സിയറ കണ്‍സെപ്റ്റിന് പിന്നില്‍ രത്തന്‍ ടാറ്റയുടെ ബുദ്ധിയും; പിന്നെങ്ങനെ ഹിറ്റാകാതിരിക്കും

2023 ഓട്ടോ എക്‌സ്‌പോയില്‍ ടാറ്റ മോട്ടോര്‍സ് സിയറ കണ്‍സെപ്റ്റ് കാര്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ രത്തന്‍ ടാറ്റക്കും സിയറ എന്ന മോഡലും തമ്മില്‍ അഭ്യേദ്യമായ ഒരു ബന്ധമുണ്ട്. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് രത്തന്‍ ടാറ്റ കമ്പനിയുടെ ചെയര്‍മാന്‍ പദം ഏറ്റെടുത്ത കാലത്തായിരുന്നു സിയറയുടെ ലോഞ്ച്.

സിയറ കണ്‍സെപ്റ്റിന് പിന്നില്‍ രത്തന്‍ ടാറ്റയുടെ ബുദ്ധിയും; പിന്നെങ്ങനെ ഹിറ്റാകാതിരിക്കും

4x4 ഓപ്ഷനും മികച്ച പെര്‍ഫോമന്‍സുമായി എത്തി വാഹനപ്രേമികള്‍ക്കിടയില്‍ തരംഗമായി മാറിയ സിയറക്ക് ടാറ്റ മോട്ടോര്‍സിന്റെ ചരിത്രത്തില്‍ വളരെ ശ്രദ്ധേയമായ ഒരു സ്ഥാനമാണുള്ളത്. 2023 ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച സിയറ കണ്‍സെപ്റ്റ് ഇവി 2024 അവസാനമോ 2025ന്റെ തുടക്കത്തിലോ ഇത് വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. ഈ എസ്‌യുവിയുടെ ഐസിഇ വേരിയന്റും വിപണിയില്‍ ലഭ്യമാക്കാന്‍ ടാറ്റക്ക് പ്ലാനുണ്ട്.

സിയറ കണ്‍സെപ്റ്റിന് പിന്നില്‍ രത്തന്‍ ടാറ്റയുടെ ബുദ്ധിയും; പിന്നെങ്ങനെ ഹിറ്റാകാതിരിക്കും

എന്നാല്‍ മുന്‍കാലത്ത് ടാറ്റ സിയറ ഡീസല്‍ പവര്‍ട്രെയിന്‍ ഓപ്ഷനില്‍ മാത്രമായിരുന്നു വാഗ്ദാനം ചെയ്തിരുന്നത് എന്നോര്‍ക്കണം. ഇപ്പോള്‍ ടാറ്റ സിയറ കണ്‍സെപ്റ്റ് കാര്‍ എങ്ങനെയാണ് രൂപപ്പെട്ട് വന്നതെന്ന് വ്യക്തമാക്കുകയാണ് ടാറ്റയുടെ ഗ്ലോബല്‍ ഡിസൈന്‍ വൈസ് പ്രസിഡന്റ് മാര്‍ട്ടിന്‍ ഉഹ്‌ലാരിക്. ഒരു അഭിമുഖത്തില്‍ അദ്ദേഹം രത്തന്‍ ടാറ്റക്ക് സിയറ കണ്‍സെപ്റ്റ് മോഡലില്‍ നല്‍കിയ സംഭാവനകളും പറയുന്നുണ്ട്.

സിയറ കണ്‍സെപ്റ്റിന് പിന്നില്‍ രത്തന്‍ ടാറ്റയുടെ ബുദ്ധിയും; പിന്നെങ്ങനെ ഹിറ്റാകാതിരിക്കും

കട്ടിയുള്ള ബി-പില്ലറും പിന്‍വശത്തെ റാപ്പ് എറൗണ്ട് വിന്‍ഡോയും നിലനിര്‍ത്താന്‍ രത്തന്‍ ടാറ്റ ആവശ്യപ്പെട്ടിരുന്നതായി മാര്‍ട്ടിന്‍ പറഞ്ഞു. യഥാര്‍ത്ഥ സിയറയുടെ ചില പ്രധാന ഡിസൈന്‍ ഹൈലൈറ്റുകളിലേക്ക് ഇത് വെളിച്ചം വീശുന്നതിനാല്‍ ഇത് ഒരു സാധാരണ നിര്‍ദേശം മാത്രമായി കണക്കാക്കാന്‍ സാധിക്കുമായിരുന്നില്ല. പ്രായം നമ്മുടെ മനസ്സിനെ ബാധിക്കുമെന്ന് ചിലര്‍ പറയുന്നത് രത്തന്‍ ടാറ്റയുടെ കാര്യത്തില്‍ തെറ്റാണ്. ബുദ്ധിശക്തിയുടെയും ഓര്‍മയുടെയും കാര്യത്തില്‍ രത്തന്‍ ടാറ്റ ഈ പ്രായത്തിലും നമ്മെ വിസ്മയിപ്പിക്കുന്നു.

