ക്രെറ്റയ്ക്കും സെൽറ്റോസിനും മുട്ടൻ പണിയായി കർവ്വ്; ഡിസൈനും സ്റ്റൈലിംഗും വെളിപ്പെടുത്തി പുത്തൻ സ്പൈ ചിത്രങ്ങൾ
കഴിഞ്ഞ കുറച്ച് മാസങ്ങളായി, ടാറ്റ മോട്ടോർസ് കർവ്വ് കൺസെപ്റ്റിന്റെ ആകൃതിയും മറ്റും മറച്ചുകൊണ്ട് കാര്യമാ പരീക്ഷണങ്ങൾ നടത്തി വരികയാണ്. എന്നിരുന്നാലും, പുതിയ സ്പൈ ചിത്രങ്ങൾ ഇപ്പോൾ ബോഡിഷെല്ലിന്റെ കൂപ്പെ ശൈലി വെളിപ്പെടുത്തുന്നു.
സ്പൈ ചിത്രത്തിലെ കർവ്വ് ടെസ്റ്റ് മോഡൽ അല്പം പുതിയ സ്റ്റൈലിംഗ് വിശദാംശങ്ങൾ വെളിപ്പെടുത്തുന്നു, പ്രത്യേകിച്ച് സ്ലോപ്പിംഗ് റിയർ റൂഫ്ലൈൻ, റിയർ ക്വാർട്ടർ ഗ്ലാസിന്റെ അഭാവവും ഇതിൽ വ്യക്തമായി കാണാം. ഈ വർഷം ആദ്യം 2023 ഓട്ടോ എക്‌സ്‌പോയിൽ വാഹനത്തിന്റെ നോച്ച്ബാക്ക് ആകൃതി സ്ഥിരീകരിച്ചിരുന്നു. മറ്റ് എസ്‌യുവികളുമായി താരതമ്യപ്പെടുത്തുമ്പോൾ സ്ലോപ്പിംഗ് റൂഫ് ലൈൻ വാഹനത്തിന് സവിശേഷമായ ഒരു രൂപം വാഗ്ദാനം ചെയ്യുന്നു.

ടെസ്റ്റ് മോഡലിൽ വരുന്ന അലോയി വീലുകൾ ഓട്ടോ എക്‌സ്‌പോയിൽ ഡിസ്‌പ്ലേയിൽ ഉണ്ടായിരുന്ന വാഹനത്തിൽ നിന്ന് വ്യത്യസ്തമാണ്, എന്നിരുന്നാലും, ഇത് പരീക്ഷണ ആവശ്യങ്ങൾക്ക് മാത്രമായിരിക്കാം. കൺസെപ്റ്റ് മോഡലിൽ കാണിച്ചിരിക്കുന്ന അതേ മസ്കുലാർ പ്രൊപ്പോർഷനുകൾ എസ്‌യുവി നിലനിർത്തുന്നു. ചതുരാകൃതിയിലുള്ള വീൽ ആർച്ചുകളും സൈഡിലെ മോൾഡിംഗുകളും മൊത്തത്തിൽ ഒരു പരുക്കൻ ലുക്ക് നൽകുന്നു.
ടാറ്റ മോട്ടോർസ് തങ്ങളുടെ സമീപകാല പുതിയ ലോഞ്ചുകളിൽ കർവ്വിൽ നിന്നുള്ള ഡിസൈൻ ശൈലിയും, പല ഘടകങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഫ്രണ്ട് എൽഇഡി സ്ട്രിപ്പ്, വെർട്ടിക്കൽ ഹെഡ്‌ലാമ്പ് പൊസിഷനിംഗ്, സ്കൾപ്റ്റഡ് ബോണറ്റ് എന്നിവ പോലുള്ള എക്സ്റ്റീരിയർ ബിറ്റുകളിൽ ഇതിൽ ദൃശ്യമാണ്. സ്പൈ ഷോട്ടുകളിൽ, പിൻഭാഗത്തെ LED സ്ട്രിപ്പ് ദൃശ്യമല്ല, എന്നാൽ ബൂട്ടിന്റെ ഇരുവശത്തുമായി മെലിഞ്ഞ ടെയിൽ-ലൈറ്റുകൾ കാണാം.

