ഫുള്‍ചാര്‍ജില്‍ 500 കി.മീ പോകാം; ചൈനക്കാരെ തുരത്താന്‍ ഹാരിയര്‍ ഇലക്ട്രിക് റെഡി

ഇന്ത്യന്‍ ഇലക്ട്രിക് കാര്‍ വിപണി അനുദിനം വളര്‍ന്ന് കൊണ്ടിരിക്കുകയാണ്. വിദേശ കമ്പനികള്‍ അടക്കം പുത്തന്‍ മോഡലുകള്‍ വിപണിയില്‍ എത്തുക്കുന്നത് ഇവികള്‍ കൂടുതല്‍ ജനപ്രിയമാകാന്‍ സഹായിക്കുമെന്നാണ് കരുതുന്നത്. നിലവില്‍ ടാറ്റ മോട്ടോര്‍സാണ് രാജ്യത്ത് ഇവി വിപണി ഭരിക്കുന്നത്. വെല്ലുവിളികള്‍ കൂടുന്ന സാഹചര്യത്തില്‍ കൂടുതല്‍ മോഡലുകള്‍ അണിനിരത്താന്‍ പോകുകയാണ് ടാറ്റ.

ഈ വര്‍ഷമാദ്യം നടന്ന 2023 ഓട്ടോ എക്സ്പോയില്‍ ടാറ്റ മോട്ടോര്‍സ് തങ്ങളുടെ ഹാരിയര്‍ എസ്‌യുവിയുടെ ഫുള്‍ ഇലക്ട്രിക് കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിച്ചിരുന്നു. ഇപ്പോള്‍ ഫുള്‍ ഇലക്ട്രിക് എസ്‌യുവിയുടെ ടീസര്‍ പുറത്ത് വിട്ടിരിക്കുകയാണ് ആഭ്യന്തര വാഹന നിര്‍മാതാക്കള്‍. ടീസറിനൊപ്പം തന്നെ ഹാരിയര്‍ ഇവി അടുത്ത വര്‍ഷം വിപണിയില്‍ എത്തുമെന്നും കമ്പനി വ്യക്തമാക്കി.

tata harrier ev

ഇന്ത്യന്‍ കാര്‍ നിര്‍മ്മാതാവ് തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ വരാനിരിക്കുന്ന ഇലക്ട്രിക് എസ്‌യുവിയുടെ ഒരു പുത്തന്‍ ചിത്രം പങ്കുവെച്ചിട്ടുണ്ട്. ഇലക്ട്രിക് എസ്‌യുവിയോട് പൊതുജനങ്ങളുടെ പ്രതികരണം എങ്ങനെയാണെന്ന് അളക്കാന്‍ വേണ്ടിയായിരിക്കാം ഇത്തരമൊരു നീക്കം. എന്നാല്‍ ഓട്ടോ എക്‌സ്‌പോയില്‍ ടാറ്റ പ്രദര്‍ശിപ്പിച്ച കണ്‍സെപ്റ്റില്‍ നിന്ന് വ്യത്യസ്തമായി പുതിയ നിറത്തിലുള്ള കാറാണ് ഫോട്ടോയില്‍ കാണുന്നത്.

വൈറ്റ്, ബ്രോണ്‍സ് എന്നിവയുള്‍ക്കൊള്ളുന്ന ഡ്യുവല്‍ ടോണ്‍ നിറത്തിലാണ് കാര്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഈ ഡ്യുവല്‍ ടോണ്‍ കളര്‍ തീം ഉടന്‍ ഹാരിയറിന്റെ ICE പതിപ്പില്‍ കൊണ്ടുവന്നേക്കും. ചിലപ്പോള്‍ ഹാരിയര്‍ ഇലക്ട്രിക്കിന് മാത്രമായി നിലനിര്‍ത്താനും സാധ്യതയുണ്ട്. ഹാരിയര്‍ ഇലക്ട്രിക്കിന്റെ ചിത്രം നിരീക്ഷിക്കുമ്പോള്‍ ഇതിന് ഫുള്‍-വിഡ്ത്ത് റണ്ണിംഗ് എല്‍ഇഡി ബാറും ക്ലോസ്ഡ് ഗ്രില്ലും ഉള്ള പുതിയ സ്പ്ലിറ്റ് ഹെഡ്ലാമ്പ് ഡിസൈന്‍ ലഭിക്കുന്നു.

