Tata Altroz iCNG -ട്വിൻ സിലണ്ടർ ടെക്നോളജിയുടെ നേട്ടങ്ങൾ; ഒരു വിശകലനം

ടാറ്റ മോട്ടോർസ് തങ്ങളുടെ CNG മോഡൽ നിര ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആൾട്രോസ് പ്രീമിയം ഹാച്ച്ബാക്കിന്റെ iCNG പതിപ്പ് ഏതാനും ദിവസങ്ങൾക്കുള്ളിൽ പുറത്തിറക്കാനുള്ള ഒരുക്കങ്ങളിലാണ്. സാധാരണ CNG കാറിൽ നിന്ന് വ്യത്യസ്തമായി ഒരു ട്വിൻ സിലണ്ടർ സെറ്റപ്പുമായിട്ടാണ് ആൾട്രോസ് iCNG എത്തുന്നത്. ആൾട്രോസ് iCNG -യെ കുറിച്ച് വിശദ്ധീകരിക്കുന്നതിന് മുമ്പ് നമുക്ക് CNG അഥവാ കംപ്രസ്ഡ് നാച്ചുറൽ ഗ്യാസിനെക്കുറിച്ച് ചില കാര്യങ്ങൾ ഒന്നു നോക്കാം.

ആദ്യമായി 1850 -ലാണ് ഒരു ഇന്റേണൽ കംബഷനിൽ CNG പരീക്ഷിച്ചത്. അതിനു ശേഷം ഒന്നാം ലോക മഹായുദ്ധ കാലയളവിൽ CNG വാഹനങ്ങളിൽ ഒരു ഇന്ധനം എന്ന നിലയിൽ ഉപയോഗിച്ചു തുടങ്ങി. 1960 -കളിൽ കപ്പലുകളിലും ഇത് ഉപയോഗിക്കാൻ ആരംഭിച്ചു, കാലക്രമേണ കംപ്രസ്ഡ് നാച്ചുറൽ ഗ്യാസിന്റെ ഉപയോഗം ഉയർന്നു, നിലവിലെ കണക്ക് അനുസരിച്ച് ലോകമെമ്പാടും 1.40 കോടിയിൽപരം വാഹനങ്ങളാണ് ഇന്ന് CNG -ൽ പ്രവർത്തിക്കുന്നത്.

Tata Altroz iCNG -ട്വിൻ സിലണ്ടർ ടെക്നോളജിയുടെ നേട്ടങ്ങൾ

സാധാരണയായി CNG കാറുകളിൽ ടാങ്ക് വാഹനത്തിന്റെ ബൂട്ടിലാവും സെറ്റ് ചെയ്യുന്നത്. 60 ലിറ്ററോളം കപ്പാസിറ്റിയുള്ള ഒരു യൂണിറ്റായിരിക്കും ഇത്, അതിനാൽ തന്നെ ഈ ഒരു സജ്ജീകരണത്തിന്റെ വരവോടെ ബൂട്ട് സ്പെയ്സിന്റെ കാര്യത്തിൽ ഒരു തീരുമാനമാവാറുണ്ട്. പെട്രോൾ, ഡീസൽ കാറുകളെ അപേക്ഷിച്ച് CNG മോഡലുകൾക്ക് വളരെ ബൂട്ട് സ്പെയ്സ് മാത്രമേ വാഗ്ദാനം ചെയ്യാൻ കഴിയൂ എന്നതായിരുന്നു അവയ്ക്കുള്ള പ്രധാന നൂനതകളിൽ ഒന്ന്.

ടാറ്റ നിലവിൽ വിൽക്കുന്ന ടിയാഗോ iCNG & ടിഗോർ iCNG മോഡലുകളും ഇക്കാര്യത്തിൽ വ്യത്യസ്തമല്ല എന്നതാണ് സത്യം. എന്നാൽ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ആൾട്രോസിന്റെ കാര്യത്തിൽ സംഗതി മെച്ചപ്പെടുത്തിയിട്ടുണ്ട്. ഒരു പ്രീമിയം സെഗ്മെന്റ് മോഡലായതിനാൽ വാഹനത്തിന്റെ ഫീച്ചറുകളിൽ യാതൊരു വിട്ടുവീഴ്ച്ചയ്ക്കും ടാറ്റ തയ്യാറായിട്ടില്ല എന്നതാണ് സത്യം. CNG കിറ്റ് ചേർക്കുന്നത് കാറിന്റെ സ്ട്രക്ച്ചറൽ ഫീച്ചറുകൾക്ക് ഒരു വിലങ്ങുതടിയാവരുത് എന്ന ലക്ഷ്യത്തോടെയാണ് ടാറ്റ ഈ പുതിയ ട്വിൻ സിലണ്ടർ ടെക്നോളജി സെറ്റ് ചെയ്തത്.

