എസ്‌യുവി സെഗ്മെന്റിൽ മേൽക്കൈ ഉറപ്പിക്കാൻ ടാറ്റ; കർവ്വിന്റെ വരവ് അറിയിച്ച് കമ്പനി
ടാറ്റ മോട്ടോർസ് തങ്ങളുടെ ഏറ്റവും സവിശേഷവും അതിമോഹവുമായ ഓഫറായ ടാറ്റ കർവ്വ് കൂപ്പെ എസ്‌യുവി എത്രയും വേഗം അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ഈ എസ്‌യുവിയുടെ ടെസ്റ്റ് മോഡലുകളുടെ പതിവായി കണ്ണിൽ പെടുന്നതിനാൽ, എസ്‌യുവിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഓരോ ദിവസവും പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്.
ടാറ്റ കർവ്വ് എസ്‌യുവിയെക്കുറിച്ചുള്ള ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത് 2024 ഏപ്രിലിൽ കമ്പനി ഇതിന്റെ ഉൽപ്പാദനം ആരംഭിക്കും എന്നാണ്. കൂടാതെ, ഈ എസ്‌യുവിയുടെ ഏകദേശം 48,000 യൂണിറ്റുകൾ പ്രതിവർഷം വിൽക്കാനും കമ്പനി ലക്ഷ്യമിടുന്നതാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഓട്ടോകാർ ഇന്ത്യ പുറത്തുവിടുന്ന വിവരങ്ങൾ അനുസരിച്ച്, ടാറ്റ മോട്ടോർസ് 2024 ഏപ്രിലിൽ ഉൽപ്പാദനം ആരംഭിച്ചതിന് ശേഷം ഉടൻ തന്നെ കർവ്വ് കൂപ്പെ എസ്‌യുവിയെ കമ്പനി അവതരിപ്പിക്കും.

റിപ്പോർട്ടുൾ അനുസരിച്ച്, അടുത്ത വർഷം മെയ് മുതൽ ജൂൺ വരെയുള്ള കാലയളവിൽ വാഹനത്തിന്റെ ലോഞ്ച് നടന്നേക്കാം. കൂടാതെ, പുതുതായി വികസിപ്പിച്ച ഈ എസ്‌യുവി മഹാരാഷ്ട്രയിലെ പൂനെയ്ക്ക് സമീപമുള്ള രഞ്ജൻഗാവ് പ്ലാന്റിലാവും നിർമ്മിക്കപ്പെടുക. ലോഞ്ച് ടൈംലൈനിന് പുറമേ, ടാറ്റ മോട്ടോർസ് കർവ്വ് എസ്‌യുവിയെ ഉപയോഗിച്ച് കൈവരിക്കാൻ ഉദ്ദേശിക്കുന്ന വിൽപ്പന ലക്ഷ്യങ്ങളും പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തി.
മുകളിൽ സൂചിപ്പിച്ചതുപോലെ മൊത്തം 48,000 യൂണിറ്റുകൾ പ്രതിവർഷം വിൽക്കുക എന്നതാണ് കമ്പനി നിശ്ചയിച്ചിരിക്കുന്ന നിലവിലെ വിൽപ്പന ലക്ഷ്യം. ICE, EV മോഡലുകൾ ഉൾപ്പെടെ കർവ്വിന്റെ എല്ലാ ഡ്രൈവ്ട്രെയിൻ വേരിയന്റുകളും ഉൾപ്പെടുന്നതാണ് ഈ കണക്കുകൾ. ഏകദേശം 12,000 കർവ്വ് ഇവികൾ നിർമ്മിക്കാനാണ് കമ്പനി തുടക്കത്തിൽ ലക്ഷ്യമിടുന്നത്.

ശേഷിക്കുന്ന യൂണിറ്റുകൾ ICE മോഡലുകളായി വിപണിയിൽ എത്തും. ഈ കണക്ക് കൂട്ടിയിരിക്കുന്ന ലക്ഷ്യങ്ങൾ കൈവരിക്കാൻ കമ്പനിക്ക് കഴിയുമോ എന്ന് വാഹനത്തിന്റെ ഔദ്യോഗിക ലോഞ്ചിന് ശേഷം മാത്രമേ പറയാൻ കഴിയൂ. ടാറ്റ കർവ്വ് ഇന്ത്യയിൽ അവതരിപ്പിച്ച് കഴിഞ്ഞാൽ, അത് നെക്‌സോൺ സബ് കോംപാക്ട് എസ്‌യുവിക്കും ഹാരിയർ മിഡ് സൈസ് എസ്‌യുവിക്കും ഇടയിലായിരിക്കും സ്ഥാനം പിടിക്കുക.
ഇത് നെക്‌സോണിന്റെ ആർക്കിടെക്ച്ചറിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും, എന്നാൽ ഇന്ത്യയിൽ ഇതുവരെ ഒരു മാസ് മാർക്കറ്റ് കാറിലും ഞങ്ങൾ കണ്ടിട്ടില്ലാത്ത, വളരെ അതുല്യമായ കൂപ്പെ ശൈലിയിലുള്ള പിൻഭാഗമാണ് നിർമ്മാതാക്കൾ ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്. വിപണിയിൽ എത്തി കഴിഞ്ഞാൽ, ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ, കൂടാതെ ഇന്ത്യയിലെ മറ്റ് മിഡ് സൈസ് എസ്‌യുവികൾ എന്നിവയ്‌ക്കെതിരെയും കർവ്വ് മത്സരിക്കും.

