പെട്രോളടിച്ച് കാശ് കളയണ്ട! മാസങ്ങള്‍ക്കുള്ളില്‍ എത്തുന്നത് ടാറ്റയുടെ 4 പുത്തന്‍ ഇവികള്‍

ഇന്ത്യന്‍ ഇലക്ട്രിക് കാര്‍ വിപണിയില്‍ നിലവില്‍ ടാറ്റ മോട്ടോര്‍സ് 3 മോഡലുകളാണ് വില്‍ക്കുന്നത്. നെക്‌സോണ്‍ ഇവി, ടിഗോര്‍ ഇവി, ടിയാഗോ ഇവി എന്നിവയാണവ. വിപണിയില്‍ മത്സരം കടുക്കുന്നതിനാല്‍ 2024-ന്റെ തുടക്കത്തോടെ ടാറ്റ പുതിയ 4 ഇവികള്‍ വിപണിയില്‍ എത്തിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. അതിനെ കുറിച്ച് വിശദമായി അറിയാം.

നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഇലക്ട്രിക് കാറുകള്‍ വില്‍ക്കുന്ന ബ്രാന്‍ഡാണ് ടാറ്റ. 2023-24 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ മൊത്തം 19,000 ഇലക്ട്രിക് വാഹനങ്ങളാണ് ടാറ്റ വിറ്റഴിച്ചത്. ടാറ്റ മോട്ടോര്‍സിന്റെ മോഡല്‍ നിര പരിശോധിച്ചാല്‍ എസ്‌യുവികളുടെയും ഇലക്ട്രിക് വാഹനങ്ങളുടെയും ശക്തമായ ഒരു നിര നമുക്ക് കാണാന്‍ സാധിക്കും. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന ഇലക്ട്രിക് എസ്‌യുവിയാണ് ടാറ്റ നെക്‌സോണ്‍ ഇവി.

tata nexon ev prime

ഏറ്റവും പുതുതായി പുറത്തിറക്കിയ ഇലക്ട്രിക് ഹാച്ച്ബാക്കായ ടിയാഗോ ഇവി വില്‍പ്പനയുടെ കാര്യത്തില്‍ പോയ മാസം നെക്‌സോണ്‍ ഇവിയെയും കടത്തിവെട്ടി. ഈ വിജയങ്ങളില്‍ ആവേശഭരിതരായ ടാറ്റ പഞ്ച്, ഹാരിയര്‍, സഫാരി എന്നീ മോഡലുകളുടെ കാര്യത്തിലും സമാനമായ തന്ത്രം പയറ്റും. ഇതിന് പുറമെ മറ്റൊരു ഇലക്ട്രിക് എസ്‌യുവിയും ടാറ്റ പുറത്തിറക്കാന്‍ പോകുന്നുണ്ട്. കര്‍വ് കണ്‍സെപ്റ്റിന്റെ പ്രൊഡക്ഷന്‍ പതിപ്പ് ഇലക്ട്രിക്, ICE കുപ്പായങ്ങള്‍ അണിഞ്ഞ് വരും.

കര്‍വിലൂടെ അതിവേഗം വളരുന്ന മിഡ്‌സൈസ് എസ്‌യുവി സെഗ്മെന്റ് ടാറ്റ ലക്ഷ്യം വെക്കുന്നുണ്ട്. പരമ്പരാഗത ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന കര്‍വ് എസ്‌യുവി ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, മാരുതി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട ഹൈറൈഡര്‍, സ്‌കോഡ് കുഷാഖ്, ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ എന്നീ വമ്പന്‍മാരെ നേരിടും. ടാറ്റയുടെ വരാനിരിക്കുന്ന ഇലക്ട്രിക് കാറുകള്‍ നോക്കുമ്പോള്‍ അവയില്‍ ആദ്യം എത്തുക അപ്ഡേറ്റഡ് നെക്സോണ്‍ ഇവി ആയിരിക്കും.

ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ ഓഹരി ഉടമകളെ അഭിസംബോധന ചെയ്യവെ ഇക്കാര്യം സ്ഥിരീകരിച്ചതാണ്. നെക്‌സോണ്‍ എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റഡ് പതിപ്പിനൊപ്പമായിരിക്കും അപ്‌ഡേറ്റഡ് നെക്‌സോണ്‍ ഇവിയുടെ അരങ്ങേറ്റം. ഈ വര്‍ഷം ഉത്സവ സീസണില്‍ ഇൗ മോഡലുകള്‍ പുറത്തിറക്കിയേക്കും. വമ്പന്‍ പരിഷ്‌കാരങ്ങളുമായി നെക്‌സോണ്‍ എസ്‌യുവിയുടെ പരീക്ഷണയോട്ടം തകൃതിയായി നടക്കുന്നുണ്ട്. ഐസിഇ പതിപ്പില്‍ വരുത്തുന്ന ഭൂരിഭാഗം പരിഷ്‌ക്കാരങ്ങളും ഇലക്ട്രിക് പതിപ്പിലും നടപ്പാക്കും.

