ജാലകം തുറക്കാം ആകാശകാഴ്ച്ചകളിലേക്ക്, എട്ടും പത്തുമല്ല! 16 വേരിയന്റുകളിൽ സൺറൂഫുമായി ആൾട്രോസ്
ടാറ്റ മോട്ടോർസ് സിംഗിൾ പേൻ ഇലക്ട്രിക് സൺറൂഫിനൊപ്പം ആൾട്രോസ് CNG അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെ, കാർ നിർമ്മാതാക്കൾ ഇപ്പോൾ പ്രീമിയം ഹാച്ച്ബാക്ക് ലൈനപ്പിന്റെ ബാക്കി വേരിയന്റുകളിലും ഈ സവിശേഷത ലഭ്യമാക്കിയിരിക്കുകയാണ്. ഹ്യുണ്ടായി i20 -യ്ക്ക് ശേഷം സൺറൂഫ് ലഭിക്കുന്ന രണ്ടാമത്തെ ഹാച്ച്ബാക്കായി ആൾട്രോസിനെ ഇത് മാറ്റുന്നു.
എന്നാൽ സൺറൂഫ് ഫിറ്റ് ചെയ്ത വേരിയന്റുകൾ 7.90 ലക്ഷം രൂപ മുതൽ എക്സ്-ഷോറൂം വിലയ്ക്ക് ആരംഭിക്കുമ്പോൾ, നിലവിൽ ഈ ഫീച്ചറുമായി വരുന്ന രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന കാറായി ആൾട്രോസ് മാറിയിരിക്കുകയാണ്. ടാറ്റ മിഡ് സ്പെക്ക് XM+ വേരിയന്റിൽ നിന്ന് ആൾട്രോസിൽ സൺറൂഫ് അവതരിപ്പിച്ചിട്ടുണ്ട്, ഇത് പെട്രോൾ, ടർബോ-പെട്രോൾ, ഡീസൽ, CNG പവർട്രെയിനുകളിലായി മൊത്തം 16 വേരിയന്റുകളിൽ ലഭ്യമാണ്.

തെരഞ്ഞെടുക്കുന്ന വേരിയന്റിനെ ആശ്രയിച്ച്, സൺറൂഫുമായി വരുന്ന വേരിയന്റുകൾക്ക് നോർമൽ മോഡലുകളേക്കാൾ 45,000 രൂപ വരെ വില കൂടുതലാണ്. ആൾട്രോസിന്റെ ഡാർക്ക് എഡിഷന് പോലും ഇപ്പോൾ സൺറൂഫ് ലഭിക്കുന്നു. സൺറൂഫിനൊപ്പം ടാറ്റ ആൾട്രോസ് വേരിയന്റുകളുടെ വിലയെക്കുറിച്ചുള്ള വിശദമായി നമുക്ക് ഒന്നു നോക്കാം:
| Tata Altroz Sunroof | |
| Variant | Price |
| 1.2 P XM+ (S) | ₹7.90 Lakh |
| 1.2 P XZ+ (S) | ₹9.04 Lakh |
| 1.2 P XZ+ (S) Dark | ₹9.44 Lakh |
| 1.2 P XZ+ O (S) | ₹9.56 Lakh |
| 1.2 P XMA+ (S) | ₹9.00 Lakh |
| 1.2 P XZA+ (S) | ₹10.00 Lakh |
| 1.2 P XZA+ (S) Dark | ₹10.24 Lakh |
| 1.2 P XZA+ O (S) | ₹10.56 Lakh |
| 1.2 Turbo XZ+ (S) | ₹9.64 Lakh |
| 1.2 Turbo XZ+ (S) Dark | ₹10.00 Lakh |
| 1.5 D XM+ (S) | ₹9.25 Lakh |
| 1.5 D XZ+ (S) | ₹10.39 Lakh |
| 1.5 D XZ+ (S) Dark | ₹10.74 Lakh |
| 1.2 CNG XM+ (S) | ₹9.53 Lakh |
| 1.2 CNG XZ+ (S) | ₹10.03 Lakh |
| 1.2 CNG XZ+ O (S) | ₹10.55 Lakh |
ടാറ്റ ആൾട്രോസിന് വിപരീതമായി, ഹ്യുണ്ടായി i20 -യിൽ ടോപ്പ് സ്‌പെക്ക് ആസ്റ്റ, ആസ്റ്റ(O) വേരിയന്റുകളിൽ മാത്രമേ സൺറൂഫ് വാഗ്ദാനം ചെയ്യുന്നുള്ളൂ, ഇവയുടെ എക്സ്-ഷോറൂം വില 9.03 ലക്ഷം രൂപ മുതൽ ആരംഭിക്കുന്നു. നിലവിൽ വിപണിയിൽ സൺറൂഫുള്ള ഏറ്റവും ചെലവു കുറഞ്ഞ മോഡലായി ഇത് ആൾട്രോസിനെ മാറ്റുമെങ്കിലും, ഈ പദവി അല്പകാലത്തേക്ക് മാത്രമായിരിക്കും.
ഹ്യുണ്ടായിയുടെ വരാനിരിക്കുന്ന എക്‌സ്‌റ്റർ മൈക്രോ-എസ്‌യുവിയും അതിന്റെ ടോപ്പ് സ്പെക്ക് ട്രിമ്മുകളിൽ സിംഗിൾ പേൻ സൺറൂഫുമായി വരും, എക്‌സ്‌റ്ററിന്റെ പൊസിഷനിംഗ് കണക്കിലെടുക്കുമ്പോൾ, ആരായിരിക്കും ഈ സ്ഥാനം കൈയ്യടക്കുന്നത് എന്ന് കണ്ടറിയണം. ഇത് കൂടാതെ പുതിയ CNG വേരിയന്റുകളുള്ള വയർലെസ് ചാർജർ, എയർ പ്യൂരിഫയർ, സീറ്റുകൾക്കായി ലെതറെറ്റ് അപ്ഹോൾസ്റ്ററി എന്നിവയും ടാറ്റ ചേർത്തിട്ടുണ്ട്.

