ഇവി സെഗ്മെന്റിൽ മാരുതിയുടെ ഭാവി തുലാസിൽ? ലാൻഡ് റോവർ പ്ലാറ്റ്ഫോമിൽ വരുന്നൂ ടാറ്റ കാർ
വിപണിയിൽ തങ്ങളുടെ മികവുകൾ മെച്ചപ്പെടുത്തുന്നതിന് ടാറ്റ മോട്ടോർസ് തങ്ങളുടെ അനുബന്ധ സ്ഥാപനങ്ങളുമായുള്ള സഹകരണങ്ങൾ വർധിപ്പിക്കുന്നതിൽ കാര്യമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നു. JLR -ന്റെ D8 പ്ലാറ്റ്‌ഫോമിൽ നിന്ന് വളരെയധികം പ്രയോജനം നേടിയ ഹാരിയറും സഫാരിയും ഇതിന് വളരെ വ്യക്തമായ ഒരു ഉദാഹരണമാണ്. ഇപ്പോൾ, വരാനിരിക്കുന്ന അവിന്യ ഇലക്ട്രിക് എസ്‌യുവിക്കും സമാനമായ ചില കാര്യങ്ങൾ കമ്പനി ലക്ഷ്യമിടുന്നു.
ഇവികളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് (TPEM) എന്ന പേരിൽ ഒരു പുതിയ ബിസിനസ് സബ്‌സിഡിയറി സൃഷ്ടിച്ചിട്ടുണ്ട്. വരും വർഷങ്ങളിൽ ഇവി മേഖലയിൽ പ്രതീക്ഷിക്കുന്ന കടുത്ത മത്സരം കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ ഇത് കമ്പനിയെ സഹായിക്കും.

ഈ സംരഭത്തിതിന് കൂടുതൽ കരുത്ത് നൽകുന്നതിനായി ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡും (TPEM) ജാഗ്വാർ ലാൻഡ് റോവർ Plc -യും (JLR) ഒരു കൂട്ടുകെട്ട് രൂപീകരിച്ചിരിക്കുകയാണ്. JLR ഇപ്പോൾ ടാറ്റ മോട്ടോർസിന്റെ പൂർണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറിയാണ് എന്ന് നമുക്ക് അറിയാം. ഈ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി വരാനിരിക്കുന്ന അവിനിയയും മറ്റ് ഇവികളും കമ്പനി ടാർഗെറ്റ് ചെയ്‌ത സമയപരിധിക്കുള്ളിൽ ലോഞ്ച് ചെയ്യാൻ കഴിയുമെന്ന് ഈ കൂട്ടുകെട്ട് ഉറപ്പാക്കും.
ഇരു സ്ഥാപനങ്ങളും തമ്മിലുള്ള ധാരണാപത്രത്തിന്റെ (MoU) ഭാഗമായി, JLR തങ്ങളുടെ ഇലക്‌ട്രിഫൈഡ് മോഡുലാർ ആർക്കിടെക്ചർ (EMA) പ്ലാറ്റ്‌ഫോമിന് TPEM -ന് ലൈസൻസ് നൽകും. സേവനങ്ങൾക്കും സാങ്കേതികവിദ്യയുടെ ഷെയറിംഗിനും, TPEM JLR -ന് റോയൽറ്റി ഫീസ് നൽകും. നിർമ്മാണ വൈദഗ്ധ്യം, ഇലക്ട്രിക്കൽ ആർക്കിടെക്ചർ, ബാറ്ററി പാക്ക്, ഇലക്ട്രിക് ഡ്രൈവ് യൂണിറ്റ് എന്നിവയുടെ ഷെയറിംഗ് ഇതിൽ ഉൾപ്പെടുന്നു.

TPEM -ന്റെ പ്രീമിയം പ്യുവർ ഇലക്ട്രിക് വാഹന സീരീസായ 'അവിനിയ'യുടെ വികസനം ത്വരിതപ്പെടുത്തുന്നതിൽ JLR -ന്റെ EMA പ്ലാറ്റ്‌ഫോം ഒരു പ്രധാന പങ്ക് വഹിക്കും. ധാരണാപത്രത്തിന് പുറമേ, ഇരു സ്ഥാപനങ്ങളും ഒരു എഞ്ചിനീയറിംഗ് സർവ്വീസ് കരാറിലും (ESA) ഒപ്പിടും. ആദ്യ വാഹനത്തിന്റെ വികസനത്തിന് TPEM -ന് ഉണ്ടായേക്കാവുന്ന ഏത് തരം മാറ്റങ്ങളുടേയും കണ്ടന്റ് ചെയിഞ്ച് ആവശ്യകതകളും ഇത് ശ്രദ്ധിക്കും.
JLR -മായുള്ള TPEM -ന്റെ സഹകരണം ശരിയായ ദിശയിലേക്കുള്ള ഒരു ചുവടുവയ്പ്പാണ്. അവിനിയ സീരീസിലെ ഇവികളുടെ വികസനച്ചെലവിൽ കാര്യമായ കുറവ് ഇത് അനുവദിക്കും. JLR ഈ വിഷയത്തിൽ മുന്നിലാണ്, കൂടാതെ മറ്റൊരു ടാറ്റ അനുബന്ധ സ്ഥാപനത്തിലേക്ക് ഈ അറിവും സാങ്കേതികവിദ്യയും കൈമാറുന്നത് വളരെ മികച്ച ഒരു നീക്കമാണ്. ഇത് അവിന്യ സീരീസ് ഇവികളെ ആഗോളതലത്തിൽ മത്സരാധിഷ്ഠിതവും ഫ്യൂച്ചർ പ്രൂഫുമാക്കാൻ പ്രാപ്തമാക്കും.

