ടാറ്റയ്ക്ക് സെപ്റ്റംബർ മാസത്തിൽ കാലിടറിയോ; വാണിജ്യ വാഹനങ്ങളെ ഇനി രക്ഷയുള്ളോ

ടാറ്റ മോട്ടോഴ്‌സ് 2023-24 സാമ്പത്തിക വർഷത്തിൽ 2,43,024 വാഹനങ്ങളുടെ മൊത്ത വിൽപ്പനയാണ് കമ്പനി അടുത്തിടെ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ 2,43,387 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്. ആഭ്യന്തര പാസഞ്ചർ വെഹിക്കിൾ അതായത് ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പടെവിൽപ്പന 2023 സെപ്റ്റംബറിൽ 44,809 യൂണിറ്റായിരുന്നു, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 47,654 യൂണിറ്റായിരുന്നു, ഇത് 6 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

2023 സെപ്റ്റംബറിലെ മൊത്തം ഇവി ഉൾപ്പെടെയുളള പാസഞ്ചർ വാഹന വിൽപ്പന 47,864 യൂണിറ്റിൽ നിന്ന് 45,317 യൂണിറ്റായതോടെ ഇത് 5 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നിരുന്നാലും, 2022 സെപ്റ്റംബറിലെ 3,864 യൂണിറ്റുമായി താരതമ്യപ്പെടുത്തുമ്പോൾ വിൽപ്പന കഴിഞ്ഞ മാസം 6,050 യൂണിറ്റുമായി 57 ശതമാനം വളർന്നിട്ടുണ്ട്.

ടാറ്റയ്ക്ക് സെപ്റ്റംബർ മാസത്തിൽ കാലിടറിയോ; വാണിജ്യ വാഹനങ്ങളെ ഇനി രക്ഷയുള്ളോ

പുതിയ ലോഞ്ചുകളും പ്രീ-ഫെസ്‌റ്റീവ് ഓഫ്‌ടേക്കുകളും വഴി 2024 സാമ്പത്തിക വർഷത്തിൽ പാസഞ്ചർ വാഹന വിൽപ്പന ശക്തമായി തുടരാൻ ടാറ്റ മോട്ടോഴ്‌സിന് സാധിച്ചിട്ടുണ്ട്. കൂടാതെ,2024 സാമ്പത്തിക വർഷത്തിൽ, വിപണിയിൽ നിന്ന് മികച്ച സ്വീകാര്യത നേടിയ ടിയാഗോ, ടിഗോർ, പഞ്ച് എന്നിവയിലേക്ക് കമ്പനിക്ക് നൂതനമായ ഇരട്ട സിലിണ്ടർ CNG ഓഫർ വിപുലീകരിക്കുകയും ചെയ്തിരുന്നു. പുതിയ തലമുറ നെക്സോൺ, നെക്സോൺ ഇവി എന്നിവയുടെ ലോഞ്ച് നടന്നതെല്ലാം വിപണിയിൽ വലിയ പ്രതികരണത്തിന് ഇടയാക്കിയിട്ടുണ്ട്.

കൊമേഴ്സ്യൽ വാഹനങ്ങളുടെ കാര്യം നോക്കിയാൽ 2023 സാമ്പത്തിക വർഷത്തിൻ്റെ രണ്ടാം പാദവുമായി താരതമ്യം ചെയ്യുകയാണെങ്കിൽ 6 ശതമാനത്തിൻ്റെ വർധനവുണ്ട് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. വര്‍ഷങ്ങളായി കാര്‍ വില്‍പ്പനയില്‍ മുന്‍പന്തിയിലുള്ള ടാറ്റ മാരുതി സുസുക്കിക്കും ഹ്യുണ്ടായിക്കും ശേഷം മൂന്നാം സ്ഥാനത്താണിപ്പോള്‍. എന്നാല്‍ ഇലക്ട്രിക് വാഹന സെഗ്‌മെന്റിലേക്ക് വന്നാല്‍ ടാറ്റയാണ് ഒന്നാമന്‍. ഇലക്ട്രിക് കാറുകളുടെ വിപുലമായ ശ്രേണിയാണ് ടാറ്റക്കുള്ളത്. വിവിധ പ്രൈസ് പോയിന്റുകളില്‍ ഇലക്ട്രിക് കാറുകള്‍ ലഭ്യമായതിനാല്‍ ഇവക്ക് ജനങ്ങള്‍ക്കിടയില്‍ നല്ല ഡിമാന്‍ഡ് ആണുള്ളത്.

