തളരരുത് രാമൻകുട്ടി, ജൂലൈ മാസത്തിൽ ടാറ്റ ഒന്ന് പകച്ചു പോയോ?
രാജ്യത്തെ വാഹന വിപണിയിൽ എപ്പോഴും മുന്നിൽ തന്നെ നിൽക്കുന്ന കമ്പനിയാണ് ടാറ്റ മോട്ടോഴ്സ്. അത് കൊണ്ട് തന്നെ വാഹനത്തിൻ്റെ വിൽപ്പനയിലും ടാറ്റ തന്നെയാണ് എപ്പോഴും മുന്നിൽ നിൽക്കാറുളളത്, എന്നാൽ കഴിഞ്ഞ മാസത്തിലെ അതായത് ജൂലൈയിലെ വിൽപ്പനയുടെ കണക്ക് ടാറ്റ പുറത്തു വിട്ടപ്പോൾ നേരിയ ഇടിവാണ് വിൽപ്പനയിൽ വന്നിരിക്കുന്നത്.
കഴിഞ്ഞ വർഷം ഇതേ മാസത്തിൽ വിറ്റ 81,790 യൂണിറ്റുകളിൽ നിന്ന് നേരിയ ഇടിവോടെ മൊത്തം 80,633 വാഹനങ്ങൾ ജൂലൈ മാസത്തിൽ വിറ്റത്. ഡൊമസ്റ്റിക്ക് വിൽപ്പന നോക്കിയാൽ,കമ്പനി പാസഞ്ചർ വാഹനങ്ങൾ അതായത് ഇലക്‌ട്രിക് വാഹനങ്ങൾ ഉൾപ്പെടെ 47,628 വാഹനങ്ങളാണ് വിറ്റഴിച്ചത്, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിറ്റ 47,505 യൂണിറ്റുകളിൽ നിന്ന് കുറഞ്ഞ വർദ്ധനവ് രേഖപ്പെടുത്തി.

ഇന്ത്യൻ വിപണിയിൽ ടാറ്റ ആൾട്രോസ് സിഎൻജി ഹാച്ച്ബാക്ക് അവതരിപ്പിച്ചുകൊണ്ട് ടാറ്റ മോട്ടോഴ്സ് അടുത്തിടെ അതിന്റെ പോർട്ട്ഫോളിയോ വിപുലീകരിച്ചിരുന്നു, അതിന് ശേഷം പ്രീമിയം ഹാച്ച്ബാക്കിനായി XM, XM(S) എന്നീ രണ്ട് പുതിയ വകഭേദങ്ങൾ കൂടി നൽകി. 2023 ഓട്ടോ എക്‌സ്‌പോയിൽ ആദ്യമായി പ്രദർശിപ്പിച്ച ടാറ്റ പഞ്ചിന് ആൾട്രോസ് iCNG പോലെയുള്ള അതേ ഇരട്ട സിലിണ്ടർ തന്നെയായിരിക്കും ലഭിക്കുക. ഓഗസ്റ്റ് അവസാനത്തോടെ ഇത് ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ടിയാഗോയും ടിഗോറും ഇതിനകം തന്നെ ഫാക്ടറി ഫിറ്റഡ് CNG വേരിയന്റുകളിൽ വിൽപ്പനയ്ക്ക് എത്തുന്നു. എന്നാൽ ഇവയുടെ പ്രായോഗികത വർധിപ്പിക്കുന്നതിനും സെഗ്മെന്റിലെ എതിരാളികളേക്കാൾ മുൻതൂക്കം നേടുന്നതിനും ഇവയ്ക്ക് സമീപഭാവിയിൽ ട്വിൻ സിലിണ്ടർ ക്രമീകരണം ലഭിച്ചേക്കാം. ടാറ്റ പഞ്ച് CNG മോഡൽ ഈ കലണ്ടർ വർഷാവസാനം ലോഞ്ച് ചെയ്യാൻ സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്, ഇത് ബ്രാൻഡിനെ തങ്ങളുടെ CNG ശ്രേണി വിപുലീകരിക്കാൻ സഹായിക്കും.

