ടാറ്റയും ഭാരത് പെട്രോളിയവും ഒന്നിക്കുന്നു; അടുത്ത വർഷം സ്ഥാപിക്കുന്നത് 7000 ഇവി ചാർജറുകൾ

ഭാരത് പെട്രോളിയവും ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റിയും (ടിപിഇഎം) അടുത്ത വർഷത്തോടെ രാജ്യത്തുടനീളം 7,000 ഇവി ചാർജറുകൾ സ്ഥാപിക്കാനുള്ള കരാറിൽ ഒപ്പുവച്ചിരിക്കുകയാണ്. ഇതിൻ്റെ ഭാഗമായി കാർ നിർമ്മാതാക്കൾ BPCL-ന്റെ ഇന്ധന സ്റ്റേഷൻ ശൃംഖലയെ പ്രയോജനപ്പെടുത്തുകയും ടാറ്റ EV ഉടമകൾ പതിവായി വരുന്ന സ്ഥലങ്ങളിൽ ചാർജറുകൾ സ്ഥാപിക്കുന്നതിന് ഇന്ത്യൻ റോഡുകളിലെ 1.15 ലക്ഷം ടാറ്റ EV-കളിൽ നിന്നുള്ള സ്ഥിതിവിവരക്കണക്കുകൾ ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്.

മൊത്തത്തിലുള്ള ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനായി ബിപിസിഎൽ ഉപയോഗ സ്ഥിതിവിവരക്കണക്കുകളും ശേഖരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ, ടാറ്റ ഇവി ഉപയോക്താക്കൾക്കുള്ള ഇടപാടുകൾ ലളിതമാക്കുകയും സൗകര്യപ്രദമായ പേയ്‌മെന്റ് സംവിധാനത്തിനായി ഒരു കോ-ബ്രാൻഡഡ് RFID കാർഡ് അവതരിപ്പിക്കുന്നത് കമ്പനിയുടെ പരീക്ഷണത്തിൽ ഇരിക്കുകയാണ്.

Tata Motors And Bharat Petroleum Combined 7000 EV Chargers

ബിപിസിഎല്ലിന് നിലവിൽ 21,000 ഇന്ധന സ്റ്റേഷനുകളാണ് രാജ്യവ്യാപകമായി ഉളളത്. അടുത്ത വർഷത്തോടെ 7,000 ഇവി ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്, കൂടാതെ റേഞ്ച് ആശങ്കകൾ പരിഹരിക്കുന്നതിനായി പ്രധാന ഹൈവേകളിൽ 30,000 കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന 90 ഇലക്ട്രിക് വെഹിക്കിൾ ഫാസ്റ്റ് ചാർജിംഗ് ഹൈവേ കോറിഡോറുകൾ ആരംഭിക്കും.

നിലവിൽ ഇന്ത്യൻ വിപണിയിൽ ഇലക്ട്രിക് വാഹന സെഗ്മെന്റിൽ മുന്നിൽ നിൽക്കുന്നത് ടാറ്റ മോട്ടോർസാണ്. പുതിയ മോഡലുകൾ പുറത്ത് കൊണ്ടുവരാനുള്ള സ്ഥിരമായ ശ്രമങ്ങൾക്കൊപ്പം മുമ്പേറായി നീങ്ങുന്നതിന്റെ നേട്ടവും കമ്പനിക്ക് അനുകൂലമായി പ്രവർത്തിക്കുന്നു. നിലവിൽ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇവി ബ്രാൻഡിന്റെ കിരീടവും കമ്പനി സ്വന്തമാക്കി.

കൺസെപ്റ്റ് രൂപത്തിൽ കഴിഞ്ഞ വർഷം ആദ്യമായി പ്രദർശിപ്പിച്ച കർവ്വ് ഇവിയാവും പഞ്ച് ഇവിയുടെ ലോഞ്ചിന് ശേഷം എത്തുന്ന അടുത്ത മോഡൽ. കൂപ്പെ ടൈപ്പ് എസ്‌യുവി പോലുള്ള ഡിസൈൻ ഫീച്ചർ ചെയ്യുന്ന കർവ്വ് ഇവി സിംഗിൾ ചാർജിൽ 400 - 500 കിലോമീറ്റർ വരെ ഡ്രൈവിംഗ് റേഞ്ച് നൽകും എന്ന് പ്രതീക്ഷിക്കാം. വാഹനത്തിന്റെ കൃത്യമായ ലോഞ്ച് ടൈംലൈൻ ഏകദേശം 2024 മധ്യത്തിലായിരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

ടാറ്റ മോട്ടോർസിന്റെ ഫാമിലിയിൽ നിന്നുള്ള മറ്റൊരു പ്രമുഖ ഇവി ലോഞ്ച് ആയിരിക്കും ഹാരിയർ ഇവിയുടേത്. 2023 ഓട്ടോ എക്‌സ്‌പോയിൽ, കൺസെപ്റ്റ് അവതാറിൽ പ്രദർശിപ്പിച്ച ഇവി എസ്‌യുവി, ബ്രാൻഡിന്റെ ഒമേഗ ആർക്ക് പ്ലാറ്റ്‌ഫോമിന്റെ കാര്യമായി പരിഷ്‌ക്കരിച്ചതും മാറ്റങ്ങൾ വരുത്തിയതുമായ ഇലക്ട്രിക് നിർദ്ദിഷ്ട പതിപ്പിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും.

