ബിഎസ് VI ഫേസ് II വരട്ടെ! ടാറ്റയും പിള്ളേരും ഇപ്പോഴെ 'RDE' റെഡി
ടാറ്റ മോട്ടോർസ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി വിൽപ്പനയുടെ കാര്യത്തിൽ വൻ വളർച്ചയാണ് രേഖപ്പെടുത്തിയത്. വൈവിധ്യമാർന്ന പ്രൊഡക്ട് ശ്രേണിയുമായി, ടാറ്റ മോട്ടോർസ് കഴിയുന്നത്ര സെഗ്‌മെന്റുകളിലേക്ക് കടന്നു ചെല്ലാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ സബ് ഫോർ മീറ്റർ എസ്‌യുവി സ്‌പെയ്‌സിൽ കമ്പനി ശക്തമായി നിലകൊള്ളുന്നു, കൂടാതെ ബ്രാൻഡിന്റെ ഹാച്ച്ബാക്കുകൾക്കും മിഡ് സൈസ് എസ്‌യുവികൾക്കും മാന്യമായ വിപണി വിഹിതമുണ്ട്.
2023 -ൽ, ടാറ്റ മോട്ടോർസ് തങ്ങളുടെ മുഴുവൻ ലൈനപ്പും ഇന്ത്യൻ ഗവൺമെന്റ് ആവിഷ്‌കരിച്ച ബിഎസ് VI എമിഷൻ മാനദണ്ഡത്തിന്റെ രണ്ടാം ഘട്ടം നിറവേറ്റുന്നതിനായി അപ്‌ഡേറ്റുചെയ്‌തിരിക്കുകയാണ്. അതോടൊപ്പം ടാറ്റ മോട്ടോർസിന്റെ പവർട്രെയിനുകൾ ഇപ്പോൾ E20 കംപ്ലയിന്റുമാണ്. ഇതിനർത്ഥം നിലവിലെ എല്ലാ ടാറ്റ കാറുകളും ഇപ്പോൾ 20 ശതമാനം വരെ എഥനോൾ മിക്സ്ച്ചറുള്ള ഫ്യുവൽ ഉപയോഗിച്ച് ഓടിക്കാനാകും. നേരത്തെ ഇത് 10 ശതമാനം മാത്രമായിരുന്നു. ഇത് ഇന്ത്യൻ ഗവൺമെന്റിന്റെ ഗ്രീനർ വിഷനുമായി ടാറ്റ മോട്ടോർസിന്റെ സഖ്യം വ്യക്തമാക്കുന്നു.

