ടാറ്റ എപ്പോഴും ഒരു പടി മുന്നിൽ;പുതിയ എമിഷൻ മാനദണ്ഡങ്ങൾ ഏപ്രിൽ ഒന്ന് മുതൽ

ഇപ്പോൾ വാഹനനിർമാതാക്കളുടെ ശ്രദ്ധ മുഴുവൻ കേന്ദ്ര ഗവൺമെൻ്റ് പുതിയതായി പറഞ്ഞിരിക്കുന്ന എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്ന വാഹനങ്ങൾ ഇറക്കുന്നതിലാണ്. BS VI മാനദണ്ഡങ്ങളുടെ രണ്ടാം ഘട്ടമാണ് ഇപ്പോൾ ഗവൺമെൻ്റ് പറഞ്ഞിരിക്കുന്നത്. ടാറ്റ മോട്ടോർസ് തങ്ങളുടെ പാസഞ്ചർ വാഹനങ്ങളെല്ലാം ഗവൺമെൻ്റ് നിഷ്ക്കർഷിക്കുന്ന എമിഷൻ മാനദണ്ഡങ്ങൾ പാലിക്കാൻ പ്രാപ്തമാക്കിയിരിക്കുകയാണ്.

മാരുതിയും മഹീന്ദ്രയും തങ്ങളുടെ വാഹനങ്ങളെല്ലാം ഏപ്രിൽ ഒന്നിന് മുൻപായി അപ്ഡേറ്റ് ചെയ്യാനുളള തിരക്കിലാണ്. എന്തായാലും ഏപ്രിൽ ഒന്നിന് മുൻപായി തന്നെ എല്ലാ വാഹന നിർമാതാക്കളും കേന്ദ്ര സർക്കാർ നിഷ്ക്കർഷിക്കുന്ന രണ്ടാം ഘട്ട എമിഷൻ മാനദണ്ഡങ്ങൾ പാലിക്കാനുളള കഠിനപ്രയത്നത്തിലാണ് എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. അവിടേയും ടാറ്റ തന്നെയാണ് മുന്നിട്ട് നിൽക്കുന്നത്.

ടാറ്റ എപ്പോഴും ഒരു പടി മുന്നിൽ;പുതിയ എമിഷൻ മാനദണ്ഡങ്ങൾ ഏപ്രിൽ ഒന്ന് മുതൽ

വാണിജ്യ വാഹനങ്ങളിലാണെങ്കിലും, പാസഞ്ചർ വാഹനങ്ങളിലാണെങ്കിലും സർക്കാർ നിർദേശിക്കുന്ന BS VI -ൻ്റെ രണ്ടാം ഘട്ടം പാലിക്കണമെങ്കിൽ അൽപ്പം കൂടി ഉയർന്ന ടെക്നോളജി ഉപയോഗിക്കേണ്ടതായിട്ടുണ്ട്. ഏപ്രിൽ ഒന്ന് മുതലാണ് പുതിയ മാനദണ്ഡങ്ങൾ നിലവിൽ വരുക. എഞ്ചിനോടൊപ്പം ഇത്തരം പുതിയ ടെക്നോളജി ഉപയോഗിക്കുമ്പോൾ വാഹനത്തിൻ്റെ വിലയിലും കാര്യമായ മാറ്റം വരാൻ സാധ്യതയുണ്ട് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

എന്നാൽ ടാറ്റയുടെ മേധാവി പറയുന്നതനുസരിച്ചാണെങ്കിൽ തങ്ങൾ ഫെബ്രുവരിയിൽ വാഹന വില അൽപ്പം കൂട്ടിയപ്പോൾ പുതിയ മാനദണ്ഡങ്ങൾ പാലിക്കുനന്തിന് വരുന്ന ചിലവും കൂടെ മുൻകൂട്ടി കണ്ട് കൊണ്ടാണ് വില കൂട്ടിയത് എന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാൽ മാരുതി തങ്ങളുടെ മൊത്തം 62 ആപ്ലിക്കേഷനുകളിൽ 32 എണ്ണം ഒരു വർഷം മുൻപ് തന്നെ പുതിയ മാനദണ്ഡങ്ങളിലേക്ക് അപ്ഡേറ്റ് ചെയ്തിരുന്നു. അത് കൊണ്ട് തന്നെ മാരുതിക്ക് ഇനി അധിക സമയം വേണ്ട എന്നാണ് തോന്നുന്നത്.

ടാറ്റ എപ്പോഴും ഒരു പടി മുന്നിൽ;പുതിയ എമിഷൻ മാനദണ്ഡങ്ങൾ ഏപ്രിൽ ഒന്ന് മുതൽ

കാരണം 2019-20 -ൽ മാരുതി BS-IV ൽ നിന്ന് BS-VI ലേക്ക് അപ്‌ഗ്രേഡ് ചെയ്‌തിരുന്നു, അതും ഗവൺമെൻ്റ് നിർദേശിച്ചിരുന്ന തീയതിക്ക് മുൻപ് തന്നെ. അതാണ് മാരുതിയുടെ ആത്മവിശ്വാസം. മറ്റേത് വാഹനങ്ങളേക്കാലും ഇന്ധന മലിനീകരണം മാരുതിക്ക് കുറവാണ് എന്നാണ് അവരുടെ അവകാശം. കുറച്ചുകാലമായി ADAS സാങ്കേതികവിദ്യയിൽ പരീക്ഷണം നടത്തുന്ന ഒരു പ്രമുഖനാണ് ടാറ്റ മോട്ടോർസ്. വളരെയധികം പേരുകേട്ട തങ്ങളുടെ മോഡലുകളുടെ സേഫ്റ്റി ഫാക്ടർ ഇത് ഗണ്യമായി വർദ്ധിപ്പിക്കും എന്ന് നിസംശയം പറയാം.

