കോമേഴ്സ്യൽ വാഹനങ്ങൾക്ക് വില കൂട്ടാനൊരുങ്ങി ടാറ്റ മോട്ടോർസ്
ഇന്ത്യൻ വാഹന നിർമാതാക്കൾക്കിടിയിൽ എന്നും ഒന്നാമതാണ് ടാറ്റ മോട്ടോർസ്. അത് പാസഞ്ചർ കാറുകളാണെങ്കിലും കോമേഴ്സ്യൽ വാഹനങ്ങളുടെ കാര്യത്തിൽ ആണെങ്കിലും ശരി. 2023 ഏപ്രിൽ ഒന്ന് വാണിജ്യ വാഹനങ്ങളുടെ വില 5 ശതമാനം വർധിപ്പിക്കാനുളള പദ്ധതിയിലാണ് ടാറ്റ മോട്ടോർസ്. BS VI -ൻ്റെ രണ്ടാ ഘട്ട എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതിനോട് അനുബന്ധിച്ചാണ് വില വർധന.
നിരവധി ഓഫറുകളും അത് പോലെ തന്നെ ടാറ്റ മോട്ടോർസ് തങ്ങളുടെ എല്ലാ വാഹനങ്ങളും ഇത്തരത്തിലേക്ക് മാറ്റുന്നത് കൊണ്ട് തന്നെ ഉപഭോക്താക്കൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകുകയില്ല എന്നാണ് പ്രതീക്ഷിക്കുന്നത്. വാണിജ്യ വാഹനങ്ങളുടെ മോഡലിനേയും വേരിയൻ്റിനേയും സംബന്ധിച്ച് അത് തമ്മിൽ വ്യത്യാസമുളള വാഹനങ്ങൾക്ക് എല്ലാം വില കൂട്ടുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

പുതിയ എമിഷൻ മാനദണ്ഡങ്ങളുടെ പശ്ചാത്തലത്തിൽ എല്ലാ വാഹന നിർമാതാക്കളും തങ്ങളുടെ വാഹനങ്ങളെല്ലാം അപ്ഡേറ്റ് ചെയ്യാനുളള ശ്രമത്തിലാണ്. അത് കൊണ്ട് തന്നെ വാഹനങ്ങളുടെവില വർധിക്കാനുളള സാധ്യത തളളിക്കളയാനാകില്ല. 2023 ഏപ്രിൽ ഒന്നിന് രാജ്യത്ത് നടപ്പിലാക്കാൻ പോവുന്ന കർശനമായ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങളുടെ രണ്ടാം ഘട്ടത്തെ തുടർന്ന് കമ്പനികളെല്ലാം തങ്ങളുടെ മോഡൽ നിരയിലാകെ എഞ്ചിൻ പരിഷ്ക്കരണം നടപ്പിലാക്കി വരികയാണ്.
ടാറ്റയും തങ്ങളുടെ കാറുകളുടെ എഞ്ചിൻ നവീകരണത്തിന് വിധേയമാക്കിയതോടെ കൂടുതൽ റിഫൈൻമെന്റും കൈവരിച്ചിരിക്കുകയാണ്. ത്രീ സിലിണ്ടർ എഞ്ചിനുള്ള കാറുകളുടെ വൈബ്രേഷനും കുറഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ. എഞ്ചിൻ പരിഷ്ക്കരണത്തിലുണ്ടായ ചെലവുകളുടെ ഉയർച്ച നിയന്ത്രിക്കാനായി ടാറ്റ മോട്ടോർസ് ഉൾപ്പെടെയുള്ള മിക്ക കാർ നിർമാതാക്കളും ഈ വർഷം വില വർധന പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വർഷം ഫെബ്രുവരിയിലാണ് ടാറ്റ ശ്രേണിയിലുടനീളം വില വർധനവ് നടപ്പിലാക്കുന്നത്.

