ലക്ഷത്തിന്റെ നിറവിൽ ഹാരിയർ; പുത്തൻ നാഴികക്കല്ല് പിന്നിട്ട് ടാറ്റ എസ്‌യുവി

ആഭ്യന്തര വിപണിയിൽ ഹാരിയർ ഒരു ലക്ഷം യൂണിറ്റുകളുടെ വിൽപ്പന നാഴികക്കല്ല് പിന്നിട്ടതായി ടാറ്റ മോട്ടോർസ് തങ്ങളുടെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ വഴി അറിയിച്ചു. 2019 ജനുവരിയിലാണ് ഹാരിയർ ആദ്യമായി ലോഞ്ച് ചെയ്തത്. ബ്രാൻഡിന്റെ മോഡൽ നിരയിൽ നെക്‌സോൺ കോംപാക്ട് എസ്‌യുവിക്കും സഫാരി ഏഴ് സീറ്റർ എസ്‌യുവിക്കും ഇടയിലാണ് ഫൈവ് സീറ്റർ ഹാരിയർ പ്ലെയ്സ് ചെയ്തിരിക്കുന്നത്.

ലാൻഡ് റോവറിന്റെ D8 ആർക്കിടെക്ചറിൽ നിന്ന് വികസിപ്പിച്ചെടുത്ത OMEGA (ഒപ്റ്റിമൽ മോഡുലാർ എഫിഷ്യന്റ് ഗ്ലോബൽ അഡ്വാൻസ്ഡ്) പ്ലാറ്റ്‌ഫോമിൽ നിർമ്മിക്കപ്പെട്ട ആദ്യത്തെ മോഡലാണിത്. ഫൈവ് സീറ്റർ മോഡലിന് നിലവിൽ എൻട്രി-ലെവൽ വേരിയന്റിന് 15 ലക്ഷം രൂപയിൽ തുടങ്ങി റേഞ്ച്-ടോപ്പിംഗ് മോഡലിന് 24.07 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില.

പുത്തൻ നാഴികക്കല്ല് പിന്നിട്ട് ടാറ്റ ഹാരിയർ

സെഗ്‌മെന്റിൽ ഹാരിയറിന്റെ പുതുമ നിലനിർത്തുന്നതിന് സ്ഥിരമായി പുതിയ വേരിയന്റുകൾ കൊണ്ടുവരുന്നതിനും മോഡൽ റേഞ്ചിലേക്ക് കൂടുതൽ ഫീച്ചറുകൾ ചേർത്തതിനും പ്രാദേശിക വാഹന നിർമ്മാതാക്കൾ വളരെ കൃത്യതയുള്ളവരാണ്. ഉദാഹരണത്തിന്, ഹാരിയർ ഡാർക്ക് എഡിഷൻ 2019 ഒക്ടോബറിലാണ് അവതരിപ്പിച്ചത്, അകത്തും പുറത്തും പൂർണ്ണമായ ബ്ലാക്ക് തീമോടെയാണ് വാഹനം എത്തിയത്. ഇത് ഉപഭോക്താക്കൾക്കിടയിൽ ജനപ്രിയമായ ചോയിസുകളിൽ ഒന്നായി മാറി.

2020 ഫെബ്രുവരിയിൽ, ഹാരിയർ ശ്രേണിക്ക് പനോരമിക് സൺറൂഫ് ഉൾപ്പെടെയുള്ള പുതിയ സവിശേഷതകൾ ലഭിച്ചു, അതേസമയം പവർ ഔട്ട്‌പുട്ടിൽ ഒരു കുതിച്ചുചാട്ടം ഉണ്ടാവുകയും ഹ്യുണ്ടായിയിൽ നിന്ന് സോഴ്സ് ചെയ്ത ഒരു ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ മോഡൽ ലൈനപ്പിലേക്ക് കമ്പനി ചേർക്കുകയും ചെയ്തു.

2020 നവംബറിൽ ഹാരിയർ കാമോ എഡിഷൻ ടാറ്റ വിഷ്വൽ അപ്‌ഡേറ്റുകളോടെ അവതരിപ്പിച്ചു. പുതിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, പുതിയ UI, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, 360-ഡിഗ്രി ക്യാമറ സിസ്റ്റം, ADAS ടെക്, 7.0 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ എന്നിവ പോലെയുള്ള ഫീച്ചർ അപ്പ്ഡേറ്റുകളോടെയാണ് ടാറ്റ ഹാരിയറിനായുള്ള MY 2023 അപ്‌ഡേറ്റ് എത്തിയത്.

പുതിയ റെഡ് ഡാർക്ക് എഡിഷനും മോഡൽ ലൈനപ്പിന്റെ ഭാഗമാണ്, ജനുവരിയിൽ നടന്ന 2023 ഓട്ടോ എക്‌സ്‌പോയിൽ ടാറ്റ മോട്ടോർസ് ഇത് പ്രദർശിപ്പിച്ചിരുന്നു. ഗംഭീരമായ രൂപവും ഉയർന്ന നിലവാരമുള്ള ബിൽഡ് ക്വാളിറ്റിയും വാഗ്ദാനം ചെയ്യുന്നതിനാൽ, കഴിഞ്ഞ നാല് വർഷമായി ഹാരിയർ ഉപഭോക്താക്കൾക്കിടയിൽ ഒരു ജനപ്രിയ ചോയിസാണ്. FCA ഗ്രൂപ്പിൽ നിന്ന് സോഴ്സ് ചെയ്ത 2.0 ലിറ്റർ ഫോർ സിലിണ്ടർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിനാണ് ഹാരിയറിന്റെ ഹൃദയം. ഈ യൂണിറ്റ് 170 PS മാക്സ് പവറും 350 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്നു.

പുത്തൻ നാഴികക്കല്ല് പിന്നിട്ട് ടാറ്റ ഹാരിയർ

സ്റ്റാൻഡേർഡായി ആറ് സ്പീഡ് മാനുവലും ഒരു ഓപ്ഷനായി ആറ് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക് യൂണിറ്റുമാണ് ട്രാൻസ്മിഷൻ ചോയിസുകളിൽ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നത്. 2023 ഓട്ടോ എക്സ്പോയിൽ പ്രദശിപ്പിച്ച ഹാരിയർ ഇവി കൺസെപ്റ്റിൽ നിന്നും ഡിസൈൻ പ്രചോദനം ഉൾക്കൊണ്ട് വിപുലമായി അപ്‌ഡേറ്റ് ചെയ്ത ഹാരിയർ ടാറ്റയുടെ പണിപ്പുരയിലാണ് എന്നാണ് റിപ്പോർട്ടുകൾ.

അപ്പ്ഡേറ്റഡ് മോഡൽ ഈ വർഷാവസാനം പുതിയ 1.5 ലിറ്റർ DI ടർബോ പെട്രോൾ എഞ്ചിനുമായി അരങ്ങേറ്റം കുറിക്കും. ഇവിയുടെ ഇതിന് പിന്നാലെ എത്തിയേക്കാം, എന്നിരുന്നാലും ഹാരിയറിന്റെ ഇലക്ട്രിക് പതിപ്പ് എപ്പോഴത്തേക്ക് വിപണിയിൽ എത്തുമെന്ന് ഔദ്യോഗികമായ വെളിപ്പെടുത്തലുകളൊന്നും ടാറ്റയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.

More from DriveSpark

Article Published On: Thursday, May 18, 2023, 17:12 [IST]
English summary
Tata harrier clocks one lakh sales milestone in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X