ഒറ്റ ചർാജിൽ 500 കിലോമീറ്റർ ഓടും, കൂട്ടിന് 4x4 -ഉം; 2024-ൽ ഇലക്ട്രിക് സെഗ്മെന്റ് കൈയ്യടക്കുമോ ഹാരിയർ ഇവി?
2024 -ൽ അധികം താമസമില്ലാതെ തന്നെ ടാറ്റ മോട്ടോർസ് തങ്ങളുടെ ഹാരിയർ ഇവിയെ വിപണിയിൽ എത്തിക്കാൻ ഒരുങ്ങുകയാണ്. അനുദിനം വളർന്നുകൊണ്ടിരിക്കുന്ന ബ്രാൻഡിന്റെ ആഭ്യന്തര വിപണിയിലെ ഇലക്ട്രിക് മോഡലുകളുടെ ലൈനപ്പിന് വരാനിരിക്കുന്ന ടാറ്റ ഹാരിയർ ഇവി തീർച്ചയായും ഒരു കരുത്താവും എന്ന് നിസംശയം പറയാം.
OMEGA (ഒപ്റ്റിമൽ മോഡുലാർ എഫിഷ്യന്റ് ഗ്ലോബൽ അഡ്വാൻസ്ഡ്) ആർകിടെക്ച്ചറിൽ നിർമ്മിച്ച ഇന്ത്യൻ വാഹന നിർമ്മാതാക്കളുടെ ആദ്യത്തെ ഇലക്ട്രിക് വാഹനമാവും ഇത്. യഥാർത്ഥത്തിൽ ലാൻഡ് റോവറിൽ നിന്ന് ഉരുത്തിരിഞ്ഞ പ്ലാറ്റ്ഫോമിൽ, ഒരു ജെൻ 2 പ്ലാറ്റ്ഫോമിന്റെ രൂപത്തിൽ ഇലക്ട്രിഫിക്കേഷൻ സുഗമമാക്കുന്നതിന് വിപുലമായ റീ-എഞ്ചിനീയറിംഗിന് വിധേയമായിട്ടുണ്ട്.

അഞ്ച് സീറ്റർ ഇലക്ട്രിക് എസ്‌യുവിക്ക് 60 കിലോവാട്ട് ബാറ്ററി പായ്ക്കാണ് ടാറ്റ മോട്ടോർസ് സജ്ജീകരിച്ചിരിക്കുന്നു. ഒരു ഓൾ വീൽ ഡ്രൈവ് കോൺഫിഗറേഷൻ വാഗ്ദാനം ചെയ്തു കൊണ്ട്, ഓരോ ആക്സിലും ഒന്ന് വീതം രണ്ട് ഇലക്ട്രിക് മോട്ടോറുകളുമായിട്ടാണ് കമ്പനിയുടെ പുത്തൻ ഹാരിയർ ഇവി വിപണിയിൽ എത്തുന്നത്.
ഈ വർഷം ആദ്യം 2023 ഓട്ടോ എക്സ്പോയിൽ 4×4 ലേയൗട്ടിനൊപ്പം സമാനമായ ഒരു സജ്ജീകരണം നടത്തിയ ടാറ്റ ഹാരിയർ ഇവി കൺസെപ്റ്റ് പ്രാദേശിക വാഹന നിർമ്മാതാക്കൾ പ്രദർശിപ്പിച്ചിരുന്നു. സിംഗിൾ ചാർജിൽ 500 കിലോമീറ്ററിൽ കൂടുതലാണ് കമ്പനി അവകാശപ്പെടുന്ന ഡ്രൈവിംഗ് റേഞ്ച് എന്നത്.

