ഏപ്രിലിൽ തകർപ്പൻ വിൽപ്പനയും മെയിൽ വില വർധനയും; ടാറ്റ കാറുകൾക്ക് ഈ മാസം മുതൽ ചെലവേറും

ടാറ്റ മോട്ടോർസ് (Tata Motors) 2023 മെയ് 1 മുതൽ ഹാരിയറും (Harrier) സഫാരിയും (Safari) ഒഴികെയുള്ള തങ്ങളുടെ പാസഞ്ചർ വാഹന ശ്രേണിയിലുടനീളം വില വർധന പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ കലണ്ടർ വർഷത്തിൽ കമ്പനി കൊണ്ടുവരുന്ന മൂന്നാമത്തെ വില വർധനയാണിത്.

പുതുക്കിയ വിലകൾ ബ്രാൻഡിന്റെ ICE ശ്രേണിയിലുള്ള കാറുകൾക്കും എസ്‌യുവികൾക്കും മാത്രമേ ബാധതമാവൂ, കമ്പനിയുടെ ഇലക്ട്രിക് മോഡലുകളെ ഇത് ബാധിക്കില്ല. ശരാശരി 0.6 ശതമാനം വില കയറ്റമാണ് ഉണ്ടായിരിക്കുന്നത്, മോഡലിനെയും വേരിയന്റിനെയും ആശ്രയിച്ച് 5,000-15,000 രൂപ വരെയാണ് ഉയർന്നിരിക്കുന്നത്. 2023 ഏപ്രിൽ 1 മുതൽ നിർബന്ധിതമാക്കിയ പുതിയ ഭാരത് സ്റ്റേജ് VI മാനദണ്ഡങ്ങൾ കാരണം ഇൻപുട്ട് ചെലവ് വർധിച്ചതായി കമ്പനി ചൂണ്ടിക്കാട്ടുന്നു.

Tata Safari

ഇപ്പോൾ എല്ലാ വാഹന നിർമ്മാതാക്കളും ഇപ്പോൾ തങ്ങളുടെ വാഹനങ്ങളിൽ എമിഷൻ മോണിറ്ററിംഗ് ഉപകരണങ്ങൾ ഘടിപ്പിക്കേണ്ടതുണ്ട്. ഇത് പ്രൊഡക്ഷൻ ചെലവ് വർധിപ്പിക്കുന്നതിന് കാരണമായി, ഈ ഉയർന്ന ചെലവിന്റെ ഒരു ഭാഗം ഇപ്പോൾ ഉപഭോക്താവിന് കൈമാറുന്നു. ടിയാഗോ ഹാച്ച്ബാക്കിൽ XTO വേരിയന്റൊഴികെ എല്ലാ വകഭേദങ്ങളിലും 6,000 രൂപ നിർമ്മാതാക്കൾ വർധിപ്പിച്ചിട്ടുണ്ട്.

5.54 ലക്ഷം രൂപ മുതൽ 8.05 ലക്ഷം രൂപ വരെ ഉണ്ടായിരുന്ന വില ഇപ്പോൾ 6,000 രൂപ യൂണിഫോം വില വർധനയെ തുടർന്ന് 5.60 ലക്ഷം മുതൽ 8.11 ലക്ഷം രൂപ വരെയാണ് ഇപ്പോഴത്തെ വില. ടിയാഗോയുടെ ഇലക്ട്രിക് വേരിയന്റുകൾക്ക് വില വർധന ഒന്നും ഉണ്ടായിട്ടില്ല. ടാറ്റ ടിയാഗോ ഇവിയുടെ പ്രാരംഭ വില 8.69 ലക്ഷം രൂപയിൽ തുടങ്ങി ടോപ്പ്-സ്പെക്ക് വേരിയന്റിന് 11.99 ലക്ഷം രൂപ വരെയാണ്.

Tata Tiago

ടാറ്റ ടിഗോറിന്റെ വിലയിൽ വേരിയന്റിനെ ആശ്രയിച്ച് 6,000 മുതൽ 11,000 രൂപ വരെ വില വർധനവ് ലഭിക്കുന്നു. XZ+ LP പെട്രോൾ മാനുവൽ, XZA+ LP പെട്രോൾ ഓട്ടോമാറ്റിക് അല്ലെങ്കിൽ XZ+ LP CNG എന്നിവയിൽ വില വർധനയുണ്ടാവില്ല. 6.20 ലക്ഷം രൂപ വിലയുണ്ടായിരുന്ന ബേസ് XE പെട്രോൾ മാനുവൽ വേരിയന്റിന് ഇപ്പോൾ 10,000 രൂപ ഉയർന്നു 6.30 ലക്ഷം രൂപയായിരിക്കുകയാണ്.

