സ്റ്റൈൽ കൊള്ളാം... കർവ്വിന്റെ പരീക്ഷണം ആരംഭിച്ച് ടാറ്റ; ആദ്യ സ്പൈ ചിത്രങ്ങൾ കാണാം

ഏകദേശം നാല് വർഷത്തെ ഡെവലപ്മെന്റുകൾക്ക് ശേഷം ടാറ്റ കർവ്വ് കൺസെപ്റ്റ് 2022 -ൽ അവതരിപ്പിച്ചു, 2023 ഓട്ടോ എക്സ്പോയിൽ വാഹനത്തിന്റെ പ്രൊഡക്ഷൻ സ്പെക്ക് പതിപ്പും നിർമ്മാതാക്കൾ പ്രദർശിപ്പിച്ചിരുന്നു. പ്രാദേശിക വാഹന ഭീമന്റെ മോഡൽ നിരയിലെ ആദ്യത്തെ കൂപ്പെ സ്റ്റൈൽ എസ്‌യുവി ആയിരിക്കും ഇത്.

വാഹനത്തിന്റെ വരവിനെക്കുറിച്ചും പ്രൊഡക്ഷനെക്കുറിച്ചും പല ഊഹാപോഹങ്ങളും നിലനിൽക്കുന്നുണ്ട്. 2024 -ൽ ടാറ്റ കർവ്വ് ഒരു ഇലക്ട്രിക് പ്രൊപ്പൽഷൻ സിസ്റ്റവുമായിട്ടാവും ലോഞ്ച് ചെയ്യുന്നത്, എന്നാൽ അതിനുശേഷം പിന്നീടുള്ള കാലയളവിൽ വാഹനത്തിൽ പെട്രോൾ, ഡീസൽ യൂണിറ്റുകളുമായി വരുന്ന ഇന്റേണൽ കംബഷൻ എഞ്ചിനുകളും (ICE) ഉണ്ടാകും.

സ്റ്റൈൽ കൊള്ളാം... കർവ്വിന്റെ പരീക്ഷണം ആരംഭിച്ച് ടാറ്റ

കർവ്വ് കൂപ്പെ എസ്‌യുവിയുടെ ടെസ്റ്റ് മോഡലുകൾ ആദ്യമായി പരീക്ഷണയോട്ടത്തിനിടെ ക്യാമറ കണ്ണിൽ കുടുങ്ങിയിരിക്കുകയാണ്. നെക്‌സോണിനും ഹാരിയറിനുമിടയിൽ നിലനിന്നിരുന്ന ഗ്യാപ്പ് നികത്താൻ ടാറ്റയ്ക്ക് ഇത്തരത്തിൽ ഒരു മോഡൽ ആവശ്യമായിരുന്നു. നിലവിൽ ക്രെറ്റ കൈയ്യാളുന്ന മിഡ് സൈസ് എസ്‌യുവി സെഗ്‌മെന്റിലേക്ക് കർവ്വുമായി ചുവടുവെയ്ക്കാൻ ടാറ്റ ലക്ഷ്യമിടുകയാണ്.

വാഹനത്തിന്റെ തനതായ കൂപ്പെ രൂപഭാവം ഒട്ടനവധി മോഡലുകളാൽ തിങ്ങി നിറഞ്ഞ സെഗ്‌മെന്റിൽ വേറിട്ടുനിൽക്കാൻ സഹായിക്കും. 4.3 മീറ്റർ നീളവുമായി വരുന്ന കർവ്വ്, സെഗ്‌മെന്റ് ലീഡർ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, എംജി ആസ്റ്റർ, ഫോക്‌സ്‌വാഗൺ ടൈഗൂൺ, സ്‌കോഡ കുഷാഖ്, മാരുതി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ, ഹോണ്ട എലിവേറ്റ് എന്നിവയ്‌ക്കെതിരെ മത്സരിക്കും.

സ്റ്റൈൽ കൊള്ളാം... കർവ്വിന്റെ പരീക്ഷണം ആരംഭിച്ച് ടാറ്റ

ബ്രാൻഡിന്റെ തന്നെ ബ്ലാക്ക്‌ബേർഡ് പ്രോജക്റ്റിന് അടിവരയിടുന്ന ജെൻ 2 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി, പുതിയ കർവ്വ് കൂപ്പെ എസ്‌യുവിക്ക് നെക്‌സോണുമായി താരതമ്യപ്പെടുത്തുമ്പോൾ വ്യത്യസ്ത ഫ്രണ്ട് ഫാസിയയും റിയർ സെക്ഷനും ഉണ്ടായിരിക്കും. നെക്‌സോണുമായി താരതമ്യപ്പെടുത്തുമ്പോൾ, കർവ്വ് ന് 50 mm നീളമുള്ള വീൽബേസും, വലിയ റിയർ ഓവർഹാംഗും നീളമുള്ള റിയർ ഡോറുകളും ഉണ്ടായിരിക്കും.

