Hyundai സൈഡ് പ്ലീസ്; ഇന്ത്യൻ കാർ വിപണിയിൽ രണ്ടാം സ്ഥാനം തിരിച്ചുപിടിച്ച് Tata Motors

വ്യത്യസ്ത ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ടാറ്റ ഇപ്പോള്‍ വിവിധ പ്രൈസ് റേഞ്ചുകളില്‍ അവരുടെ ഉല്‍പ്പന്നങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. അത് മൊത്തത്തില്‍ ടാറ്റ മോട്ടോര്‍സിന് ഗുണം ചെയ്തതായി നമ്മള്‍ അടുത്ത കാലത്തായി കാണുന്നുണ്ട്. ഇപ്പോള്‍ വില്‍പ്പനയുടെ കാര്യത്തില്‍ ഹ്യുണ്ടായി മോട്ടോര്‍സിനെ പിന്തള്ളി ഇന്ത്യയിലെ നമ്പര്‍ 2 കാര്‍ നിര്‍മാതാക്കളായി മാറിയിരിക്കുകയാണ് ടാറ്റ.

സമീപ വര്‍ഷങ്ങളില്‍, വിപണി പുനര്‍ നിര്‍വചിക്കപ്പെട്ടപ്പോള്‍ മുന്‍ വര്‍ഷങ്ങളില്‍ കണ്ടതുപോലെ പിന്നാക്കം പോകുന്നതിനു പകരം മുന്നോട്ട് കുതിച്ച് ചാടുകയായിരുന്നു ടാറ്റ. അതോടൊപ്പം, അവരുടെ പുതിയ കാറുകള്‍ തുടര്‍ച്ചയായി വിജയം കാണുകയും വൈവിധ്യമാര്‍ന്ന വേരിയന്റുകള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു. വിപണിയില്‍ വില്‍പ്പനയില്ലാത്ത മോഡലുകള്‍ എല്ലാം തന്നെ കമ്പനി നിര്‍ത്തലാക്കി. 2022 ഡിസംബറില്‍ ടാറ്റ മോട്ടോര്‍സ് 40,043 യൂണിറ്റ് വില്‍പ്പന റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം ഇത് 35,299 യൂണിറ്റായിരുന്നു.

Hyundai സൈഡ് പ്ലീസ്; ഇന്ത്യൻ കാർ വിപണിയിൽ രണ്ടാം സ്ഥാനം തിരിച്ചുപിടിച്ച് Tata Motors

വോളിയം നേട്ടം 13.44 ശതമാനം വളര്‍ച്ചയോടെ 4,744 യൂണിറ്റായി. കഴിഞ്ഞ മാസവുമായി തട്ടിച്ച് നോക്കുമ്പോള്‍ വില്‍പ്പന 46,037 യൂണിറ്റില്‍ നിന്ന് 13 ശതമാനമായി കുറഞ്ഞു. വോളിയം നഷ്ടം ഏകദേശം 6000 യൂണിറ്റാണ്. 2022 ഡിസംബറില്‍ 38,831 യൂണിറ്റ് വില്‍പ്പന റിപ്പോര്‍ട്ട് ചെയ്ത ഹ്യുണ്ടായിയെ പിന്തള്ളി ടാറ്റ മോട്ടോര്‍സ് ഇന്ത്യന്‍ കാര്‍ വിപണിയില്‍ രണ്ടാം സ്ഥാനം തിരിച്ചുപിടിച്ചു. 2022-ലെ 4 പാദങ്ങളില്‍, 83,930 യൂണിറ്റുകളില്‍ നിന്ന് 1,42,331 യൂണിറ്റുകളായി മൂന്നാം പാദം വര്‍ധിച്ചത്.

വോളിയം നേട്ടം 70 ശതമാനം വളര്‍ച്ചയോടെ 58,401 യൂണിറ്റായി. വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ വില്‍പ്പന 1,82,935 യൂണിറ്റില്‍ നിന്ന് 2,73,634 യൂണിറ്റായി. കഴിഞ്ഞ 6 മാസത്തെ വോളിയം വളര്‍ച്ച 50 ശതമാനം വളര്‍ച്ചയോടെ 90,699 യൂണിറ്റായി രേഖപ്പെടുത്തി. നാലാം പാദത്തിലെ വില്‍പ്പന 99,000 യൂണിറ്റുകളില്‍ നിന്ന് 1,31,303 യൂണിറ്റായി ഉയര്‍ന്നു. 32,300 യൂണിറ്റ് വോളിയം നേട്ടത്തില്‍ 32.62 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ആദ്യ പകുതിയിലെ വില്‍പന 1,48,246 യൂണിറ്റില്‍ നിന്ന് 2,53,185 യൂണിറ്റായി ഉയര്‍ന്നു.

വോളിയം നേട്ടം 71 ശതമാനം വളര്‍ച്ചയോടെ 1,04,939 യൂണിറ്റായി. 2022-ലെ ആദ്യ 2 പാദങ്ങളില്‍ രണ്ടാം പാദ വില്‍പ്പന 1,30,130 യൂണിറ്റായി ഉയര്‍ന്നു. 2021ലെ രണ്ടാം പാദത്തില്‍ വിറ്റ 64,387 യൂണിറ്റുകളില്‍ നിന്ന് വോളിയം നേട്ടം 65,743 യൂണിറ്റായി. ആദ്യ പാദത്തില്‍ 83,859-ല്‍ നിന്ന് വില്‍പ്പന 1,23,055 യൂണിറ്റായി ഉയര്‍ന്നു. വോളിയം നേട്ടം 39,196 യൂണിറ്റായി. 3,31,181 യൂണിറ്റുകളില്‍ നിന്ന് 2022-ലെ വില്‍പ്പന 5,26,819 യൂണിറ്റായി ഉയര്‍ന്നു. 59 ശതമാനം വളര്‍ച്ചയില്‍ വോളിയം നേട്ടം 2 ലക്ഷം യൂണിറ്റിനടുത്താണ്.

