വെറും 34,000 രൂപയ്ക്ക് അടിമുടി മാറ്റം; 2023 ടാറ്റ സഫാരിയുടെ വില വിവരങ്ങൾ ഇങ്ങനെ
നവീകരിച്ച നെക്‌സോൺ ഇരട്ടകൾ അവതരിപ്പിച്ചതിന്റെ തൊട്ടു പിറകെ, ടാറ്റ മോട്ടോർസ് ഇന്ന് ആഭ്യന്തര വിപണിയിൽ ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത സഫാരിയും ഹാരിയറും ലോഞ്ച് ചെയ്തിരിക്കുകയാണ്. ത്രീ റോ എസ്‌യുവിയുടെ ബേസ് വേരിയന്റിന് 16.19 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. ടോപ്പ്-സ്പെക്ക് മോഡലിന് ഇത് 25.49 ലക്ഷം രൂപ വരെ ഉയരുന്നു.
സ്മാർട്ട് (O), പ്യുവർ (O), അഡ്വഞ്ചർ, അഡ്വഞ്ചർ+, അഡ്വഞ്ചർ+ A, അക്കംപ്ലിഷ്ഡ് & അക്കംപ്ലിഷ്ഡ്+ എന്നീ വേരിയന്റുകളിൽ എസ്‌യുവി ഇത്തവണ ലഭ്യമാണ്. വിലയോടൊപ്പം മറ്റൊരു പ്രധാന അപ്പ്ഡേറ്റ് എന്തെന്നാൽ, ഗ്ലോബൽ NCAP ടെസ്റ്റിൽ ഫൈവ് സ്റ്റാർ ക്രാഷ് സേഫ്റ്റി റേറ്റിംഗും 2023 സഫാരി കരസ്ഥമാക്കിയിരിക്കുന്നു.

എഞ്ചിന്റെയും പവർട്രെയിന്റെയും കാര്യത്തിൽ അപ്‌ഡേറ്റുകളൊന്നും ഇല്ലാതെ, നമുക്ക് ഏവർക്കും സുപരിചിതമായ 2.0 ലിറ്റർ ഫോർ സിലിണ്ടർ ഫിയറ്റ് സോഴ്‌സ്ഡ് ഡീസൽ എഞ്ചിനാണ് ഇതിന്റെ ഹൃദയം. ഈ യൂണിറ്റ് പരമാവധി 170 PS പവർ ഔട്ട്‌പുട്ടും 350 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്നു.
ഇത് ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ അല്ലെങ്കിൽ ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ യൂണിറ്റുമായി കണക്ട് ചെയ്തിരിക്കുന്നു. ഓട്ടോമാറ്റിക് പതിപ്പ് അഡ്വഞ്ചർ+ ലും അതിനു മുകളിലുള്ള ട്രിമ്മുകളിലും മാത്രമേ ലഭ്യമാവൂ. ഇനി കളർ ഓപ്ഷനുകളുടെ കാര്യത്തിൽ, സ്‌മാർട്ട് (O), പ്യുവർ (O) എന്നിവയ്ക്ക് സ്റ്റെല്ലാർ ഫ്രോസ്റ്റ്, ലൂണാർ സ്ലേറ്റ് ഷേഡുകൾ മാത്രമേ ലഭിക്കൂ.

അതേസമയം, അഡ്വഞ്ചർ ഗ്രേഡ്- സൂപ്പർനോവ കോപ്പർ, സ്റ്റെല്ലാർ ഫ്രോസ്റ്റ്, സ്റ്റാർഡസ്റ്റ് ആഷ്, ഗാലക്‌റ്റിക് സഫയർ എന്നിങ്ങനെ നാല് നിറങ്ങളിൽ ലഭിക്കും. കോസ്മിക് ഗോൾഡ്, സ്റ്റെല്ലാർ ഫ്രോസ്റ്റ്, സ്റ്റാർഡസ്റ്റ് ആഷ്, ഗാലക്‌റ്റിക് സഫയർ തുടങ്ങിയ ഷെയ്ഡുകളിൽ ടോപ്പ് ഓഫ് ദി ലൈൻ അക്‌പ്ലിഷ്ഡ് വിൽപ്പനയ്ക്ക് എത്തുന്നു. ബേസ് മോഡൽ ഡീസൽ മാനുവൽ പോലും പ്രീമിയം സവിശേഷതകളാലും നൂതന സാങ്കേതികവിദ്യകളാലും നിറഞ്ഞിരിക്കുന്നു.
എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, കണക്റ്റഡ് ടെയിൽ ലാമ്പുകൾ, DRL-കൾ, 17 ഇഞ്ച് അലോയി വീലുകൾ, ആറ് എയർബാഗുകൾ, TPMS, ടിൽറ്റ് & ടെലിസ്‌കോപ്പിക് സ്റ്റിയറിംഗ് വീൽ, ഇല്യുമിനേറ്റഡ് ലോഗോ, ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ, എല്ലാ വീലുകളിലും ഡിസ്‌ക് ബ്രേക്കുകൾ, ESP, HDC, എന്നിവയാണ് 2023 സഫാരിയുടെ ഹൈലൈറ്റുകളിൽ ചിലത്.

