ഈ തള്ളുന്ന പോലെ കാര്യമായ അപ്പ്ഡേറ്റുകൾ ഉണ്ടോ? ഹാരിയർ പുതിയത് vs പഴയത്; മാറ്റങ്ങൾ മാറ്റുരയ്ക്കാം

ടാറ്റ മോട്ടോർസ് തങ്ങളുടെ ഹാരിയർ, സഫാരി എസ്‌യുവികളുടെ നവീകരിച്ച പതിപ്പുകൾ വരും ആഴ്ചകളിൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനുള്ള അവസാനഘട്ട ഒരുക്കത്തിലാണ്. ജനപ്രിയമായ മുൻനിര മോഡലുകളുടെ അപ്പ്ഡേറ്റഡ് പതിപ്പുകൾക്ക് കാര്യമായ മാറ്റങ്ങളാണ് നിർമ്മാതാക്കൾ ഒരുക്കിയിരിക്കുന്നത്. ഇരു മോഡലുകളുടേയും ഔദ്യോഗിക അരങ്ങേറ്റത്തിന് മുന്നോടിയായി, വ്യക്തമായ എക്സ്റ്റീരിയർ, ഇന്റീരിയർ ചിത്രങ്ങളിലൂടെ രണ്ട് മോഡലുകളുടെയും ഒരു വ്യൂ നേടാനുള്ള അവസരം നമുക്ക് കമ്പനി നൽകി.

വിപുലമായ ഡിസൈൻ പരിഷ്‌ക്കരണങ്ങളും ആധുനിക സവിശേഷതകളും കംഫർട്ട് & സേഫ്റ്റി ഫീച്ചറുകൾ ഉൾക്കൊള്ളുന്ന ഉയർന്ന നിലവാരത്തിലുള്ള ഇന്റീരിയറും ഇവയിൽ വേറിട്ട് നിൽക്കുന്നു. എന്നിരുന്നാലും, പുതിയ 2023 ടാറ്റ ഹാരിയർ, സഫാരി ഫെയ്‌സ്‌ലിഫ്റ്റുകൾ അവയുടെ നിലവിലുള്ള എഞ്ചിൻ കോൺഫിഗറേഷനുകൾ മാറ്റമില്ലാതെ നിലനിർത്തുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്.

ഹാരിയർ പുതിയത് vs പഴയത്; മാറ്റങ്ങൾ മാറ്റുരയ്ക്കാം

വാഹനങ്ങൾക്കായി കാത്തിരിക്കുന്നവർക്ക് 25,000 രൂപ ടോക്കൺ തുക നൽകി തങ്ങളുടെ ബുക്കിംഗുകൾ ഉറപ്പിക്കാവുന്നതാണ്. ഓൺലൈനായും ഷോറൂമുകൾ വഴിയും ഇതിനുള്ള ഓപ്ഷനുകളുണ്ട്. ഈ ലേഖനത്തിൽ പുതിയ ടാറ്റ ഹാരിയറിനെ അതിന്റെ പ്രീ-ഫേസ്‌ലിഫ്റ്റ് പതിപ്പിൽ നിന്ന് വേറിട്ടു നിർത്തുന്ന വ്യത്യാസങ്ങൾ ഏതെല്ലാം എന്ന് നമുക്ക് പരിശോധിക്കാം.

2023 ഹാരിയർ ഫെയ്‌സ്‌ലിഫ്റ്റ് ഗണ്യമായി പുതുക്കിയ ഫ്രണ്ട് ഫാസിയയുമായി വരുന്നു. കോൺട്രാസ്റ്റിംഗ് ഇൻസേർട്ടുകളുള്ള ഒരു പുതിയ ഗ്രില്ലും, ബോൾഡ് ബ്ലാക്ക് ബാൻഡ് കൊണ്ട് വേർതിരിക്കുന്ന പുനർരൂപകൽപ്പന ചെയ്ത ബമ്പറും, ട്രപസോയിഡൽ ആകൃതിയിലുള്ള എൻക്ലോസറിനുള്ളിൽ അല്പം റീ-പൊസിഷൻ ചെയ്ത ഹെഡ്‌ലാമ്പ് ക്ലസ്റ്ററും ഇതിലുണ്ട്.

ഹാരിയർ പുതിയത് vs പഴയത്; മാറ്റങ്ങൾ മാറ്റുരയ്ക്കാം

അതോടൊപ്പം ശ്രദ്ധേയമായി, ഗ്രില്ലിന്റെ മുകൾ ഭാഗത്ത് വാഹനത്തിന്റെ വീതി പൂർണ്ണമായും കവർ ചെയ്യുന്ന എൽഇഡി ലൈറ്റ് ബാറും ഉണ്ട്. താഴത്തെ ഭാഗത്ത് ശക്തമായ പ്ലാസ്റ്റിക് ക്ലാഡിംഗ് ഹൈലൈറ്റ് ചെയ്യുന്ന ഒരു സബ്സ്റ്റാൻഷ്യൽ സെൻട്രൽ എയർ ഇൻടേക്കും വാഹനം ഉൾക്കൊള്ളുന്നു.