തങ്ങളുടെ മോഡൽ നിര ഉടനീളം റിയൽ ഡ്രൈവിംഗ് എമിഷൻ (RDE) കംപ്ലയിന്റ് ആക്കുന്നതിനൊപ്പം, ടാറ്റ മോട്ടോർസ് കുറച്ച് സവിശേഷതകളും ചേർത്തിട്ടുണ്ട്. ഇത് RDE അപ്‌ഡേറ്റുമായി ബന്ധപ്പെട്ട അധിക വില ഉപഭോക്താക്കൾക്ക് അല്പം ന്യായീകരിക്കാവുന്നതാക്കി മാറ്റും എന്നാണ് കമ്പനിയുടെ പ്രതീക്ഷ. ഈ ഫീച്ചറുകളിൽ ടിയാഗോയ്ക്കും ടിഗോറിനും വേണ്ടി TPMS സംവിധാനവും ഉൾപ്പെടുന്നു. ടയറിന്റെ ആയുസ്സ് വർധിപ്പിക്കുന്നതിന് ടയർ പ്രഷർ നിരീക്ഷിക്കുന്നതിനൊപ്പം ഡ്രൈവർക്ക് ആശങ്കയില്ലാത്ത ഒരു ഡ്രൈവും ഇത് വാഗ്ദാനം ചെയ്യുന്നു.
RDE കംപ്ലയിന്റിനൊപ്പം ആൾട്രോസ് പ്രീമിയം ഹാച്ചിൽ ടാറ്റ മോട്ടോർസ് ലോ NVH, ഇൻ-കാബിൻ നോയ്സ് റിഡക്ഷൻ എന്നിവ ലഭിക്കുന്നതായി പരാമർശിക്കുന്നു. ഇത് തീർച്ചയായും ക്യാബിൻ ആംബിയൻസ് ഉയർത്തും, മൊത്തത്തിൽ വളരെ ഡീറ്റെയിൽഡും അതോടൊപ്പം അഭിനന്ദനം അർഹിക്കുന്നതുമായ ഒരു എലമെന്റാണ് ഇത്. ടാറ്റ മോട്ടോർസ് സ്റ്റാൻഡേർഡ് രണ്ട് വർഷം അല്ലെങ്കിൽ 75,000 കിലോമീറ്റർ വാറന്റി ഇപ്പോൾ മൂന്ന് വർഷം അല്ലെങ്കിൽ 1,00,000 കിലോമീറ്ററായി കൂട്ടിയിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. ഇത് മൊത്തം ഓണർഷിപ്പ് എക്സ്പീരിയൻസ് ഗണ്യമായി ഉയർത്തുന്നു.
ആൾട്രോസ്, പഞ്ച് എന്നിവയിലെ പവർട്രെയിനുകൾ ഇപ്പോൾ വളരെ സ്മൂത്താണ്, പ്രത്യേകിച്ച് ലോ ഗിയറുകളിൽ, ഇത് ലോ എൻഡ് ഡ്രൈവബിലിറ്റി വർധിപ്പിക്കുന്നു. ആൾട്രോസും പഞ്ചും ഇപ്പോൾ ഐഡിൾ സ്റ്റാർട്ട്/സ്റ്റോപ്പ് ഫംഗ്ഷനോടെ ടാറ്റ സജ്ജീകരിച്ചിരിക്കുന്നു. ഇത് വാഹനങ്ങളുടെ മൈലേജ് ചെറുതായി വർധിപ്പിക്കും. ഐഡൽ സ്റ്റാർട്ട്/സ്റ്റോപ്പ് ഇരു മോഡലുകളുടേയും റേഞ്ചിലുടനീളം സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നു, ഇതൊരു നല്ല ടച്ച് ആണ്.
ടാറ്റ മോട്ടോർസ് പാസഞ്ചർ വെഹിക്കിൾസ് ലിമിറ്റഡിലെ സെയിൽസ്, മാർക്കറ്റിംഗ്, കസ്റ്റമർ കെയർ VP ശ്രീ രാജൻ അംബ, വാഹന മലിനീകരണം കുറയ്ക്കുന്നതിൽ കമ്പനിയുടെ പങ്കാളിത്തത്തെ കുറിച്ച് പരാമർശിച്ചു. അതോടൊപ്പം, ടാറ്റ മോട്ടോർസ് ഡ്രൈവിംഗും ഓണർഷിപ്പ് എക്സ്പീരിയൻസും മെച്ചപ്പെടുത്താൻ ശ്രമിച്ചു. ഈ അപ്‌ഡേറ്റ് അത്യാധുനിക സേഫ്റ്റി, ഡ്രൈവിബിലിറ്റി, അപ്‌ഗ്രേഡ് ചെയ്‌ത ഫീച്ചറുകൾ, മികച്ച ഡ്രൈവ് എക്സ്പീരിയൻസും നൽകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

RDE & E20 മാനദണ്ഡങ്ങളുടെ ഫെയ്സ് 2 പാലിക്കുന്നതിനൊപ്പം, ഞങ്ങളെ അത്ഭുതപ്പെടുത്തുന്ന മറ്റൊരു സംഭവവും കൂടെ ഉണ്ടായിരുന്നു. ടാറ്റ മോട്ടോർസ് ആൾട്രോസ് ഡീസൽ മോഡലിനെ ഇതോടൊപ്പം നിലനിർത്തി എന്നതാണ് ശ്രദ്ദേയം, എന്നെന്നേക്കുമായി ഈ മോഡൽ ഇല്ലാതാകുമെന്ന് ഉണ്ടായിട്ടുള്ള പ്രവചനത്തെ കാറ്റിൽ പറത്തിക്കൊണ്ടാണ് ഈ നീക്കം. ഇതുവഴി പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിൽ ഡീസൽ ഓഫർ നൽകിക്കൊണ്ട് കാര്യമായ വിപണി വിഹിതം നേടാനാണ് ടാറ്റ മോട്ടോർസ് ലക്ഷ്യമിടുന്നത്.
ടാറ്റ മോട്ടോർസ് ഉപഭോക്താക്കൾക്ക് ഒന്നിലധികം എഞ്ചിൻ ചോയ്‌സുകൾ വാഗ്ദാനം ചെയ്യുന്നു, അതു തന്നെയാണ് ഈ നടപടിക്ക് പിന്നിലെ ഉദ്ദേശ്യമെന്ന് തോന്നുന്നു. നെക്സോൺ, ആൾട്രോസ് എന്നിവയിലെ റെവോടോർക്ക് ഡീസൽ എഞ്ചിനുകൾ മികച്ച പെർഫോമെൻസും റെസ്പോൺസും നൽകുന്നതിനായി ഇപ്പോൾ റീട്യൂൺ ചെയ്തിട്ടുണ്ട്. ടാറ്റയുടെ പ്രീമിയം ഓഫറുകളായ ഹാരിയർ, സഫാരി എന്നിവ സ്റ്റെല്ലാന്റിസ് സോഴ്സ്ഡ് 2.0 ലിറ്റർ ക്രയോടെക്ക് ഡീസൽ എഞ്ചിനുകൾ കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു, അത് ഇതിനോടകം തന്നെ RDE കംപ്ലയിന്റ് യൂണിറ്റായിരുന്നു.


Click it and Unblock the Notifications








