വലിയ ആശ്വാസം...ഈ Tata Motors മോഡലുകള്‍ ഇപ്പോള്‍ വന്‍ വിലക്കുറവില്‍ സ്വന്തമാക്കാം
ഇന്ത്യയിലെ ഒട്ടുമിക്ക കാര്‍ നിര്‍മാതാക്കളും ജനുവരിയില്‍ തങ്ങളുടെ മോഡല്‍നിരയില്‍ വില വര്‍ധിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ വിലവര്‍ധനവിനിടയിലും തങ്ങളുടെ ചില മോഡലുകള്‍ക്ക് വിലക്കിഴിവ് നല്‍കുകയാണ് ടാറ്റ മോട്ടോര്‍സ്. സഫാരി, ഹാരിയര്‍, ആള്‍ട്രോസ്, ടിയാഗോ എന്നിവ ഉള്‍പ്പെടുന്ന തിരഞ്ഞെടുത്ത മോഡല്‍ ലൈനപ്പില്‍ ടാറ്റ 35,000 രൂപ വരെ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.
കൂടാതെ, താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് ടിഗോറിന്റെയും ടിയാഗോയുടെയും CNG പതിപ്പുകളില്‍ ഓഫറുകള്‍ ലഭിക്കും. മുകളില്‍ പറഞ്ഞ മോഡലുകളുടെ വിറ്റഴിയാത്ത 2022 സ്റ്റോക്കുകളിലും ബ്രാന്‍ഡ് ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.

ടാറ്റ സഫാരി
കിഴിവ്: 35,000 രൂപ വരെ (പുതിയ സ്റ്റോക്ക്)
കിഴിവ്: 65,000 രൂപ വരെ (2022 സ്റ്റോക്ക്)
ഹാരിയറിന്റെ മൂന്ന്-വരി കൗണ്ടര്‍പാര്‍ട്ടിന് അതിന്റെ എല്ലാ വേരിയന്റുകളിലുമായി മൊത്തം 35,000 രൂപ കിഴിവ് ലഭിക്കും. ഇതില്‍ 10,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും 25,000 രൂപയുടെ എക്സ്ചേഞ്ച് ഡിസ്‌കൗണ്ടും ഉള്‍പ്പെടുന്നു. അതേസമയം, വില്‍ക്കാത്ത 2022 മോഡല്‍ സഫാരിയില്‍ ടാറ്റ 65,000 രൂപയുടെ മൊത്തം കിഴിവ് വാഗ്ദാനം ചെയ്യുന്നു.
അതില്‍ 25,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും 40,000 രൂപയുടെ എക്സ്ചേഞ്ച് ഡിസ്‌കൗണ്ടും ഉള്‍പ്പെടുന്നു. 6 സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ ലഭിക്കുന്ന 170 bhp, 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് സഫാരിക്ക് കരുത്തേകുന്നത്. ആകര്‍ഷണീയമായ റോഡ് സാന്നിധ്യം, വിശാലമായ അകത്തളം (പ്രത്യേകിച്ച് മൂന്നാം നിരയില്‍), പെര്‍ഫോമന്‍സ്, മികച്ച യാത്രാ സുഖം, ഹാന്‍ഡ്‌ലിംഗ് ബാലന്‍സ് എന്നിവയാണ് ഇതിന്റെ പ്രധാന പ്ലസുകള്‍.
ടാറ്റ ഹാരിയര്‍
കിഴിവ്: 35,000 രൂപ വരെ(പുതിയ സ്റ്റോക്ക്)
കിഴിവ്: 65,000 രൂപ വരെ (2022 സ്റ്റോക്ക്)
സഫാരിയെപ്പോലെ, ഹാരിയറിനും ഈ മാസം 35,000 രൂപയുടെ മൊത്തം കിഴിവ് ലഭിക്കുന്നു. അതില്‍ 10,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും 25,000 രൂപയുടെ എക്സ്ചേഞ്ച് ഡിസ്‌കൗണ്ടും ഉള്‍പ്പെടുന്നു. അതേസമയം 2022 ഹാരിയറിന്റെ വില്‍ക്കപ്പെടാത്ത സ്റ്റോക്കുകള്‍ക്ക് മൊത്തം 65,000 രൂപ കിഴിവ് ലഭിക്കുന്നു.
അതില്‍ 25,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും 40,000 രൂപയുടെ എക്സ്ചേഞ്ച് ഡിസ്‌കൗണ്ടും ഉള്‍പ്പെടുന്നു. ഹാരിയര്‍ സഫാരിയുടെ അതേ പവര്‍ട്രെയിനുകളും അണ്ടര്‍പിന്നിംഗുകളും പങ്കിടുന്നു, കൂടാതെ വിശാലമായ ഇന്റീരിയര്‍, കഠിനമായ ബില്‍ഡ് ക്വാളിറ്റി, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ എന്നിവയാണ് ഇതിന്റെ പ്രധാന പോസിറ്റീവ്‌സ്്.
