ആൾട്രോസ് iCNG -യുടെ ഫീച്ചർ ഹൈലൈറ്റുകൾ വെളിപ്പെടുത്തി പുത്തൻ TVC പങ്കുവെച്ച് ടാറ്റ

ടാറ്റ മോട്ടോർസ് അടുത്തിടെ തങ്ങളുടെ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ആൾട്രോസിന്റെ ഏറ്റവും പുതിയ CNG പതിപ്പ് അവതരിപ്പിച്ചത്. 7.55 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയ്ക്കാണ് CNG വേർഷൻ വിൽപ്പനയ്ക്ക് എത്തുന്നത്. ഇന്ത്യയിൽ ആദ്യമായി ട്വിൻ സിലിണ്ടർ സാങ്കേതികവിദ്യയോടെയാണ് പുതിയ CNG ഹാച്ച്ബാക്ക് എത്തുന്നത്.

ഈ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച്, ആൾട്രോസ് iCNG -യുടെ ബൂട്ടിൽ രണ്ട് ഇൻഡിവിജ്വൽ സിലിണ്ടറുകൾ സെറ്റ് ചെയ്യാൻ കമ്പനിക്ക് കഴിഞ്ഞു, ഇത് വിപണിയിലെ മറ്റ് CNG കാറുകളെ അപേക്ഷിച്ച് കൂടുതൽ ബൂട്ട് സ്പെയ്സ് നൽകുന്നു. ആൾട്രോസ് iCNG -യുടെ ഈ സവിശേഷതകൾ ഉയർത്തിക്കാട്ടുന്നതിനായി കമ്പനി ഒരു പുതിയ ടെലിവിഷൻ പരസ്യവും (TVC) പുറത്തിറക്കിയിട്ടുണ്ട്.

ആൾട്രോസ് iCNG -യുടെ ഫീച്ചർ ഹൈലൈറ്റുകൾ വെളിപ്പെടുത്തി പുത്തൻ TVC പങ്കുവെച്ച് ടാറ്റ

ടാറ്റ മോട്ടോർസിന്റെ ഏറ്റവും പുതിയ TVC ബ്രാൻഡിന്റെ സോഷ്യൽ മീഡിയ ചാനലുകളിലും ടെലിവിഷനിലും പുതുതായി വിപണിയിൽ എത്തിയ ആൾട്രോസ് iCNG -യെ പ്രൊമോട്ട് ചെയ്യുന്നതിനായി പങ്കുവെച്ചിരിക്കുകയാണ്. ഒരു CNG കാർ ധാരാളം മൈലേജ് വാഗ്ദാനം ചെയ്യുന്നുവെന്നും എന്നാൽ ബൂട്ട് സ്പേസ് കുറവാണെന്നും പരാമർശിച്ചുകൊണ്ടാണ് പരസ്യം ആരംഭിക്കുന്നത്. ഒരു CNG കാർ വാങ്ങുമ്പോൾ, ഒരു കാരിയർ കൂടെ വാങ്ങുന്നതാണ് ഉചിതം എന്നും വീഡിയോ പ്രസ്താവിക്കുന്നു.

CNG കാറിൽ എങ്ങനെ ഒരു റോഡ് ട്രിപ്പ് പോകാനാവും എന്ന് ചോദ്യവും TVC ഉയർത്തുന്നു. എന്നാൽ ഈ ചോദ്യങ്ങൾക്കും ആശങ്കകൾക്കും ഉത്തരമായി ആൾട്രോസ് iCNG രംഗത്ത് വരുന്നു. വാഹനത്തിന്റെ ഡ്യുവൽ സിലിണ്ടർ സാങ്കേതികവിദ്യ കാരണം ആൾട്രോസ് iCNG -യിലെ ബൂട്ട് സ്പേസിൽ യാതൊരു വിട്ടുവീഴ്ച നിർമ്മാതാക്കൾ ചെയ്യുന്നില്ല എന്ന് ഇത് വ്യക്തമാക്കുന്നു.

