'ഞങ്ങളുടെ പരസ്യം ഇങ്ങനെ അല്ല'; എംജിയെ കളിയാക്കിയ വൈറല്‍ പരസ്യം തള്ളി ടാറ്റ

കഴിഞ്ഞ ദിവസം വണ്ടികളുടെ ലോകത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ ഒന്നായിരുന്നു ടാറ്റ, എംജി എന്നീ മുന്‍നിര വാഹന നിര്‍മാതാക്കളുടെ 'പരസ്യ'പ്പോര്. കഴിഞ്ഞ ദിവസം വിപണിയിലെത്തിയ എംജിയുടെ കുഞ്ഞന്‍ ഇവി 'കോമെറ്റിനെ' ഒന്ന് കുത്തി ടാറ്റ ഡീലര്‍ഷിപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട പരസ്യമാണ് വന്‍ പോരിന് കളമൊരുക്കിയത്.

'ഒരു കാര്‍ സ്വന്തമാക്കൂ ഒരു കാര്‍ട്ടൂണ്‍ അല്ല' എന്നതായിരുന്നു ഈ യുദ്ധത്തിന് തുടക്കം കുറിച്ച ആദ്യ പരസ്യ വാചകം. ടാറ്റ ഇവികളുടെ പ്രായോഗികത ഉയര്‍ത്തിക്കാട്ടാനായിരുന്നു പരസ്യത്തിലൂടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവര്‍ ഉദ്ദേശിച്ചത്. അതിനൊപ്പം പ്ലേഫുള്‍ കാര്‍ട്ടൂണ്‍ ടൈപ്പ് വാഹനമായ എംജി കോമെറ്റിനെ ചെറുതായി ഒന്ന് കളിയാക്കി. എന്നാല്‍ ഇത് കണ്ടതോടെ പിന്നാലെ എംജിയുടേതെന്ന രീതിയില്‍ മറുപടിയും വന്നു.

tata vs mg electric cars-ad war

'സെക്സിയായ എന്തെങ്കിലും ഡ്രൈവ് ചെയ്യുക ടാക്സിക്ക് ടാറ്റ പറയുക ' എന്നായിരുന്ന എംജി കോമറ്റിന്റെ പരസ്യമെന്ന രീതിയില്‍ മറുപടി വന്നത്. 'ഓള്‍ഡ് സ്‌കൂള്‍', 'ടാക്‌സി' എന്നീ വിശേഷണങ്ങളായിരുന്നു വൈറല്‍ ചിത്രങ്ങളില്‍ ടാറ്റ ടിയാഗോ ഇവിക്ക് ചാര്‍ത്തി നല്‍കിയ വിശേഷണങ്ങള്‍. രണ്ട് പരിചയ സമ്പന്നരായ കോര്‍പറേറ്റുകളുടെ ഭാഗത്ത് നിന്ന് ഇത്തരത്തില്‍ നടപടികളുണ്ടാകുന്നത് അപക്വമെന്നും മോശമെന്നുമുള്ള രീതിയില്‍ പ്രതികരണങ്ങള്‍ ഉയര്‍ന്നു.

ഈ സാഹചര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ടാറ്റ മോട്ടോര്‍സ്. സോഷ്യല്‍ മീഡിയയില്‍ വൈറലായ ചിത്രം കമ്പനി സൃഷ്ടിക്കുകയോ വിതരണം ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് അടിവരയിടുകയാണ് ടാറ്റ മോട്ടോര്‍സ്. ഒപ്പം തന്നെ തങ്ങള്‍ ധാര്‍മ്മിക ബിസിനസ് രീതികളാണ് പിന്തുടരുന്നതെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി. രണ്ട് ദിവസം മുമ്പാണ് രണ്ട് ഡോറുകളും നാല് സീറ്റുകളുള്ള എംജി കോമെറ്റ് വിപണിയില്‍ എത്തിയത്.

tata vs mg electric cars-ad war

രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന വിലയില്‍ ലഭ്യമാകുന്ന ഇലക്ട്രിക് കാറെന്ന ഖ്യാതി ഇത് സ്വന്തമാക്കി.ഇതുവരെ ടാറ്റ ടിയാഗോ ഇവിയായിരുന്നു ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ വാങ്ങാന്‍ സാധിക്കുന്ന ഇവി എന്ന പട്ടം കൈയടക്കി വെച്ചിരുന്നത്. ടാറ്റ ടിയാഗോ ഇവിയും എംജി കോമെറ്റ് ഇവിയും നേരിട്ടുള്ള എതിരാളികള്‍ അല്ല.