tata harrier ev

എന്നിരുന്നാലും ഹാരിയര്‍ ഇലക്ട്രിക് ഇപ്പോഴും ഒരു കണ്‍സെപ്റ്റ് രൂപത്തില്‍ തന്നെയാണ് കാണപ്പെടുന്നത്. ഉല്‍പാദനത്തോട് അടുക്കുമ്പോള്‍ ഇലക്ട്രിക് എസ്‌യുവിയുടെ ഡിസൈനില്‍ ചെറിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ICE പതിപ്പില്‍ നിന്ന് ഇലക്ട്രിക്കിലേക്ക് വരുമ്പോള്‍ ഉള്ള ഡിസൈന്‍ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ചാകും ഹാരിയര്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പുറത്തിറക്കുക.

നിലവില്‍ വില്‍പ്പനക്കെത്തുന്ന ഹാരിയര്‍ എസ്‌യുവി പൂര്‍ത്തിയാക്കിയ ലാന്‍ഡ് റോവറില്‍ നിന്നുള്ള ഒമേഗ ആര്‍ക്കിടെക്ചറില്‍ തന്നെയാകും ഹാരിയര്‍ ഇലക്ട്രിക് എസ്‌യുവിക്കും അടിവരയിടുക. ടാറ്റയുടെ ജെന്‍ 2 ഇവി ആര്‍ക്കിടെക്ചറുമായി ഇത് സംയോജിപ്പിച്ചിരിക്കുന്നു. ഓള്‍-വീല്‍ ഡ്രൈവ് കോണ്‍ഫിഗറേഷനോടുകൂടിയ ഡ്യുവല്‍ ഇലക്ട്രിക് മോട്ടോര്‍ സജ്ജീകരണത്തോടെയാകും ഹാരിയര്‍ ഇവി എത്തുകയെന്ന് അവതരണ സമയത്ത് ടാറ്റ മോട്ടോര്‍സ് വ്യക്തമാക്കിയിരുന്നു.

tata harrier ev

വെഹിക്കിള്‍-ടു-ലോഡ് (V2L), വെഹിക്കിള്‍-ടു-വെഹിക്കിള്‍ (V2V) ചാര്‍ജിംഗ് കപാസിറ്റികള്‍ ഇലക്ട്രിക് എസ്‌യുവിക്ക് ലഭിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ടാറ്റ ഹാരിയര്‍ ഇവിയുടെ ബാറ്ററി ശേഷി അല്ലെങ്കില്‍ ഇലക്ട്രിക് മോട്ടോര്‍ സവിശേഷതകള്‍ എന്നിവ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും ഇലക്ട്രിക് എസ്‌യുവി ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ ഏകദേശം 400 മുതല്‍ 500 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കുമെന്നാണ് പ്രതീക്ഷ. ടാറ്റ മോട്ടോര്‍സ് കാര്‍ വികസിപ്പിച്ച് കൊണ്ടിരിക്കുന്നതിന്റെ അപ്‌ഡേറ്റുകള്‍ പുറത്ത് വിട്ട് ഹാരിയര്‍ ഇവിക്ക് ഹൈപ്പ് കൂട്ടുകയാണ്.

ഇലക്ട്രിക് മൊബിലിറ്റിക്കായി സമര്‍പ്പണ ബോധത്തോടെയാണ് ടാറ്റ മോട്ടോര്‍സ് പ്രവര്‍ത്തിക്കുന്നത്. വരാനിരിക്കുന്ന ഇലക്ട്രിക് എസ്‌യുവിയുടെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും പ്രഖ്യാപനങ്ങളും അറിയാന്‍ ആരാധകരും കസ്റ്റമേഴ്‌സും ഒരുപോലെ കാത്തിരിക്കുകയാണ്. അടുത്ത വര്‍ഷം വിപണിയില്‍ എത്താനിരിക്കുന്ന ഇലക്ട്രിക് കാറിന് 22 ലക്ഷം മുതല്‍ 28 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്. വരാനിരിക്കുന്ന മഹീന്ദ്രയുടെ XUV700-യുടെ ഇലക്ട്രിക് പതിപ്പുമായിട്ടായിരിക്കും മത്സരം.

More from DriveSpark

Article Published On: Monday, July 3, 2023, 11:48 [IST]
English summary
Tata harrier electric officially revealed will go on sale in 2024 details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X