സൈഡ് പ്രൊഫൈലിന്റെ കാര്യത്തിൽ, പുതുതായി രൂപകൽപന ചെയ്ത ഫൈവ് സ്‌പോക്ക് അലോയി വീലുകൾക്ക് പുറമെ, നിലവിലുള്ള മോഡലിനോട് വളരെയധികം സാമ്യമുള്ളതാണ്. എയ്‌റോ ഇൻസെർട്ടുകൾ ഉൾപ്പെടുന്ന 19 ഇഞ്ച് വരെയുള്ള അലോയി വീലുകൾ എസ്‌യുവിയിൽ ടാറ്റ വാഗ്ദാനം ചെയ്യുന്നു. പുതിയ റിഫ്ലക്ടർ പ്രോട്രഷനുകളുള്ള അപ്പ്ഡേറ്റഡ് ബമ്പർ, സ്ലീക്കും ഫ്രഷുമായ എൽഇഡി ഇന്റേണലുകൾ, ഗ്ലോസി ബ്ലാക്ക് ഫിനിഷുള്ള റിയർ സ്‌കിഡ് പ്ലേറ്റ് എന്നിവ ഉൾപ്പെടെ പിൻഭാഗവും കാര്യമായ അപ്‌ഡേറ്റുകൾക്ക് വിധേയമായിട്ടുണ്ട്.

ഹാരിയർ പുതിയത് vs പഴയത്; മാറ്റങ്ങൾ മാറ്റുരയ്ക്കാം

ഇവയ്ക്കു വിപരീതമായി, നിലവിലുള്ള പതിപ്പിൽ ഹണികോമ്പ് പാറ്റേണിലുള്ള വലിയ ഗ്രില്ല്, എൽഇഡി ഡിആർഎൽ, HID -ടൈപ്പ് പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, കോർണറിംഗ് ഫംഗ്‌ഷനോട് കൂടിയ ഫോഗ് ലാമ്പുകൾ എന്നിവയാണ് ലഭിക്കുന്നത്. പുതിയ ടാറ്റ ഹാരിയറിന്റെ മൊത്തത്തിലുള്ള രൂപകൽപ്പനയും സ്റ്റൈലിംഗും ഈ മിഡ്-ലൈഫ് അപ്‌ഡേറ്റിനൊപ്പം വികസിച്ചു എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല, എന്നിരുന്നാലും വാഹനത്തിന്റെ ആകെ മൊത്തത്തിലുള്ള അളവുകൾ മാറ്റമില്ലാതെ തുടരുന്നു.

പുതിയ ടാറ്റ ഹാരിയർ ഇന്റീരിയർ: പുതുക്കിയ മോഡലിൽ ഇന്റീരിയറിലും കാര്യമായ മാറ്റങ്ങൾ പ്രകടമാണ്. നിലവിലെ പതിപ്പിൽ വരുന്ന ഡാഷ്‌ബോർഡ് ഇന്റഗ്രേറ്റഡ് ടച്ച്‌സ്‌ക്രീനിൽ നിന്ന് വ്യത്യസ്തമായി, പുതിയ ടാറ്റ ഹാരിയർ 10.25 ഇഞ്ച്, 12.3 ഇഞ്ച് വലുപ്പങ്ങളിൽ ലഭ്യമായ ഒരു ഫ്രീ-സ്റ്റാൻഡിംഗ് യൂണിറ്റ് അവതരിപ്പിക്കുന്നു എന്നത് ശ്രദ്ധേയമാണ്. വേരിയന്റുകൾ അനുസരിച്ച് ഇവ വ്യത്യാസപ്പെടുന്നു.

ഹാരിയർ പുതിയത് vs പഴയത്; മാറ്റങ്ങൾ മാറ്റുരയ്ക്കാം

ഡാഷ്‌ബോർഡിലെ ഫോക്‌സ് വുഡ് എലമ്ന്റുകൾക്ക് പകരം ഗ്ലോസി ബ്ലാക്ക് സർഫസാണ് ഒരുക്കിയിരിക്കുന്നത്, ടെക്‌സ്‌ചർ ചെയ്‌ത ടോപ്പ് പാനൽ, കോൺട്രാസ്റ്റിംഗ് സ്റ്റിച്ചിംഗുള്ള ലെതറെറ്റ് പാഡിംഗ് എന്നിവയും നിർമ്മാതാക്കൾ നൽകിയിരിക്കുന്നു. ആകർഷണീയമാം വിധം, ഈ ഘടകങ്ങളെല്ലാം മെലിഞ്ഞ LED ആംബിയന്റ് ലൈറ്റ് സ്ട്രിപ്പിന്റെ സഹായത്തോടെ വളരെ മനോഹരമായി സജ്ജമാക്കിയിരിക്കു്നു, ഇത് വാഹനത്തിനുള്ളിൽ മൊത്തത്തിലുള്ള അന്തരീക്ഷവും അപ്പീലും വർധിപ്പിക്കുന്നു.