ട്രാക്ഷൻ കൺട്രോൾ (TC), റോൾ ഓവർ മിറ്റിഗേഷൻ (ROM), കോർണർ സ്റ്റെബിലിറ്റി കൺട്രോൾ (CSC), ബ്രേക്ക് ഡിസ്ക് വൈപ്പിംഗ്, ആഫ്റ്റർ ഇംപാക്ട് ബ്രേക്കിംഗ്, രണ്ടാം നിര 60:40 സ്പ്ലിറ്റ് സീറ്റുകൾ, രണ്ടാമത്തെയും മൂന്നാമത്തെയും നിര എസി വെന്റുകൾ, ഫാബ്രിക് സീറ്റുകൾ, 50:50 സ്പ്ലിറ്റുള്ള ലാസ്റ്റ് റോ സീറ്റുകൾ, ബോസ് മോഡ്, യുഎസ്ബി ടൈപ്പ് -A, ടൈപ്പ് -C പോർട്ടുകൾ മുതലായവയും വാഹനത്തിന് ലഭിക്കുന്നു.
അഡ്വഞ്ചർ+, അക്കംപ്ലിഷ്ഡ് & അക്കംപ്ലിഷ്ഡ്+ എന്നീ വകഭേദങ്ങളിൽ മാത്രമേ ഡാർക്ക് എഡിഷൻ ലഭ്യമാകൂ. എയ്‌റോ ഇൻസേർട്ടുകളോട് കൂടിയ 19 ഇഞ്ച് ബ്ലാക്ക് അലോയ് വീലുകൾ, ഒബെറോൺ ബ്ലാക്ക് എക്‌സ്റ്റീരിയർ ഫിനിഷ്, ഡാർക്ക് എഡിഷൻ ബാഡ്‌ജിംഗ്, ബ്ലാക്ക് തീമിൽ സജ്ജമാക്കിയിരിക്കുന്ന ഇന്റീരിയർ ബിറ്റുകൾ എന്നിവ ഇതിലുണ്ട്.

അതേസമയം, ADAS സാങ്കേതികവിദ്യ അഡ്വഞ്ചർ+, അകംപ്ലിഷ്ഡ്+ ട്രിമ്മുകളിലാണ് വരുന്നത്, ഇത് ഒരു പുതിയ സുരക്ഷാ കവചം ചേർക്കുന്നു. മഹീന്ദ്ര XUV700, ഹ്യുണ്ടായി അൽകസാർ, എംജി ഹെക്ടർ പ്ലസ് എന്നിവയ്‌ക്കെതിരെ മത്സരിക്കുമ്പോൾ, ഫെയ്‌സ്‌ലിഫ്റ്റ്ഡ് ടാറ്റ സഫാരി ആറ് അല്ലെങ്കിൽ ഏഴ് സീറ്റ് പതിപ്പുകളിൽ ലഭിക്കും.
19 -ഇഞ്ച് ഡ്യുവൽ ടോൺ ഡയമണ്ട് കട്ട് അലോയ് വീലുകൾ, ഏഴ് എയർബാഗുകൾ, മെമ്മറിയും വെൽക്കം ഫംഗ്‌ഷനുമുള്ള ആറ് തരത്തിൽ ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ജെസ്റ്റർ കൺട്രോൾഡ് പവർഡ് ടെയിൽഗേറ്റ്, 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, വോയ്‌സ് അസിസ്റ്റഡ് ഡ്യുവൽ സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവയാണ് ടോപ്പ് എൻഡ് ട്രിമ്മുകളുടെ സവിശേഷതകൾ.

കൂടാതെ സീക്വൻഷ്യൽ ടേൺ ഇൻഡിക്കേറ്ററുകൾ, പത്ത് സ്പീക്കർ ജെബിഎൽ ഓഡിയോ, ഓട്ടോ ഡിമ്മിംഗ് IRVM, ഡ്രൈവർ ഡോസ്-ഓഫ് അലേർട്ടുള്ള ESP, കോർണറിംഗ് ഫംഗ്‌ഷനോടുകൂടിയ ഫ്രണ്ട് എൽഇഡി ഫോഗ് ലാമ്പ്, 11 സവിശേഷതകൾ അടങ്ങുന്ന ADAS സ്യൂട്ട് , ഇൻ കാർ കണക്റ്റഡ് ടെക്, ആറ് സീറ്റർ മോഡലിൽ രണ്ടാം നിര വെന്റിലേറ്റഡ് സീറ്റുകൾ, എമർജൻസി കോൾ & ബ്രേക്ക്‌ഡൗൺ കോൾ അസിസ്റ്റ് തുടങ്ങിയ ഫീച്ചറുകളും 2023 സഫാരി വാഗ്ദാനം ചെയ്യുന്നു.
മുൻ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ, ഡാഷ്‌ബോർഡിലും സെന്റർ കൺസോളിലും ക്യാബിന് ശ്രദ്ധേയമായ മാറ്റങ്ങൾ ലഭിച്ചിട്ടുണ്ട്. ഇല്യുമിനേറ്റഡ് ലോഗോയുള്ള ഒരു പുതിയ സ്റ്റിയറിംഗ് വീൽ, ടച്ച് ബേസ്ഡ് HVAC കൺട്രോളുകൾ, കൂടുതൽ അപ്പ്മാർക്കറ്റ് സർഫസ് ട്രിമ്മുകൾ, പുതിയ അപ്‌ഹോൾസ്റ്ററി എന്നിവ വാഹനത്തിന്റെ പ്രീമിയം ക്യാരക്ടർ കൂടുതൽ മെച്ചപ്പെടുത്തുന്നു. പുറത്ത്, ഒരു നവോന്മേഷം പകരുന്ന ഡിസൈനിനെ ഹാരിയർ ഇവി കൺസെപ്റ്റ് വളരെയധികം സ്വാധീക്കുന്നതായും മനസിലാക്കാം.


Click it and Unblock the Notifications








