മികച്ച സേഫ്റ്റിക്ക് ഒപ്പം വൻ ഡിസ്‌കൗണ്ടുകളും; സെപ്റ്റംബറിൽ ടാറ്റ ഷോറൂമുകളിലാവുമോ ഉത്സവം?

ഓണക്കാലത്തിന് ശേഷവും ടാറ്റ മോട്ടോർസ് തങ്ങളുടെ മോഡൽ നിരയിൽ കാര്യമായ ഓഫ്റുകളും ഡിസ്‌കൗണ്ടുകളും വാഗ്ദാനം ചെയ്യുകയാണ്. ഉത്സവ സീസൺ ഇങ്ങ് എത്തുന്നതിന് മുന്നോടിയായി വിൽപ്പയിൽ കാര്യമായ ഒരു ട്രാക്ഷൻ നിലനിർത്താനാണ് കമ്പനിയുടെ ശ്രമം. 2023 സെപ്റ്റംബറിൽ തങ്ങളുടെ പാസഞ്ചർ മോഡലുകളുടെ നിരയ്ക്ക് മികച്ച കിഴിവുകൾ ബ്രാൻഡ് വാഗ്ദാനം ചെയ്യുന്നു.

ആൾട്രോസ് പ്രീമിയം ഹാച്ച്ബാക്കിന്റെ ഡീസൽ 15,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടോടെ വാങ്ങാം. കൂടാതെ 10,000 രൂപ എക്സ്ചേഞ്ച് ബോണസും 5,000 രൂപയും കോർപ്പറേറ്റ് ബോണസും ചേർത്ത് മൊത്തം 30,000 രൂപ വരെ ആനുകൂല്യങ്ങൾ മോഡലിന് ലഭിക്കുന്നു. പെട്രോൾ പതിപ്പിനും സമാനമായ ഓഫർ ലഭിക്കുന്നു, എന്നാൽ അധികമായി 10,000 രൂപ ക്യാഷ് ഓഫറും ലഭിക്കുന്നു.

മികച്ച സേഫ്റ്റിക്ക് ഒപ്പം വൻ ഡിസ്‌കൗണ്ടുകളും; സെപ്റ്റംബറിൽ ടാറ്റ ഷോറൂമുകളിലാവുമോ ഉത്സവം?

എസ്‌യുവി മോഡലായ ഹാരിയറിന്റെ മാനുവൽ പതിപ്പ് 25,000 രൂപ എക്‌സ്‌ചേഞ്ച് ബോണസുമായി വരുന്നു, കൂടാതെ 5,000 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും ഇതിന് ലഭിക്കുന്നു. ഓട്ടോമാറ്റിക് വേരിയന്റിന് എക്സ്ചേഞ്ച് ബോണസായി 25,000 രൂപയും 10,000 കോർപ്പറേറ്റ് ഡിസ്‌കൗണ്ടും ടാറ്റ മോട്ടോർസ് ഈ മാസം നൽകുന്നുണ്ട്.

ടാറ്റ ഹാരിയറിന്റെയും സഫാരിയുടെയും ADAS സംവിധാനത്തോടു കൂടെ വരുന്ന ഓട്ടോമാറ്റിക് വകഭേദങ്ങൾക്കാണ് മൊത്തത്തിലുള്ള ഏറ്റവും ഉയർന്ന ഡീൽ ലഭിക്കുന്നത്. 50,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ബോണസായി 25,000 രൂപയും, 10,000 രൂപ കോർപ്പറേറ്റ് കിഴിവും ളബിക്കുന്നു. മൊത്തം ഓരോ എസ്‌യുവിക്കും 85,000 രൂപ വരെ ഓഫർ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു.

മികച്ച സേഫ്റ്റിക്ക് ഒപ്പം വൻ ഡിസ്‌കൗണ്ടുകളും; സെപ്റ്റംബറിൽ ടാറ്റ ഷോറൂമുകളിലാവുമോ ഉത്സവം?