ഗ്ലോബൽ NCAP ടെസ്റ്റുകളിൽ നെക്‌സോണിന് മികച്ച ഫൈവ് സ്റ്റാർ സുരക്ഷാ റേറ്റിംഗ് ലഭിച്ചതിനാൽ, ബിൽഡ് ക്വാളിറ്റിയും സുരക്ഷയും ഉൽപ്പാദനച്ചെലവ് കുറയ്‌ക്കാനുമായി കർവ്വ് കൂപ്പെ മോഡൽ, കോം‌പാക്റ്റ് എസ്‌യുവിയുടെ ബോഡി ഷെല്ലും, വിൻഡ്‌സ്‌ക്രീനും ചില ബോഡി പാനലുകളും ഡോറുകളും കാര്യമായ മാറ്റങ്ങൾ ഇല്ലാതെ നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നു.

സ്റ്റൈൽ കൊള്ളാം... കർവ്വിന്റെ പരീക്ഷണം ആരംഭിച്ച് ടാറ്റ

കർവ്വിന്റെ റൂഫ്‌ലൈൻ, യഥാർത്ഥ കൂപ്പെ ഫാഷൻ, ഫാസ്റ്റ്ബാക്ക് ട്രങ്കുമായി ലയിക്കുന്ന കർവ്വുകളും ടാപ്പറുകളും, നീളമുള്ള വീൽബേസും പിൻ ഓവർഹാംഗും ക്യാബിനിനുള്ളിൽ യാത്രക്കാർക്കുള്ള സ്പെയ്സ് വർധിപ്പിക്കുക മാത്രമല്ല, വാഹനത്തിന്റെ ബൂട്ട് സ്പേസും ഉയർത്തുന്നു, ഇത് നെക്‌സോണിനേക്കാളും വലുതാണ്. കർവ്വിനെ ഇലക്ട്രിക്, പെട്രോൾ, ഡീസൽ വേരിയന്റുകളിൽ ടാറ്റ മോട്ടോർസ് ലഭ്യമാക്കും.

വ്യത്യസ്ത ബോഡി ശൈലികൾ മാത്രമല്ല, വ്യത്യസ്ത വലിപ്പത്തിലുള്ള ബാറ്ററി പായ്ക്കുകളും ഉൾക്കൊള്ളാൻ ജെൻ 2 പ്ലാറ്റ്‌ഫോമിന് ഒരു ഇൻബിൽറ്റ് ഫ്ലെക്സിബിലിറ്റിയുണ്ട്. കർവ്വിന്റെ ബാറ്ററി പായ്ക്ക് ഏകദേശം 500 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിലുള്ള നെക്സോൺ ഇവി, ടിഗോർ ഇവി എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ, കർവ്വിന് അല്പം കൂടെ മെച്ചപ്പെട്ടതും വേഗതയേറിയതുമായ ചാർജർ സിസ്റ്റം ഉണ്ടായിരിക്കും, അത് മൂലം ബാറ്ററി പായ്ക്ക് ചാർജ് ചെയ്യാൻ എടുക്കുന്ന സമയം കുറയ്ക്കും.

സ്റ്റൈൽ കൊള്ളാം... കർവ്വിന്റെ പരീക്ഷണം ആരംഭിച്ച് ടാറ്റ

കർവ്വിനായി ഒരു പുതിയ 1500 സിസി പെട്രോൾ എഞ്ചിൻ ടാറ്റ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്, ഇത് നെക്‌സോണിന് പവർ നൽകുന്ന നിലവിലുള്ള 1200 സിസി ത്രീ-സിലിണ്ടർ എഞ്ചിനിൽ നിന്ന് വികസിപ്പിച്ചെടുത്തതാണെങ്കിലും, നാല് സിലിണ്ടറുകൾ അതിനെ കൂടുതൽ സുഗമമാക്കുകയും ഏകദേശം 160 bhp പവർ പുറപ്പെടുവിക്കാൻ പ്രാപ്തമാക്കുകയും ചെയ്യും. ഡീസൽ യൂണിറ്റും 1500 സിസി കപ്പാസിറ്റിയുള്ളതായിരിക്കും, എന്നാൽ നിലവിലുള്ള എഞ്ചിനുമായി താരതമ്യപ്പെടുത്തുമ്പോൾ കൂടുതൽ കരുത്തും torque ഉം സൃഷ്ടിച്ചേക്കാം.

Source: Team BHP

More from DriveSpark

Article Published On: Thursday, July 13, 2023, 12:27 [IST]
English summary
Tata curvv coupe suv first spy pics revealing design styling
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X