ലാഭമാണ് സാറേ ഇവരുടെ മെയിൻ; ടാറ്റയെ വെല്ലാൻ ആർക്കും കഴിയില്ല മക്കളേ

ടാറ്റ മോട്ടോർസ് 2025 സാമ്പത്തിക വർഷത്തിൽ ലക്ഷ്യമിടുന്നത് പൂജ്യം കടമെന്ന് റിപ്പോർട്ടുകൾ. ഇന്ത്യയിലെ തങ്ങളുടെ ബിസിനസ് കഴിഞ്ഞ 15 വർഷത്തിനിടയിൽ നെറ്റ് ഡെബിറ്റ് 6200 കോടിയിലെത്തി എന്നാണ് കമ്പനി അവകാശപ്പെടുന്നത്. സാമ്പത്തിക വർഷം അവസാനിച്ചപ്പോൾ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവയ്ക്കാൻ സാധിച്ചുവെന്നാണ് കമ്പനി അധികൃതർ അറിയിച്ചത്.

പാസഞ്ചർ വാഹനങ്ങളിലെ കണക്ക് നോക്കുകയാണെങ്കിൽ മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. 2023 മെയ് 1 മുതൽ ഹാരിയറും (Harrier) സഫാരിയും (Safari) ഒഴികെയുള്ള തങ്ങളുടെ പാസഞ്ചർ വാഹന ശ്രേണിയിലുടനീളം വില വർധന പ്രഖ്യാപിച്ചിരുന്നു. പുതുക്കിയ വിലകൾ ബ്രാൻഡിന്റെ ICE ശ്രേണിയിലുള്ള കാറുകൾക്കും എസ്‌യുവികൾക്കും മാത്രമേ ബാധതമാവൂ, കമ്പനിയുടെ ഇലക്ട്രിക് മോഡലുകളെ ഇത് ബാധിക്കില്ല. ശരാശരി 0.6 ശതമാനം വില കയറ്റമാണ് ഉണ്ടായിരിക്കുന്നത്.

ലാഭമാണ് സാറേ ഇവരുടെ മെയിൻ; ടാറ്റയെ വെല്ലാൻ ആർക്കും കഴിയില്ല മക്കളേ

മോഡലിനെയും വേരിയന്റിനെയും ആശ്രയിച്ച് 5,000-15,000 രൂപ വരെയാണ് ഉയർന്നിരിക്കുന്നത്. 2023 ഏപ്രിൽ 1 മുതൽ നിർബന്ധിതമാക്കിയ പുതിയ ഭാരത് സ്റ്റേജ് VI മാനദണ്ഡങ്ങൾ കാരണം ഇൻപുട്ട് ചെലവ് വർധിച്ചതായി കമ്പനി ചൂണ്ടിക്കാട്ടുന്നു. ഇപ്പോൾ എല്ലാ വാഹന നിർമ്മാതാക്കളും ഇപ്പോൾ തങ്ങളുടെ വാഹനങ്ങളിൽ എമിഷൻ മോണിറ്ററിംഗ് ഉപകരണങ്ങൾ ഘടിപ്പിക്കേണ്ടതുണ്ട്. ഇത് പ്രൊഡക്ഷൻ ചെലവ് വർധിപ്പിക്കുന്നതിന് കാരണമായി, ഈ ഉയർന്ന ചെലവിന്റെ ഒരു ഭാഗം ഇപ്പോൾ ഉപഭോക്താവിന് കൈമാറുന്നു. ടിയാഗോ ഹാച്ച്ബാക്കിൽ XTO വേരിയന്റൊഴികെ എല്ലാ വകഭേദങ്ങളിലും 6,000 രൂപ നിർമ്മാതാക്കൾ വർധിപ്പിച്ചിട്ടുണ്ട്.

5.54 ലക്ഷം രൂപ മുതൽ 8.05 ലക്ഷം രൂപ വരെ ഉണ്ടായിരുന്ന വില ഇപ്പോൾ 6,000 രൂപ യൂണിഫോം വില വർധനയെ തുടർന്ന് 5.60 ലക്ഷം മുതൽ 8.11 ലക്ഷം രൂപ വരെയാണ് ഇപ്പോഴത്തെ വില. ടിയാഗോയുടെ ഇലക്ട്രിക് വേരിയന്റുകൾക്ക് വില വർധന ഒന്നും ഉണ്ടായിട്ടില്ല. ടാറ്റ ടിയാഗോ ഇവിയുടെ പ്രാരംഭ വില 8.69 ലക്ഷം രൂപയിൽ തുടങ്ങി ടോപ്പ്-സ്പെക്ക് വേരിയന്റിന് 11.99 ലക്ഷം രൂപ വരെയാണ്.

