ആറ് വേരിയന്റുകൾ അതിനൊത്ത ഫീച്ചറുകൾ; ലോഞ്ചിന് മുമ്പ് ആൾട്രോസ് iCNG -യുടെ ബ്രോഷർ പുറത്ത്

iCNG സാങ്കേതികവിദ്യയിൽ വിപണിയിൽ എത്തിയ ടിയാഗോയ്ക്കും ടിഗോറിനും ശേഷം ടാറ്റ മോട്ടോർസിൽ നിന്നുള്ള മൂന്നാമത്തെ CNG മോഡലാണ് ആൾട്രോസ് CNG. ഈ വർഷം ആദ്യം 2023 ഓട്ടോ എക്‌സ്‌പോയിലാണ് ആൾട്രോസ് CNG ടാറ്റ പ്രദർശിപ്പിച്ചത്. പ്രീമിയം ഹാച്ച്ബാക്ക് മോഡലിന്റഎ CNG പതിപ്പിന്റെ ബുക്കിംഗ് 21,000 രൂപ ടോക്കൺ തുകയ്ക്ക് കമ്പനി ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.

ആൾട്രോസ് CNG -യുടെ വിലകൾ നിർമ്മാതാക്കൾ വെളിപ്പെടുത്തിയിട്ടില്ല എങ്കിലും 2023 മെയ് മുതൽ ഡെലിവറികൾ ആരംഭിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഓപ്പെറ ബ്ലൂ, ഡൗൺടൗൺ റെഡ്, ആർക്കേഡ് ഗ്രേ, അവന്യൂ വൈറ്റ് എന്നീ നാല് കളർ ഓപ്ഷനുകൾ ടാറ്റ മോട്ടോർസ് ആൾട്രോസ് CNG -യ്ക്കൊപ്പം വാഗ്ദാനം ചെയ്യുന്നു.

ലോഞ്ചിന് മുമ്പ് ആൾട്രോസ് iCNG -യുടെ ബ്രോഷർ പുറത്ത്

CNG പതിപ്പിന്റെ എക്സ്റ്റീരിയർ രൂപകൽപ്പനയുടെ കാര്യത്തിൽ, 3,990 mm നീളം, 1,755 mm വീതി, 1,523 mm ഉയരം എന്നിവയുമായി അളവുകളുടെ കാര്യത്തിൽ സ്റ്റാൻഡേർഡ് പതിപ്പിന് സമാനമാണ്. കൂടാതെ 2,501 mm വീൽബേസും 16 ഇഞ്ച് ഡ്യുവൽ ടോൺ അലോയി വീലുകളും ഇതിൽ വരുന്നു.

ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി വെബ്ബിൽ ലീക്കായ ബ്രോഷർ പ്രകാരം, XE, XM+, XM+ (S), XZ, XZ+ (S), XZ+ O (S) എന്നിങ്ങനെ ആറ് വേരിയന്റുകളിൽ പുതിയ ആൾട്രോസ് CNG വിൽപ്പനയ്ക്ക് എത്തും. XM+ (S), XZ+ (S), XZ+ O (S) എന്നീ മൂന്ന് വേരിയന്റുകളിൽ വോയ്‌സ് അസിസ്റ്റും സൺറൂഫും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യും.

ലോഞ്ചിന് മുമ്പ് ആൾട്രോസ് iCNG -യുടെ ബ്രോഷർ പുറത്ത്

സ്റ്റാൻഡേർഡ് സേഫ്റ്റി ഫീച്ചറുകൾക്ക് പുറമെ, ആൾട്രോസ് CNG XE ബേസ് വേരിയന്റിന് കാര്യമായ ഫീച്ചറുകൾ ഒന്നും തന്നെ ലഭിക്കുന്നില്ല. 4.0 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ മാത്രമേ ഈ ഓഫറിൽ ഉള്ളൂ. ആൾട്രോസ് CNG XM+ വേരിയന്റിന് നാല് സ്പീക്കറുകളുള്ള 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് ലഭിക്കുന്നു. കൂടാതെ ഇതിന് സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, What3Words നാവിഗേഷൻ, റിമോട്ട് കീലെസ് എൻട്രി, മുന്നിലും പിന്നിലും USB സോക്കറ്റുകൾ, ഇലക്ട്രിക്കലി ഫോൾഡബിൾ ORVM -കൾ, സെൻട്രൽ ലോക്കിംഗ്, വോയ്‌സ് അസിസ്റ്റ്, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി തുടങ്ങിയ ഫീച്ചറുകളും ടാറ്റ മോട്ടോർസ് നൽകുന്നു.

