വല്ലാത്ത ചെയ്ത്തായിപ്പോയി ടാറ്റേ; നെക്‌സോണിനും പഞ്ചിനും ഹരിയാറിനുമുൾപ്പെടെ വില കൂട്ടി

ടാറ്റ മോട്ടോര്‍സ് ഇപ്പോള്‍ പഴയ ടാറ്റ മോട്ടോര്‍സ് അല്ല. 2022 ഡിസംബറില്‍ വില്‍പ്പനയുടെ കാര്യത്തില്‍ ഹ്യുണ്ടായിയെ പിന്തള്ളി ടാറ്റ രണ്ടാം സ്ഥാനം പിടിച്ചെടുത്തിരുന്നു. പോയ മാസം വീണ്ടും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെങ്കിലും നിലവില്‍ രാജ്യത്ത് ഏറ്റവുമധികം കാറുകള്‍ വിറ്റഴിക്കുന്ന ബ്രാന്‍ഡുകളിലൊന്നാണ് ടാറ്റ.

അള്‍ട്രോസ് ഇവി ഉള്‍പ്പെടെ നിരവധി മോഡലുകള്‍ ടാറ്റ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ പോകുന്ന പുതിയ കാറുകളുടെ ലൈനപ്പില്‍ അണിനിരക്കുന്നുണ്ട്. ആഭ്യന്തര കാര്‍ നിര്‍മാതാവ് ഇപ്പോള്‍ തങ്ങളുടെ മോഡല്‍ നിരയിലാകെ വില വര്‍ധനവ് നടപ്പാക്കിയിരിക്കുകയാണ്. ടാറ്റ കാറുകളുടെ ഏറ്റവും പുതിയ വില വിവരങ്ങളെ കുറിച്ചാണ് ഈ ലേഖനത്തില്‍ പറയുന്നത്. ടാറ്റയുടെ കുഞ്ഞന്‍ ഹാച്ച്ബാക്കായ ടിയാഗോയുടെ വിലയില്‍ നിന്ന് തന്നെ നമുക്ക് ആരംഭിക്കാം. എല്ലാ വേരിയന്റുകളിലും 9,000 രൂപയുടെ മിനിമം വില വര്‍ധനവാണ് നടപ്പാക്കിയിരിക്കുന്നത്.

വല്ലാത്ത ചെയ്ത്തായിപ്പോയി ടാറ്റേ; നെക്‌സോണിനും പഞ്ചിനും ഹരിയാറിനുമുൾപ്പെടെ വില കൂട്ടി

പുതിയ ടാറ്റ ടിയാഗോക്ക് ഇപ്പോള്‍ 5.54 ലക്ഷം രൂപയില്‍ (എക്‌സ്-ഷോറൂം) നിന്നാണ് വില ആരംഭിക്കുന്നത്. ഇത് 7.70 ലക്ഷം രൂപ (എക്‌സ്-ഷോറൂം) വരെ ഉയരുന്നു. ടിയാഗോ എന്‍ആര്‍ജിക്കും 15,000 രൂപ വരെ വില വര്‍ധിച്ചിട്ടുണ്ട്. 10,000 രൂപയാണ് മിനിമം വര്‍ധന. 6.20 ലക്ഷം രൂപയാണ് പുതിയ എക്‌സ്-ഷോറൂം വില. ടോപ് എന്‍ഡ് വേരിയന്റിന് 8.90 ലക്ഷം രൂപയാണ് വില. തിരഞ്ഞെടുക്കുന്ന വേരിയന്റിനെ ആശ്രയിച്ച് ടാറ്റ ആള്‍ട്രോസിനും ടാറ്റ പഞ്ചിനും ഇപ്പോള്‍ യഥാക്രമം 15,000 രൂപയും 10,000 രൂപയും വരെ കൂടിയിട്ടുണ്ട്.

6.45 ലക്ഷം രൂപ (എക്‌സ്-ഷോറൂം) മുതല്‍ 10.40 ലക്ഷം രൂപ (എക്‌സ്-ഷോറൂം) വരെയാണ് ടാറ്റ ആള്‍ട്രോസിന്റെ വില. 6 ലക്ഷം രൂപയില്‍ (എക്‌സ്-ഷോറൂം) നിന്ന് തുടങ്ങി 9.47 ലക്ഷം രൂപ (എക്‌സ്-ഷോറൂം) വരെയാണ് ടാറ്റ പഞ്ചിന്റെ വില പോകുന്നത്. പെട്രോള്‍, സിഎന്‍ജി, ഇലക്ട്രിക് എന്നിങ്ങനെ മൂന്ന് പവര്‍ട്രെയിന്‍ ഓപ്ഷനില്‍ ലഭ്യമാകുന്ന ടാറ്റ ടിഗോര്‍ സെഡാന്റെ വില 6.62 ലക്ഷം രൂപ മുതല്‍ (എക്‌സ്-ഷോറൂം) ആണ് ആരംഭിക്കുന്നത്.