നിലവിലുള്ള ഡീസൽ സ്പെക്ക് നെക്‌സോണിന് കോംപാക്ട് എസ്‌യുവിയ്ക്ക് മൊത്തം 40,000 രൂപ വരെ കിഴിവ് ലഭിക്കുന്നു. നെക്‌സോണിന്റെ പെട്രോൾ മാനുവൽ വേരിയന്റിന് 35,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 15,000 രൂപ എക്സ്ചേഞ്ച് ബോണസും, 10,000 രൂപ കോർപ്പറേറ്റ് കിഴിവുകളും 2023 സെപ്റ്റംബറിൽ ലഭ്യമാണ്. ഇവയെല്ലാം ചേർത്ത് ആകെ 60,000 രൂപയുടെ ആനുകൂല്യങ്ങൾ ലഭിക്കും.

നെക്സോൺ AMT പെട്രോൾ പതിപ്പിന് 15,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട് ലഭിക്കുന്നു. കൂടാതെ 25,000 രൂപ എക്സ്ചേഞ്ച് ബോണസും 10,000 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും കമ്പനി വാഗ്ദാനം ചെയ്യുന്നു. മൊത്തം 50,000 രൂപ വരെ നെക്സോൺ ഓട്ടോമാറ്റിക് മോഡലുകൾക്ക് ഓഫർ ലഭിക്കുന്നു.

ADAS സിസ്റ്റം ഇല്ലാത്ത സഫാരി 25,000 രൂപ എക്‌സ്‌ചേഞ്ച് ബോണസുമായി ടാറ്റ വാഗ്ദാനം ചെയ്യുന്നു. 10,000 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും ഇതോടൊപ്പം നിർമ്മാതാക്കൾ കൊടുക്കുന്നുണ്ട്. ബ്രാൻഡിന്റെ എൻട്രി ലെവൽ മോഡലായ ടിയാഗോ ഹാച്ച്ബാക്ക് 30,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 10,000 രൂപ എക്സ്ചേഞ്ച് ബോണസും രൂപ മാനുവൽ പതിപ്പിന് 5,000 രൂപ കോർപ്പറേറ്റ് കിഴിവും സെപ്റ്റംബറിൽ നേടാനാവും.

CNG സ്പെക്ക് ടിയാഗോയ്ക്ക് 55,000 രൂപ വരെ കിഴിവുകൾ ലഭിക്കും. ടിയാഗോയുടെ AMT പതിപ്പിന് 20,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട് ഉണ്ടായിരിക്കും. 10,000 രൂപ എക്സ്ചേഞ്ച് ബോണസും 5,000 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും ഈ പതിപ്പിൽ ലഭ്യമാണ്. ടിഗോർ, ആൾട്രോസ് DCA എന്നിവ യഥാക്രമം മൊത്തത്തിൽ 50,000 രൂപ, 30,000 രൂപ ഓഫറുകളുമായി ലഭ്യമാണ്.

മറ്റ് അനുബന്ധ വാർത്തകളിൽ ടാറ്റ മോട്ടോർസ് തങ്ങളുടെ ജനപ്രിയ മോഡലുകളായ നെക്സോൺ, നെക്സോൺ ഇവി എന്നിവയുടെ അപ്പ്ഡേറ്റ് ചെയ്ത പതിപ്പുകൾ നാളെ ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്യും. രാജ്യം വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇരു മോഡലുകളുടേയും വിലകൾ ടാറ്റ മോട്ടോർസ് നാളത്തെ ചടങ്ങിൽ പ്രഖ്യാപിക്കും.

അടിമുടി മാറ്റങ്ങളോടെ എത്തിയ മോഡലുകൾ വിപണിയിലെ കോംപറ്റീഷനെ നേരിടാൻ തയ്യാറാണ്. കോംപറ്റീറ്റീവായ വില നിർണ്ണയം കൂടെയാണ് എങ്കിൽ ടാറ്റയെ പിടിച്ചാൽ കിട്ടില്ല എന്ന് വേണേൽ പറയാം. ഇനിയും പല മോഡലുകളും ടാറ്റയുടെ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്, താമസിയാതെ തന്നെ പഞ്ച് ഇവിയും ഹാരിയർ ഇവിയും പോലെയുള്ള മോഡലുകൾ വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

More from DriveSpark

Article Published On: Wednesday, September 13, 2023, 18:20 [IST]
English summary
Tata motors offers amazing discounts for its model range in 2023 september
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X