'സോപ്പുപെട്ടിയല്ല, നല്ല ഉരുക്ക്പെട്ടി';സേഫ്റ്റിയിൽ 5 സ്റ്റാര്‍ നേടി ടാറ്റ ഹാരിയറും സഫാരിയും

സേഫ്റ്റിയെന്നത് ഇന്ത്യന്‍ കാര്‍ ഉപഭോക്താക്കളുടെ പരിഗണനയില്‍ ഉള്‍പ്പെടുത്തുന്നതില്‍ സുപ്രധാന പങ്കുവഹിച്ച കമ്പനിയാണ് ടാറ്റ മോട്ടോര്‍സ്. പുതിയ ഹാരിയര്‍, സഫാരി ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകളും സേഫ്റ്റിയിൽ എ പ്ലസ് നേടി അതിന് അടിവരയിടുകയാണവർ.

ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗ് ലഭിച്ച കാറുകളുടെ നിര തന്നെ ടാറ്റ മോട്ടോര്‍സിനുള്ള കാര്യം ഏവര്‍ക്കുമറിയാം. ടാറ്റയുടെ നെക്‌സോണ്‍, ആള്‍ട്രോസ് പഞ്ച് എന്നീ മോഡലുകള്‍ ഇടിക്കൂട്ടില്‍ കരുത്ത് തെളിയിച്ചെങ്കിലും മുന്‍നിര എസ്‌യുവികളായ സഫാരിയും ഹാരിയറും ടാറ്റ ഇതുവരെ ക്രാഷ് ടെസ്റ്റിന് അയച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന് നിരവധി അഭ്യൂഹങ്ങളാണ് പരന്നത്. ടാറ്റ ഹാരിയര്‍ 2019 മുതലും സഫാരി 2021 മുതലും വില്‍പ്പനക്കെത്തുന്നുണ്ട്.

tata safari 5 stars

ഇവ ഗ്ലോബല്‍ GNCAP ടെസ്റ്റുകള്‍ക്ക് അയക്കണമെന്നാവശ്യപ്പെട്ട് വിവിധ ഭാഗങ്ങളില്‍ നിന്ന് മുറവിളി ഉയര്‍ന്നെങ്കിലും ടാറ്റ അതൊന്നും ചെവിക്കൊണ്ടിരുന്നില്ല. എന്നാല്‍ ഇരു എസ്‌യുവികളുടെയും ഫെയ്‌സ്‌ലിഫ്റ്റുകളുടെ കാര്യത്തില്‍ സേഫ്റ്റി റേറ്റിംഗും മാര്‍ക്കറ്റിംഗ് സ്ട്രാറ്റജിയാക്കണമെന്ന് ഒരുപക്ഷേ ടാറ്റക്ക് തോന്നിക്കാണും. അതിന്റെ പശ്ചാത്തലത്തില്‍ ഇപ്പോള്‍ വിമര്‍ശകരുടെയെല്ലാം വായടപ്പിച്ച് മുഖംമിനുക്കി എത്തിയ ടാറ്റ സഫാരിയും ഹാരിയറും ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗ് നേടിയിരിക്കുകയാണ്.

ആള്‍ട്രോസ്, പഞ്ച്, നെക്‌സോണ്‍ എന്നിവക്ക് ശേഷം 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് ലഭിക്കുന്ന ടാറ്റ കാറുകളായി മാറിയിരിക്കുകയാണ് ഹാരിയറും സഫാരിയുമിപ്പോള്‍. ടാറ്റയുടെ മറ്റ് രണ്ട് മോഡലുകളായ ടിയാഗോയും ടിഗോറും സേഫ്റ്റിയുടെ കാര്യത്തില്‍ അത്ര മോശക്കാരല്ല. ഈ രണ്ട് മോഡലുകളും ക്രാഷ് ടെസ്റ്റില്‍ 4 സ്റ്റാറാണ് സ്വന്തമാക്കിയത്. പുതിയ ടാറ്റ ഹാരിയര്‍, സഫാരി മോഡലുകള്‍ ഗ്ലോബല്‍ NCAP-ന്റെ പുതിയതും കൂടുതല്‍ കര്‍ശനവുമായ പ്രോട്ടോക്കോള്‍ അനുസരിച്ചാണ് പരീക്ഷിച്ചത്.

tata safarir 5 stars

2022ല്‍ മാത്രമാണ് ഇത് പ്രാബല്യത്തില്‍ വന്നത്. ഇതില്‍ ഏറ്റവും ഉയര്‍ന്ന സ്റ്റാര്‍ റേറ്റിംഗ് സ്‌കോര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്ക് കാല്‍നടയാത്രക്കാര്‍ക്കുള്ള സംരക്ഷണവും സൈഡ് ഇംപാക്ട് പോള്‍ പ്രൊട്ടക്ഷന്‍ മൂല്യനിര്‍ണയവും ആവശ്യമാണ്. ടാറ്റ സഫാരി നേരിട്ട് ഏറ്റുമുട്ടുന്ന മഹീന്ദ്ര XUV700 പക്ഷേ GNCAP-ന്റെ പഴയ പ്രോട്ടോക്കോള്‍ പ്രകാരമാണ് 5 സ്റ്റാര്‍ നേടിയതെന്ന് പ്രത്യേകം ശ്രദ്ധിക്കണം.