ടോപ് സ്‌പെക് വേരിയന്റിന് 7.95 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വില. മോഡലിന് 12,000 രൂപ മുതല്‍ 15,000 രൂപയാണ് കൂടിയിരിക്കുന്നത്. വിപണിയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എസ്‌യുവികളിലൊന്നായ നെക്സോണ്‍ എസ്‌യുവിക്ക് ടാറ്റ 17,000 രൂപ വരെയാണ് വില വര്‍ധിപ്പിച്ചത്. 7.80 ലക്ഷം രൂപ (എക്‌സ്-ഷോറൂം) മുതലാണ് ഇപ്പോള്‍ ഇതിന്റെ വില ആരംഭിക്കുന്നത്. ടാറ്റയില്‍ നിന്നുള്ള വലിയ എസ്‌യുവികളായ ഹാരിയറിനും സഫാരിക്കും വില വര്‍ധിച്ചത് 25,000 രൂപ വരെയാണ്.

15 ലക്ഷം രൂപ മുതലാണ് ടാറ്റ ഹാരിയറിന്റെ വില ആരംഭിക്കുന്നത്. അതേസമയം 15.65 ലക്ഷം രൂപ മുതലാണ് (എക്‌സ്-ഷോറൂം) സഫാരിയുടെ വില തുടങ്ങുന്നത്. ഇലക്ട്രിക് വാഹന വിപണിയില്‍ നിന്ന് മഹീന്ദ്രയടക്കമുള്ള എതിരാളികളില്‍ നിന്ന് ഉയരുന്ന വെല്ലുവിളികള്‍ മറികടക്കാന്‍ കച്ചകെട്ടിയാണ് ടാറ്റ നില്‍ക്കുന്നത്. വിപണിയില്‍ പുതിയ കമ്പനികളുടെ കടന്ന് വരവ് കൂടിയതോടെ തങ്ങളുടെ മോഡല്‍ നിര വിപുലീകരിക്കുന്നതിന്റെ സൂചനകള്‍ 2023 ഓട്ടോ എക്സ്പോ വേദിയില്‍ ടാറ്റ നല്‍കിയിരുന്നു.

സര്‍പ്രൈസായി ഹാരിയര്‍ ഇലക്ട്രിക് എസ്‌യുവി അവതരിപ്പിച്ച ടാറ്റ സിയറയുടെ കണ്‍സെപ്റ്റ് മോഡലും പ്രദര്‍ശിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം ടാറ്റയുടെ ഇലക്ട്രിക് വാഹന നിരയിലെ ഏറ്റവും താങ്ങാവുന്ന ഓഫറായ ടാറ്റ ടിയാഗോ ഇലക്ട്രിക് ഹാച്ച്ബാക്കിന്റെ ടെലിവറി ടാറ്റ ആരംഭിച്ചിരുന്നു. രാജ്യത്തെ 133 നഗരങ്ങളിലായി 2,000 യൂണിറ്റുകള്‍ അടങ്ങുന്ന ആദ്യ ബാച്ചിന്റെ താക്കോല്‍ ടാറ്റ കൈമാറി. നെക്‌സോണ്‍ ഇവി, ടിഗോര്‍ ഇവി എന്നിവക്ക് ശേഷം പാസഞ്ചര്‍ വാഹന വിഭാഗത്തില്‍ ടാറ്റ മേട്ടോര്‍സ് നിരത്തിലെത്തിക്കുന്ന മൂന്നാമത്തെ ഇലക്ട്രിക് കാറാണ് ടാറ്റ ടിയാഗോ ഇവി.

കഴിഞ്ഞ വര്‍ഷമാണ് ടാറ്റ ഞെട്ടിക്കുന്ന പ്രാരംഭ വിലയില്‍ ടാറ്റ ടിയാഗോ ഇവി അവതരിപ്പിച്ചത്. 5 സീറ്റര്‍ ഇവിയുടെ ബുക്കിംഗ് ആരംഭിച്ചപ്പോള്‍ കണ്ണഞ്ചിപ്പിക്കുന്ന പ്രതികരണമാണ് കസ്റ്റമേഴ്സില്‍ നിന്നുണ്ടായത്. ഒരു ദിവസം കൊണ്ട് ടാറ്റ ടിയാഗോ ഇവിക്ക് 10,000 യൂണിറ്റ് ബുക്കിംഗ് ലഭിച്ചു. റെക്കോഡ് ബുക്കിംഗ് ലഭിച്ചതോടെ കാറിന് നല്‍കിയ പ്രത്യേക പ്രാരംഭ വില 10,000 അധിക കസ്റ്റമേഴ്സിന് കൂടി നല്‍കാന്‍ ടാറ്റ തീരുമാനിച്ചു.

Most Read Articles

Malayalam
English summary
Tata motors car prices increased upto rs 25000 see new price list of nexon harrier punch tiago
Story first published: Saturday, February 4, 2023, 16:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X