സിയറ കണ്‍സെപ്റ്റിന് പിന്നില്‍ രത്തന്‍ ടാറ്റയുടെ ബുദ്ധിയും; പിന്നെങ്ങനെ ഹിറ്റാകാതിരിക്കും

സിയറ കണ്‍സെപ്റ്റിനായി അദ്ദേഹം നല്‍കിയ നിര്‍ദേശങ്ങള്‍ നിമിത്തം മുന്‍ഗാമിയുടെ യഥാര്‍ത്ഥ സത്ത കണ്‍സെപ്റ്റ് മോഡലിലും കൊണ്ടുവരാന്‍ ടാറ്റക്ക് സാധിച്ചു. മൂന്ന് പതിറ്റാണ്ട് മുമ്പ് എസ്യുവികളുടെ വിജയത്തിന് സംഭാവന നല്‍കിയ സിഗ്‌നേച്ചര്‍ ഫീച്ചറുകളുമായി ആധുനിക ഡിസൈന്‍ തീമുകള്‍ സമന്വയിപ്പിക്കാന്‍ ഇത് ഡിസൈന്‍ ടീമിനെ അനുവദിച്ചു. ഡിസൈന്‍ സ്റ്റുഡിയോ സന്ദര്‍ശിച്ച വേളയിലാണ് രത്തന്‍ ടാറ്റ സിയറ കണ്‍സെപ്റ്റ് കാറിന് വേണ്ട തന്റെ ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കിയത്.

സിയറ കണ്‍സെപ്റ്റിന് പിന്നില്‍ രത്തന്‍ ടാറ്റയുടെ ബുദ്ധിയും; പിന്നെങ്ങനെ ഹിറ്റാകാതിരിക്കും

എസ്‌യുവി കണ്‍സെപ്റ്റ് അദ്ദേഹത്തിന് നന്നായി ഇഷ്ടപ്പെടുകയും പുതിയ അവതാരത്തില്‍ അത് വലിയ വിജയമാകുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. റാപ് എറൗണ്ട് ഗ്ലാസ് നിലനിര്‍ത്താനും ബി-പില്ലര്‍ വളരെ ചെറുതാക്കരുതെന്നും അദ്ദേഹം ഡിസൈന്‍ ടീമിനോട് പ്രത്യേകം ആവശ്യപ്പെട്ടിരുന്നു. രത്തന്‍ ടാറ്റയുടെ ഉപദേശ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചതോടെ 2023 ഓട്ടോ എക്‌സ്‌പോയില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ നേടിയ കണ്‍സെപ്റ്റ് കാറുകളില്‍ ഒന്നായി ടാറ്റ സിയറ ഇവി മാറി.

സിയറ കണ്‍സെപ്റ്റിന് പിന്നില്‍ രത്തന്‍ ടാറ്റയുടെ ബുദ്ധിയും; പിന്നെങ്ങനെ ഹിറ്റാകാതിരിക്കും

ആഗോള തലത്തില്‍ തന്നെ വാഹന നിര്‍മാതാക്കള്‍ തങ്ങളുടെ പഴയ നെയിംപ്ലെയിറ്റുകളെ പുത്തന്‍ അവതാരത്തില്‍ വിപണിയില്‍ ഇറക്കുകയാണ്. ഇന്ത്യയിലും ഈ ട്രെന്‍ഡ് ഇപ്പോള്‍ കണ്ടുവരുന്നു. സഫാരിയുടെ വിജയം സിയറ പോലുള്ള മറ്റ് പഴയ പടക്കുതിരകള്‍ക്ക് റീഎന്‍ട്രി നല്‍കാന്‍ ടാറ്റക്ക് ആത്മവിശ്വാസം നല്‍കുന്നു. ടാറ്റയിലെ ഡിസൈന്‍ ടീം ഒറിജിനല്‍ സിയറയുടെ കാതലായ കാര്യങ്ങള്‍ നിലനിര്‍ത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതോടൊപ്പം പുതു തലമുറയെ ആകര്‍ഷിക്കുന്ന ഒരു മോഡേണ്‍ പ്രൊഫൈല്‍ സൃഷ്ടിക്കാനും ശ്രദ്ധിച്ചിട്ടുണ്ട്.