ടാറ്റ ടിഗോര്‍
കിഴിവ്: 20,000 രൂപ വരെ (പുതിയ സ്റ്റോക്ക്)
കിഴിവ്: 45,000 രൂപ വരെ (2022 സ്റ്റോക്ക്)
ടാറ്റയില്‍ നിന്നുള്ള കോംപാക്റ്റ് സെഡാന്‍ ഓഫറിന് എല്ലാ പെട്രോള്‍, CNG വേരിയന്റുകളിലും 20,000 രൂപയുടെ മൊത്തം കിഴിവ് ലഭിക്കുന്നു. 10,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും 10,000 രൂപയുടെ എക്സ്ചേഞ്ച് ഡിസ്‌കൗണ്ടും ഇതില്‍ ഉള്‍പ്പെടുന്നു. അതേസമയം, ടിഗോര്‍ CNG-യുടെയും പെട്രോളിന്റെയും വില്‍ക്കാത്ത 2022 സ്റ്റോക്കുകള്‍ക്ക് യഥാക്രമം 45,000 രൂപയും 40,000 രൂപയും കിഴിവ് ലഭിക്കും.
5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 5-സ്പീഡ് AMT ഗിയര്‍ബോക്സുമായി ജോടിയാക്കിയ 86 bhp, 1.2-ലിറ്റര്‍ എഞ്ചിനാണ് ടിഗോറിന്റെ പെട്രോള്‍ പതിപ്പിന് കരുത്തേകുന്നത്. മറുവശത്ത്, CNG-യില്‍ പ്രവര്‍ത്തിക്കുന്ന ടിഗോര്‍, CNG മോഡില്‍ 70 bhp കരുത്തും പെട്രോള്‍ ഒണ്‍ലി മോഡില്‍ 86 bhp പവറും നല്‍കുന്നു. കൂടാതെ 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി മാത്രം ജോടിയാക്കുന്നു.
ടാറ്റ ടിയാഗോ
കിഴിവ്: 20,000 രൂപ വരെ (പുതിയ സ്റ്റോക്ക്)
കിഴിവ്: 40,000 രൂപ വരെ (2022 സ്റ്റോക്ക്)
ടിഗോറിനെ പോലെ, ടിയാഗോ ഹാച്ച്ബാക്കിനും അതിന്റെ എല്ലാ പെട്രോള്‍, CNG വേരിയന്റുകളിലുമായി മൊത്തം 20,000 രൂപ കിഴിവ് ലഭിക്കും. മറുവശത്ത്, ടിയാഗോ CNG-യുടെയും പെട്രോള്‍ വേരിയന്റുകളുടെയും വില്‍ക്കാത്ത എല്ലാ 2022 സ്റ്റോക്കുകളിലും ഉപഭോക്താക്കള്‍ക്ക് യഥാക്രമം 40,000 രൂപയും 35,000 രൂപയും കിഴിവ് ലഭിക്കും. ടിഗോറിന്റെ അതേ പവര്‍ട്രെയിനുകള്‍ പങ്കിടുന്ന ടിയാഗോ മാരുതി സുസുക്കി സ്വിഫ്റ്റ് പോലുള്ള മോഡലുകള്‍ക്കെതിരെ മത്സരിക്കുന്നു.
ടാറ്റ ആള്‍ട്രോസ്
കിഴിവ്: 20,000 രൂപ വരെ (പുതിയ സ്റ്റോക്ക്)
കിഴിവ്: 35,000 രൂപ വരെ (2022 സ്റ്റോക്ക്)
ബ്രാന്‍ഡില്‍ നിന്നുള്ള പ്രീമിയം ഹാച്ച്ബാക്ക് ഓഫര്‍ എല്ലാ പെട്രോള്‍, ഡീസല്‍ വേരിയന്റുകളിലും യഥാക്രമം 10,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടുകളും എക്സ്ചേഞ്ച് ഡിസ്‌കൗണ്ടുകളും ഉള്‍പ്പെടുന്ന മൊത്തം 20,000 രൂപ കിഴിവോടെ ലഭിക്കും. എന്നിരുന്നാലും, ആള്‍ട്രോസിന്റെ DCA പെട്രോള്‍ ഓട്ടോമാറ്റിക് പതിപ്പില്‍ ഉപഭോക്താക്കള്‍ക്ക് ആകെ 10,000 രൂപ കിഴിവ് ലഭിക്കും.
അതേസമയം, ആള്‍ട്രോസിന്റെ വില്‍ക്കപ്പെടാത്ത 2022 സ്റ്റോക്കുകളില്‍ ഉപഭോക്താക്കള്‍ക്ക് എല്ലാ പെട്രോള്‍, ഡീസല്‍ വേരിയന്റുകളിലും യഥാക്രമം 20,000 രൂപയും 35,000 രൂപയും കിഴിവ് ലഭിക്കും. 2022 DCA പെട്രോള്‍ ഓട്ടോമാറ്റിക് ആള്‍ട്രോസിന് മൊത്തം 30,000 രൂപ കിഴിവ് ലഭിക്കുന്നു. വിപണിയില്‍ മാരുതി സുസുക്കി ബലേനോ, ഹ്യുണ്ടായി i20, ടൊയോട്ട ഗ്ലാന്‍സ എന്നിവയാണ് ടാറ്റ ആള്‍ട്രോസിന്റെ എതിരാളികള്‍. ഈ ലേഖനത്തില്‍ പറഞ്ഞ കിഴിവുകള്‍ ഓരോ നഗരത്തിനും വ്യത്യാസപ്പെട്ടിരിക്കുന്നു. അതോടൊപ്പം സ്റ്റോക്കിന്റെ ലഭ്യതയ്ക്ക് വിധേയവുമാണ്. കൃത്യമായ ഡിസ്‌കൗണ്ട് കണക്കുകള്‍ അറിയാന്‍ നിങ്ങളുടെ അടുത്തുള്ള പ്രാദേശിക ഡീലറുമായി ബന്ധപ്പെടുക.


Click it and Unblock the Notifications