കരുത്തിൽ യാതൊരു കോംപ്രമൈസുമില്ലാത്ത കർവ്വിന്റെ ബോഡി ഷെൽ ഇതാ; വരവിന്റെ സൂചനയുമായി ടാറ്റ

കഴിഞ്ഞ കുറച്ച് വർഷങ്ങളായി, പാസഞ്ചർ വാഹന സെഗ്മെന്റിൽ ടാറ്റ മോട്ടോർസ് ഒരു വൻ ശക്തിയായി ഉയർന്നിരിക്കുകയാണ്. നെക്‌സോൺ, പഞ്ച്, ടിയാഗോ, ഹാരിയർ, സഫാരി തുടങ്ങിയ ജനപ്രിയ ചോയിസുകളുള്ള ഒരു മികച്ച മോഡൽ നിരയാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. നിലവിൽ മാരുതി സുസുക്കിക്കും ഹ്യുണ്ടായിക്കും തൊട്ടുപിന്നിൽ രാജ്യത്തെ മൂന്നാമത്തെ വലിയ കാർ നിർമ്മാതാക്കളാണ് ടാറ്റ മോട്ടോർസ്.

വരും നാളുകളിൽ ടാറ്റ തങ്ങളുടെ എസ്‌യുവി, ഇവി മോഡൽ നിര കൂടുതൽ ശക്തിപ്പെടുത്താൻ ലക്ഷ്യമിടുന്നു. ഹ്യുണ്ടായി ക്രെറ്റ, മാരുതി ഗ്രാൻഡ് വിറ്റാര, കിയ സെൽറ്റോസ് എന്നിവയോട് മത്സരിക്കുന്ന വരാനിരിക്കുന്ന മോഡലുകളിൽ ഒന്നാണ് കർവ്വ് എസ്‌യുവി. വരാനിരിക്കുന്ന കർവ്വ് എസ്‌യുവിയുടേതാണെന്ന് കരുതുന്ന ഒരു ബോഡിഷെൽ അടുത്തിടെ കണ്ടെത്തിയിരുന്നു.

കരുത്തിൽ യാതൊരു കോംപ്രമൈസുമില്ലാത്ത കർവ്വിന്റെ ബോഡി ഷെൽ ഇതാ

അടുത്തിടെ രഞ്ജൻഗാവ് പ്ലാന്റിൽ ജീപ്പ് ഇന്ത്യ മീഡിയ ചടങ്ങിന് ഇടെയാണ് ഇത് ശ്രദ്ധയിൽ പെട്ടത്. ജീപ്പ് ഇന്ത്യ പ്ലാന്റിൽ ഒരു ടാറ്റ കാർ ടെസ്റ്റ് മ്യൂൾ എന്താണ് ചെയ്യുന്നത് എന്ന് ആശ്ചര്യപ്പെടുന്നെങ്കിൽ, ആശ്ചര്യപ്പെടേണ്ടതില്ല. ടാറ്റ മോട്ടോർസിന്റെയും FCA -യുടെയും (ഫിയറ്റ് ക്രൈസ്‌ലർ ഓട്ടോമൊബൈൽസ്) സംയുക്ത സംരംഭമാണ് ഈ പ്ലാന്റ്.

ജീപ്പ് ഈ ഫെസിലിറ്റിയിൽ കോമ്പസ് നിർമ്മിക്കുന്നു, അതേസമയം ടാറ്റ മോട്ടോർ‌സ് ചില പവർട്രെയിനുകൾക്കൊപ്പം നെക്സോൺ ICE, ഇവി എന്നിവയാണ് ഇവിടെ നിർമ്മിക്കുന്നത്. നെക്‌സോണിനെ അടിസ്ഥാനമാക്കിയുള്ള കർവ്വും, പൂനെയ്‌ക്കടുത്തുള്ള രഞ്ജൻഗാവ് പ്ലാന്റിൽ തന്നെ നിർമ്മിക്കുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു. ബോഡിഷെല്ലിന്റെ ഐഡന്റിറ്റി വെളിപ്പെടുത്തുന്നതിന് പ്രത്യേക അടയാളങ്ങളും മാർക്കിംഗുകളും ഒന്നും ഇല്ലെങ്കിലും, ആകൃതി കർവ്വ് കൺസെപ്റ്റിന്റെ ശക്തമായ ഒരു സൂചന നൽകുന്നു.

കൂപ്പെ ശൈലിയിലുള്ള സ്ലോപ്പിംഗ് റൂഫാണ് എസ്‌യുവിക്കുള്ളത്. ഒരു ബോൾഡ് ഫ്രണ്ട് ഫാസിയ, ചതുരാകൃതിയിലുള്ള വീൽ ആർച്ചുകൾ, ഫ്ലഷ്ഡ് ഡോർ ഹാൻഡിലുകൾ, ബോഡി ക്ലാഡിംഗ്, പില്ലർ മൗണ്ടഡ് ORVM എന്നിവ മറ്റ് പ്രധാന ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നു. സൺറൂഫിനുള്ള സ്പെയ്സും ബോഡിൽ ഷെല്ലിൽ കാണാം.

