5 സ്റ്റാര്‍ സേഫ്റ്റിയുള്ള ടാറ്റ കാറിന് ഇത്രയും മൈലേജോ! മാരുതി ഇനി വിയര്‍ക്കും

ഇന്ത്യന്‍ കാര്‍ വിപണിയിലെ രാജാക്കന്‍മാരായ മാരുതി സുസുക്കിയാണ് സിഎന്‍ജി സെഗ്‌മെന്റും ഭരിക്കുന്നത്. എന്നാല്‍ അടുത്ത കാലത്തായി തങ്ങളുടെ സിഎന്‍ജി പോര്‍ട്‌ഫോളിയോ വിപുലീകരിക്കുന്ന തിരക്കിലാണ് ടാറ്റ മോട്ടോര്‍സ്. അതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ടാറ്റ ആള്‍ട്രോസ് സിഎന്‍ജി പ്രീമിയം ഹാച്ച്ബാക്ക് ആഭ്യന്തര വാഹന നിര്‍മാതാക്കള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചു.

മാരുതി സുസുക്കി ബലേനോ സിഎന്‍ജിയുമായിട്ടാണ് ആള്‍ട്രോസ് സിഎന്‍ജി നേരിട്ട് മത്സരിക്കുന്നത്. രണ്ട് പ്രീമിയം സിഎന്‍ജി ഹാച്ച്ബാക്കുകളെയും വില, ഇന്ധനക്ഷമത, ബൂട്ട്‌സ്‌പെയ്‌സ് എന്നിവയടക്കമുള്ള കാര്യങ്ങള്‍ പരിഗണിച്ച് നമുക്ക് താരതമ്യം ചെയ്യാം. ആദ്യം രണ്ട് സിഎന്‍ജി പ്രീമിയം ഹാച്ചുകളുടെയും വേരിയന്റുകളും വിലയും തട്ടിച്ച് നോക്കാം.

tata altroz icng

6 വേരിയന്റുകളിലായാണ് പുതിയ ടാറ്റ ആള്‍ട്രോസ് സിഎന്‍ജി വാഗ്ദാനം ചെയ്യുന്നത്. ആള്‍ട്രോസ് സിഎന്‍ജിയുടെ ബേസ് വേരിയന്റായ 'XE' 7.55 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലക്കാണ് വാങ്ങാനാകുക. അതേസമയം ടോപ്പ്-സ്‌പെക്ക് XZ+ O (S) വേരിയന്റിന് 10.55 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വിലയായി മുടക്കേണ്ടത്. ഡെല്‍റ്റ, സീറ്റ എന്നീ രണ്ട് മിഡ് സ്‌പെക്ക് ട്രിമ്മുകളിലാണ് മാരുതി ബലേനോ സിഎന്‍ജി ഓഫര്‍ ചെയ്യുന്നത്.

ഈ വേരിയന്റുകള്‍ക്ക് യഥാക്രമം 8.35 ലക്ഷം (എക്‌സ്-ഷോറൂം), 9.28 ലക്ഷം (എക്‌സ്-ഷോറൂം) എന്നിങ്ങനെയാണ് വില വരുന്നത്. ഇരു സിഎന്‍ജി മോഡലുകളുടെയും വലിപ്പം നോക്കിയാല്‍ ടാറ്റ ആള്‍ട്രോസ് സിഎന്‍ജിക്ക് 3,990 mm നീളവും 1,755 mm വീതിയും 1,523 mm ഉയരവുമുണ്ട്. 2,501 mm ആണ് വീല്‍ബേസ്. അതേസമയം ബലേനോക്ക് ആള്‍ട്രോസിനേക്കാള്‍ 10 mm വീതിയും 20 mm ഉയരവും കുറവാണ്. എന്നാല്‍ ബലേനോക്ക് 10 mm നീളമേറിയ വീല്‍ബേസുണ്ട്.

maruti suzuki baleno

1.2 ലിറ്റര്‍, നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനാണ് ആള്‍ട്രോസ് iCNG-ക്ക് കരുത്തേകുന്നത്. പെട്രോള്‍ മോഡില്‍ ഈ എഞ്ചിന്‍ 85 bhp പവറും 113 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കും. അതേസമയം മോഡില്‍ 72.5 bhp പവറും 103 Nm ടോര്‍ക്കുമായിരിക്കും പവര്‍ ഔട്ട്പുട്ടുകള്‍. ബലേനോയിലേക്കെത്തുമ്പോള്‍ 1.2 ലിറ്റര്‍, നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിന്‍ ആണ് ഇതിന് തുടിപ്പേകുന്നത്. സിഎന്‍ജി മോഡില്‍ ഈ എഞ്ചിന്‍ 76.4 bhp പവര്‍ ഉത്പാദിപ്പിക്കുന്നു.