എന്നിരുന്നാലും ഈ പ്രൈസ് റേഞ്ചില്‍ ഇരു മോഡലുകളും തമ്മില്‍ പോരാടുമെന്നും കോമെറ്റിന്റെ വരവ് ടിയാഗോ ഇവിക്ക് ചെറിയ 'അടി' ആണെന്നുമുള്ള കാര്യം പരസ്യമായ രഹസ്യമാണ്. 7.98 ലക്ഷം രൂപ എക്സ്‌ഷോറൂം വിലയിലാണ് എംജി കോമറ്റ് അവതരിപ്പിച്ചിരിക്കുന്നത്. അതേസമയം 8.60 ലക്ഷം രൂപ മുതലാണ് ടാറ്റ ടിയാഗോ ഇവിയുടെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്.

mg comet ev vs tata tiago ev

'ഞങ്ങളുടെ വാഹനവും മറ്റൊരു നിര്‍മാതാവിന്റെ അടുത്തിടെ പുറത്തിറക്കിയ മറ്റൊരു ഉല്‍പ്പന്നവും അരോചകമായ രീതിയില്‍ ചിത്രീകരിക്കുന്ന ഒരു ചിത്രം വാട്ട്‌സ്ആപ്പിലും മറ്റ് നിരവധി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പ്രചരിക്കുന്നതായി ഞങ്ങളുടെ ശ്രദ്ധയില്‍പെട്ടു. ഇതിനെക്കുറിച്ച് നിരവധി പേരാണ് ഞങ്ങളോട് ചോദ്യങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. അതിനാല്‍ ഈ ചിത്രം ഞങ്ങള്‍ സൃഷ്ടിച്ചതോ വിതരണം ചെയ്യുന്നതോ അല്ലെന്ന് വ്യക്തമാക്കാന്‍ ഈ അവസരം ഉപയോഗപ്പെടുത്തുന്നു' കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

'ടാറ്റ മോട്ടോര്‍സ് ഒരു ശക്തമായ പെരുമാറ്റച്ചട്ടത്താല്‍ നിയന്ത്രിക്കപ്പെടുകയും ധാര്‍മ്മിക ബിസിനസ് രീതികള്‍ പിന്തുടരുകയും ചെയ്യുന്നു. ഞങ്ങളുടെ ചാനല്‍ പാര്‍ട്‌നര്‍മാരുമായും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്' ടാറ്റ കൂട്ടിച്ചേര്‍ത്തു. ഈ ഒരു സാഹചര്യത്തില്‍ എംജിയുടേതെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട ചിത്രങ്ങള്‍ ബ്രാന്‍ഡില്‍ നിന്നുള്ളതല്ലെന്ന് നമുക്ക് അനുമാനിക്കാം.

വിവാദങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാന്‍ ഒരുങ്ങുന്നവര്‍ക്ക് ബജറ്റ് വിലയില്‍ കൂടുതല്‍ ഓപ്ഷന്‍സ് വിപബണിയില്‍ എത്തുന്നത് സന്തോഷകരമാണ്. 12 ലക്ഷം രൂപക്ക് താഴെ വിലയില്‍ എംജി കോമെറ്റ് ഇവി, ടാറ്റ ടിയാഗോ ഇവി, സിട്രണ്‍ eC3 എന്നീ മോഡലുകള്‍ ഇന്നുണ്ട്. സമീപഭാവിയില്‍ കൂടുതല്‍ മോഡലുകള്‍ കൂടി എത്തുന്നതോടെ ഇന്ത്യന്‍ നിരത്തുകള്‍ ഇവികള്‍ കൈയ്യടക്കുമെന്നാണ് തോന്നുന്നത്.

Image Source: Whatsapp

Article Published On: Friday, April 28, 2023, 18:27 [IST]
English summary
Tata motors denied viral advertisement mocking mg comet ev
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X