എന്തൊരു അഴകാണ് ഈ ആൾട്രോസ്; മോഡിഫിക്കേഷൻ ചിത്രങ്ങൾ വൈറൽ

രാജ്യത്തെ ഏറ്റവും സ്പോർടിയായ പ്രീമിയം ഹാച്ച്ബാക്കാണ് ടാറ്റ ആൾട്രോസ്. വാഹനം മോഡിഫൈ ചെയ്യാൻ ആഗ്രിഹക്കുന്നവരുടെ ഏറ്റവും പ്രിയപ്പെട്ട മോഡലാണ് ടാറ്റ ആൾട്രോസ്. അടുത്തിടെ സമീഹമാധ്യമങ്ങളിൽ മോഡിഫൈ ചെയ്ത ടാറ്റ ആൾട്രോസിൻ്റെ ചിത്രങ്ങൾ വൈറലായിരിക്കുകയാണ്. കാറിൻ്റെ എക്സ്റ്റീരിയറും ഇൻ്റീരിയറും മികച്ച രീതിയിൽ പരിഷ്കരിച്ചിട്ടുണ്ട്.

കാറുകൾ മോഡിഫൈ ചെയ്യുന്നതിൽ സ്പെഷ്യലൈസ് ചെയ്യുന്ന ഒരു കടയാണ് വാഹനത്തിന്റെ ചിത്രങ്ങൾ തങ്ങളുടെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. വാഹനത്തിൽ വരുത്തി മാറ്റങ്ങളുടെ ഒരു നീണ്ട പട്ടിക തന്നെ അവർ പറയുന്നുണ്ട്. കാറിൻ്റെ നിറം മാറ്റ് ഗാർനെറ്റ് റെഡ് ആണ്. എല്ലാ ക്രോ ട്രിമ്മുകളും ഡീക്രോം ചെയ്തിട്ടുണ്ട്. മുൻവശം നോക്കുകയണെങ്കിൽ ഒരു ഫ്രണ്ട് സ്പ്ലിറ്റർ നൽകിയിരിക്കുന്നത് പ്രത്യേക ഒരു ലുക്ക് നൽകുന്നുണ്ട്.

എന്തൊരു അഴകാണ് ഈ ആൾട്രോസ്; മോഡിഫിക്കേഷൻ ചിത്രങ്ങൾ വൈറൽ

പുതിയ എൽഇഡി ലൈറ്റുകളാണ് ഹെഡ്‌ലൈറ്റിൽ ഉപയോഗിച്ചിരിക്കുന്നത്. ലോ ബീം, ഹൈ ബീം അതോടൊപ്പം തന്നെ ഫോഗ് ലാമ്പുകൾക്കും ഇത് തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. വാഹനത്തിൽ പെയിൻ്റ പ്രൊട്ടക്ഷൻ ഫിലിം ഉപയോഗിച്ചാണ് വാഹനത്തിൻ്റെ റൂഫ് ഭംഗിയാക്കിയിരിക്കുന്നത്. പിന്നിൽ വാഹനത്തിൻ്റെ സ്പോർട്ടി ലുക്ക് കൂട്ടുന്നതിന് വേണ്ടി യൂണിവേഴ്‌സൽ മോൺസ്റ്റർ റിയർ സ്‌പോയിലർ ഘടിപ്പിച്ചിട്ടുണ്ട്.

കാറിന്റെ ഇന്റീരിയറിലേക്ക് നോക്കുകയാണെങ്കിൽ, മുഴുവനും ചെറി റെഡ്, പിയാനോ വൈറ്റ് കളർ ലെതർ ഉപയോഗിച്ച് വീണ്ടും അപ്‌ഹോൾസ്റ്റർ ചെയ്തിട്ടുണ്ട്. കാറിന്റെ സീറ്റുകൾ വൈറ്റ് ലെതറിലും ഡയമണ്ട് ക്വിൽറ്റിംഗിലും റെഡ് ബോർഡറുകളിലുമാണ് ഫിനിഷിങ്ങ്. അതേസമയം, മുകളിലും താഴെയുമുള്ള ഡാഷ്‌ബോർഡ് ചെറി റെഡ് ലെതറിലും ഡാഷ്‌ബോർഡിന്റെ നടുക്കായി വെള്ള ലെതറിലും പൊതിഞ്ഞിട്ടുണ്ട്. 18 ആംപിയൻ്റ് ലൈറ്റുകളാണ് കാറിനുളളിൽ ഘടിപ്പിച്ചിരിക്കുന്നത്.

