Tata Altroz iCNG -യുടെ ബുക്കിംഗ് ആരംഭിച്ച് ടാറ്റ; CNG വിഭാഗത്തിൽ മത്സരം മുറുകും

ആഭ്യന്തര വിപണിയിൽ ആൾട്രോസ് പ്രീമിയം ഹാച്ച്ബാക്കിന്റെ iCNG പതിപ്പിനുള്ള ബുക്കിംഗ് ടാറ്റ മോട്ടോർസ് ആരംഭിച്ചു. ട്വിൻ-സിലിണ്ടർ CNG സാങ്കേതികവിദ്യയുമായി സജ്ജീകരിച്ചിരിക്കുന്ന രാജ്യത്തെ ആദ്യത്തെ കാറാണ് ആൾട്രോസ് iCNG. 21,000 രൂപ ടോക്കൺ തുകയ്ക്ക് അംഗീകൃത ഡീലർഷിപ്പുകളിൽ വാഹനം ബുക്ക് ചെയ്യാവുന്നതാണ്.

പെട്രോൾ, ഡീസൽ കാറുകൾക്ക് സമാനമായി രാജ്യത്ത് സിഎൻജി കാറുകളുടെ സ്വീകാര്യത വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ടാറ്റ മോട്ടോർസ് വ്യക്തമാക്കുന്നു. ഫാക്ടറി ഫിറ്റഡ് CNG കിറ്റ് അവതരിപ്പിക്കുന്ന ബ്രാൻഡിന്റെ ഇന്ത്യൻ മോഡൽ നിരയിലെ മൂന്നാമത്തെ മോഡലാണ് ആൾട്രോസ്. ടാറ്റ ഇതിനകം തന്നെ ടിയാഗോ iCNG, ടിഗോർ iCNG എന്നിവ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിക്കുന്നുണ്ട്.

Tata Altroz iCNG -യുടെ ബുക്കിംഗ് ആരംഭിച്ച് ടാറ്റ

ജനുവരിയിൽ നടന്ന 2023 ഓട്ടോ എക്‌സ്‌പോയിൽ പഞ്ച് iCNG -യ്‌ക്കൊപ്പം ടാറ്റ ആൾട്രോസ് iCNG അരങ്ങേറ്റം കുറിച്ചിരുന്നു. ബൂട്ട്‌സ്‌പേസ് കോംപ്രമൈസ് ഇല്ലാതെ ഉപയോഗിക്കാൻ കഴിയും എന്നതിനാൽ ട്വിൻ സിലിണ്ടർ CNG സാങ്കേതികവിദ്യ വാഹനത്തിന്റെ പ്രാക്ടിക്കാലിറ്റി വർധിപ്പിക്കുന്നു. ടാറ്റ ആൾട്രോസ് iCNG -യുടെ ഡെലിവറികൾ അടുത്ത മാസം ആരംഭിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. iCNG വേരിയന്റിന്റെ വരവ് ആൾട്രോസിന്റെ മോഡൽ റേഞ്ചിനെ കൂടുതൽ വികസിപ്പിക്കുന്നു.

ഓരോ സിലിണ്ടറിനും 30 ലിറ്റർ വീതം ട്വിൻ-സിലിണ്ടർ സാങ്കേതികവിദ്യ 60 ലിറ്റർ ഫ്യുവൽ കപ്പാസിറ്റി പ്രാപ്തമാക്കുന്നു. അതോടൊപ്പം മികച്ച ബൂട്ട് സ്പേസ് ഉറപ്പാക്കാൻ ടാങ്കുകൾ ലഗേജ് ഏരിയയ്ക്ക് താഴെയായിട്ടാണ് സ്ഥാപിച്ചിരിക്കുന്നത്. കൂടാതെ, സിംഗിൾ ECU, പെട്രോളിൽ നിന്ന് സിഎൻജി മോഡിലേക്കും അതു പോലെ തിരിച്ചും സ്വിച്ച് ചെയ്യുമ്പോൾ തടസ്സങ്ങളില്ലാത്തതും ജെർക്ക്-ഫ്രീയുമായ ഡ്രൈവ് എക്സ്പീരിയൻസ് ഉറപ്പാക്കുമെന്ന് പറയപ്പെടുന്നു.

