വില വര്‍ധനവ് കാര്യമാക്കേണ്ട; ടാറ്റ ഹാരിയര്‍, സഫാരി, ആള്‍ട്രോസ് മോഡലുകള്‍ക്ക് വമ്പന്‍ ഡിസ്‌കൗണ്ട്

തങ്ങളുടെ പാസഞ്ചര്‍ കാര്‍ നിരയില്‍ ഈ കലണ്ടര്‍ വര്‍ഷത്തെ മൂന്നാമത്തെ വില വര്‍ധനവ് ടാറ്റ മോട്ടോര്‍സ് (Tata Motors) ഇക്കഴിഞ്ഞ മെയ് 1 മുതല്‍ നടപ്പാക്കിയിരുന്നു. ടാറ്റയുടെ ഐസിഇ ശ്രേണിയിലുള്ള കാറുകള്‍ക്കും എസ്‌യുവികള്‍ക്കുമാണ് വില കൂടിയത്. എന്നാല്‍ ഹാരിയറിനെയും (Harrier) സഫാരിയെയും (Safari) ഒഴിവാക്കി.

എന്നാല്‍ ടാറ്റ കാര്‍ പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്തയേകി 2023 മെയ് മാസത്തില്‍ ടാറ്റ തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ഓഫര്‍ പ്രഖ്യാപിച്ചു. ടിയാഗോ, ടിഗോര്‍, ആള്‍ട്രോസ്, ഹാരിയര്‍, സഫാരി എന്നീ മോഡലുകള്‍ക്കാണ് ആനുകൂല്യങ്ങള്‍ ലഭ്യമാകുക. ടാറ്റ പഞ്ച്, ടാറ്റ നെക്‌സോണ്‍, ഇലക്ട്രിക് കാറുകള്‍ എന്നിവക്ക് ഡിസ്‌കൗണ്ടോ ഓഫറുകളോ വാഗ്ദാനം ചെയ്യുന്നില്ല. കണ്‍സ്യൂമര്‍ സ്‌കീം ബെനഫിറ്റ്, എക്സ്ചേഞ്ച് ബോണസ് അല്ലെങ്കില്‍ കോര്‍പ്പറേറ്റ് ബോണസ് എന്നിവയുടെ രൂപത്തില്‍ ആനുകൂല്യങ്ങള്‍ നേടാം.

tata logo

ടാറ്റയുടെ എസ്‌യുവി ഇരട്ടകളായ ഹാരിയറിനും സഫാരിക്കുമാണ് കൂടുതല്‍ കിഴിവുകളുള്ളത്. പരമാവധി 35000 രൂപ വരെ ആനുകൂല്യങ്ങളാണ് എസ്‌യുവികള്‍ക്ക് ടാറ്റ വാഗ്ദാനം ചെയ്യുന്നത്. 25,000 രൂപ എക്സ്ചേഞ്ച് ഡിസ്‌കൗണ്ടും 10,000 രൂപ വരെ കോര്‍പ്പറേറ്റ് കിഴിവും ഹാരിയറോ സഫാരിയോ വാങ്ങാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഇപ്പോള്‍ നേടിയെടുക്കാം. ഇത് മോഡലുകളുടെ എല്ലാ വേരിയന്റുകളിലും ബാധകമാണ്. എന്നാല്‍ ഈ എസ്‌യുവികള്‍ക്ക് കണ്‍സ്യൂമര്‍ ബെനഫിറ്റ് ലഭ്യമാകില്ല.

സഫാരി എസ്‌യുവി നിങ്ങള്‍ക്ക് ഡീസല്‍ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമാണ് സ്വന്തമാക്കാനാകുക. 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയ 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 170 bhp പവര്‍ പുറപ്പെടുവിക്കുന്നു. റോഡ് പ്രസന്‍സ്, ഇന്റീരിയറിലെ സ്‌പെയ്‌സ്, പെര്‍ഫോമന്‍സ്, ഡൈനാമിക്‌സ് എന്നിവയുടെ കാര്യത്തില്‍ സഫാരി എതിരാളികളെ കവച്ച്‌വെക്കുന്നു. ഹ്യുണ്ടായി അല്‍കാസര്‍, എംജി ഹെക്ടര്‍ പ്ലസ്, മഹീന്ദ്ര XUV700 എന്നിവയാണ് സഫാരിയുടെ എതിരാളികള്‍.