ADAS സ്യൂട്ടിനൊപ്പം, ടാറ്റ മോട്ടോർസ് തങ്ങളുടെ ഉപഭോക്താക്കൾക്ക് ഫോർ/ ഫൈവ് സ്റ്റാർ ക്രാഷ്‌ റേറ്റിംഗിന് മുകളിൽ ഒരു എക്ട്ര സേഫ്റ്റി നെറ്റ് വാഗ്ദാനം ചെയ്യുന്നു. ഉടനടി, വരാനിരിക്കുന്ന ടാറ്റ നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റിനൊപ്പം ADAS സാങ്കേതികവിദ്യയും കമ്പനി വാഗ്ദാനം ചെയ്യാൻ പദ്ധതിയിടുന്നതായി പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതുവഴി, നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റ് അതിന്റെ സെഗ്മെന്റിലെ ആദ്യത്തെ ADAS എനേബിൾഡ് മോഡലായി മാറിയേക്കാം. അതോടൊപ്പം രാജ്യത്തെ അടുത്ത ഏറ്റവും ചെലവു കുറഞ്ഞ ADAS സംവിധാനമുള്ള കാറാകാനും ഇടയുണ്ട്.

ടാറ്റ എപ്പോഴും ഒരു പടി മുന്നിൽ;പുതിയ എമിഷൻ മാനദണ്ഡങ്ങൾ ഏപ്രിൽ ഒന്ന് മുതൽ

ഇന്ത്യൻ വിപണിയിൽ 50 ലക്ഷം കാറുകൾ പുറത്തിറക്കി ചരിത്രം കുറിച്ചിരിക്കുകയാണ് ടാറ്റ മോട്ടോർസ്. ടിയാഗോ, ടിഗോർ, പഞ്ച്, ആൾട്രോസ്, നെക്സോൺ, ഹാരിയർ, സഫാരി എന്നീ മോഡലുകളാണ് കമ്പനിയുടെ നിരയിൽ ഇപ്പോൾ ഇടംപിടിച്ചിരിക്കുന്നത്. അതോടൊപ്പം ടിയാഗോ ഇവി, ടിഗോർ ഇവി, നെക്സോൺ ഇവി തുടങ്ങീ മൂന്ന് ഇലക്ട്രിക് വാഹനങ്ങളും ബ്രാൻഡ് വിപണിയിൽ അണിനിരത്തിയിട്ടുണ്ട്.

രാജ്യത്ത് 50 ലക്ഷം പാസഞ്ചർ വാഹനങ്ങൾ നിർമിക്കുക എന്ന നാഴികക്കല്ല് ഇത്ര വേഗം പിന്നിടാൻ സഹായിച്ചത് ഈ കാറുകളുടെയെല്ലാം വൻ ജനപ്രീതിയാണ്. കഴിഞ്ഞ അഞ്ചോ ആറോ വർഷമായാണ് സ്ഥിരതയാർന്ന വിൽപ്പന ടാറ്റ നേടുന്നത്. ടിയാഗോയിലൂടെയാണ് ടാറ്റയുടെ മുഖംമാറിയതെന്നും അവകാശപ്പെടാം. പിന്നാലെ ടിഗോർ, നെക്സോൺ എന്നിവയും കൂടെ ഹിറ്റായതോടെ രാജ്യത്തെ മുൻനിര ബ്രാൻഡായി വളരാൻ ബ്രാൻഡിന് സാധിച്ചു.

2004-ൽ 10 ലക്ഷം വാഹനങ്ങളുടെ നിർമാണം പൂർത്തിയാക്കിയ ടാറ്റ 2010-ൽ രണ്ടാം 20 ലക്ഷം നാഴികക്കല്ലും താണ്ടുകയുണ്ടായി. തുടർന്ന് 5 വർഷങ്ങൾക്കിപ്പുറം 30 ലക്ഷവും 2020-ൽ 40 ലക്ഷം കാറുകളുടെ നിർമാണവും ടാറ്റ മോട്ടോർസ് പൂർത്തീകരിച്ചു. അതിനു ശേഷം വെറും മൂന്ന് വർഷമെടുത്ത് 50 ലക്ഷം എന്ന റെക്കോർഡിലും കമ്പനിയെത്തി. കൊവിഡ്-19 മഹാമാരി, ആഗോള വാഹന വ്യവസായത്തെ ബാധിച്ച സെമികണ്ടക്‌ടർ ചിപ്പ് ക്ഷാമം എന്നിവ ഉണ്ടായിരുന്നിട്ടും ഇത്രവേഗത്തിൽ ഈ നേട്ടം കൈവരിക്കാനായത് ബ്രാൻഡിനെ സംബന്ധിച്ച് വലിയ നേട്ടമാണ്.

More from DriveSpark

Article Published On: Monday, March 20, 2023, 11:45 [IST]
English summary
Tata motors intends to comply with the government s new emission standards
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X