ടാറ്റയ്ക്ക് വിൽപ്പനയിൽ ശുക്രൻ തന്നെ; ഫെബ്രുവരി സെയിൽസ് കണക്കുകൾ ഇങ്ങനെ

2023 ഫെബ്രുവരിയിൽ, ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടെ മൊത്തം ആഭ്യന്തര പാസഞ്ചർ വാഹന (PV) വിൽപ്പനയിൽ ടാറ്റ മോട്ടോർസ് 7.0 ശതമാനം വളർച്ച രേഖപ്പെടുത്തി. 2023 ഫെബ്രുവരിയിൽ ഇവി വിൽപ്പന 81 ശതമാനം വാർഷിക (YoY) വളർച്ചയോടെ ഗണ്യമായി വർധിച്ചതായി നിർമ്മാതാക്കളുടെ സെയിൽസ് ഫയലിംഗ് സൂചിപ്പിക്കുന്നു.

ടാറ്റ ഇലക്ട്രിക് കാറുകളുടെ ആഭ്യന്തര വിൽപ്പനയും കയറ്റുമതിയും ഇതിൽ ഉൾപ്പെടുന്നു. കഴിഞ്ഞ വർഷത്തെ 2,934 യൂണിറ്റുകളിൽ നിന്ന് മൊത്ത വിൽപ്പന 5,318 യൂണിറ്റുകളായി ഉയർന്നു. 2023 ഫെബ്രുവരിയിൽ മൊത്തം ആഭ്യന്തര PV വിൽപ്പന ഇവികൾ ഉൾപ്പെടെ 42,862 യൂണിറ്റായിരുന്നുവെന്ന് വിൽപ്പന കണക്കുകൾ എടുത്തുകാണിക്കുന്നു.

ടാറ്റയ്ക്ക് വിൽപ്പനയിൽ ശുക്രൻ തന്നെ; ഫെബ്രുവരി സെയിൽസ് കണക്കുകൾ ഇങ്ങനെ

ഈ കണക്ക് 2022 ഫെബ്രുവരിയിലെ മൊത്തം ആഭ്യന്തര പാസഞ്ചർ വാഹന വിൽപ്പനയായ 39,981 യൂണിറ്റിനേക്കാൾ 7.0 ശതമാനം കൂടുതലാണ്. ഈ കാലയളവിൽ വോളിയം ഗെയിൻ 2,881 യൂണിറ്റാണ്. 2023 ജനുവരിയിലെ 47,987 യൂണിറ്റുകളിൽ നിന്ന് 10.68 ശതമാനം ഇടിവാണ് ടാറ്റ മോട്ടോർസ് രേഖപ്പെടുത്തിയത്. അതോടൊപ്പം പ്രതിമാസ വിൽപ്പന 5,125 യൂണിറ്റാണ്.

2023 ഫെബ്രുവരിയിൽ ടാറ്റ ഇലക്ട്രിക് കാർ വിൽപ്പന മൊത്തം ടാറ്റ പാസഞ്ചർ വാഹന വിൽപ്പനയുടെ 12.3 ശതമാനമായിരുന്നു എന്നത് ശ്രദ്ധേയമാണ്. കയറ്റുമതി/ എക്സ്പോർട്ട് ലിസ്‌റ്റ് ചെയ്യുന്ന PV IB സെയിൽസ് 2023 ഫെബ്രുവരിയിൽ 39 ശതമാനം വാർഷിക വളർച്ച കൈവരിച്ചു. 2022 ഫെബ്രുവരിയിലെ 200 യൂണിറ്റുകളെ അപേക്ഷിച്ച് 278 യൂണിറ്റുകൾ കമ്പനി വിറ്റു. ടാറ്റ മോട്ടോർസിന്റെ മൊത്തം പാസഞ്ചർ കാർ ബിസിനസുമായി താരതമ്യപ്പെടുത്തുമ്പോൾ, കയറ്റുമതി/ എക്സ്പോർട്ട് സംഭാവന വളരെ കുറവാണ്.

