നോ പ്ലാന്‍സ് ടു ചേഞ്ച്... ഹാരിയറിനും സഫാരിക്കും പെട്രോള്‍ എഞ്ചിന്‍ നല്‍കില്ലെന്ന് ടാറ്റ

ഇന്ത്യന്‍ ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സമൂല മാറ്റങ്ങളിലൂടെയാണ് കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. ആ മാറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നവരില്‍ ഒരാളാണ് ടാറ്റ മോട്ടോര്‍സ്. ഒരു കാലത്ത് ആരും വലിയ വില കൊടുക്കാതിരുന്ന ടാറ്റ ഇന്ന് സ്വന്തമായി ഒരു ഫാന്‍ ബേസ് സൃഷ്ടിച്ചെടുത്തു.

ബോഡി ടൈപ്പിനും പവര്‍ട്രെയിനുകള്‍ക്കും അതീതമായ നിരവധി ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിച്ച് ടാറ്റ മോട്ടോര്‍സ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വ്യവസായത്തിന്റെ വളര്‍ച്ചയില്‍ വലിയ പങ്കുവഹിച്ചു.
ഇന്ത്യയിലെ ജനപ്രിയ ഹാച്ച്ബാക്കുകളില്‍ ഒന്നായ ടാറ്റ ടിയാഗോയാണ് ടാറ്റ മോഡല്‍ നിരയുടെ ഒരറ്റത്ത് സ്ഥാനം പിടിച്ചിരിക്കുന്നത്. ഇത് പിന്നീട് വലിയ എസ്‌യുവികളായ ഹാരിയര്‍, സഫാരി എന്നിവയിലേക്ക് നീളുന്നു. എന്നാല്‍ ടാറ്റയുടെ എല്ലാ മോഡലുകളിലും കമ്പനി എല്ലാ എഞ്ചിന്‍ ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നില്ല എന്ന് നിങ്ങള്‍ക്ക് ശ്രദ്ധിച്ചാല്‍ മനസ്സിലാകും.

നോ പ്ലാന്‍സ് ടു ചേഞ്ച്... ഹാരിയറിനും സഫാരിക്കും പെട്രോള്‍ എഞ്ചിന്‍ നല്‍കില്ലെന്ന് ടാറ്റ

ഉദാഹരണമായി നമുക്ക് ഹാരിയറിനെയും സഫാരിയെയും എടുക്കാം. ഈ രണ്ട് എസ്‌യുവികള്‍ക്കും ഡീസല്‍ എഞ്ചിന്‍ ഓപ്ഷന്‍ മാത്രമാണ് ടാറ്റ നല്‍കുന്നത്. ഇപ്പോള്‍ സഫാരിയിലും ഹാരിയറിലും പെട്രോള്‍ എഞ്ചിന്‍ നല്‍കാന്‍ സാധ്യതയില്ലെന്നാണ് കമ്പനി തന്നെ വ്യക്തമാക്കുന്നത്. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുകയും ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയിലെ ഒന്നാം സ്ഥാനക്കാരും വിപുലമായ CNG വാഹന നിരയുമുള്ള ടാറ്റയുടെ രണ്ട് മുന്‍നിര എസ്‌യുവികളില്‍ എന്തുകൊണ്ടാണ് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷന്‍ ഇല്ലാത്തതെന്ന് നിങ്ങള്‍ക്ക് സംശയം തോന്നിയേക്കാം.

എന്നാല്‍ കമ്പനിക്ക് അതിന് കൃത്യമായ ഉത്തരം ഉണ്ട്. ഹാരിയറിനും സഫാരിക്കും പെട്രോള്‍ എഞ്ചിന്‍ മുന്‍ഗണന നല്‍കുന്ന ഒരു ഉപഭോക്തൃ അടിത്തറയുണ്ടാകാമെന്ന് കമ്പനിയുടെ മാര്‍ക്കറ്റിംഗ്, സെയില്‍സ്, കസ്റ്റമര്‍ സര്‍വീസ് വൈസ് പ്രസിഡന്റ് രാജന്‍ അംബ സമ്മതിക്കുന്നു. എന്നാല്‍ ഈ എസ്‌യുവികളില്‍ എന്തുകൊണ്ടാണ് ഡീസല്‍ എഞ്ചിന്‍ ഓപ്ഷന്‍ മാത്രം നല്‍കിയതെന്നതിനുള്ള വിശദീകരണവും അദ്ദേഹം നമുക്ക് നല്‍കുന്നു.

നോ പ്ലാന്‍സ് ടു ചേഞ്ച്... ഹാരിയറിനും സഫാരിക്കും പെട്രോള്‍ എഞ്ചിന്‍ നല്‍കില്ലെന്ന് ടാറ്റ