ഹ്യുണ്ടായി എക്‌സ്‌റ്ററിന് CNG പതിപ്പ് ഉണ്ടാവും എന്ന് പ്രഖ്യാപിച്ചതോടെ, ഈ ഉത്സവ സീസണിൽ തന്നെ ടാറ്റ പഞ്ച് CNG വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കാം. പ്രാദേശിക വാഹന ഭീമൻ 2023 ഓഗസ്റ്റിൽ അകത്തും പുറത്തും വലിയ പരിഷ്‌ക്കരണങ്ങളോടെ നെക്സോൺ ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിക്കും. വാഹനത്തിന്റെ ഡിസൈൻ കർവ്വ് കൺസെപ്റ്റിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും, അതേസമയം ഇന്റീരിയറിന് കൂടുതൽ അപ്പ് മാർക്കറ്റ് ഫീലും ഉണ്ടായിരിക്കും.
രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കോംപാക്ട് എസ്‌യുവിക്ക് ട്വിൻ സിലിണ്ടർ സാങ്കേതികവിദ്യ ഉപയോഗിക്കാനാകും, അതിനാൽ ഇത് ഒരു CNG ആവർത്തനത്തിലും ടാറ്റയ്ക്ക് എസ്‌യുവിയെ അവതരിപ്പിക്കാനാകും. 125 PS പവറും 225 Nm torque ഉം സൃഷ്ടിക്കുന്ന പുതിയ തലമുറ 1.2 ലിറ്റർ DI ടർബോ പെട്രോൾ എഞ്ചിൻ അവതരിപ്പിക്കുന്ന ആദ്യ ടാറ്റ മോഡലായി നെക്സോൺ മാറുമെന്ന് പറയപ്പെടുന്നു.
ഇത് സ്റ്റാൻഡേർഡായി ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി കണക്ട് ചെയ്യും, കൂടാതെ ഒരു ഓപ്ഷനായി DCT യൂണിറ്റും ഉണ്ടായിരിക്കും. CNG സാങ്കേതികവിദ്യയുമായി മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയും ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറും മിഡ് സൈസ് എസ്‌യുവി സെഗ്‌മെന്റിൽ നിലവിൽ ഉള്ളതിനാൽ, വരാനിരിക്കുന്ന കർവ്വ് കൺസെപ്‌റ്റിന്റെ പ്രൊഡക്ഷൻ പതിപ്പും ബൈ-ഫ്യുവൽ സംവിധാനത്തിൽ വരാം.
ടാറ്റ മോട്ടോർസ് പഞ്ചിന്റെ ഇവി പതിപ്പും അവതരിപ്പിക്കും. ഇലക്ട്രിക് പഞ്ച് അതിന്റെ മിക്ക ബോഡി പാനലുകളും നോർമൽ ICE പതിപ്പുമായി പങ്കിടും, എന്നിരുന്നാലും ഇവിയ്ക്ക് സവിശേഷമായ അലോയി വീൽ ഡിസൈനും ചില സ്റ്റൈലിംഗ് മാറ്റങ്ങളും ഉണ്ടായിരിക്കാം. അകത്തളത്തിലേക്ക് നീങ്ങുമ്പോൾ, ഇതിന് നെക്സോൺ ഫേസ്‌ലിഫ്റ്റിന് സമാനമായ സ്വിച്ച് ഗിയർ ഉണ്ടായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
കൂടാതെ 360 -ഡിഗ്രി ക്യാമറ പോലുള്ള ഫീച്ചറുകളും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്തേക്കാം. പഞ്ച് ഇവിയിൽ ടാറ്റ മോട്ടോർസിന്റെ ജനപ്രിയമായ സിപ്‌ട്രോൺ പവർട്രെയിൻ ഉപയോഗിക്കാനാണ് സാധ്യത. ലിക്വിഡ് കൂൾഡ് ബാറ്ററിയും ഫ്രണ്ട് വീലുകളിലേക്ക് പവർ നൽകുന്ന പെർമെനന്റ് മാഗ്നറ്റ് സിൻക്രണസ് മോട്ടോർ സെറ്റപ്പുമാവും വരുന്നത്. എന്നിരുന്നാലും, ബാറ്ററി പായ്ക്കിന്റെയും ഇലക്ട്രിക് മോട്ടോറിന്റെയും കൃത്യമായ വിവരങ്ങൾ ഇതുവരെ കമ്പനി പുറത്തുവിട്ടിട്ടില്ല.


Click it and Unblock the Notifications