tata safari

15.65 ലക്ഷം മുതല്‍ 25.02 ലക്ഷം രൂപ വരെയാണ് സഫാരിയുടെ എക്‌സ്‌ഷോറൂം വില. സഫാരിയുടെ അതേ പവര്‍ട്രെയിന്‍ പങ്കിടുന്ന ഹാരിയറും മികച്ച ബില്‍ഡ് ക്വാളിറ്റിയും സ്‌പെയ്‌സുമുള്ള തട്ടുപൊളിപ്പന്‍ എസ്‌യുവിയാണ്. 5 സീറ്റര്‍ ലേഔട്ടില്‍ വരുന്ന ഹാരിയര്‍ എംജി ഹെക്ടറിനെയും മഹീന്ദ്ര XUV700 എസ്‌യുവിയെയുമാണ് നേരിടുന്നത്. ഹാരിയറിന് 15 മുതല്‍ 24.07 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വിലയായി മുടക്കേണ്ടത്.

സഫാരിയും ഹാരിയറും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആനുകൂല്യങ്ങള്‍ ഉള്ളത് ടാറ്റ ടിഗോര്‍ സെഡാനാണ് (Tata Tigor). ഇപ്പോള്‍ വാങ്ങിയാല്‍ 33,000 രൂപ വരെ ലാഭിക്കാം. പെട്രോള്‍ AMT, സിഎന്‍ജി വേരിയന്റുകള്‍ക്ക് 15,000 രൂപയുടെ കണ്‍സ്യൂമര്‍ സ്‌കീം ബെനിഫിറ്റും 10,000 രൂപയുടെ എക്സ്ചേഞ്ച് ബോണസുമുണ്ട്. ഓട്ടോമാറ്റിക്, സിഎന്‍ജി വേരിയന്റുകള്‍ക്ക് ഇത് 25,000 രൂപ വരെയാണ്.

tata harrier

ടിഗോര്‍ സെഡാന്റെ പെട്രോള്‍ MT വേരിയന്റുകള്‍ക്ക് 20,000 രൂപയുടെ കണ്‍സ്യൂമര്‍ സ്‌കീം ബെനിഫിറ്റ് നല്‍കുന്നുണ്ട്. ഇതെല്ലാം ചേര്‍ത്ത് മൊത്തം ആനുകൂല്യം 30,000 രൂപ കടക്കും. ടിഗോറിന്റെ പെട്രോള്‍ പതിപ്പുകള്‍ക്ക് 3,000 രൂപയുടെ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും ഓഫറിലുണ്ട്. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ടിഗോറിന് കരുത്തേകുന്നത്.

86 bhp പവര്‍ നല്‍കുന്ന എഞ്ചിന്‍ 5 സീപീഡ് മാനുവല്‍ അല്ലെങ്കില്‍ AMT ഗിയര്‍ബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്. സിഎന്‍ജി മോഡില്‍ ടിയാഗോ 70 bhp പവര്‍ നല്‍കും. ടിഗോര്‍ സിഎന്‍ജി 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ മാത്രമാണ് ലഭ്യം. ഹോണ്ട അമേസ്, മാരുതി സുസുക്കി ഡിസയര്‍, ഹ്യുണ്ടായി ഓറ എന്നീ കോംപാക്ട് സെഡാനുകളാണ് എതിരാളികള്‍. 6.30 ലക്ഷം മുതല്‍ 8.90 ലക്ഷം രൂപ വരെയാണ് ടിഗോറിന്റെ എക്‌സ്‌ഷോറൂം വില.

tata tiago

ജനപ്രിയനായ ടാറ്റ ടിയാഗോ (Tata Tiago) ഹാച്ച്ബാക്കിന് ഈ മാസം 30,000 രൂപ വരെയാണ് ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്. ഇതില്‍ 15,000 രൂപയുടെ കണ്‍സ്യൂമര്‍ സ്‌കീം ബെനിഫിറ്റ് ഉള്‍പ്പെടുന്നു. 10,000 രൂപയുടെ എക്സ്ചേഞ്ച് ഡിസ്‌കൗണ്ട് ടിയാഗോയുടെ ഒട്ടുമിക്ക വേരിയന്റുകള്‍ക്ക് ഓഫര്‍ ചെയ്യുന്നുണ്ട്. XT, XT റിഥം, NRG മാനുവല്‍, XZ+ പെട്രോള്‍ വേരിയന്റുകള്‍ക്ക് 20,000 രൂപയുടെ കണ്‍സ്യൂമര്‍ ബെനിഫിറ്റ് കൂടി ചേരുന്നതോടെ മൊത്തം ആനുകൂല്യങ്ങള്‍ 30,000 രൂപ വരെയാകും.

