ഫെയ്‌സ്‌ലിഫ്റ്റിനൊപ്പം നെക്സോണിൽ ADAS -ഉം എത്തുമോ? ടാറ്റ പ്ലാനിംഗിലാണ്

അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റ് സിസ്റ്റം അഥവാ ADAS ഇന്ന് കാറുകളിലെ പുതിയ USP (യുണീക്ക് സെല്ലിംഗ് പോയിന്റ്) ഫീച്ചറായി മാറുകയാണ്. കുറച്ച് മുമ്പ് വരെ, ഇന്ത്യയിൽ ADAS സംവിധാനത്തോടെ വിൽപ്പനയ്‌ക്ക് എത്തുന്ന ഏറ്റവും ചെലവ് കുറഞ്ഞ കാർ എംജി ആസ്റ്റർ ആയിരുന്നു. 16.9 ലക്ഷം രൂപയാണ് വാഹനത്തിന്റെ ADAS വേരിയന്റിന്റെ എക്സ്-ഷോറൂം വില.

എന്നാൽ പുതിയ ഹോണ്ട സിറ്റിയുടെ അവതരണത്തോടെ, ADAS ഫീച്ചറിനൊപ്പം വരുന്ന കാർ സ്വന്തമാക്കാനുള്ള എൻട്രി വില 12.37 ലക്ഷം രൂപയായി കുറഞ്ഞു. ഇന്ത്യയിൽ ADAS ഫീച്ചർ ചെയ്യുന്ന കാറുകളുടെ എൻട്രി വില ഇനിയും കുറയാൻ സാധ്യതയുണ്ട്, കാരണം ADAS കൂടുതൽ കാറുകളിൽ ഉടൻ പല പ്രമുഖ നിർമ്മാതാക്കളും വാഗ്ദാനം ചെയ്യും എന്നതാണ്.

ഫെയ്‌സ്‌ലിഫ്റ്റിനൊപ്പം നെക്സോണിൽ ADAS -ഉം എത്തുമോ? ടാറ്റ പ്ലാനിംഗിലാണ്

അത്തരത്തിൽ കുറച്ചുകാലമായി ADAS സാങ്കേതികവിദ്യയിൽ പരീക്ഷണം നടത്തുന്ന ഒരു പ്രമുഖനാണ് ടാറ്റ മോട്ടോർസ്. വളരെയധികം പേരുകേട്ട തങ്ങളുടെ മോഡലുകളുടെ സേഫ്റ്റി ഫാക്ടർ ഇത് ഗണ്യമായി വർദ്ധിപ്പിക്കും എന്ന് നിസംശയം പറയാം. ADAS സ്യൂട്ടിനൊപ്പം, ടാറ്റ മോട്ടോർസ് തങ്ങളുടെ ഉപഭോക്താക്കൾക്ക് ഫോർ/ ഫൈവ് സ്റ്റാർ ക്രാഷ്‌ റേറ്റിംഗിന് മുകളിൽ ഒരു എക്ട്ര സേഫ്റ്റി നെറ്റ് വാഗ്ദാനം ചെയ്യുന്നു.

ഉടനടി, വരാനിരിക്കുന്ന ടാറ്റ നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റിനൊപ്പം ADAS സാങ്കേതികവിദ്യയും കമ്പനി വാഗ്ദാനം ചെയ്യാൻ പദ്ധതിയിടുന്നതായി പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതുവഴി, നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റ് അതിന്റെ സെഗ്മെന്റിലെ ആദ്യത്തെ ADAS എനേബിൾഡ് മോഡലായി മാറിയേക്കാം. അതോടൊപ്പം രാജ്യത്തെ അടുത്ത ഏറ്റവും ചെലവു കുറഞ്ഞ ADAS സംവിധാനമുള്ള കാറാകാനും ഇടയുണ്ട്.

ഇനി നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റിനെ കുറിച്ച് പറയുകയാണെങ്കിൽ, വാഹനം അടുത്തിടെ റോഡുകളിൽ പരീക്ഷണയോട്ടം നടത്തുന്നത് പുറത്തു വന്നിരുന്നു. ക്യാമൊഫ്ലാഗ് ചെയ്തിരുന്ന നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റിനൊപ്പം അടുമുടി മാറ്റങ്ങൾവ ഒന്നും തന്നെ ഉണ്ടായിരിക്കില്ല എന്ന് ഞങ്ങൾ ആദ്യം തന്നെ സൂചിപ്പിച്ചേക്കാം, ചെറിയ എക്സ്റ്റീരിയർ അപ്പ്ഡേറ്റുകൾ മാത്രമേ പ്രതീക്ഷിക്കുന്നുള്ളൂ.