സിയറ കണ്‍സെപ്റ്റിന് പിന്നില്‍ രത്തന്‍ ടാറ്റയുടെ ബുദ്ധിയും; പിന്നെങ്ങനെ ഹിറ്റാകാതിരിക്കും

വീതിയുള്ള എല്‍ഇഡി ഡിആര്‍എല്ലുകള്‍, സ്പ്ലിറ്റ് എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, കട്ടിയുള്ള ബോഡി ക്ലാഡിംഗ്, പനോരമിക് സണ്‍റൂഫ് എന്നിവയാണ് മോഡലിന്റെ ചില പ്രധാന ഹൈലൈറ്റുകള്‍. സിയറ ഒരു 3-ഡോര്‍ എസ്‌യുവി യായിരുന്നു. എന്നാല്‍ പുതിയ സിയറ കണ്‍സെപ്റ്റ് 5-ഡോര്‍ ലൈഫ്സ്റ്റൈല്‍ എസ്‌യുവി ഡിസൈനിലാണ് വരുന്നത്. മുന്‍ഗാമിക്ക് ഫിക്‌സഡ് റിയര്‍ വിന്‍ഡോകള്‍ ആണ് ഉണ്ടായിരുന്നതെങ്കില്‍ സിയറ കണ്‍സെപ്റ്റിന് സ്റ്റാന്‍ഡേര്‍ഡ് റോള്‍-അപ്പ്/റോള്‍-ഡൗണ്‍ വിന്‍ഡോകള്‍ ടാറ്റ നല്‍കിയിട്ടുണ്ട്.

സിയറ കണ്‍സെപ്റ്റിന് പിന്നില്‍ രത്തന്‍ ടാറ്റയുടെ ബുദ്ധിയും; പിന്നെങ്ങനെ ഹിറ്റാകാതിരിക്കും

ഒരു ബ്ലാക്ക് പ്ലാസ്റ്റിക് ഫിനിഷറിന്റെ സമര്‍ത്ഥമായി ഉപയോഗപ്പെടുത്തിയതിനാല്‍ റാപ് എറൗണ്ട് ഇഫക്റ്റ് ഇപ്പോഴും അവിടെ കാണാനാകും. ഇത് പനോരമിക് ഗ്ലാസ് സണ്‍റൂഫുമായി തടസ്സമില്ലാത്ത ബന്ധപ്പെടുത്തിയിരിക്കുന്നതിനാല്‍ റാപ് എറൗണ്ട് വിന്‍ഡോയുടെ രൂപവും ഭാവവും ഇവിടെ സൃഷ്ടിക്കപ്പെടുന്നു. നിലവില്‍ പെട്രോള്‍, ഇവി പവര്‍ട്രെയിന്‍ ഓപ്ഷനുകളിലാണ് സിയറ വരാന്‍ സാധ്യത.

സിയറ കണ്‍സെപ്റ്റിന് പിന്നില്‍ രത്തന്‍ ടാറ്റയുടെ ബുദ്ധിയും; പിന്നെങ്ങനെ ഹിറ്റാകാതിരിക്കും

എന്നാല്‍ സിയറ ഇവിക്ക് ടാറ്റ ഡീസല്‍ എഞ്ചിന്‍ നല്‍കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. അങ്ങനെയെങ്കില്‍ ടാറ്റയുടെ വലിയ എസ്‌യുവികളായ ഹാരിയറിലും സഫാരിയിലുമുള്ള ഡീസല്‍ എഞ്ചിന്‍ ആയിരിക്കും സിയറക്ക് തുടിപ്പേകുക. ഇന്ത്യന്‍ വിപണിയിലെ ലൈഫ് സ്‌റ്റൈല്‍ ഓഫ്‌റോഡ് കാറുകളായ മാരുതി സുസുക്കി ജിംനി 5 ഡോര്‍, ഫോഴ്‌സ് ഗൂര്‍ഖ 5 ഡോര്‍, മഹീന്ദ്ര 5 ഡോര്‍ എന്നിവയാകും സിയറയുടെ എതിരാളികള്‍.

Most Read Articles

Malayalam
English summary
Tata motors global design head says ratan tata provided his inputs in sierra concept
Story first published: Friday, January 27, 2023, 12:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X