സിഎന്‍ജി വേരിയന്റുകള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് 10,000 രൂപയുടെ കണ്‍സ്യൂമര്‍ ബെനിഫിറ്റടക്കം മൊത്തം 20,000 രൂപ വരെ ലാഭിക്കാം. ടിയാഗോ സിഎന്‍ജിക്ക് 5,000 രൂപ വരെ കോര്‍പറേറ്റ് ഡിസ്‌കൗണ്ടുകളും ലഭ്യമാണ്. ടിഗോര്‍ സെഡാന്റെ അതേ പവര്‍ട്രെയിന്‍ ഓപ്ഷനുകളാണ് ടിയാഗോ പങ്കിടുന്നത്. ഇത് മാരുതി സ്വിഫ്റ്റ്, മാരുതി ഇഗ്‌നിസ്, ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ് എന്നിവയെ എതിരിടുന്നു. 5.60 ലക്ഷം മുതല്‍ 8.11 ലക്ഷം രൂപ വരെയാണ് ഹാച്ചിന്റെ എക്‌സ്‌ഷോറൂം വില വരുന്നത്.

tata altroz iturbo

2023 മെയ് മാസം ടാറ്റ ആള്‍ട്രോസ് (Tata Altroz) പ്രീമിയം ഹാച്ച്ബാക്ക് 28,000 രൂപ വരെ ഡിസ്‌കൗണ്ടില്‍ സ്വന്തമാക്കാം. 15,000 രൂപയുടെ കണ്‍സ്യൂമര്‍ ബെനിഫിറ്റ് സ്‌കീമും 10,000 രൂപയുടെ എക്സ്ചേഞ്ച് ഡിസ്‌കൗണ്ടും ഉള്‍പ്പെടെ പെട്രോള്‍ DCT വേരിയന്റുകള്‍ക്കും എല്ലാ ഡീസല്‍ വേരിയന്റുകള്‍ക്കും 25,000 രൂപയുടെ ആനുകൂല്യങ്ങളുണ്ട്. അതേസമയം ആള്‍ട്രോസിന്റെ പെട്രോള്‍ MT വേരിയന്റിന് കണ്‍സ്യൂമര്‍ ബെനഫിറ്റ് കുറവാണ്.

10,000 രൂപ മാത്രമാണ് ഈ ഇനത്തില്‍ കിട്ടുക. വേരിയന്റിന് മൊത്തം 20,000 രൂപ വരെ കിഴിവ് ലഭിക്കും. പ്രീമിയം ഹാച്ചിന്റെ എല്ലാ വേരിയന്റുകള്‍ക്കും 3,000 രൂപ വരെ കോര്‍പറേറ്റ് ഡിസ്‌കൗണ്ട് ലഭ്യമാണ്. പ്രീമിയം ഹാച്ച്ബാക്കിന് രണ്ട് പെട്രോള്‍, ഒരു ഡീസല്‍ എഞ്ചിന്‍ ഓപ്ഷനാണ് ഓഫറിലുള്ളത്. 86 bhp പവര്‍ നല്‍കുന്ന 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ആദ്യത്തേത്.

രണ്ടാമത്തെ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 90 bhp പവര്‍ നല്‍കുന്നു. മൂന്നാമത്തെ 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 110 bhp പവര്‍ സൃഷ്ടിക്കുന്നു. ഈ എഞ്ചിനുകള്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു. അതേസമയം നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിന്‍ 6 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഓപ്ഷനലായി ലഭിക്കും.

ഹ്യുണ്ടായ് i20, ടൊയോട്ട ഗ്ലാന്‍സ, മാരുതി സുസുക്കി ബലേനോ എന്നിവയാണ് എതിരാളികള്‍. 6.60 ലക്ഷം മുതല്‍ 10.50 ലക്ഷം രൂപ വരെയാണ് വില വരുന്നത്. ടാറ്റയുടെ ഈ ഓഫറുകള്‍ സ്ഥലത്തിനും സ്‌റ്റോക്കിന്റെ ലഭ്യതക്കും അനുസരിച്ച് മാറ്റം വരാം. അതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി അടുത്തുള്ള ടാറ്റ ഷോറൂം സന്ദര്‍ശിക്കുക.

Article Published On: Friday, May 5, 2023, 11:40 [IST]
English summary
Tata motors offers may 2023 up to rs 33000 discount on safari harrier altroz details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X