ടാറ്റയ്ക്ക് വിൽപ്പനയിൽ ശുക്രൻ തന്നെ; ഫെബ്രുവരി സെയിൽസ് കണക്കുകൾ ഇങ്ങനെ

ഇവികളും ICE കാറുകളും ഉൾപ്പെടുന്ന മൊത്തം പാസഞ്ചർ വാഹന വിൽപ്പന 7.0 ശതമാനം വർധിച്ച് 43,140 യൂണിറ്റായി. 2022 ഫെബ്രുവരിയിലെ 40,181 യൂണിറ്റുകളിൽ നിന്ന് വർധിച്ചു. വോളിയം വളർച്ച 2,959 യൂണിറ്റായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആഭ്യന്തര പാസഞ്ചർ വാഹന വിൽപ്പനയിലെ വളർച്ചയ്ക്ക് രാജ്യത്ത് വ്യക്തിഗത മൊബിലിറ്റിയുടെ വർധിച്ചുവരുന്ന ഡിമാൻഡ് കാരണമായി കണക്കാക്കാം. ടാറ്റ മോട്ടോർസ് കഴിഞ്ഞ മാസങ്ങളിൽ തുടർച്ചയായി 40,000 യൂണിറ്റുകൾ ആഭ്യന്തര വിപണിയിൽ വിൽക്കുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്.

ഇന്ത്യയിലെ വാഹന വ്യവസായം ഗണ്യമായ വളർച്ചയ്ക്ക് സാക്ഷ്യം വഹിക്കുന്നു, വിപണി ഇവി സെഗ്‌മെന്റിലേക്ക് കൂടുതൽ താൽപ്പര്യം കാണിക്കുന്നു. ആദ്യ നാളുകളിൽ സർക്കാർ സംരംഭങ്ങളിൽ നിന്ന് ഇവി വിൽപ്പനയ്ക്ക് പ്രജോതനം നൽകിയപ്പോൾ, ഉപഭോക്താക്കൾക്കിടയിൽ അവബോധം വർധിപ്പിക്കുകയും വിപണിയിൽ പുതിയ ഇവി മോഡലുകൾ അവതരിപ്പിക്കുകയും ചെയ്യുന്നതാണ് ഇപ്പോൾ ഇവയുടെ വളർച്ചയ്ക്ക് സഹായമാകുന്നത്.

ടാറ്റയ്ക്ക് വിൽപ്പനയിൽ ശുക്രൻ തന്നെ; ഫെബ്രുവരി സെയിൽസ് കണക്കുകൾ ഇങ്ങനെ

കടുത്ത മത്സരമുള്ള രംഗത്ത്, 2023 ഫെബ്രുവരിയിൽ, ഹ്യുണ്ടായി ഇന്ത്യ ടാറ്റ മോട്ടോർസിനെ വീണ്ടും പിന്നിലാക്കി. ഹ്യുണ്ടായിയുടെ ആഭ്യന്തര വിൽപ്പന 47,000 യൂണിറ്റുകളാണ്. MoM, YoY സെയിൽസുകളിൽ വിൽപ്പന പ്രവണതകൾ സമാനമായി തുടരുന്നു. രണ്ടും വാർഷിക വിൽപ്പനയിൽ നേട്ടമുണ്ടാക്കി, പ്രതിമാസ വിൽപ്പനയിൽ ഇടിവും രേഖപ്പെടുത്തി. 2022 ഫെബ്രുവരിയിലും 2023 ഫെബ്രുവരിയിലും, ഹ്യുണ്ടായി ഇന്ത്യ ഉയർന്ന വിൽപ്പന സംഖ്യകൾ റിപ്പോർട്ട് ചെയ്തു എന്നതും ശ്രദ്ധേയമാണ്.

2023 ജനുവരിയിലും ഹ്യുണ്ടായി ഉയർന്ന സംഖ്യകൾ റിപ്പോർട്ട് ചെയ്തു. MoM വിൽപ്പനയിൽ, ടാറ്റ മോട്ടോർസ് കുത്തനെയുള്ള വോളിയം നഷ്ടം രേഖപ്പെടുത്തി. 2023 Q3 ലേക്കുള്ള ഷോഡൗണിൽ, 2023 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ടാറ്റ മോട്ടോർസിന്റെ മൊത്തം ആഭ്യന്തര വിൽപ്പന 90,849 യൂണിറ്റാണ് എന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ രണ്ട് മാസമായി 97,107 യൂണിറ്റ് ആഭ്യന്തര വിൽപ്പനയാണ് ഹ്യുണ്ടായി ഇന്ത്യ രേഖപ്പെടുത്തിയത്. 2023 -ൽ രണ്ട് മാസം പിന്നിടുമ്പോൾ ഹ്യുണ്ടായി ഇന്ത്യ 6,258 യൂണിറ്റുകൾക്ക് ടാറ്റയുടെ മുന്നിലാണ്.

More from DriveSpark

Article Published On: Thursday, March 2, 2023, 11:00 [IST]
English summary
Tata motors achieves 7 percent yoy growth in 2023 february sales
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X