'നോക്കൂ, ഞങ്ങള്‍ ഇത് നഷ്ടമുണ്ടാക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. അതില്‍ യാതൊരു സംശയവുമില്ല. എന്നാല്‍ എല്ലാ ഉപഭോക്താക്കളുടെയും പ്രതീക്ഷകള്‍ നിറവേറ്റുന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. അങ്ങനെ ചെയ്താല്‍ അത് ഞങ്ങളുടെ പോര്‍ട്ട്‌ഫോളിയോ സങ്കീര്‍ണമാക്കും. ഒപ്പം തന്നെ ഞങ്ങളുടെ ഡീലര്‍ഷിപ്പ് പങ്കാളികളെ കൈകാര്യം ചെയ്യുന്ന കാര്യത്തിലും ബുദ്ധിമുട്ടുണ്ടാക്കുന്നു' രഞ്ജന്‍ അംബ പറഞ്ഞു. ശാസ്ത്രീയമായ പഠനങ്ങളിലൂടെയും വിശകലനങ്ങളിലൂടെയുമാണ് തങ്ങള്‍ ഏറ്റവും ഉചിതമായ ഒരു ഒരു പോര്‍ട്ട്‌ഫോളിയോ വികസിപ്പിക്കുന്നതെന്ന് രഞ്ജന്‍ ഒരു ദേശീയ മാധ്യമത്തോട് വ്യക്തമാക്കി.

ഹാരിയര്‍, സഫാരി തുടങ്ങിയ മോഡലുകള്‍ തിരഞ്ഞെത്തുന്ന ഉപഭോക്താക്കളില്‍ അധികം പേര്‍ക്കും ഡീസല്‍ എഞ്ചിനുകളോടാണ് താല്‍പര്യമെന്ന് അംബ വിശദീകരിക്കുന്നു. പെട്രോള്‍ എഞ്ചിന്‍ ആവശ്യമുള്ള ഉപഭോക്താക്കള്‍ക്ക് ബദല്‍ മാര്‍ഗമായി ടാറ്റക്ക് മികച്ച വിപണി വിഹിതമുള്ള ഇലക്ട്രിക് വാഹനം തെരഞ്ഞെടുക്കാമല്ലോ എന്നാണ് അദ്ദേഹം ചോദിച്ചത്. 'ഇവി വിപണിയില്‍ കമ്പനി നിക്ഷേപം വര്‍ദ്ധിക്കുന്നതിനാല്‍ ഈ വാഹനങ്ങളുടെ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷന്‍ തേടുന്ന ഉപഭോക്താക്കള്‍ അവയുടെ ഇലക്ട്രിക് പതിപ്പുകളിലേക്ക് പോകാന്‍ പ്രത്യേകിച്ച് കാരണമൊന്നും വേണ്ടെന്ന് തോന്നുന്നു' രഞ്ജന്‍ കൂട്ടിച്ചേര്‍ത്തു.

നോ പ്ലാന്‍സ് ടു ചേഞ്ച്... ഹാരിയറിനും സഫാരിക്കും പെട്രോള്‍ എഞ്ചിന്‍ നല്‍കില്ലെന്ന് ടാറ്റ

ഈ മാസം 18 ന് ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ സമാപിച്ച 2023 ഓട്ടോ എക്‌സ്‌പോയില്‍ ടാറ്റ സര്‍പ്രൈസായി അവതരിപ്പിച്ച ഒരു മോഡലാണ് ടാറ്റ ഹാരിയര്‍ ഇവി. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇലക്ട്രിക് എസ്‌യുവി ഉത്പാദനത്തിന് കയറും. നിലവില്‍ ടാറ്റക്ക് ഇലക്ട്രിക് വാഹന വിപണിയില്‍ മഹീന്ദ്രയില്‍ നിന്നാണ് വെല്ലുവിളി ഉയരുന്നത്. മഹീന്ദ്ര XUV400 പുറത്തിറക്കിയതോടെ ഇവി സെഗ്‌മെന്റില്‍ പോരാട്ടത്തിന് കളമൊരുങ്ങിയിരുന്നു. തങ്ങളുടെ ആദ്യ ഇലക്ട്രിക് കാറിന്റെ കണ്‍സെപ്റ്റ് കാര്‍ ഓട്ടോ എക്‌സ്‌പോയി പ്രദര്‍ശിപ്പിച്ച് രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതിയും അങ്കം കുറിച്ചിരുന്നു.

ഇന്ത്യയില്‍ ഇലക്‌രടിക് കാര്‍ വിപണിയില്‍ മത്സരം മുറുകുകയാണ്. മാരുതിയുടെ ആദ്യ ഇലക്ട്രിക് എസ്‌യുവി 2025-ഓടെ അരങ്ങേറുമെന്നാണ് സൂചന. ഇന്ത്യയില്‍ അടുത്തിടെ പുറത്തിറക്കിയ അയോണിക് 5 ഉള്‍പ്പെടെ രണ്ട് ഇവികള്‍ ഹ്യുണ്ടായി വാഗ്ദാനം ചെയ്യുന്നുണ്ട്. നിലവില്‍ ZS ഇവി വിപണിയില്‍ എത്തിക്കുന്ന എംജി മോട്ടോര്‍ ഉടനെ എംജി എയര്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ എത്തിക്കും. ഫ്രഞ്ച് കമ്പനിയായ സിട്രണ്‍ അടുത്തിടെ സിട്രണ്‍ eC3 ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. 10 ലക്ഷം രൂപയില്‍ താഴെ വില പ്രതീക്ഷിക്കുന്ന കാര്‍ ഫെബ്രുവരിയില്‍ വിപണിയിലെത്തും.

Most Read Articles

Malayalam
English summary
Tata motors has no plans to introduce petrol engines on harrier and safari suv models
Story first published: Thursday, January 26, 2023, 18:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X