ടോപ്പ് സ്പെക്ക് ടിഗോർ XZ+ CNG -ക്ക് 6,000 രൂപയുടെ വില വർധനയെ തുടർന്ന് 8.70 ലക്ഷം രൂപയിൽ നിന്ന് ഇപ്പോൾ 8.76 ലക്ഷം രൂപയായി മാറിയിരിക്കുന്നു. ടാറ്റ ആൾട്രോസിന്റെ XE, XE+ വകഭേദങ്ങൾക്ക് 15,000 രൂപ വർധിപ്പിച്ച് ഇവയുടെ എക്സ്-ഷോറൂം വിലകൾ യഥാക്രമം 6.60 ലക്ഷം, 6.80 ലക്ഷം രൂപയായി ഉയർന്നിരിക്കുന്നു.

Tata Altroz

XM+ -ന് 5,000 രൂപ വർധിച്ച് 7.45 ലക്ഷം രൂപ വരെ ഉയർന്നപ്പോൾ XT, XT ഡാർക്ക്, XZ, XZ+, XZ + Dark എന്നിവയ്ക്ക് 10,000 രൂപ വിലവർധന ലഭിക്കുന്നു. പുതുക്കിയ വിലകൾ യഥാക്രമം 8.36 ലക്ഷം മുതൽ 9.20 ലക്ഷം രൂപ വരെയാണ്. ആൾട്രോസ് പെട്രോൾ ഓട്ടോമാറ്റിക് വേരിയന്റുകൾക്ക് 5,000-10,000 രൂപയുടെ വിലവർധനവ് ഉണ്ടാവുമ്പോൾ ടർബോ പെട്രോൾ വേരിയന്റുകൾക്ക് 10,000 രൂപയുടെ ഫ്ലാറ്റ് വിലവർധന ലഭിക്കുന്നു.

നിലവിലെ സാഹചര്യത്തിൽ 8.15 ലക്ഷം മുതൽ 10.50 ലക്ഷം രൂപ വരെ വിലയുള്ള ആൾട്രോസ് ഡീസൽ ട്രിമ്മുകൾക്ക് 10,000-15,000 രൂപ വരെ വില കൂടുന്നു. പ്യുവർ, റിഥം വേരിയന്റുകൾ ഒഴികെയുള്ള എല്ലാ വേരിയന്റുകളിലും ടാറ്റ പഞ്ചിന് 5,000 രൂപയുടെ ഏകീകൃത വിലവർധനയാണ് നിർമ്മാതാക്കൾ നടപ്പാക്കിയിരിക്കുന്നത്. ഡ്യുവൽ ടോൺ വേരിയന്റുകൾ തെരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾക്ക് 10,000 രൂപ അധികം നൽകേണ്ടി വരും എന്നതും ശ്രദ്ധിക്കണം.

വിലവർധനവിനെ തുടർന്ന് ടാറ്റ പഞ്ച് മോക്രോ എസ്‌യുവിയുടെ വില 6.0 ലക്ഷം മുതൽ 9.42 ലക്ഷം രൂപ വരെയാണ്. 2023 മെയ് 1 മുതൽ പ്രാബല്യത്തിൽ വന്ന വില വർധനയെ തുടർന്ന്, ടാറ്റ നെക്‌സോണിന് വേരിയന്റിനെ ആശ്രയിച്ച് 5,000 രൂപ മുതൽ 15,000 രൂപ വരെ വില ഉയരുന്നു. നെക്സോൺ XE പെട്രോൾ മാനുവൽ ഈ വില വർധനവിന്റെ ഭാഗമല്ല.

അതോടൊപ്പം XM ഡീസൽ മാനുവൽ വേരിയന്റും ഇതിൽ നിന്ന് ഒഴിവാക്കപ്പെടുന്നു. ഈ രണ്ട് മോഡലുകളും യഥാക്രമം 7.80 ലക്ഷം രൂപ, 10 ലക്ഷം രൂപ എക്സ്-ഷോറൂം വിലകളിൽ തുടരുന്നു. ടാറ്റ കോംപാക്ട് എസ്‌യുവിയുടെ മറ്റ് വകഭേദങ്ങൾക്ക് 8.90 ലക്ഷം മുതൽ 14.50 ലക്ഷം രൂപ വരെയാണ് പുതുക്കിയ എക്സ്-ഷോറൂം വില

Article Published On: Wednesday, May 3, 2023, 18:15 [IST]
English summary
Tata motors increases prices for its model range from may 2023
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X