പുതുക്കിയ നെക്‌സോണിന് സമാനമായി, ടാറ്റ ഹാരിയർ ഫെയ്‌സ്‌ലിഫ്റ്റ് ബാക്ക്‌ലിറ്റ് ടാറ്റ ലോഗോയും പുതിയ ടച്ച് ബേസ്ഡ് HVAC കൺട്രോൾ പാനലും ഉള്ള പുതുക്കിയ ഫോർ-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ സ്വീകരിക്കുന്നു. അതോടൊപ്പം, നാവിഗേഷനോട് കൂടിയ 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും വാഹനത്തിലുണ്ട്.

സെൻട്രൽ കൺസോൾ ഇപ്പോൾ ഒരു ഡിജിറ്റൽ ഡിസ്പ്ലേയുള്ള ഡ്രൈവ് മോഡ് സെലക്ടറിനായി ഒരു പുതിയ ഇന്റഗ്രേറ്റഡ് റോട്ടറി ഡയൽ അവതരിപ്പിക്കുന്നു. ഗിയർ ലിവറിന്റെ നീളം ചുരുക്കിയിരിക്കുന്നു. ടോപ്പ് സ്പെക്ക് മോഡലുകൾ മാത്രം ഒരു ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് വാഗ്ദാനം ചെയ്യുന്നു, അതേസമയം ലോ സ്പെക്ക് മോഡലുകൾ പരമ്പരാഗത ഹാൻഡ്ബ്രേക്ക് ലിവർ നിലനിർത്തുന്നു.

ADAS ടെക്, 360 -ഡിഗ്രി ക്യാമറ, 10 -സ്പീക്കർ JBL സൗണ്ട് സിസ്റ്റം, ഡ്യുവൽ സോൺ ഓട്ടോമാറ്റിക് എസി, പാഡിൽ ഷിഫ്റ്ററുകൾ, മെമ്മറി ഫംഗ്‌ഷനുള്ള വെന്റിലേറ്റഡ് & പവർഡ് ഫ്രണ്ട് സീറ്റുകൾ, ഒരു പനോരമിക് സൺറൂഫ്, വയർലെസ് ചാർജർ, സ്റ്റാൻഡേർഡ് ആറ് എയർബാഗുകൾ, ജെസ്റ്റർ കൺട്രോൾഡ് പവർഡ് ടെയിൽഗേറ്റ്, എൽഇഡി DRL-കൾ, Bi-എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ എന്നിവയുൾപ്പെടെ, പല ഫീച്ചറുകളും നിലവിലെ മോഡലിൽ നിന്ന് മാറ്റമില്ലാതെ തുടരുന്നു.

ഹാരിയർ പുതിയത് vs പഴയത്; മാറ്റങ്ങൾ മാറ്റുരയ്ക്കാം

ഹുഡിന്റെ കീഴിൽ, മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. 170 bhp പവറും 350 Nm പീക്ക് torque ഉം ഉൽപ്പാദിപ്പിക്കുന്ന അതേ 2.0 ലിറ്റർ, ഫോർ സിലിണ്ടർ ഡീസൽ എൻജിനാണ് പുതിയ ടാറ്റ ഹാരിയറിൽ നിർമ്മാതാക്കൾ നൽകുന്നത്. ആറ്-സ്പീഡ് മാനുവൽ, ആറ്-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവ ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ലഭ്യമാണ്.

ഫ്രണ്ട് വീൽ ഡ്രൈവ് (FWD) സിസ്റ്റം, നോർമൽ, റഫ്, വെറ്റ് എന്നിങ്ങനെ മൂന്ന് ടെറൈൻ റെസ്‌പോൺസ് മോഡുകൾ, ഇക്കോ, സിറ്റി, സ്‌പോർട്‌സ് എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകൾ എന്നിവയാണ് എസ്‌യുവിയിൽ സജ്ജീകരിച്ചിരിക്കുന്നത്. നിലവിലെ മോഡലുമായി പവർട്രെയിൻ സ്ഥിരത പുലർത്തുന്നുണ്ടെങ്കിലും, ഓൺ-റോഡ് പെർഫോമെൻസ് മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഒരു റീട്യൂൺഡ് സസ്പെൻഷൻ സംവിധാനം പുതിയ ഹാരിയർ അവതരിപ്പിക്കുമെന്ന് ടാറ്റ അവകാശപ്പെടുന്നു.

Article Published On: Tuesday, October 10, 2023, 12:29 [IST]
English summary
Tata harrier new vs old differences and updates explained
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X