വാഹനത്തിന്റെ മൊത്തത്തിലുള്ള ഡിസൈൻ ഔട്ട്‌ഗോയിംഗ് മോഡലിന് സമാനമായി തുടരാൻ സാധ്യതയുണ്ട്. ഒരു മോഡേൺ എൽഇഡി DRL സജ്ജീകരണം, ഹെഡ്‌ലൈറ്റ് പൊസിഷനിംഗ്, ബമ്പർ ഡിസൈൻ എന്നിവ പോലെയുള്ള മാറ്റങ്ങൾ ഫെയ്‌സ്‌ലിഫ്റ്റ് ഞങ്ങൾ പ്രതീക്ഷിക്കുന്നു. പുതിയ അലോയികളും പുതുക്കിയ റിയർ ബമ്പറും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്. ഉള്ളിലേക്ക് നീങ്ങുമ്പോൾ, നെക്‌സോണിന് പുതിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ സിസ്റ്റം ലഭിച്ചേക്കാം, മികച്ച ഗ്രാഫിക്സും കൂടുതൽ മെച്ചപ്പെട്ട റെസ്പോൺസും ഇത് വാഗ്ദാനം ചെയ്തേക്കാം.

ഫെയ്‌സ്‌ലിഫ്റ്റിനൊപ്പം നെക്സോണിൽ ADAS -ഉം എത്തുമോ? ടാറ്റ പ്ലാനിംഗിലാണ്

ടിയാഗോ, ടിഗോർ എന്നിവയുമായി പങ്കിടുന്ന ഔട്ട്‌ഗോയിംഗ് യൂണിറ്റിന് പകരമായി പുതിയ 7.0 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് TFT ക്ലസ്റ്ററും എസ്‌യുവിയ്ക്ക് ലഭിക്കാൻ സാധ്യതയുണ്ട്. പുതിയ ടു സ്‌പോക്ക് സ്റ്റിയറിംഗ് വീലും ഈ അപ്‌ഡേറ്റിന്റെ ഭാഗമായി വന്നേക്കാം. അടുത്തിടെ ടാറ്റ പ്രദർശിപ്പിച്ച കർവ്വ് കൺസെപ്റ്റിൽ നിൽകിയിരുന്ന സ്റ്റിയറിംഗ് വീൽ രൂപകൽപ്പനയ്ക്ക് സമാനമായിരിക്കും ഇത് എന്ന് പ്രതീക്ഷിക്കാം.

നിലവിൽ, പുതിയ റെഡ് ഡാർക്ക് പതിപ്പുകൾക്ക് കീഴിൽ ടാറ്റ തങ്ങളുടെ മുൻനിര എസ്‌യുവികൾക്കൊപ്പം മാത്രമേ ADAS സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുന്നുള്ളൂ എന്നത് ശ്രദ്ധേയമാണ്. ഇത് ഓട്ടോ എമർജൻസി ബ്രേക്കിംഗ് (AEB), ഫോർവേഡ് കൊളീഷൻ വാർണിംഗ് (FCW), റിയർ കൊളീഷൻ വാർണിംഗ് (RCW), റിയർ ക്രോസ് ട്രാഫിക് അലേർട്ട് (RCTA), ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ (BSD), ലെയിൻ ഡിപ്പാർച്ചർ വാർണിംഗ് (LDW), ലെയിൻ ചേഞ്ച് അലേർട്ട് (LCA), ഹൈ ബീം അസിസ്റ്റ് എന്നിവ വാഗ്ദാനം ചെയ്യുന്നു.

നിലവിൽ ടാറ്റയുടെ ADAS സ്യൂട്ടിന് അഡാപ്റ്റീവ് ക്രൂയിസ് കൺട്രോളും ലെയിൻ ചേഞ്ച് അസിസ്റ്റും ലഭിക്കുന്നില്ല. എന്നാൽ ഇവ ഒരു OTA അപ്‌ഡേറ്റ് വഴി പിന്നീട് ബ്രാൻഡ് ചേർക്കുമോ എന്നും ഇതുവരെ ഉറപ്പില്ല. ഹാരിയറിനും സഫാരിക്കുമായി ADAS സംവിധാനമുള്ള റെഡ് ഡാർക്ക് എഡിഷന്റെ വില ആരംഭിക്കുന്നത് 21.77 ലക്ഷം രൂപ മുതലാണ്.

2023 ജനുവരിയിൽ, ടാറ്റ ഹാരിയറും സഫാരിയും ചേർന്ന് 2,600 യൂണിറ്റുകളുടെ വിൽപ്പനകൈവരിച്ചു, എന്നിരുന്നാലും, നെക്സോൺ ഇതേ കാലയളവിൽ 15,500 യൂണിറ്റുകൾ വിറ്റഴിച്ചു. നെക്സോണിനൊപ്പം ADAS വാഗ്ദാനം ചെയ്യുന്നതിലൂടെ, സഫാരി, ഹാരിയർ എന്നിവയേക്കാൾ കൂടുതൽ ഉപഭോക്താക്കൾക്ക് ഈ ടെക്നോളജി ലഭ്യമാക്കാൻ ടാറ്റയ്ക്ക് സാധിക്കും.

Source

Article Published On: Monday, March 6, 2023, 14:15 [IST]
English summary
Tata motors plans to introduce adas tech in nexon facelift
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X