്ള ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സെഗ്മെന്റ്-ഫസ്റ്റ് ടെലിമാറ്റിക്സ് ടെക്, പ്രൊജക്ടര്‍ ഹെഡ്ലൈറ്റുകള്‍, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ലെതറെറ്റ് സീറ്റുകള്‍, മൗണ്ടഡ് കണ്‍ട്രോളുകളുള്ള സ്റ്റിയറിംഗ് വീല്‍ തുടങ്ങിയവയാണ് ഇലക്ട്രിക് ഹാച്ച്ബാക്കിന്റെ ചില ഫീച്ചര്‍ ഹൈലൈറ്റുകള്‍. അഞ്ച് നിറങ്ങളില്‍ ഈ ഇവി സ്വന്തമാക്കാന്‍ സാധിക്കും.

ഇവികളുടെ ഒരേ ഒരു രാജാവ്; ടാറ്റയോട് മുട്ടിനിൽക്കാൻ ഇച്ചിരി കൂടി മൂക്കണം

പ്രോഡക്റ്റ് മോഡിഫിക്കേഷനിലൂടെ പ്രത്യേകിച്ച് ഇവി പ്ലാറ്റ്‌ഫോമിലൂടെ, അതിന്റെ വളർച്ചാ പദ്ധതികളെ പിന്തുണയ്ക്കാൻ നിരവധി കമ്പനികളാണ് ടാറ്റയുമായി കൈകോർക്കാൻ നിൽക്കുന്നത്. ഇവി സ്‌പെയ്‌സിൽ ഫണ്ടിംഗിനുള്ള താൽപ്പര്യം ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്. പ്രതിവർഷം 50,000 ഇലക്ട്രിക് പാസഞ്ചർ വാഹനങ്ങൾ വിൽക്കുന്ന രാജ്യത്തെ ആദ്യത്തെ വാഹന നിർമ്മാതാക്കളായി ടാറ്റ മോട്ടോഴ്‌സ് മാറിയതിൽ വലിയ പങ്ക് വഹിക്കുന്നത് 2022 ൽ നെക്‌സോൺ, ടിഗോർ ഇവികളുടെ വിൽപ്പന 80 ശതമാനത്തിലധികം വിപണി വിഹിതം നേടിയത് കൊണ്ടാണ്.

പാസഞ്ചർ ഇലക്ട്രിക് വാഹനങ്ങൾ/ഇലക്‌ട്രിക് മൊബിലിറ്റി, ഹൈബ്രിഡ് ഇലക്‌ട്രിക് വാഹനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട എല്ലാത്തരം സേവനങ്ങളും രൂപകൽപ്പന ചെയ്യുന്നതിനും വികസിപ്പിക്കുന്നതിനുമായി ടാറ്റ മോട്ടോഴ്‌സ് 2021 ഡിസംബറിൽ ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി എന്ന സബ്‌സിഡിയറിയുമായി സംയോജിപ്പിച്ചു. 700 കോടി രൂപ പ്രാരംഭ മൂലധനവുമായി ടാറ്റ മോട്ടോഴ്‌സ് കമ്പനിയുടെ പ്രൊമോട്ടറായി മാറി. അതേ വർഷം ഒക്ടോബറിൽ, ഇവി വെർട്ടിക്കലിൽ നിന്ന് ഒരു പ്രത്യേക വിഭാഗത്തിലേക്ക് മാറുകയാണ് എന്ന് പ്രഖ്യാപിച്ചപ്പോൾ, ടാറ്റ മോട്ടോഴ്‌സ് അഞ്ച് വർഷത്തിനുള്ളിൽ ഇവി ബിസിനസിൽ 2 ബില്യൺ ഡോളറിലധികം നിക്ഷേപിക്കാൻ പദ്ധതിയിട്ടു.

More from DriveSpark

Article Published On: Tuesday, May 2, 2023, 18:38 [IST]
English summary
Tata achieve higher sales in april by tiago ev and nexon ev
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X