Tata Altroz iCNG -ട്വിൻ സിലണ്ടർ ടെക്നോളജിയുടെ നേട്ടങ്ങൾ

ഈ സംവിധാന പ്രകാരം മൊത്തത്തിലുള്ള 60 ലിറ്റർ ഫ്യുവൽ ടാങ്ക് 30 ലിറ്റർ വീതം കപ്പാസിറ്റിയുള്ള രണ്ട് ടാങ്കുകളായി സ്പ്ലിറ്റ് ചെയ്യപ്പെടുന്നു. വമ്പൻ ടാങ്കിനു പകരം കുട്ടി ടാങ്കുകളായതിനാൽ ഇവയെ ബൂട്ട് ഏരിയയുടെ താഴം സ്പെയർ വീലിനൊപ്പം സജ്ജീകരിക്കാൻ കഴിയും. അതിനാൽ തന്നെ ടാറ്റ ഈ iCNG മോഡലിൽ സ്പെയർ വീൽ എടുത്തുമാറ്റി ഇവിടെ ട്വിൻ സിലണ്ടർ സെറ്റ് ചെയ്തിരിക്കുകയാണ്. ബൂട്ടിൽ നിന്ന് കുടിയൊഴിക്കപ്പെട്ട സ്പെയർ വീലിനെ വാഹനത്തിന്റെ അണ്ടർബോഡിയിലാണ് ഘടിപ്പിച്ചിരിക്കുന്നത്, ടൊയോട്ട ഇന്നോവയിലും മറ്റും നാം കണ്ടിട്ടുള്ളതിന് സമാനമായ ഒരു സജ്ജീകരണമാണിത്.

ഈ ഒരു ബൂട്ട് സംവിധാനം നിലവിലുള്ള ഒരു CNG മോഡലിലും ലഭ്യമല്ല. CNG മോഡലുകളിലെ കുറഞ്ഞ ലഗ്ഗേജ് കപ്പാസിറ്റി എന്ന പ്രശ്നത്തിന് ട്വിൻ സിലണ്ടർ ടെക്നോളജി ഒരു പരിഹാരമായി. അതോടൊപ്പം ഈ സെറ്റപ്പിൽ ഒരു ടാങ്കിലെ ഫ്യുവൽ തീർന്നതിന് ശേഷം മാത്രമേ അടുത്ത ടാങ്കിൽ നിന്ന് എഞ്ചിൻ ഫ്യുവൽ എടുക്കുകയുള്ളൂ. കൂടാതെ ഒരു സിംഗിൾ സിലണ്ടറിനേക്കാൾ സേഫ്റ്റിയുടെ കാര്യത്തിൽ ട്വിൻ സിലണ്ടറുകളാണ് നല്ലത്.

Tata Altroz iCNG -ട്വിൻ സിലണ്ടർ ടെക്നോളജിയുടെ നേട്ടങ്ങൾ

വരാനിരിക്കുന്ന ടാറ്റ ആൾട്രോസ് iCNG -ൽ 1.2 ലിറ്റർ ത്രീ സിലണ്ടർ പെട്രോൾ എഞ്ചിനാണ് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നത്. എഞ്ചിൻ പെട്രോൾ മോഡിൽ 86 PS പവറും 113 Nm torque ഉം പുറപ്പെടുവിക്കുമ്പോൾ CNG മോഡിൽ 77 PS മാക്സ് പവറും 97 Nm പീക്ക് torque ഉം വികസിപ്പിക്കുന്നു. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സ് മാത്രമേ ട്രാസ്മിഷൻ ഓപ്ഷനിൽ ലഭ്യമായിട്ടുള്ളൂ.

ആൾട്രോസ് iCNG -യ്ക്കായിട്ടുള്ള ബുക്കിംഗ് ടാറ്റ മോട്ടോർസ് ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. 21,000 രൂപ ടോക്കൺ തുകയ്ക്ക് കമ്പനി വെബ്സൈറ്റിൽ ഓൺലൈനിലോ, ഡീലർഷിപ്പുകൾ വഴിയോ പ്രീമിയം ഹാച്ച് നിങ്ങൾക്ക് ബുക്ക് ചെയ്യാവുന്നതാണ്. ബൂട്ട് സ്പെയ്സ് കുറവാണ് എന്ന CNG മോഡലുകളുടെ നൂനതയ്ക്ക് ടാറ്റയുടെ ഈ ട്വിൻ സിലണ്ടർ പരിഹാരം മറ്റ് മോഡലുകളിലേക്കും താമസിയാതെ എത്തും എന്ന് നമുക്ക് പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Wednesday, April 19, 2023, 17:30 [IST]
English summary
Tata altroz icng twin cylinder technology benefits and functions explained
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X