കർവ്വ് ആദ്യം ഇവി ഫോർമാറ്റിലാവും 2024 -ൽ ടാറ്റ മോട്ടോർസ് ലോഞ്ച് ചെയ്യുന്നത്, തുടർന്ന് ICE പതിപ്പും വിപണിയിൽ എത്തും. എന്നിരുന്നാലും, ലോഞ്ച് ചെയ്യുന്ന സമയത്ത് മോഡലിനെ യഥാർത്ഥത്തിൽ കർവ്വ് എന്ന് നെയിംപ്ലേറ്റിൽ എത്തിച്ചേക്കണം എന്നില്ല. ടാറ്റ അടുത്തിടെ ട്രേഡ്‌മാർക്ക് ചെയ്‌ത അസുറ എന്ന പേരിൽ വാഹനം വിൽപ്പനയ്‌ക്കെത്തിയേക്കാം.

കരുത്തിൽ യാതൊരു കോംപ്രമൈസുമില്ലാത്ത കർവ്വിന്റെ ബോഡി ഷെൽ ഇതാ

ടാറ്റ മോട്ടോർസ് രജിസ്റ്റർ ചെയ്ത മറ്റ് പേരുകളിൽ ബസാർഡ്, ഫ്രെസ്റ്റ്, സ്ലിക്ക് എന്നിവ ഉൾപ്പെടുന്നു. കർവ്വ് കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ പതിപ്പിന് ഇവയിലേതെങ്കിലും ഉപയോഗിക്കാം. ഇതിനകം തന്നെ നിരവധി ജനപ്രിയ ഓപ്ഷനുകളുള്ള ഉയർന്ന മത്സരാധിഷ്ഠിത കോംപാക്ട് എസ്‌യുവി സെഗ്മെന്റിലേക്കാണ് ടാറ്റ കർവ്വ് പ്രവേശിക്കുന്നത്.

സമഗ്രമായ പ്രീമിയം ഫീച്ചറുകളോടെയാണ് കർവ്വിനെ ടാറ്റ സജ്ജീകരിച്ചിരിക്കുന്നത്. വാഹനത്തിന് ചില ബെസ്റ്റ് ഇൻ-ക്ലാസ്, സെഗ്മെന്റ്-ഫസ്റ്റ് ഫീച്ചറുകളും ലഭിക്കും. നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റ്, നെക്‌സോൺ ഇവി ഫെയ്‌സ്‌ലിഫ്റ്റ് എന്നിവയ്‌ക്കൊപ്പം അവതരിപ്പിച്ച നിരവധി സവിശേഷതകൾ കർവ്വിലും ഉണ്ടാകാൻ സാധ്യതയുണ്ട്. ഉദാഹരണത്തിന്, ബാക്ക്‌ലിറ്റ് ടാറ്റ ലോഗോയുള്ള പുതിയ ടു-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ കർവ്വിൽ ഉണ്ടാവും.

വലിയ ടച്ച്‌സ്‌ക്രീനും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും, ടച്ച് ബേസ്ഡ് HVAC കൺട്രോളുകളും, ലെതറെറ്റ് അപ്‌ഹോൾസ്റ്ററിയുള്ള പ്രീമിയം ഇന്റീരിയറുകളും പുതിയ ഗിയർ ലിവറും വാഹനത്തിന് ലഭിക്കും. ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ് സിസ്റ്റം, 360 ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ തുടങ്ങിയ ഫീച്ചറുകൾ സേഫ്റ്റി കിറ്റിൽ ഉൾപ്പെടും. മാർക്കറ്റ് ട്രെൻഡുകൾക്ക് അനുസൃതമായി, കർവ്വ് ADAS ഫീച്ചറുകളുടെ ഒരു റേഞ്ചും പാക്ക് ചെയ്യുമെന്ന് ഏറെകുറെ ഉറപ്പാണ്.

ഇനി പെർഫോമെൻസിനെ കുറിച്ച് പറയുകയാണെങ്കിൽ, കർവ്വ് ഇവി പതിപ്പിന് പുതിയ നെക്സോൺ ഇവിയിൽ നിന്ന് ഇലക്ട്രിക് പവർട്രെയിൻ കടമെടുക്കാനാവും. ഇത് മീഡിയം റേഞ്ചിൽ 325 കിലോമീറ്ററും, ലോംഗ് റേഞ്ചിൽ 465 കിലോമീറ്റർ പരിധിയും നൽകുന്ന വേരിയന്റുകളിൽ ലഭ്യമാണ്. പുതിയ നെക്‌സോൺ ഇവിയിൽ വാഹനത്തിൽ നിന്ന് വാഹനത്തിലേക്ക് ചാർജിംഗ് (V2V), വാഹനത്തിൽ നിന്ന് ലോഡ് ചാർജിംഗ് (V2L) എന്നിങ്ങനെയുള്ള ചില നൂതന സവിശേഷതകളും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

കർവ്വ് ICE പതിപ്പിന് ടാറ്റയുടെ പുതിയ 1.2 ലിറ്റർ ടർബോ പെട്രോൾ മോട്ടോർ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് 125 bhp മാക്സ് പവറും 225 Nm പീക്ക് torque ഉം പുറപ്പെടിവിക്കുന്നു. മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകൾ വാഹനത്തിൽ ലഭ്യമാവും എന്ന് പ്രതീക്ഷിക്കാം.

Source: Autojournal India

More from DriveSpark

Article Published On: Wednesday, September 20, 2023, 11:00 [IST]
English summary
Tata curvv suv coupe body shell spied clearly in ranjangoan plant
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X