നിലവില്‍ ടാറ്റ തങ്ങളുടെ കാര്‍ ബ്രാന്‍ഡിന് കീഴില്‍ തന്നെയാണ് ഇലക്ട്രിക് കാറുകളും വില്‍ക്കുന്നത്. ഇപ്പോള്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ഒരു പ്രത്യേക ബ്രാന്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ്. ടാറ്റ.ഇവി എന്ന ഈ ബ്രാന്‍ഡിന് കീഴില്‍ ആയിരിക്കും കമ്പനി ഇനി ഇലക്ട്രിക് കാറുകള്‍ വിപണിയില്‍ എത്തിക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്. ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനായി ബ്രാന്‍ഡിന്റെ പ്രത്യേക ഷോറൂമുകളും സര്‍വീസ് സെന്ററുകളും തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

ഇത്തരത്തില്‍ ഒരു പ്രത്യേക ബ്രാന്‍ഡ് സൃഷ്ടിക്കുന്നതിലൂടെ ഇലക്ട്രിക് വാഹനം വാങ്ങാന്‍ എത്തുന്ന ഉപഭോക്താക്കള്‍ക്ക് മികച്ച അനുഭവം നല്‍കാനാണ് ടാറ്റ ലക്ഷ്യമിടുന്നത്. ഒരൊറ്റ ഷോറൂമിലൂടെ ഇലക്ട്രിക് വാഹനങ്ങള്‍ മാത്രം തിരഞ്ഞെടുക്കാന്‍ സാധിക്കുന്നത് ഉപഭോക്താക്കള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് വൈവിധ്യമാര്‍ന്ന ഓപ്ഷനുകള്‍ നല്‍കുമെന്നാണ് ടാറ്റ പറയുന്നത്.

ഇന്ത്യയില്‍ നിലവില്‍ ഇവി വിപണി വിഹിതത്തിന്റെ സിംഹഭാഗവും കൈയ്യടക്കി വെച്ചിരിക്കുന്നത് ടാറ്റ മോട്ടോര്‍സാണ്. കുറച്ച് കൂടി വിശദമായി പറഞ്ഞാല്‍ രാജ്യത്ത് വില്‍ക്കുന്ന 100 ഇലക്ട്രിക് കാറുകളില്‍ 70 എണ്ണവും ടാറ്റയുടേതാണെന്ന്. ഇലക്ട്രിക് എസ്‌യുവിയായ നെക്‌സോണ്‍ ആണ് ബെസ്റ്റ് സെല്ലര്‍. ഏറ്റവും അവസാനം അവതരിപ്പിച്ച ടിയാഗോ ഇവിയും വില്‍പ്പനയില്‍ മികച്ച സംഭാവന നല്‍കുന്നു. സമീപമാസങ്ങളില്‍ പഞ്ച് ഇവി കൂടി എത്തുന്നതോടെ വില്‍പ്പന പൊടിപൊടിക്കാനാകുമെന്നാണ് പ്രതീക്ഷ.

പുതിയ ഇവി ബ്രാന്‍ഡിലേക്കുള്ള മാറ്റം ഘട്ടംഘട്ടമായി മാത്രമായിരിക്കും നടപ്പാക്കുക. നിലവിലെ സാഹചര്യത്തില്‍ ടാറ്റ ഷോറൂമുകളില്‍ തന്നെ ആയിരിക്കും ടാറ്റ ഇവികള്‍ വില്‍ക്കുക. എന്നാല്‍ ഷോറൂമുകള്‍ ക്രമേണ അവതരിപ്പിക്കുന്നതോടെ വില്‍പ്പന ഇവി ഷോറൂമുകളിലേക്ക് മാത്രമായി മാറുമെന്നാണ് റിപ്പോര്‍ട്ട്. പുതിയ ടാറ്റ ഇവി ബ്രാന്‍ഡിന് കീഴില്‍ പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ മാത്രം വില്‍ക്കാനാണ് ടാറ്റയുടെ തീരുമാനം. എന്നാല്‍ ഹൈബ്രിഡ് വാഹനങ്ങള്‍ ഈ ബ്രാന്‍ഡിന് കീഴില്‍ വരില്ല.

ഇന്ത്യയില്‍ ഇവി വിപ്ലവത്തിന്റെ കൂടെ നടക്കുന്ന കമ്പനി ആയതിനാല്‍ തന്നെ മികച്ച വളര്‍ച്ച കൈവരിക്കാന്‍ ടാറ്റക്കായി. ഇന്ത്യയില്‍ ടാറ്റ വിപണി വിഹിതം കൈയ്യടക്കി വച്ചിരിക്കുന്നത് കണ്ട് പല ബ്രാന്‍ഡുകളും പുത്തന്‍ ഉല്‍പ്പന്നങ്ങളുമായി രംഗത്ത് വന്നിട്ടുണ്ട്. മഹീന്ദ്ര സമീപകാലത്തായി ടാറ്റയെ താഴെ ഇറക്കാന്‍ ഉറച്ച് തന്നെയാണ് കരുനീക്കങ്ങള്‍ നടത്തുന്നത്.

More from DriveSpark

Article Published On: Thursday, October 5, 2023, 8:30 [IST]
English summary
Tata motors sales september month passenger vehicles and commercial vehicles
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X