എന്നാല്‍ ടോര്‍ക്ക് അല്‍പ്പം കുറവാണ്. 98.5 Nm ആണ് ടോര്‍ക്ക്. പെട്രോള്‍ മോഡില്‍ ഈ എഞ്ചിന്‍ 88.5 bhp പവറും 113 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഗിയര്‍ബോക്‌സുകളുടെ കാര്യം നോക്കിയാല്‍ ടാറ്റ ആള്‍ട്രോസ് iCNG-യും മാരുതി ബലോനേ CNG-യും 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനിലാണ് ലഭ്യമാകുക. മാരുതിയും ടാറ്റയും ഇപ്പോള്‍ അവരുടെ CNG കാറുകളില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്ത് തുടങ്ങിയിട്ടില്ല.

maruti suzuki baleno rear view

അടുത്തതായി ഏവര്‍ക്കും അറിയാന്‍ ഏറെ താല്‍പര്യമുള്ള മൈലേജ് കണക്കുകള്‍ നോക്കാം. ആള്‍ട്രോസ് സിഎന്‍ജിയുടെ മൈലേജ് കണക്കുകള്‍ വെളിപ്പെടുത്തിയിട്ടില്ല. കിലോഗ്രാമിന് 26.49 കിലോമീറ്റര്‍ ആണ്
ടാറ്റ ടിഗോര്‍ iCNG-യുടെ ഇന്ധനക്ഷമത. അതേസമയം കിലോഗ്രാമിന് 30.61 കിലോമീറ്റര്‍ മൈലേജാണ് ബലേനോ സിഎന്‍ജി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. അതിനാല്‍ മൈലേജിന്റെ കാര്യത്തില്‍ ആള്‍ട്രോസ് ബലേനോയെ വെട്ടിക്കുമെന്ന് തോന്നുന്നില്ല.

ബൂട്ട് സ്‌പെയ്‌സ് താരതമ്യം ചെയ്യുമ്പോള്‍ ആള്‍ട്രോസ് സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിന് 345 ലിറ്റര്‍ ശേഷിയാണുള്ളത്. അതേസമയം ബലേനോയുടെ ബൂട്ട് സ്‌പെയ്‌സ് ശേഷി 318 ലിറ്റര്‍ ആണ്. അതായത് 27 ലിറ്റര്‍ കുറവ്. എന്നാലിപ്പോള്‍ ട്വിന്‍ സിലിണ്ടര്‍ സാങ്കേതികവിദ്യയുടെ ബലത്തില്‍ ആള്‍ട്രോസ് സിഎന്‍ജി കാറുകളിലെ ഏറ്റവും മികച്ച ബൂട്ട് സ്‌പെയ്‌സാണ് വാഗ്ദാനം ചെയ്യുന്നത്. 210 ലിറ്ററാണ് ആള്‍ട്രോസ് സിഎന്‍ജിയുടെ ബൂട്ട് സ്‌പെയ്‌സ് ശേഷി. അതേസമയം ബലേനോ സിഎന്‍ജിയുടെ ബൂട്ട് ശേഷി മാരുതി വെളിപ്പെടുത്തിയിട്ടില്ല.

tata altroz icng boot space

ഇന്ത്യയിലെ ഏറ്റവും സുരക്ഷിതതമായ ഹാച്ച്ബാക്കാണ് ടാറ്റ ആള്‍ട്രോസ്. GNCAP ക്രാഷ് ടെസ്റ്റിൽ ഹാച്ച്ബാക്ക് കാര്‍ 5 സ്റ്റാര്‍ റേറ്റിംഗാണ് സ്വന്തമാക്കിയത്. ഡ്യുവല്‍ എയര്‍ബാഗുകള്‍, EBD, ABS, ബ്രേക്ക് സ്വേ കണ്‍ട്രോള്‍, ESC, TPMS, ISOFIX പോയിന്റുകള്‍ എന്നിവയാണ് ആട്രോസിലെ സേഫ്റ്റി ഫീച്ചറുകളില്‍ ചിലത്.

എന്നാല്‍ മാരുതിയുടെ മറ്റ് കാറുകളെ പോലെ ക്രാഷ് ടെസ്റ്റുകളില്‍ അത്ര ശോഭിക്കാന്‍ ബലേനോക്കുമായിട്ടില്ല. എന്നിരുന്നാലും 6 എയര്‍ബാഗുകള്‍, EBD, ABS, ബ്രേക്ക് അസിസ്റ്റ്, ESC, റിയര്‍ വ്യൂ ക്യാമറ, ISOFIX പോയിന്റുകള്‍ എന്നീ സേഫ്റ്റി ഫീച്ചറുകള്‍ ബലേനോയില്‍ മാരുതി വാഗ്ദാനം ചെയ്യുന്നു.

മികച്ച വിലയും മിഡ്-സ്‌പെക്ക് ട്രിം ലെവലില്‍ സണ്‍റൂഫ് ഓപ്ഷനും ടാറ്റ ആള്‍ട്രോസ് സിഎന്‍ജിക്ക് ബലേനോയേക്കാള്‍ മേല്‍ക്കോയ്മ നേടിക്കൊടുക്കുന്നു. ഒപ്പം ട്വിന്‍ സിലിണ്ടര്‍ സാങ്കേതികവിദ്യ വഴി കൈവന്ന അധിക ബൂട്ട്‌സ്‌പെയ്‌സും പ്ലസാണ്. ഏതായാലും മാരുതി കൈയ്യടക്കി വെച്ചിരിക്കുന്ന സിഎന്‍ജി വിപണിയിലെ സിംഹാസനത്തിന് ഇളക്കം തട്ടുമോ എന്ന് നമുക്ക് കാണാം. ടാറ്റ വൈകാതെ തന്നെ പഞ്ച് സിഎന്‍ജിയും വിപണിയില്‍ എത്തിക്കാനുള്ള ഒരുക്കത്തിലാണ്.

Article Published On: Tuesday, May 23, 2023, 14:30 [IST]
English summary
Tata altroz cng vs maruti suzuki baleno cng price engine mileage safety compared
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X