ലാഭമാണ് സാറേ ഇവരുടെ മെയിൻ; ടാറ്റയെ വെല്ലാൻ ആർക്കും കഴിയില്ല മക്കളേ

8.49 ലക്ഷം (എക്‌സ്-ഷോറൂം) രൂപ ആമുഖ വിലയിലാണ് ടാറ്റ ടിയാഗോ ഇവി ലോഞ്ച് ചെയ്തത്. 11.79 ലക്ഷം (എക്സ്-ഷോറൂം) വരെയാണ് ടിയാഗോ ഇവി വില നീളുന്നത്. ഓണ്‍ലൈനായോ അല്ലെങ്കില്‍ ഇന്ത്യയിലുടനീളം പരന്ന് കിടക്കുന്ന ടാറ്റയുടെ അംഗീകൃത ഡീലര്‍ഷിപ്പുകള്‍ വഴിയോ ടാറ്റ ടിയാഗോ ഇവി ബുക്ക് ചെയ്യാന്‍ സാധിക്കും. നെക്സോണ്‍ ഇവി, ടിഗോര്‍ ഇവി എന്നിവയിലുള്ള സിപ്ട്രോണ്‍ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയാണ് ഇതിന്റെയും നിര്‍മാണം.

മള്‍ട്ടി-മോഡ് റീജന്‍ മോഡുകളും സിറ്റി, സ്പോര്‍ട്ട് എന്നീ ഡ്രൈവ് മോഡുകളടക്കം നിരവധി സവിശേഷതകള്‍ ഇലക്ട്രിക് ഹാച്ച്ബാക്കില്‍ ആഭ്യന്തര നിര്‍മാതാക്കള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. നിലവില്‍ വിപണിയില്‍ ഉള്ള പെട്രോള്‍ പതിപ്പിന്റെ അതേ ഡിസൈനില്‍ തന്നെയാണ് ടാറ്റ ടിയാഗോ ഇവി പുറത്തിറക്കിയിരിക്കുന്നത്. എന്നിരുന്നാലും ഇലക്ട്രിക് വാഹനത്തിന്റേതായ ചെറിയ കോസ്‌മെറ്റിക് മാറ്റങ്ങള്‍ ഇവി ഹാച്ച്ബാക്കില്‍ കാണാന്‍ പറ്റും. 19.2kWh, 24kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളില്‍ ടാറ്റ ടിയാഗോ ഇവി ലഭ്യമാണ്.

ലാഭമാണ് സാറേ ഇവരുടെ മെയിൻ; ടാറ്റയെ വെല്ലാൻ ആർക്കും കഴിയില്ല മക്കളേ

ആദ്യത്തെ ചെറിയ ബാറ്ററി പായ്ക്ക് 60 bhp കരുത്തും 110 Nm ടോര്‍ക്കും വാഗ്ദാനം ചെയ്യുന്നു. ഒപ്പം ഇത് മോഡിഫൈഡ് ഇന്ത്യന്‍ ഡ്രൈവിംഗ് സര്‍ക്കിളില്‍ (MIDC) 250 കിലോമീറ്റര്‍ റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്. വലിയ ബാറ്ററി പായ്ക്ക് 74 bhp കരുത്തും 114 Nm ടോര്‍ക്കും വികസിപ്പിക്കുന്നു. പൂര്‍ണ ചാര്‍ജില്‍ 315 കിലോമീറ്റര്‍ റേഞ്ചാണ് ഈ ബാറ്ററി പായ്ക്കില്‍ കമ്പനി അവകാശപ്പെടുന്നത്. രണ്ട് ബാറ്ററി പായ്ക്കുകളും DC ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്നു.

7 മിനിറ്റിനുള്ളില്‍ 10 ശതമാനം മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ കഴിയും. അതേസമയം 7.2 kW എസി ചാര്‍ജറിന് 0 മുതല്‍ 100 ശതമാനം വരെ ബാറ്ററി റീചാര്‍ജ് ചെയ്യാന്‍ 3 മണിക്കൂറും 36 മിനിറ്റും എടുക്കും. 45 കണക്റ്റഡ് ഫീച്ചറുകളുള്ള ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സെഗ്മെന്റ്-ഫസ്റ്റ് ടെലിമാറ്റിക്സ് ടെക്, പ്രൊജക്ടര്‍ ഹെഡ്ലൈറ്റുകള്‍, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ലെതറെറ്റ് സീറ്റുകള്‍, മൗണ്ടഡ് കണ്‍ട്രോളുകളുള്ള സ്റ്റിയറിംഗ് വീല്‍ തുടങ്ങിയവയാണ് ഇലക്ട്രിക് ഹാച്ച്ബാക്കിന്റെ ചില ഫീച്ചര്‍ ഹൈലൈറ്റുകള്‍. അഞ്ച് നിറങ്ങളില്‍ ഈ ഇവി സ്വന്തമാക്കാന്‍ സാധിക്കും.

Article Published On: Saturday, May 13, 2023, 12:15 [IST]
English summary
Tata motors aiming more profit from coming year
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X