ഒറ്റരാത്രികൊണ്ട് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ പറ്റുന്ന ഒരു മേഖലയല്ല ഓട്ടോമൊബൈല്‍ വ്യവസായം. ഇവിടെ വിജയം പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. സെഗ്മെന്റുകളിലുടനീളം അനുയോജ്യമായ കാറുകള്‍ വാഗ്ദാനം ചെയ്ത് എല്ലാവര്‍ക്കുമായി എന്തെങ്കിലും ഒക്കെ ഉണ്ടെന്ന് ഉറപ്പാക്കുക എന്നതാണ് അവയില്‍ ഒരു പ്രധാന കാര്യം. ഉപഭോക്തൃ ആവശ്യങ്ങളും മുന്‍ഗണനകളും തിരിച്ചറിയുന്നതിലൂടെയാണ് ഇത് ആരംഭിക്കുന്നത്. ഒരു ദശാബ്ദം മുമ്പ്, ടാറ്റ മോട്ടോര്‍സിന്റെ കാറുകള്‍ ആര്‍ക്കും വേണ്ടാത്ത കാലമുണ്ടായിരുന്നു. അന്ന് വില്‍പ്പനയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. അന്നുമുതല്‍ ഇന്നുവരെ, ആധുനിക കാറുകളുടെ വിപുലമായ ശ്രേണി വാഗ്ദാനം ചെയ്യുന്നതിലൂടെ ആഭ്യന്തര നിര്‍മ്മാതാക്കള്‍ ഗണ്യമായ പുരോഗതി കൈവരിച്ചു. ഇലക്ട്രിക് വാഹന വില്‍പ്പനയിലും ടാറ്റ നേട്ടങ്ങള്‍ കൊയ്യുകയാണ് ഈ വര്‍ഷം.

'ടാറ്റ മോട്ടോര്‍സിന്റെ പാസഞ്ചര്‍ വാഹനങ്ങളെ സംബന്ധിച്ചിടത്തോളം, ഞങ്ങള്‍ വ്യവസായ വളര്‍ച്ചയെ മറികടക്കുകയും 5 ലക്ഷം യൂണിറ്റ് എന്ന നാഴികക്കല്ല് താണ്ടുകയും ചെയ്ത സുപ്രധാന വര്‍ഷമാണ് 2022. 526,798 യൂണിറ്റുകളുടെ മൊത്തവ്യാപാരം. ടാറ്റ മോട്ടോര്‍സ് പാസഞ്ചര്‍ വെഹിക്കിള്‍സ് എക്കാലത്തെയും ഉയര്‍ന്ന ത്രൈമാസ, പ്രതിമാസ റീട്ടെയില്‍ യഥാക്രമം 2023 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തിലും 2022 ഡിസംബറിലും രേഖപ്പെടുത്തി. പ്രതിമാസ ചില്ലറ വില്‍പ്പനയുടെ 50,000 യൂണിറ്റുകള്‍ ഞങ്ങള്‍ ആദ്യമായി മറികടന്നു' ടാറ്റ മോട്ടോര്‍സ് പാസഞ്ചര്‍ വെഹിക്കിള്‍സ് ലിമിറ്റഡിന്റെയും ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡിന്റെയും മാനേജിംഗ് ഡയറക്ടര്‍ ശൈലേഷ് ചന്ദ്ര പറഞ്ഞു.

2023 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ രേഖപ്പെടുത്തിയ മൊത്തവ്യാപാരം 131,297 യൂണിറ്റുകളായിരുന്നു (32.6% വര്‍ദ്ധന, 2022 സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തിനെതിരെ 32.6% വളര്‍ച്ച). 2022 ഡിസംബറില്‍ 40,043 യൂണിറ്റുകള്‍ (ഡിസംബര്‍ 2021-ന് എതിരെ 13.4% വളര്‍ച്ച). ജനപ്രിയ എസ്യുവി ശ്രേണി വില്‍പ്പനയില്‍ മൂന്നില്‍ രണ്ട് ഭാഗവും സംഭാവന ചെയ്യുന്നു. 12,596 യൂണിറ്റുകളുമായി ഇവികള്‍ അവരുടെ എക്കാലത്തെയും ഉയര്‍ന്ന വില്‍പ്പന 2023 സാമ്പത്തിക വര്‍ഷത്തില്‍ (116.2% വളര്‍ച്ച) രേഖപ്പെടുത്തി. കൂടാതെ 50,000 യൂണിറ്റ് വിറ്റഴിച്ച് നാഴികക്കല്ലും പിന്നിട്ടു. ടാറ്റയുടെ പുതിയ ടിയാഗോ .ഇവിക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ജനുവരി 23-ന് ഇവിയുടെ ഡെലിവറി ആരംഭിക്കും.

More from DriveSpark

Article Published On: Monday, January 2, 2023, 10:19 [IST]
English summary
Tata motors regain no 2 position in indian car industry beating hyundai in 2022 december
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X