എഞ്ചിൻ പരിഷ്ക്കരണത്തിലുണ്ടായ ചെലവുകളുടെ ഉയർച്ച നിയന്ത്രിക്കാനായി ടാറ്റ മോട്ടോർസ് ഉൾപ്പെടെയുള്ള മിക്ക കാർ നിർമാതാക്കളും ഈ വർഷം വില വർധന പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വർഷം ഫെബ്രുവരിയിലാണ് ടാറ്റ ശ്രേണിയിലുടനീളം വില വർധനവ് നടപ്പിലാക്കുന്നത്. വില ഉയർത്തിയിട്ടുണ്ടെങ്കിലും ഉപഭോക്താക്കളെ കൈയിലെടുക്കാനുള്ള ഒരു പൊടികൈ ബ്രാൻഡ് പ്രയോഗിച്ചിരിക്കുകയാണ്. നെക്‌സോൺ, ആൾട്രോസ്, പഞ്ച്, ടിയാഗോ, ടിഗോർ എന്നിവയുടെ ബിഎസ്-VI ഫേസ് II പതിപ്പുകൾക്ക് മൈലേജ് കൂട്ടിയെന്നാണ് ടാറ്റയുടെ അഭിപ്രായം.
ഈ കാറുകളുടെ പെട്രോൾ, ഡീസൽ വേരിയന്റുകളിലുടനീളം ഇനി മുതൽ മൈലേജ് 0.60 കിലോമീറ്റർ മുതൽ 2.40 കിലോമീറ്റർ വരെ അധികമായി ലഭിക്കുമെന്നാണ് ടാറ്റ അവകാശപ്പെടുന്നത്. വർധിച്ച മൈലേജ് ഉപഭോക്താക്കൾക്ക് ആശ്വാസം പകരുന്ന കാര്യമാണ്. മുൻമോഡലിനെ അപേക്ഷിച്ച് ടിഗോറിv് അധികമായി 0.60 കിലോമീറ്റർ ഇന്ധനക്ഷമത ലഭിക്കും. 19.60 കി.മീ ആണ് സെഡാന്റെ പുതിയ മൈലേജ്. അതേസമയം ആൾട്രോസ് പെട്രോളിൽ 0.70 കി.മീ ഉയർന്ന് പുതിയ മൈലേജ് ലിറ്ററിന് 19.30 കിലോമീറ്ററായി.

ജനപ്രിയമായ നെക്‌സോൺ പെട്രോൾ മോഡലിന് 0.75 കിലോമീറ്റർ വർധിച്ച് ഇപ്പോൾ ലിറ്ററിന് 17.10 കിലോമീറ്റർ മൈലേജ് നൽകും. ടിയാഗോ ഹാച്ച്ബാക്കിന് 1 കിലോമീറ്റർ ഇന്ധനക്ഷമതയാണ് ഇനി അധികമായി ലഭിക്കുക. അങ്ങനെ കാറിന്റെ പുതിയ മൈലേജ് 20.01 കി.മീ. ആയി മാറി. പഞ്ചിന് 1.13 കിലോമീറ്റർ മൈലേജാണ് ഉയർന്നിരിക്കുന്നത്. അങ്ങനെ മൈക്രോ എസ്‌യുവി മോഡലിന് പുതിയ മൈലേജ് 20.10 കിലോമീറ്ററായും ടാറ്റ മോട്ടോർസ് അവകാശപ്പെടുന്നു.
മൈലേജ് ഉയർത്തിയതിനൊപ്പം പഞ്ച്, ആൾട്രോസ് എന്നിവയുടെ പെട്രോൾ വേരിയന്റുകളുടെ കാര്യത്തിൽ ലോ എൻഡ് ഡ്രൈവബിലിറ്റിയും മെച്ചപ്പെടുത്തിയതായി ടാറ്റ അവകാശപ്പെടുന്നു. ടിയാഗോ, ടിഗോർ, പഞ്ച്, ആൾട്രോസ് എന്നിവയിൽ 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് വ്യത്യസ്‌ത ട്യൂണുകളിൽ കമ്പനി ഉപയോഗിക്കുന്നത്. ഇത് പരമാവധി 88 bhp പവർ വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 4 കാറുകളിലും 5 സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഓപ്ഷൻ സ്റ്റാൻഡേർഡാണ്.
2 വർഷം അല്ലെങ്കിൽ 75,000 കിലോമീറ്റർ എന്ന മുമ്പത്തെ വാറണ്ടി കാലയളവിനെ അപേക്ഷിച്ച്, പുതിയ വാറണ്ടി 3 വർഷം അല്ലെങ്കിൽ 1 ലക്ഷം കി.മീ. ആയാണ് ടാറ്റ മോട്ടോർസ് പരിഷ്ക്കരിച്ചിരിക്കുന്നത്. ഇക്കാര്യങ്ങളെല്ലാം ബ്രാൻഡിലേക്ക് കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാൻ സഹായിക്കുമെന്നതിൽ സംശയമൊന്നുമില്ല. സേഫ്റ്റിക്കൊപ്പം മികച്ച മൈലേജ് കിട്ടുന്ന കാര്യം കാറുകൾ വാങ്ങുന്ന ആളുകളെ സംബന്ധിച്ച് മികച്ചൊരു കാര്യമാണ്.


Click it and Unblock the Notifications