ഈ വര്‍ഷാവസാനം ഭാരത് NCAP സജീവമാക്കുന്നതിന് മുന്നോടിയായി ഗ്ലോബല്‍ NCAP-ന്റെ സേഫര്‍ കാര്‍സ് ഫോര്‍ ഇന്ത്യ കാമ്പെയ്‌നിലെ അന്തിമ ഫലങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. പുതിയ ടാറ്റ ഹാരിയറും സഫാരിയും മുതിര്‍ന്നവരുടെ സുരക്ഷയ്ക്കായി 34 പോയിന്റില്‍ 33.05 പോയിന്റാണ് നേടിത്. ക്രാഷ് ടെസ്റ്റില്‍ എസ്‌യുവി ഇരട്ടകള്‍ ഡ്രൈവറുടെയും യാത്രക്കാരന്റെയും തലയ്ക്കും കഴുത്തിനും മികച്ച സംരക്ഷണം ഉറപ്പാക്കി.

tata harrier 5 stars

ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും നെഞ്ചിന്റെ മതിയായ സംരക്ഷണമുണ്ടെന്നാണ് വിലയിരുത്തല്‍. സൈഡ് ഇംപാക്ട് ടെസ്റ്റില്‍ ഹാരിയര്‍, സഫാരി ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകള്‍ തല, നെഞ്ച്, ഉദരം, ഇടുപ്പ് എന്നിവയ്ക്ക് മികച്ച സംരക്ഷണം പ്രകടമാക്കി. ഇരു എസ്‌യുവികളിലും കര്‍ട്ടന്‍ എയര്‍ബാഗുകള്‍ സജ്ജീകരിച്ചിരിക്കുന്ന കാര്യം ഈ സമയം ഓര്‍മിപ്പിക്കുന്നു. രണ്ട് എസ്‌യുവികളുടേയും കരുത്തുറ്റ ബോഡിഷെല്‍ സ്ഥിരതയുള്ളതും കൂടുതല്‍ ലോഡിംഗുകളെ ചെറുക്കാന്‍ കഴിവുള്ളതും അവയുടെ ഘടനാപരമായ സമഗ്രതയ്ക്കും സേഫ്റ്റി പെര്‍ഫോമന്‍സിനും അടിവരയിടുന്നു.

ഹാരിയറും അതിന്റെ 7 സീറ്റര്‍ സഹോദരനായ സഫാരിയും ചൈല്‍ഡ് ഒക്യുപന്റ് പ്രൊട്ടക്ഷന്‍ ടെസ്റ്റുകളില്‍ 49 പോയിന്റില്‍ 45 പോയിന്റ് നേടിയാണ് 5 സ്റ്റാര്‍ റേറ്റിംഗ് കരസ്ഥമാക്കിയത്. ചൈല്‍ഡ് റെസ്ട്രെയ്ന്റ് സിസ്റ്റം (CRS) ഇന്‍സ്റ്റളേഷന് 12-ല്‍ 12 ഉം നേടാനായി. സൈഡ് ഇംപാക്ട് ടെസ്റ്റുകളില്‍ CRS പൂര്‍ണമായ സംരക്ഷണം നല്‍കി. കുട്ടികളുടെ സുരക്ഷ വര്‍ധിപ്പിച്ചുകൊണ്ട് രണ്ടാം നിരയിലെ പിന്‍സീറ്റുകളില്‍ ISOFIX മൗണ്ടിംഗ് പോയിന്റുകളോടെയാണ് ടാറ്റ രണ്ട് എസ്‌യുവികളും പുറത്തിറക്കുന്നത്.

ഫെയ്‌സ്‌ലിഫ്റ്റഡ് മോഡലില്‍ രണ്ട് എസ്‌യുവികള്‍ 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി വരുന്നുണ്ട്. മാത്രമല്ല ടോപ് സ്‌പെക് വേരിയന്റുകളില്‍ ഡ്രൈവറുടെ കാല്‍മുട്ട് സംരക്ഷണത്തിനായി ഒരു അധിക എയര്‍ബാഗും ലഭിക്കുന്നു. ഇലക്‌ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രം (ESP), 360 ഡിഗ്രി ക്യാമറ എന്നിവ മറ്റ് സേഫ്റ്റി ഫീച്ചറുകളാണ്.

അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോളും എമര്‍ജന്‍സി ബ്രേക്കിംഗ് സിസ്റ്റവുമുള്ള അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റവും (ADAS) ഇരു എസ്‌യുവികളുടെയും സേഫ്റ്റി കിറ്റിന്റെ ഭാഗമാണ്. 15.49 ലക്ഷം രൂപ മുതലാണ് ഹാരിയര്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ വില ആരംഭിക്കുന്നത്. 16.19 ലക്ഷം രൂപ മുതലാണ് സഫാരി ഫെയ്‌സ്‌ലിഫ്റ്റിനായി മുടക്കേണ്ടത്. വിലകള്‍ എക്‌സ്‌ഷോറൂം ആണ്.

More from DriveSpark

Article Published On: Tuesday, October 17, 2023, 19:34 [IST]
English summary
Tata harrier and safari facelifts scored 5 star rating in gncap crash test details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X