ആള്‍ട്രോസ്, പഞ്ച്, നെക്‌സോണ്‍ എന്നിവക്ക് ശേഷം 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് ലഭിക്കുന്ന ടാറ്റ കാറുകളായി മാറിയിരിക്കുകയാണ് ഹാരിയറും സഫാരിയുമിപ്പോള്‍. ടാറ്റയുടെ മറ്റ് രണ്ട് മോഡലുകളായ ടിയാഗോയും ടിഗോറും സേഫ്റ്റിയുടെ കാര്യത്തില്‍ അത്ര മോശക്കാരല്ല. ഈ രണ്ട് മോഡലുകളും ക്രാഷ് ടെസ്റ്റില്‍ 4 സ്റ്റാറാണ് സ്വന്തമാക്കിയത്. പുതിയ ടാറ്റ ഹാരിയര്‍, സഫാരി മോഡലുകള്‍ ഗ്ലോബല്‍ NCAP-ന്റെ പുതിയതും കൂടുതല്‍ കര്‍ശനവുമായ പ്രോട്ടോക്കോള്‍ അനുസരിച്ചാണ് പരീക്ഷിച്ചത്.

2022ല്‍ മാത്രമാണ് ഇത് പ്രാബല്യത്തില്‍ വന്നത്. ഇതില്‍ ഏറ്റവും ഉയര്‍ന്ന സ്റ്റാര്‍ റേറ്റിംഗ് സ്‌കോര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്ക് കാല്‍നടയാത്രക്കാര്‍ക്കുള്ള സംരക്ഷണവും സൈഡ് ഇംപാക്ട് പോള്‍ പ്രൊട്ടക്ഷന്‍ മൂല്യനിര്‍ണയവും ആവശ്യമാണ്. ടാറ്റ സഫാരി നേരിട്ട് ഏറ്റുമുട്ടുന്ന മഹീന്ദ്ര XUV700 പക്ഷേ GNCAP-ന്റെ പഴയ പ്രോട്ടോക്കോള്‍ പ്രകാരമാണ് 5 സ്റ്റാര്‍ നേടിയതെന്ന് പ്രത്യേകം ശ്രദ്ധിക്കണം.

ഈ വര്‍ഷാവസാനം ഭാരത് NCAP സജീവമാക്കുന്നതിന് മുന്നോടിയായി ഗ്ലോബല്‍ NCAP-ന്റെ സേഫര്‍ കാര്‍സ് ഫോര്‍ ഇന്ത്യ കാമ്പെയ്‌നിലെ അന്തിമ ഫലങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. പുതിയ ടാറ്റ ഹാരിയറും സഫാരിയും മുതിര്‍ന്നവരുടെ സുരക്ഷയ്ക്കായി 34 പോയിന്റില്‍ 33.05 പോയിന്റാണ് നേടിത്. ക്രാഷ് ടെസ്റ്റില്‍ എസ്‌യുവി ഇരട്ടകള്‍ ഡ്രൈവറുടെയും യാത്രക്കാരന്റെയും തലയ്ക്കും കഴുത്തിനും മികച്ച സംരക്ഷണം ഉറപ്പാക്കി.

ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും നെഞ്ചിന്റെ മതിയായ സംരക്ഷണമുണ്ടെന്നാണ് വിലയിരുത്തല്‍. സൈഡ് ഇംപാക്ട് ടെസ്റ്റില്‍ ഹാരിയര്‍, സഫാരി ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകള്‍ തല, നെഞ്ച്, ഉദരം, ഇടുപ്പ് എന്നിവയ്ക്ക് മികച്ച സംരക്ഷണം പ്രകടമാക്കി. ഇരു എസ്‌യുവികളിലും കര്‍ട്ടന്‍ എയര്‍ബാഗുകള്‍ സജ്ജീകരിച്ചിരിക്കുന്ന കാര്യം ഈ സമയം ഓര്‍മിപ്പിക്കുന്നു. രണ്ട് എസ്‌യുവികളുടേയും കരുത്തുറ്റ ബോഡിഷെല്‍ സ്ഥിരതയുള്ളതും കൂടുതല്‍ ലോഡിംഗുകളെ ചെറുക്കാന്‍ കഴിവുള്ളതും അവയുടെ ഘടനാപരമായ സമഗ്രതയ്ക്കും സേഫ്റ്റി പെര്‍ഫോമന്‍സിനും അടിവരയിടുന്നു.

More from DriveSpark

Article Published On: Sunday, December 10, 2023, 17:00 [IST]
English summary
Tata motors and bharat petroleum combined setup 7000 ev chargers across india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X