JLR -ന്റെ EMA പ്ലാറ്റ്‌ഫോമിനെക്കുറിച്ച് സംസാരിക്കുമ്പോൾ, അന്താരാഷ്ട്ര വിപണികൾക്കായി JLR -ന്റെ അടുത്ത തലമുറ 'പ്യുവർ ഇലക്ട്രിക്' മിഡ്-സൈസ് എസ്‌യുവികൾക്കായി കമ്പനി ഇത് ഉപയോഗിക്കും. 2025 മുതൽ ഇവ വിപണിയിൽ എത്തിക്കാനാണ് പദ്ധതി. നിരവധി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നതിനാണ് EMA പ്ലാറ്റ്ഫോം വികസിപ്പിച്ചിരിക്കുന്നത് എന്ന് നിർമ്മാതാക്കൾ വ്യക്തമാക്കുന്നു.
ഇന്റീരിയർ സ്പേസ്, കണക്റ്റിവിറ്റി, കംഫർട്ട്, സോഫ്‌റ്റ്‌വെയർ, ഓവർ ദി എയർ മികവുകൾ, അഡ്വാൻസ്ഡ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക് (E&E) ആർക്കിടെക്ചർ എന്നിവയിലുടനീളം കാര്യമായ നേട്ടങ്ങൾ ഇതിൽ ഉൾപ്പെടുന്നു. EMA പ്ലാറ്റ്‌ഫോം ഒരു ഹൈ ഇന്റഗ്രേറ്റഡ് പ്രൊപ്പൽഷൻ സിസ്റ്റം ഉപയോഗിക്കും, ഇതിൽ സെൽ ടു പാക്ക് ബാറ്ററി ടെക്‌നോളജി, ബാറ്ററി മാനേജ്‌മെന്റ്, ചാർജിംഗ് സിസ്റ്റം എന്നിവ ഉൾപ്പെടുന്നു. ലോകോത്തര ഡ്രൈവിംഗ് റേഞ്ചും വെഹിക്കിൾ എഫിഷ്യൻസിയും നൽകാൻ ഇതിന് കഴിയും.

JLR -ന്റെ സഹായത്തോടെ, ഹൈ എൻഡ് ഇവി സെഗ്‌മെന്റിലേക്കുള്ള രംഗപ്രവേശനം വേഗത്തിലാക്കാൻ TPEM -ന് കഴിയും. JLR വികസിപ്പിച്ച നൂതന E&E ആർക്കിടെക്ചർ, ഓൾ അഡ്വാൻസ്ഡ് കണക്റ്റിവിറ്റി, കംഫർ്ട്ട & കൺവീനിയൻസ് എന്നിവ ഉൾക്കൊള്ളുന്ന L2+ ഓട്ടോണോമിയിലേക്കുള്ള അപ്‌ഗ്രേഡുകളെ സപ്പോർട്ട് ചെയ്യുന്നു.
സേഫ്റ്റി (5-സ്റ്റാർ EuroNCAP), ഫീച്ചേർസ് ഓവർ ദി എയർ (FOTA), സോഫ്റ്റ്‌വെയർ ഓവർ ദി എയർ (SOTA), ഹൈ പെർഫോമൻസ് വാഹനങ്ങൾക്കുള്ള അൾട്രാഫാസ്റ്റ് ചാർജിംഗ് സംവിധാനങ്ങൾ എന്നിവയുടെ വേഗത്തിലുള്ള സ്വീകാര്യതയിലും TPEM -ന് നേട്ടമുണ്ടാകും എന്ന് നിസംശയം പറയാം. എന്നിരുന്നാലും എതിരാളികളും ടാറ്റയുടെ നീക്കത്തെ ചെറുക്കാനുള്ള പദ്ധതികൾ ആവിഷ്കരണം ചെയ്യുന്നുണ്ട്.


Click it and Unblock the Notifications