നെക്സോണ്‍ ഫെയ്സ്ലിഫ്റ്റ് ടാറ്റ കര്‍വ് കണ്‍സെപ്റ്റില്‍ നിന്നാണ് ഡിസൈന്‍ പ്രചോദനം ഉള്‍ക്കൊള്ളുന്നത്. പുതിയ ഡിസൈന്‍ ഫിലോസഫി ഹാരിയര്‍ ഇവിയിലും ടാറ്റ പരീക്ഷിക്കും. ടാറ്റയില്‍ നിന്ന് വരാന്‍ പോകുന്ന മറ്റ് മൂന്ന് ഇലക്ട്രിക് കാറുകള്‍ പഞ്ച്, ഹാരിയര്‍, കര്‍വ് എന്നിവയുടെ ഇലക്ട്രിക് പതിപ്പുകള്‍ ആയിരിക്കും. ഇവ അടുത്ത വര്‍ഷം ആദ്യ പാദത്തില്‍ പുറത്തിറങ്ങും.

tata curvv

ടാറ്റ പഞ്ചിന് അടുത്തിടെ ഒരു വമ്പന്‍ എതിരാളിയെ കിട്ടിയിരുന്നു. ഫീച്ചറുകള്‍ കുത്തിനിറച്ചെത്തുന്ന മൈക്രോ എസ്‌യുവിയുടെ ഇലക്ട്രിക് പതിപ്പും ഉടനടി കൊണ്ടുവരാനുള്ള നീക്കത്തിലാണ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കള്‍. എക്‌സ്റ്റര്‍ ഇവിയുടെ സ്‌പൈ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അതിനാല്‍ തന്നെ പഞ്ച് ഇവിയുടെ കാര്യം ടാറ്റ അല്‍പ്പം വേഗത്തിലാക്കാന്‍ സാധ്യതയുണ്ട്.

വരും മാസങ്ങളില്‍ പഞ്ചിന് കൂടുതല്‍ അപ്ഡേറ്റുകള്‍ ലഭിച്ചേക്കാം. എസ്‌യുവി സെഗ്‌മെന്റില്‍ ശക്തമായ സാന്നിധ്യമാകാന്‍ സാധ്യതയുള്ള കര്‍വില്‍ ടാറ്റക്ക് പ്രതീക്ഷകള്‍ ഏറെയാണ്. ഫ്യൂച്ചറിസ്റ്റിക് ഡിസൈനും ADAS ഉള്‍പ്പെടെ വിപുലമായ ഫീച്ചറുകളുടെ ഒരു സമഗ്ര ശ്രേണിയും സജ്ജീകരിച്ചിരിക്കുന്നതിനാല്‍ കാറിന്റെ ഇലക്ട്രിക് പതിപ്പും ശ്രദ്ധ നേടും.

tata harrier ev

2030-ഓടെ പാസഞ്ചര്‍ വാഹന പോര്‍ട്ട്ഫോളിയോയില്‍ 50% ഇലക്ട്രിക് വാഹനങ്ങളാക്കാനാണ് ടാറ്റ മോട്ടോര്‍സ് ലക്ഷ്യമിടുന്നത്. വെല്ലുവിളികള്‍ കൂടുന്നതിനാല്‍ വില്‍പ്പന വര്‍ധിപ്പിക്കാന്‍ പുത്തന്‍ മാര്‍ഗങ്ങള്‍ തേടുന്ന ടാറ്റ ഇലക്ട്രിക് കാറുകള്‍ വില്‍ക്കാന്‍ മാത്രമായി പ്രത്യേക ഷോറൂമുകളും സര്‍വീസ് സെന്ററുകളും സ്ഥാപിക്കാന്‍ പോകുകയാണെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ 20 നഗരങ്ങളില്‍ ടാറ്റയുടെ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മികച്ച വില്‍പ്പനയാണ് ലഭിക്കുന്നത്. ഇതിനൊപ്പം ടയര്‍ 2, ടയര്‍ 3 നഗരങ്ങളിലേക്കും ഇലക്ട്രിക് കാറുകളുടെ വില്‍പ്പന വ്യാപിപ്പിക്കാനാണ് ടാറ്റ ഇപ്പോള്‍ ലക്ഷ്യമിടുന്നത്. ഏറ്റവും അവസാനം പുറത്തിറക്കിയ ടിയാഗോ ഇലക്ട്രിക് ഹാച്ച്ബാക്കിന് ഇവിടങ്ങളില്‍ നിന്ന് ലഭിക്കുന്ന വമ്പന്‍ ഡിമാന്‍ഡാണ് ഈ തീരുമാനത്തിന് പിന്നിലെന്നാണ് സൂചന.

More from DriveSpark

Article Published On: Wednesday, August 9, 2023, 12:30 [IST]
English summary
Tata motors set to launch electric versions of punch harrier curvv by early 2024
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X