ഓട്ടോ ഹെഡ്‌ലാമ്പുകൾ, ഹൈറ്റ് അഡ്ജസ്റ്റബിൾ ഫ്രണ്ട് സീറ്റ് ബെൽറ്റുകൾ, TPMS, എയർ പ്യൂരിഫയർ, റിയർ എസി വെന്റുകൾ, വയർലെസ് ചാർജർ, എട്ട് സ്പീക്കർ മ്യൂസിക് സിസ്റ്റം, സ്‌മാർട്ട്‌ഫോൺ ആപ്പുമായി കണക്‌റ്റഡ് കാർ ടെക്‌നോളജി, റിയർ ഫോഗ് ലാമ്പ്, റിയർവ്യൂ ക്യാമറ, ലെതർ സീറ്റുകൾ തുടങ്ങിയ ഫീച്ചറുകളാണ് ടോപ്പ് സ്പെക്ക് ആൾട്രോസ് XZ+ O (S) -ൽ വരുന്നത്.

ലോഞ്ചിന് മുമ്പ് ആൾട്രോസ് iCNG -യുടെ ബ്രോഷർ പുറത്ത്

ടാറ്റ ടിയാഗോ, ടിഗോർ CNG -കളിൽ നാം കാണുന്ന സിംഗിൾ 60 ലിറ്റർ ഫ്യുവൽ ടാങ്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, ടാറ്റ മോട്ടോർസ് ആൾട്രോസ് CNG -യിൽ ബൂട്ട് ഫ്ലോറിന് കീഴിൽ രണ്ട് 30 ലിറ്റർ ടാങ്കുകളുടെ ട്വിൻ സിലിണ്ടർ സെറ്റപ്പ് സ്ഥാപിച്ചിരിക്കുന്നു. ഇത് ബൂട്ട് സ്പെയ്സ് അധികം കവർന്നെടുക്കുന്നില്ല. നോർമൽ ആൾട്രോസ് ബൂട്ട് സ്പേസ് നിലവിൽ 345 ലിറ്ററാണ് റേറ്റുചെയ്തിരിക്കുന്നത് CNG വേരിയന്റിന് ഏകദേശം 200 ലിറ്റർ ബൂട്ട് സ്പേസ് ലഭിക്കും എന്ന് പ്രതീക്ഷിക്കാം.

അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി കണക്റ്റ് ചെയ്തിരിക്കുന്ന 1.2 ലിറ്റർ, ത്രീ സിലിണ്ടർ എഞ്ചിൻ വഴിയാണ് ആൾട്രോസ് CNG -യ്ക്ക് പവർ ലഭിക്കുന്നത്. പെട്രോൾ പരിവേഷത്തിൽ, ഈ എഞ്ചിൻ 86 bhp പവറും 113 Nm torque ഉം വാഗ്ദാനം ചെയ്യുന്നു, എന്നാൽ CNG ഫോർമാറ്റിൽ 6,000 rpm -ൽ 77 bhp മാക്സ് പവറും 3,500 rpm -ൽ 97 Nm പീക്ക് torque ഉം നൽകുന്നു. കിലോഗ്രാമിന് ഏകദേശം 27 കിലോമീറ്ററാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്ന മൈലേജ്.

ലോഞ്ചിന് മുമ്പ് ആൾട്രോസ് iCNG -യുടെ ബ്രോഷർ പുറത്ത്

ആൾട്രോസ് CNG -യുടെ വില ടാറ്റ ഉടൻ പ്രഖ്യാപിക്കും. പെട്രോളിൽ ഓടുന്ന എതിരാളികളെ അപേക്ഷിച്ച് ഇതിന് ഏകദേശം 90,000-1 ലക്ഷം രൂപയുടെ വില വർധനയോടെ വരും. ലോഞ്ച് ചെയ്ത് കഴിഞ്ഞാൽ, ടാറ്റ പ്രീമിയം ഹാച്ച് 8.35 ലക്ഷം മുതൽ 9.28 ലക്ഷം രൂപ വരെ വിലയ്ക്ക് വരുന്ന മാരുതി സുസുക്കി ബലേനോ CNG, 8.43 ലക്ഷം മുതൽ 9.46 ലക്ഷം രൂപ വരെ ചെലവ് വരുന്ന ടൊയോട്ട ഗ്ലാൻസ CNG, 7.58 ലക്ഷം രൂപ മുതൽ 8.13 ലക്ഷം രൂപ വരെ വിലയ്ക്ക് എത്തുന്ന ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ് CNG എന്നിവയുമായി മത്സരിക്കും.

Source: Team BHP

Article Published On: Tuesday, May 2, 2023, 19:02 [IST]
English summary
Tata altroz icng brochure leaked ahead of launch variants and features explained
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X