എന്തൊരു അഴകാണ് ഈ ആൾട്രോസ്; മോഡിഫിക്കേഷൻ ചിത്രങ്ങൾ വൈറൽ
വരും മാസങ്ങളിൽ ആൾട്രോസിൻ്റെ സിഎൻജി പതിപ്പ് ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വർഷം ആദ്യം 2023 ഓട്ടോ എക്‌സ്‌പോയിലാണ് ആൾട്രോസ് CNG ടാറ്റ പ്രദർശിപ്പിച്ചത്. പ്രീമിയം ഹാച്ച്ബാക്ക് മോഡലിന്റഎ CNG പതിപ്പിന്റെ ബുക്കിംഗ് 21,000 രൂപ ടോക്കൺ തുകയ്ക്ക് കമ്പനി ഇതിനോടകം ആരംഭിച്ചിരുന്നു. ഓപ്പെറ ബ്ലൂ, ഡൗൺടൗൺ റെഡ്, ആർക്കേഡ് ഗ്രേ, അവന്യൂ വൈറ്റ് എന്നീ നാല് കളർ ഓപ്ഷനുകൾ ടാറ്റ മോട്ടോർസ് ആൾട്രോസ് CNG -യ്ക്കൊപ്പം വാഗ്ദാനം ചെയ്യുന്നു.

XE, XM+, XM+ (S), XZ, XZ+ (S), XZ+ O (S) എന്നിങ്ങനെ ആറ് വേരിയന്റുകളിൽ പുതിയ ആൾട്രോസ് CNG വിൽപ്പനയ്ക്ക് എത്തും. XM+ (S), XZ+ (S), XZ+ O (S) എന്നീ മൂന്ന് വേരിയന്റുകളിൽ വോയ്‌സ് അസിസ്റ്റും സൺറൂഫും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യും. സ്റ്റാൻഡേർഡ് സേഫ്റ്റി ഫീച്ചറുകൾക്ക് പുറമെ, ആൾട്രോസ് CNG XE ബേസ് വേരിയന്റിന് കാര്യമായ ഫീച്ചറുകൾ ഒന്നും തന്നെ ലഭിക്കുന്നില്ല. 4.0 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ മാത്രമേ ഈ ഓഫറിൽ ഉള്ളൂ.

എന്തൊരു അഴകാണ് ഈ ആൾട്രോസ്; മോഡിഫിക്കേഷൻ ചിത്രങ്ങൾ വൈറൽ

ആൾട്രോസ് CNG XM+ വേരിയന്റിന് നാല് സ്പീക്കറുകളുള്ള 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് ലഭിക്കുന്നു. കൂടാതെ ഇതിന് സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, What3Words നാവിഗേഷൻ, റിമോട്ട് കീലെസ് എൻട്രി, മുന്നിലും പിന്നിലും USB സോക്കറ്റുകൾ, ഇലക്ട്രിക്കലി ഫോൾഡബിൾ ORVM -കൾ, സെൻട്രൽ ലോക്കിംഗ്, വോയ്‌സ് അസിസ്റ്റ്, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി തുടങ്ങിയ ഫീച്ചറുകളും ടാറ്റ മോട്ടോർസ് നൽകുന്നു.

ഓട്ടോ ഹെഡ്‌ലാമ്പുകൾ, ഹൈറ്റ് അഡ്ജസ്റ്റബിൾ ഫ്രണ്ട് സീറ്റ് ബെൽറ്റുകൾ, TPMS, എയർ പ്യൂരിഫയർ, റിയർ എസി വെന്റുകൾ, വയർലെസ് ചാർജർ, എട്ട് സ്പീക്കർ മ്യൂസിക് സിസ്റ്റം, സ്‌മാർട്ട്‌ഫോൺ ആപ്പുമായി കണക്‌റ്റഡ് കാർ ടെക്‌നോളജി, റിയർ ഫോഗ് ലാമ്പ്, റിയർവ്യൂ ക്യാമറ, ലെതർ സീറ്റുകൾ തുടങ്ങിയ ഫീച്ചറുകളാണ് ടോപ്പ് സ്പെക്ക് ആൾട്രോസ് XZ+ O (S) -ൽ വരുന്നത്.

അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി കണക്റ്റ് ചെയ്തിരിക്കുന്ന 1.2 ലിറ്റർ, ത്രീ സിലിണ്ടർ എഞ്ചിൻ വഴിയാണ് ആൾട്രോസ് CNG -യ്ക്ക് പവർ ലഭിക്കുന്നത്. പെട്രോൾ പരിവേഷത്തിൽ, ഈ എഞ്ചിൻ 86 bhp പവറും 113 Nm torque ഉം വാഗ്ദാനം ചെയ്യുന്നു, എന്നാൽ CNG ഫോർമാറ്റിൽ 6,000 rpm -ൽ 77 bhp മാക്സ് പവറും 3,500 rpm -ൽ 97 Nm പീക്ക് torque ഉം നൽകുന്നു. കിലോഗ്രാമിന് ഏകദേശം 27 കിലോമീറ്ററാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്ന മൈലേജ്.

IMAGE COURTESY: Monster Detailers & Customs

More from DriveSpark

Article Published On: Saturday, May 6, 2023, 11:19 [IST]
English summary
Tata altroz beautifully modified interior and exterior photos viral
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X