ഒരു ലക്ഷം ഇവി യൂണിറ്റുകളുടെ വിൽപ്പനയുമായി ടാറ്റ; നെക്സോൺ മുന്നിൽ തന്നെ
ഇലക്ട്രിക് വാഹനമെന്നാൽ ആദ്യം മനസിൽ വരുന്നത് ടാറ്റയുടെ വാഹനങ്ങളായിരിക്കും. ഇപ്പോൾ ടാറ്റ ഒരു വലിയ ലക്ഷ്യത്തിലെത്തിയിരിക്കുകയാണ്. അഞ്ച് വർഷം കൊണ്ട് ഒരു ലക്ഷം ഇലക്ട്രിക് വാഹനങ്ങളാണ് ടാറ്റ വിറ്റത്. അതിൽ തന്നെ മുന്നിൽ നിൽക്കുന്നത് നെക്സോൺ ഇവിയാണ്. ഇപ്പോൾ ഇവി ലൈനപ്പിൽ നിരവധി മോഡലുകളാണ് ടാറ്റയ്ക്കുളളത്. ടിഗോർ, ടിയാഗോ എന്നിങ്ങനെ ഇവികളെ ജനകീയമാക്കാനുളള ശ്രമത്തിൽ ടാറ്റ വിജയിച്ചു എന്നതിൻ്റെ തെളിവാണിത്.
ഇതുവരെ, ഇന്ത്യയിലെ ഇലക്ട്രിക് കാർ മോഡലുകൾ മൊത്തം 1.4 ബില്യൺ കിലോമീറ്ററുകൾ സഞ്ചരിച്ചിട്ടുണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം. ഇവിയുടെ കളിക്കളത്തിൽ ടാറ്റ ഇത്രയം സ്കോർ ചെയ്യുന്നതിൻ്റെ പ്രധാന കാരണം വാഹനത്തിൻ്റെ വില തന്നെയാണ്. ജനങ്ങൾക്ക് വാങ്ങാനും താങ്ങാനും കഴിയുന്ന വിലയിലാണ് ടാറ്റ് ഇലക്ട്രിക് വാഹനങ്ങൾ ഇറക്കുന്നത്. തുടക്കത്തിൽ ഇവിയെന്നാൽ സാധാരണക്കാരന് അതൊരു വിദൂര സ്വപ്നം മാത്രമായിരുന്നു.

എന്നാൽ ടാറ്റ അത് മനസിലാക്കി തങ്ങളുടെ ഉപഭോക്താക്കൾക്ക് എന്താണോ വേണ്ടത് അത് പാത്രം അറിഞ്ഞ് വിളമ്പിയതിൻ്റെ ഫലമാണ് ഇപ്പോഴുളള ഈ നേട്ടങ്ങളെല്ലാം. മൂന്ന് മോഡലുകളാണ് ടാറ്റയ്ക്കുളളത് ഇലക്ട്രിക് വാഹനങ്ങളുടെ ലൈനപ്പിൽ. ടിയാഗോ, ടിഗോർ, നെക്സോൺ എന്നീ മൂന്ന് മോഡലുകളാണ്. ഇന്ത്യയിലെ ചെറു പട്ടണങ്ങളിലേയും നഗരങ്ങളിലേയും ഇലക്ട്രിക് കാറുകളുടെ കാര്യത്തിൽ ഒരു ഗെയിം ചേഞ്ചറായി മാറിയ മോഡലാണ് ടാറ്റ ടിയാഗോ ഇവി.
ടാറ്റ ടിഗോർ ഇവി, നെക്‌സോൺ ഇവി എന്നിവയ്ക്ക് കരുത്ത് നൽകുന്ന സിപ്‌ട്രോൺ സാങ്കേതികവിദ്യ തന്നെയാണ് ടാറ്റ ടിയാഗോ ഇവിയിലും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നത്. വ്യത്യസ്ത റേഞ്ചുകൾ നൽകുന്ന ഒന്നിലധികം ബാറ്ററി പായ്ക്കുകൾ ഓഫറിലുണ്ട്. MIDC സാക്ഷ്യപ്പെടുത്തിയ 315 കിലോമീറ്റർ റേഞ്ച് നൽകുന്ന 24 kWh ബാറ്ററി പായ്ക്കാണ് ഇതിൽ ഒന്ന്, സിംഗിൾ ചാർജിൽ ഏകദേശം 260 കിലോമീറ്റർ റിയൽ വേൾഡ് റേഞ്ച് ഇത് വാഗ്ദാനം ചെയ്യും.