ആൾട്രോസ് iCNG -യുടെ ഫീച്ചർ ഹൈലൈറ്റുകൾ വെളിപ്പെടുത്തി പുത്തൻ TVC പങ്കുവെച്ച് ടാറ്റ

കൂടാതെ വയർലെസ് ചാർജർ, വോയിസ്-ആക്ടിവേറ്റഡ് സൺറൂഫ്, എയർ പ്യൂരിഫയർ തുടങ്ങിയ എക്സ്ട്ര പ്രീമിയം ഫീച്ചറുകളും വീഡിയോ പ്രദർശിപ്പിക്കുന്നു. ടാറ്റ മോട്ടോർസ് തങ്ങളുടെ ഏറ്റവും പുതിയ CNG ഹാച്ച്ബാക്ക്, XE, XM+, XM+(S), XZ, XZ+(S), XZ+O(S) ആറ് വേരിയന്റുകളിൽ വാഗ്ദാനം ചെയ്യും.

ഓപ്പേറ ബ്ലൂ, ഡൗൺടൗൺ റെഡ്, ആർക്കേഡ് ഗ്രേ, അവന്യൂ വൈറ്റ് എന്നിങ്ങനെ നാല് കളർ ഓപ്ഷനുകളിൽ വാഹനം ലഭ്യമാണ്. ആൾട്രോസ് iCNG നേരത്തെ സൂചിപ്പിച്ചതുപോലെ, രാജ്യത്തെ ആദ്യത്തെ ട്വിൻ സിലിണ്ടർ സാങ്കേതികവിദ്യ അവതരിപ്പിക്കുന്നു. പുതിയ CNG സാങ്കേതികവിദ്യക്കൊപ്പം സേഫ്റ്റി ഫീച്ചറുകളടെ കാര്യത്തിലും, ആൾട്രോസ് iCNG അതിന്റെ മകവ് തെളിയിക്കുന്നു.

ഫ്യുവൽ ഫിൽ ചെയ്യുന്ന സമയത്ത് കാർ ഓഫ് ചെയ്യുന്ന ഒരു മൈക്രോ സ്വിച്ചും ഇതിൽ ഉൾപ്പെടുന്നു. വാഹനത്തിൽ തെർമൽ ഇൻസിഡന്റ് പ്രൊട്ടക്ഷനും നിർമ്മാതാക്കൾ സജ്ജീകരിച്ചിരിക്കുന്നു, ഇത് എഞ്ചിനിലേക്കുള്ള CNG സപ്ലൈ കട്ട് ഓഫ് ചെയ്യുന്നു. ആൾട്രോസ് iCNG, ഇൻഡസ്ട്രി ഫസ്റ്റ് അഡ്വാൻസ്ഡ് സിംഗിൾ ECU -നൊപ്പം വരുന്നു.

കൂടാതെ പെട്രോൾ, CNG മോഡുകൾക്കിടയിൽ വളരെ ഈസിയായി സ്വിച്ച് ചെയ്യാൻ അനുവദിക്കുന്നു. അതോടൊപ്പം CNG മോഡിൽ ഡയറക്ട് സ്റ്റാർട്ട് ഫീച്ചറും വാഗ്ദാനം ചെയ്യുന്നു. അതോടൊപ്പം, അപ്പ്ഗ്രേഡ് ചെയ്ത റിയർ ബോഡി സ്ട്രക്ച്ചറും CNG ടാങ്കുകൾക്കുള്ള ആറ് പോയിന്റ് മൗണ്ടിംഗ് സിസ്റ്റവും ആൾട്രോസ് iCNG -ക്ക് അഡീഷണൽ റിയർ ക്രാഷ് സേഫ്റ്റി നൽകുന്നു. കരുത്തിന്റെ കാര്യത്തിൽ, 1.2 ലിറ്റർ റെവോട്രോൺ എഞ്ചിനാണ് വാഹനത്തിൽ വരുന്നത്, ഇത് പരമാവധി 73.5 PS പവറും 103 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്നു.

ഫീച്ചറുകളുടെ കാര്യത്തിൽ, ആൾട്രോസ് iCNG -ൽ പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി DRL-കൾ, R16 ഡയമണ്ട് കട്ട് അലോയി വീലുകൾ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റി, പ്രീമിയം ലെതറൈറ്റ് സീറ്റുകൾ, ഫുള്ളി ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവയ്‌ക്കൊപ്പം ഹർമാനിൽ നിന്നുള്ള എട്ട് സ്പീക്കർ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, റിയർ എസി വെന്റുകൾ, ഹൈറ്റ് അഡ്ജസ്റ്റബിൾ ഡ്രൈവർ സീറ്റ് എന്നിവ വാഗ്ദാനം ചെയ്യുന്നു.

More from DriveSpark

Article Published On: Saturday, May 27, 2023, 15:41 [IST]
English summary
Tata altroz icng new tvc showcasing features highlights released
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X