മുകളിൽ സൂചിപ്പിച്ചതുപോലെ, ശ്രണിയിൽ ഉടനീളം വാഗ്ദാനം ചെയ്യുന്ന വ്യത്യസ്ത പവർട്രെയിൻ ഓപ്ഷനുകളുടെ സഹായത്തോടെ 48,000 യൂണിറ്റുകൾ എന്ന വിൽപ്പന ലക്ഷ്യം കൈവരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ആദ്യം തന്നെ, കമ്പനി ഇവി മോഡൽ വാഗ്ദാനം ചെയ്യും, ഇത് പുതുതായി ലോഞ്ച് ചെയ്ത നെക്‌സോൺ ഇവി ഫെയ്‌സ്‌ലിഫ്റ്റിന്റെ അതേ ഇവി ഡ്രൈവ്‌ട്രെയിൻ സിസ്റ്റവുമായി സജ്ജീകരിച്ചിരിക്കുന്നു.
പുറത്തു വരുന്ന വിവരങ്ങൾ അനുസരിച്ച്, നെക്സോൺ ഇവി ഫെയ്‌സ്‌ലിഫ്റ്റിലെ മീഡിയം റേഞ്ച് മോഡലും ലോംഗ് റേഞ്ച് മോഡലും പോലെ തന്നെ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിൽ പുതിയ കർവ്വ് ഇവി ടാറ്റ വാഗ്ദാനം ചെയ്യാവുന്നതാണ്. നിലവിൽ, നെക്സോൺ ഇവി MR 30 kWh ബാറ്ററി പായ്ക്കാണ് ഉപയോഗിക്കുന്നത്, അതേസമയം LR വേരിയന്റിൽ 40.5 kWh ബാറ്ററിയുമായിട്ടാണ് വരുന്നത്.

ഇവി മോഡലിന് പുറമേ, ICE ഡ്രൈവ്ട്രെയിനുകൾക്കൊപ്പം കർവ്വിനെ കമ്പനി വാഗ്ദാനം ചെയ്യും. ഈ വർഷമാദ്യം 2023 ഇന്ത്യൻ ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച പുതിയ 1.5 ലിറ്റർ ടർബോ പെട്രോൾ TGDi എഞ്ചിനാണ് കർവ്വിൽ വന്നേക്കും എന്ന് ഞങ്ങൾ ഏറ്റവും പ്രതീക്ഷിക്കുന്ന എഞ്ചിനുകളിൽ ഒന്ന്. ഈ മോട്ടോർ ഏകദേശം 170 bhp മാക്സ് പവറും 280 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കും.
ഇതുകൂടാതെ, കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാനുള്ള ശ്രമത്തിൽ നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റിൽ നിന്ന് ഡീസൽ, പെട്രോൾ എഞ്ചിനുകളും കമ്പനിക്ക് ഇതിൽ വാഗ്ദാനം ചെയ്യാം. കൂടാതെ, CNG പവർട്രെയിനിനൊപ്പം കർവ്വ് കൂപ്പെ എസ്‌യുവിയും കമ്പനി വാഗ്ദാനം ചെയ്തേക്കാം എന്നും റിപ്പോർട്ടുകളുണ്ട്. മിക്കവാറും, ഈ റിപ്പോർട്ട് ശരിയാണെങ്കിൽ, ടാറ്റ മോട്ടോർസിൽ നിന്നുള്ള പുതിയ ട്വിൻ സിലിണ്ടർ ടെക്‌നോളജി CNG കിറ്റിനൊപ്പം കൂപ്പെ ടൈപ്പ് എസ്‌യുവി വാഗ്ദാനം ചെയ്യപ്പെടും. എന്നാൽ, കമ്പനി ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.


Click it and Unblock the Notifications