രണ്ടാമത്തേത് ഒരു ചെറിയ 19.2 kWh ബാറ്ററി പായ്ക്കാണ്. ഇതിന് 250 കിലോമീറ്റർ MIDC സർട്ടിഫൈഡ് റേഞ്ച് ലഭിക്കുന്നു, ഇത് ഏകദേശം 200 കിലോമീറ്റർ റിയൽ വേൾഡ് റേഞ്ച് നൽകും. സിറ്റി, സ്‌പോർട് എന്നീ രണ്ട് ഡ്രൈവ് മോഡുകളും, ഡ്രൈവിംഗ് റേഞ്ച് വർധിപ്പിക്കാൻ കഴിയുന്ന നാല് വ്യത്യസ്ത റീജനറേഷൻ ലെവലുകളും വാഹനത്തിലുണ്ട്.
ആഡംബര വിഭാഗത്തിൽ മാത്രം വൈദ്യുത വാഹനങ്ങളുണ്ടായിരുന്ന കാലത്ത് സാധാരണക്കാർക്കും എത്തിപ്പിടിക്കാനാവുന്ന തരത്തിൽ ഒരു ഇവി പുറത്തിറക്കുകയായിരുന്നു ടാറ്റ. ഇലക്‌ട്രിക് വാഹനങ്ങളുടെ ലോകത്തെ താരതമ്യേന വില കുറഞ്ഞൊരു മികച്ച ഇവി സ്വന്തമാക്കണമെന്ന് ആഗ്രഹിച്ചവരെല്ലാം ഓടിയെത്തിയത് നെക്സോൺ ഇവിയിലേക്കായിരുന്നു. അങ്ങനെ മാക്‌സ് വേരിയന്റും ഹിറ്റായി.
141 bhp കരുത്തും 250 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഒരൊറ്റ പെര്‍മനന്റ് മാഗ്‌നറ്റ് സിന്‍ക്രണസ് AC മോട്ടോറാണ് നെക്സോണ്‍ ഇവി മാക്സിന് കരുത്ത് പകരുന്നത്. നെക്സോണ്‍ ഇവി മാക്സിന്റെ മോട്ടോറിന് കരുത്തേകുന്നത് ലിക്വിഡ്-കൂള്‍ഡ്, ഹൈ ഡെന്‍സിറ്റി ലിഥിയം-അയണ്‍ ബാറ്ററി പായ്ക്കാണ്, 40.5kWh റേറ്റിംഗ് 437 കിലോമീറ്ററാണ്. നെക്സോണ്‍ ഇവിയുടെ മോട്ടോറും ബാറ്ററി പാക്കും പൊടി, വെള്ളം, ഷോക്ക് എന്നിവയ്ക്കുള്ള IP67 റേറ്റിംഗുകള്‍ ഉള്‍ക്കൊള്ളുന്നു. മോട്ടോര്‍, ബാറ്ററി പാക്കിന് 8 വര്‍ഷം/1,60,00 കിലോമീറ്റര്‍ വാറന്റിയും ടാറ്റ വാഗ്ദാനം ചെയ്യുന്നു.
നെക്‌സോണ്‍ ഇവി മാക്‌സ് മൂന്ന് വ്യത്യസ്ത ഡ്രൈവിംഗ് മോഡുകള്‍ വാഗ്ദാനം ചെയ്യുന്നു - സിറ്റി, സ്പോര്‍ട്ട് & ഇക്കോ. നെക്‌സോണ്‍ ഇവി മാക്‌സ് 9 സെക്കന്‍ഡിനുള്ളില്‍ 0-100km/h വേഗത കൈവരിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. ടാറ്റ നെക്‌സോണ്‍ അതിന്റെ 40.5kWh ബാറ്ററി പായ്ക്ക് ചാര്‍ജ് ചെയ്യാന്‍ മൂന്ന് വ്യത്യസ്ത ചാര്‍ജിംഗ് ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നു. സ്റ്റാന്‍ഡേര്‍ഡ് 3.3kWh വാള്‍ ബോക്സ് ചാര്‍ജറിന്റെ ഉപയോഗത്തിലൂടെയാണ് ചാര്‍ജിംഗ് ഓപ്ഷനുകളില്‍ ഏറ്റവും വേഗത കുറഞ്ഞത്.
ഈ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ജിംഗ് ഓപ്ഷനുമായി കണക്റ്റ് ചെയ്യുമ്പോള്‍, ഏകദേശം 15 മണിക്കൂറിനുള്ളില്‍ നെക്‌സോണ്‍ ഇവി മാക്‌സ് അതിന്റെ ബാറ്ററി പാക്ക് 0-100 ശതമാനം നിറയ്ക്കും. അടുത്ത ചാര്‍ജിംഗ് ഓപ്ഷന്‍ ഓപ്ഷണല്‍ 7.2kWh ഫാസ്റ്റ് AC ചാര്‍ജറാണ്. ഈ 50,000 രൂപയുടെ ഓപ്ഷണല്‍ എക്സ്ട്രാ മൊത്തം ചാര്‍ജിംഗ് സമയം 0-100 ശതമാനത്തില്‍ നിന്ന് ആറ് മുതല്‍ ഏഴ് മണിക്കൂര്‍ വരെ കുറയ്ക്കുന്നു.
50kW ഫാസ്റ്റ് DC ചാര്‍ജിംഗ് ആണ് നെക്സോണിന് വേണ്ടിയുള്ള അവസാന ചാര്‍ജിംഗ് ഓപ്ഷന്‍. ഒരു ഫാസ്റ്റ് DC ചാര്‍ജറുമായി ബന്ധിപ്പിക്കുമ്പോള്‍, വെറും 56 മിനിറ്റിനുള്ളില്‍ നെക്‌സോണ്‍ ഇവി അതിന്റെ ചാര്‍ജ് 10 മുതല്‍ 80 ശതമാനം വരെ വീണ്ടെടുക്കും. മള്‍ട്ടി-മോഡ് റീജനറേറ്റീവ് ബ്രേക്കിംഗും നെക്സോണ്‍ ഇവി മാക്സിന്റെ സവിശേഷതയാണ്. റീജനറേറ്റീവ് ബ്രേക്കിംഗിന്റെ 4 വ്യത്യസ്ത തലങ്ങളില്‍ നിന്നും ലെവല്‍ 0-ല്‍ റീജെന്‍ ഇല്ലാത്തതും ലെവല്‍ 3-ല്‍ പരമാവധി റീജനറേറ്റീവ് ബ്രേക്കിംഗ് വാഗ്ദാനം ചെയ്യുന്നതും ഉടമകള്‍ക്ക് തിരഞ്ഞെടുക്കാം.


Click it and Unblock the Notifications