ഇനി ഉള്ളിലേക്ക് നീങ്ങുമ്പോൾ ഇല്യുമിനേറ്റഡ് സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, പുതിയ ഇൻഫോടെയിൻമെന്റ് സ്‌ക്രീൻ, ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ എന്നിവയും ലഭിക്കുന്നു, ലോഞ്ച് ചെയ്യുമ്പോൾ കർവ്വിൽ ഈ ഘടകങ്ങൾ കമ്പനി നിലനിർത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. എക്‌സ്‌ഹോസ്റ്റ് പൈപ്പ് ദൃശ്യമാണെങ്കിലും, ഏത് പവർട്രെയിൻ ആണ് ഈ ടെസ്റ്റ് മോഡലിൽ പരീക്ഷിക്കുന്നതെന്ന് ഞങ്ങൾക്ക് പറയാനാവില്ല.
സ്പൈ ഷോട്ടുകളിലെ വാഹനം പുതിയ ടർബോ-പെട്രോൾ യൂണിറ്റ്, ഒരു സിഎൻജി പവർട്രെയിൻ, അല്ലെങ്കിൽ അത് ഒരു ഇവി മോഡൽ ആയിരിക്കാം. ടാറ്റ മോട്ടോർസ് മുമ്പ് ഇവി ടെസ്റ്റ് മ്യൂളുകളിൽ ഫേക്ക് എക്‌സ്‌ഹോസ്റ്റ് പൈപ്പുകൾ ഉപയോഗിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്. അതിനാൽ തന്നെ ഇതിൽ നിന്ന് പവർട്രെയിൻ പ്രവചിക്കാൻ പ്രയാസമാണ്.

അടുത്തിടെ, ഹാരിയർ, സഫാരി ഫെയ്‌സ്‌ലിഫ്റ്റുകളുടെ ലോഞ്ച് വേളയിൽ, ടാറ്റ മോട്ടോർസ് പാസഞ്ചർ വെഹിക്കിൾസ് ലിമിറ്റഡിന്റെയും ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡിന്റെയും മാനേജിംഗ് ഡയറക്ടർ ശൈലേഷ് ചന്ദ്ര, പുതിയ പെട്രോൾ എഞ്ചിൻ അവതരിപ്പിക്കാൻ കുറച്ച് സമയമെടുക്കുമെന്ന് പ്രസ്താവിച്ചിരുന്നു, ഞങ്ങൾക്ക് ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച്, പെട്രോൾ മോട്ടോറിന്റെ വികസനം ഒരു വെല്ലുവിളിയാണ് എന്നതാണ് ഇതിന് കാരണം.
മുമ്പ് പുറത്തു വന്ന റിപ്പോർട്ടിൽ, ടാറ്റ മോട്ടോർസ് ഔദ്യോഗികമായി പുറത്തിറക്കിയ ഒരു ഡിസൈൻ സ്‌കെച്ചിൽ ഒരു CNG ബട്ടൺ കാണാമായിരുന്നു, കർവ്വ് -ന് ഒരു CNG പവർട്രെയിൻ ലഭിക്കുമെന്ന് ഇത് സൂചന നൽകി. ടാറ്റ മോട്ടോർസ് ആദ്യം കർവ്വ് ഇവി അവതരിപ്പിക്കുമെന്നും അതിനുശേഷം ICE മോഡലുകൾ അവതരിപ്പിക്കുമെന്നുമാണ് കമ്പനി വ്യക്തമാക്കിയിരുന്നത്.

2024 -ന്റെ ആദ്യ പകുതിയിൽ ഇലക്ട്രിക് കർവ്വ് ം നിർമ്മാതാക്കൾ പുറത്തിറക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, ഉടൻ തന്നെ ICE പവർട്രെയിനും ഇതിന് പിന്നാലെ എത്തുമെന്ന് കരുതാം. ലോഞ്ച് ചെയ്യുമ്പോൾ, കർവ്വ് വളരെയധികം തിക്കും തിരക്കുമുള്ള മിഡ് സൈസ് എസ്‌യുവി സെഗ്‌മെന്റിലേക്ക് പ്രവേശിക്കുകയും ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി ഗ്രാൻഡ് വിറ്റാര, എംജി ആസ്റ്റർ, സ്‌കോഡ കുഷാഖ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ എന്നിവയോട് മത്സരിക്കുകയും ചെയ്യും.
രാജ്യത്തെ എസ്‌യുവി സെഗ്മെന്റിൽ നിലവിലുള്ള വിഹിതം കാര്യമായ നിലയിൽ മെച്ചപ്പെടുത്താനും വിൽപ്പന കണക്കുൾ വർധിപ്പിക്കാനും ഈ മോഡലിന്റെ അവതരണം കമ്പനിയെ സഹായിക്കും. മറ്റ് അനുബന്ധ വാർത്തകളിൽ പഞ്ച് ഇവി, ഹാരിയർ ഇവി എന്നിവയും ടാറ്റയുടെ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഇവ താമസിയാതെ വിപണിയിൽ എത്തും എന്നാണ് കരുതുന്നത്.


Click it and Unblock the Notifications