ഈ സവിശേഷതകൾ ഇപ്പോൾ എല്ലാ പവർട്രെയിൻ ഓപ്‌ഷനുകളിലും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്, എന്നിരുന്നാലും ഇവ ടോപ്പ് സ്പെക്ക് XZ+(S), XZ+O(S) ട്രിമ്മുകളിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. മെക്കാനിക്കലായി ആൾട്രോസ് മുമ്പത്തേ മോഡലിൽ നിന്ന് കാര്യമായ മാറ്റം ഒന്നുമില്ലാതെ തുടരുന്നു. ഫീച്ചർ ലിസ്റ്റിലും സൺറൂഫിന്റെ വരവ് അല്ലാതെ അപ്പ്ഡേറ്റുകളൊന്നും ഇല്ല.
86 bhp വികസിപ്പിക്കുന്ന 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ, 110 bhp സൃഷ്ടിക്കുന്ന 1.2 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ, 90 bhp പുറപ്പെടുവിക്കുന്ന 1.5 ലിറ്റർ ഡീസൽ എഞ്ചിൻ എന്നിവയും ഇതിൽ മാറ്റമില്ലാതെ തുടരുന്നു. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സ് മോഡൽ റേഞ്ചിലുടനീളം സ്റ്റാൻഡേർഡ് ആണ്, അതേസമയം 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ മാത്രമാണ് ആറ് സ്പീഡ് DCT -യുടെ രൂപത്തിൽ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷൻ ലഭിക്കുന്നത്.

അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സുള്ള 77 bhp പവർ സൃഷ്ടിക്കുന്ന ബൈ-ഫ്യൂവൽ CNG പവർട്രെയിൻ മോഡൽ ലൈനപ്പിലെ ഏറ്റവും പുതിയ അഡീഷനാണ്. സെഗ്‌മെന്റിൽ ഏറ്റവും വിശാലമായ പവർട്രെയിൻ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്ന മോഡലാണ് ആൾട്രോസ്, മാത്രമല്ല വിപണിയിൽ അവശേഷിക്കുന്ന അവസാനത്തെ ഡീസൽ ഹാച്ച്ബാക്കും കൂടിയാണ്. 6.60 മുതൽ 10.74 ലക്ഷം രൂപ വരെയാണ് ടാറ്റ ആൾട്രോസിന്റെ എക്സ്-ഷോറൂം വില. ഇന്ത്യൻവിപണിയിൽ ഹ്യുണ്ടായി i20, മാരുതി സുസുക്കി ബലേനോ, ടൊയോട്ട ഗ്ലാൻസ എന്നിവയാണ് ആൾട്രോസ് പ്രീമിയം ഹാച്ചിന്റെ പ്രധാന എതിരാളികൾ.


Click it and Unblock the Notifications