Tata Altroz iCNG -യുടെ ബുക്കിംഗ് ആരംഭിച്ച് ടാറ്റ

ആൾട്രോസ് iCNG നേരിട്ട് CNG മോഡിൽ തന്നെ സ്റ്റാർട്ട് ചെയ്യാൻ കഴിയും. കൂടാതെ തെർമൽ ഇൻസിഡന്റ് പ്രോട്ടക്ഷൻ, ഗ്യാസ് ലീക്ക് ഡിറ്റക്ഷൻ ഫീച്ചർ, ഫ്യുവൽ നിറയ്ക്കുന്ന സമയത്ത് കാർ സ്വിച്ച് ഓഫ് ആണെന്ന് ഉറപ്പാക്കാനുള്ള മൈക്രോ സ്വിച്ച് എന്നിവയും ആൾട്രോസ് iCNG -യുടെ എക്സ്ട്രാ സേഫ്റ്റി ഫീച്ചറുകളിൽ ഉൾപ്പെടുന്നു. ബൈ-ഫ്യുവൽ മോഡലിന് മൂന്ന് വർഷം അല്ലെങ്കിൽ ഒരു ലക്ഷം കിലോമീറ്റർ സ്റ്റാൻഡേർഡ് വാറന്റി ഉണ്ടാകുമെന്നും നിർമ്മാതാക്കൾ സ്ഥിരീകരിച്ചിട്ടുണ്ട്.

ആൾട്രോസ് iCNG, XE, XM+, XZ, XZ+ എന്നീ നാല് വേരിയന്റുകളിലും ഓപ്പറ ബ്ലൂ, ഡൗൺടൗൺ റെഡ്, ആർക്കേഡ് ഗ്രേ, അവന്യൂ വൈറ്റ് തുടങ്ങിയ നാല് പെയിന്റ് സ്കീമുകളിലും വിൽപ്പനയ്ക്ക് എത്തും. ലെതറെറ്റ് സീറ്റുകൾ, iRA കണക്റ്റഡ് കാർ ടെക്, ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ തുടങ്ങിയ ഫീച്ചറുകളും പ്രീമിയം ഹാച്ചിന്റെ CNG പതിപ്പിൽ ടാറ്റ മോട്ടോർസ് വാഗ്ദാനം ചെയ്യും.

Tata Altroz iCNG -യുടെ ബുക്കിംഗ് ആരംഭിച്ച് ടാറ്റ

ഇനി പെർഫോമെൻസിന്റെ കാര്യത്തിലേക്ക് വരുമ്പോൾ പെട്രോൾ മോഡിൽ 86 PS പവറും 113 Nm torque ഉം പുറപ്പെടുവിക്കുമ്പോൾ CNG മോഡിൽ നമുക്ക് പരിചിതമായ 1.2 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് (NA) പെട്രോൾ എഞ്ചിൻ 77 PS മാക്സ് പവറും 97 Nm പീക്ക് torque ഉം സൃഷ്ടിക്കുന്നു. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സ് മാത്രമാണ് ഈ മോഡലിന് നിലവിൽ ടാറ്റ മോട്ടോർസ് വാഗ്ദാനം ചെയ്യുന്നുള്ളൂ.

ഇന്ത്യൻ വിപണിയിൽ മാരുതി സുസുക്കി ബലേനോ, ടൊയോട്ട ഗ്ലാൻസ എന്നിവയുടെ സിഎൻജി പതിപ്പുകളാണ് ആൾട്രോസ് iCNG -യുടെ നേരിട്ടുള്ള എതിരാളികൾ. രാജ്യത്ത് പെട്രോൾ ഡീസൽ വിലകൾ ഉയരുന്നതിനാൽ CNG മോഡലുകൾക്ക് വൻ ഡിമാൻഡാണ് ലഭിക്കുന്നത്. പല സെഗ്മെന്റുകളിലായി പ്രമുഖ വാഹന നിർമ്മാതാക്കൾ എല്ലാം തന്നെ തങ്ങളുടെ ജനപ്രിയ മോഡലുകളുടെ CNG പതിപ്പുകൾ വിപണിയിൽ എത്തിക്കാനും ഈ സെഗ്മെന്റിലെ കാര്യമായ വിഹിതം കൈക്കലാക്കനുമുള്ള മത്സരത്തിലാണ്.

More from DriveSpark

Article Published On: Wednesday, April 19, 2023, 13:00 [IST]
English summary
Tata altroz icng bookings starts in india at token of rs 21000 details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X