വാഹനത്തിന്റെ പ്രായോഗികത വർധിപ്പിക്കുന്നതിന് വെഹിക്കിൾ ടു ലോഡ് (V2L), വെഹിക്കിൾ ടു വെഹിക്കിൾ (V2V) കഴിവുകളും പ്രാദേശിക നിർമ്മാതാക്കൾ ഇതിൽ വാഗ്ദാനം ചെയ്യും. ഈ ഇലക്ട്രിക് ഹാരിയർ അടുത്തിടെ വിപണിയിൽ എത്തിയ ഫെയ്‌സ്‌ലിഫ്റ്റ് മോഡലുമായി ഡിസൈനിലും സ്റ്റൈലിംഗിലും സാമ്യം നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നു.
വാഹനത്തിന്റെ ഇലക്ട്രിക് നേച്ചർ & അപ്പീൽ ഷോക്കേസ് ചെയ്യാനായി ചെറിയ പുനരവലോകനങ്ങളും മാറ്റങ്ങളും മാത്രമാവും ഇവി മോഡലിൽ ഉണ്ടാവുക. നെക്സോൺ, നെക്സോൺ ഇവി, ഹാരിയർ, സഫാരി എന്നിവയുടെ അടുത്തിടെ വിപണിയിൽ എത്തിയ ഫെയ്‌സ്‌ലിഫ്റ്റ് അവതാരങ്ങളെ എല്ലാം ഹാരിയർ ഇവി കൺസെപ്റ്റ് വളരെയധികം സ്വാധീനിച്ചിട്ടുണ്ട എന്നത് ശ്രദ്ധിക്കേണ്ടതാണ്.

നിലവിലുള്ള ടാറ്റ ഹാരിയർ ഇതിനകം തന്നെ സവിശേഷതകളാൽ സമ്പന്നവും ഫീച്ചർ പായ്ക്കുമാണ്. ഇതിന് സമാന എക്യുപ്മെന്റുകൾ ഇലക്ട്രിക് സഹോദരനിലും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യും എന്ന് പ്രതീക്ഷിക്കാം. ഒരു ഇല്യുമിനേറ്റഡ് ലോഗോയുമായി വരുന്ന ടു -സ്പോക്ക് സ്റ്റിയറിംഗ് വീൽ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ സപ്പോർട്ടുള്ള 10.25 ഇഞ്ച് ഇൻഫോടെയിൻമെന്റ് സിസ്റ്റം എന്നിവ വാഗ്ദാനം ചെയ്തേക്കാം.
കൂടാതെ ഓൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 360 -ഡിഗ്രി ക്യാമറ, ലെവൽ 2 ADAS ബേസ്ഡ് ഡ്രൈവർ അസിസ്റ്റ് & സേഫ്റ്റി ടെക്ക് എന്നിവ കമ്പനി ഇതിൽ നൽകാം. ഡാഷ്ബോർഡിന്റെയും സെന്റർ കൺസോളിന്റെയും അടിസ്ഥാന ലേയൗട്ട്, എസി, ഒരു പുതിയ ഗിയർ സെലക്ടർ, പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ തുടങ്ങിയവ അടുത്തിടെ എത്തിയ ഹാരിയർ ഫെയ്‌സ്‌ലിഫ്റ്റിന് സമാനമായിരിക്കും.

പുറംഭാഗത്ത് ഒരു ക്ലോസ്ഡ് ഫ്രണ്ട് ഗ്രില്ല്, ഇല്യുമിനേറ്റഡ് ടാറ്റ ലോഗോ, സ്റ്റാക്ക്ഡ് എൽഇഡി ഹെഡ്‌ലാമ്പുകൾ, സ്ലീക്ക് ഡെ ടൈം റണ്ണിംഗ് ലൈറ്റുകൾ, ടു ടോൺ അലോയി വീലുകൾ, കണക്റ്റഡ് എൽഇഡി ടെയിൽ ലാമ്പുകൾ, ഫ്രണ്ട് ഡോറുകളിൽ .ഇവി ബാഡ്ജ്, ടെയിൽ ഗെയിറ്റിൽ ബോൾഡ് ഹാരിയർ ഇവി ലെറ്ററിംഗ് എന്നിവ കൺസെപ്റ്റ് മോഡലിന് സമാനമായ രീതിയിൽ തന്നെ സജ്ജീകരിക്കും എന്ന് പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications








